Rohith Sharma – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 Mar 2021 08:23:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rohith Sharma – malayalees.ch https://malayalees.ch 32 32 രോഹിത്ത് ശര്‍മയ്ക്ക് വീണ്ടും റെക്കോര്‍ഡ് https://malayalees.ch/rohith-breaks-record/ Fri, 05 Mar 2021 08:23:12 +0000 https://malayalees.ch/?p=41091 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഓപ്പണറായി രോഹിത്ത് ശര്‍മ. അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലാണ് താരം ഈ നേട്ടം കൈവരിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 1013 റണ്‍സാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. 67.53 ആവറേജിലാണ് രോഹിത്ത് ഈ നേട്ടത്തിലെത്തിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (948 റണ്‍സ്), സൗത്ത് ആഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗര്‍ (848 റണ്‍സ്), ഇന്ത്യയുടെ തന്നെ മായങ്ക് അഗര്‍വാള്‍ (810 റണ്‍സ്) എന്നിവരാണ് രോഹിത്തിനു പുറകിലുള്ളത്. നിലവില്‍ ഇന്ത്യയ്ക്കു വേണ്ടി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് രോഹിത്ത്. 1095 റണ്‍സുമായി രഹാനെയാണ് മുന്നില്‍.

]]>
ഡബിള്‍ അടിക്കാതെ രോഹിത് വീണു, പിന്നാലെ രഹാനെയും; ആദ്യ ദിനം മുന്നൂറ് കടന്ന് ഇന്ത്യ https://malayalees.ch/india-vs-england-2nd-test/ Sat, 13 Feb 2021 11:58:31 +0000 https://malayalees.ch/?p=40143 ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ 300ന് ആറ് എന്ന നിലയിലാണ്. 33 റണ്‍സുമായി ഋഷഭ് പന്തും അഞ്ച് റണ്‍സുമായി അക്സര്‍ പട്ടേലുമാണ് ക്രീസില്‍.

നേരത്തെ മികച്ച പാര്‍ട്ണര്‍ഷിപ്പുമായി മുന്നേറിയ രോഹിത്തിന്‍റെയും രഹാനെയുടേയും വിക്കറ്റുകള്‍ ഇന്ത്യക്ക് തുടരെ നഷ്ടമായിരുന്നു. 161 റണ്‍സ് എടുത്ത് നില്‍ക്കെയാണ് രോഹിത് പുറത്താകുന്നത്. തൊട്ടുപിന്നാലെ രഹാനെയും മടങ്ങി. 60 റണ്‍സുമായാണ് രഹാനെ കൂടാരം കയറിയത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യക്ക് രണ്ട് വിക്കറ്റുകളും നഷ്ടമായത്. മോയിന്‍ അലിയാണ് രണ്ട് പേരെയും മടക്കിയത്.

രോഹിത്തിനും രഹാനെക്കും പിന്നാലെ 13 റണ്‍സെടുത്ത അശ്വിന്‍റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായിരുന്നു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് അശ്വിനെ പുറത്താക്കിയത്. മൂന്ന് വിക്കറ്റ് നേട്ടത്തോടെ മോയിന്‍ അലിയാണ് ഇംഗ്ലണ്ട് നിരയില്‍ മികച്ചുനിന്നത്.

വിരാട് കോഹ്‍ലിയെ ബൌള്‍ഡ് ആക്കിയതിന് സമാനമായ പന്തിലാണ് രഹാനെയെയും മോയിന്‍ അലി പുറത്താക്കിയത്. ഓഫ് സൈഡില്‍ പിച്ച് ചെയ്ത പന്തില്‍ രഹാനെ സ്വീപ്പിന് ശ്രമിച്ചത് മാത്രമായിരുന്നു ആകെ വ്യത്യാസം. കുത്തിത്തിരിഞ്ഞ് അകത്തേക്ക് കയറിയ പന്ത് രഹാനെയുടെ സ്റ്റമ്പിളക്കുകയായിരുന്നു. നേരത്തെ ഓഫ് സൈഡില്‍ കുത്തിത്തിരിഞ്ഞ പന്തില്‍ ഡ്രൈവിന് ശ്രമിച്ച കോഹ്‍ലിയെ ഞെട്ടിച്ച് കൊണ്ട് മോയിന്‍ അലിയുടെ പന്ത് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.

നേരത്തെ സ്‌കോർ ബോർഡ് തുറക്കും മുമ്പെ ഓപണർ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ട് പതർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. ഒല്ലി സ്‌റ്റോൺ ഗില്ലിനെ വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാൻ ചേതേശ്വർ പുജരായ്ക്കും നിലയുറപ്പിക്കാനായില്ല. 58 പന്തിൽ നിന്ന് രണ്ട് ബൗണ്ടറികളോടെ 21 റൺസെടുത്ത പുജാരയെ ജാക്ക് ലീച്ച് സ്റ്റോക്‌സിന്‍റെ കൈകളിലെത്തിച്ചു. പിന്നീട് വന്ന കോഹ്‍ലിയാകട്ടെ അക്കൌണ്ട് തുറക്കുന്നതിന് മുന്നേ തന്നെ മടങ്ങി. തുടര്‍ന്ന് ഒരുമിച്ച രോഹിത്-രഹാനെ സഖ്യമാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. 162 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

]]>
ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍; ഐ.പി.എല്‍ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ https://malayalees.ch/ipl-mach-schedule/ Mon, 07 Sep 2020 04:25:23 +0000 https://malayalees.ch/?p=31432 രണ്ടാമത്തെ മത്സരം സെപ്തംബര്‍ 20ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്

കോവിഡ് പ്രതിസന്ധികള്‍ മൂലം യു.എ.ഇയിലേക്ക് മാറ്റിയ ഈ വര്‍ഷത്തെ ഐപിഎല്ലിന്‍റെ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബൂദബിയിലാണ് മത്സരം. ഡ്രീം ഇലവനാണ് ഇത്തവണത്തെ ഐ.പി.എല്ലിന്‍റെ സ്പോണ്‍സര്‍മാര്‍.

രണ്ടാമത്തെ മത്സരം സെപ്തംബര്‍ 20ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ് – റോയൽ ചലഞ്ചേഴ്സാണ് മൂന്നാം മത്സരം. ഈ രണ്ട് മത്സരങ്ങളും ദുബൈയിലാണ്. അടുത്ത രണ്ട് മത്സരങ്ങൾ യഥാക്രമം ഷാർജ, അബൂദബി എന്നീ വേദികളിൽ നടക്കും. 24 മത്സരങ്ങൾ ദുബൈയിലും 20 മത്സരങ്ങൾ അബൂദബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും.

2020 ഐ.പി.എല്ലിന്‍റെ ഗ്രൂപ്പ് തലത്തിലുള്ള മത്സര ക്രമത്തിന്‍റെ വിശദ വിവരങ്ങള്‍.

ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍; ഐ.പി.എല്‍ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ
ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍; ഐ.പി.എല്‍ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ
]]>
രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഖേല്‍രത്ന; മലയാളിയായ ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം https://malayalees.ch/rohit-sharma-gets-khel-ratna-ishant-sharna-to-be-awarded-arjuna/ Fri, 21 Aug 2020 14:09:56 +0000 https://malayalees.ch/?p=30626 ക്രിക്കറ്റ് താരങ്ങളായി ഇശാന്ത് ശര്‍മ്മ, ദീപ്തി ശര്‍മ്മ എന്നിവരുള്‍പ്പെടെ 29 പേര്‍ അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായി.

ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് അര്‍ഹരായി. ഗുസ്തി താരം വിനേഷ് ഫോഗാട്ട്‌, ടേബിൾ ടെന്നിസ് താരം മാണിക്ക ബാത്ര, പരാലിമ്പിക് ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു ,ഹോക്കി താരം റാണി റാംപാല്‍ എന്നിവരാണ് ഖേൽരത്‌ന പുരസ്കാരത്തിന് അര്‍ഹരായ മറ്റു താരങ്ങള്‍. ക്രിക്കറ്റ് താരങ്ങളായി ഇശാന്ത് ശര്‍മ്മ, ദീപ്തി ശര്‍മ്മ എന്നിവരുള്‍പ്പെടെ 29 പേര്‍ അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായി.

കഴിഞ്ഞ വർഷം ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും തിളങ്ങാൻ രോഹിത്തിന് കഴിഞ്ഞിരുന്നു. ഏകദിന ഫോർമാറ്റിൽ 2019ല്‍ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും രോഹിത്തായിരുന്നു. ഏഴ് സെഞ്ചുറി ഉൾപ്പടെ 1490 റൺസാണ് കഴിഞ്ഞ കലണ്ടര്‍ വർഷം ഏകദിനത്തിൽ ഹിറ്റ്മാന്‍ സ്വന്തമാക്കിയത്.

മലയാളി ഒളിമ്പ്യന്‍ ജിന്‍സി ഫിലിപ്പ് ഉള്‍പ്പടെ അഞ്ചുപേരാണ് ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹരായത്. 2000 സിഡിനി ഒളിബിക്സില്‍ മത്സരിച്ച ജിന്‍സി ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ റിലേ സ്വര്‍ണം നേടിയ റിലേ ടീമില്‍ അംഗമായിരുന്നു.

]]>
രോഹിത് ശര്‍മ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഖേൽരത്‌ന പുരസ്കാരത്തിന് ശിപാർശ https://malayalees.ch/sports-rohit-sharma-vinesh-phogat-rani-among-unprecedented-5-for-khel-ratna-29-finalised-for-arjuna-award/ Tue, 18 Aug 2020 14:02:41 +0000 https://malayalees.ch/?p=30424 മലയാളിയായ അത്‌ലറ്റിക്സ് താരം പി.യു ചിത്ര സാധ്യത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയിൽ സ്ഥാനം ലഭിച്ചില്ല.

ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് ശിപാർശ. ഗുസ്തി താരം വിനേഷ് ഫോഗാട്ട്‌, ടേബിൾ ടെന്നിസ് താരം മാണിക്ക ബാത്ര, പരാലിമ്പിക് ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു എന്നിവരാണ്ഖേൽരത്‌ന പുരസ്കാരത്തിന് ശിപാർശ ചെയ്ത മറ്റു താരങ്ങള്‍.

29 താരങ്ങളെ അർജുന പുരസ്കാരത്തിനും സമിതി ശിപാർശ ചെയ്തു. മലയാളിയായ അത്‌ലറ്റിക്സ് താരം പി.യു ചിത്ര സാധ്യത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയിൽ സ്ഥാനം ലഭിച്ചില്ല. ധ്യാൻചന്ദ് പുരസ്കാരത്തിന് മലയാളിയായ ജിൻസി ഫിലിപ്പിനെ ശിപാർശ ചെയ്തിട്ടുണ്ട്.

പുരസ്കാര നിർണയ സമിതി ശിപാർശ കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറി. മന്ത്രാലയം അനുമതി നൽകുന്നതോടെ തീരുമാനം ഔദ്യോഗികമാകും.

]]>
‘ഭൂമീ മാതാ സ്വയം മുറിവുണക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്’ https://malayalees.ch/mother-earth-has-found-a-way-to-heal/ Mon, 23 Mar 2020 04:29:37 +0000 https://malayalees.ch/?p=24946 ലോകത്തുള്ള ഏതാണ്ട് എല്ലാ മനുഷ്യരുടേയും ചിന്തകളിലേക്കെങ്കിലും കൊറോണ വൈറസ് പടര്‍ന്നു പിടിച്ചു കഴിഞ്ഞു. വലിയൊരു ശതമാനത്തിന് ഉറക്കം നഷ്ടമായിട്ട് തന്നെ ദിവസങ്ങളായി. കൂടുതല്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് ലോകം പോവുമ്പോഴാണ് സ്വയം വിമര്‍ശനാത്മകമായ ട്വീറ്റുമായി രോഹിത്ത് ശര്‍മ്മ എത്തിയിരിക്കുന്നത്.

ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ഐ.പി.എല്ലും തുടങ്ങി ലോകത്തെ ഒട്ടു മിക്ക ക്രിക്കറ്റ് മത്സരങ്ങളും തടസപ്പെട്ടിരിക്കുകയാണ്. ജൂണില്‍ നടക്കേണ്ട ഒളിംപിക്‌സ് വരെയുള്ള എതാണ്ടെല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയാണ് കൊറോണ വൈറസിനെതിരെ ലോകം ഒറ്റകെട്ടായി പൊരുതുന്നത്. ഇതിനൊപ്പമാണ് കൊറോണ കാലത്ത് ഭൂമീ മാതാവ് സ്വയം കാലില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനെ കുറിച്ചുള്ള രോഹിത് ശര്‍മ്മയുടെ ട്വീറ്റ്.

‘അങ്ങേയറ്റം ദുഷ്‌കരമായ കാലത്തിനൊടുവില്‍ ഭൂമീ മാതാവ് സ്വയം മുറിവുണക്കാനുള്ള വഴി കണ്ടെത്തിയിരിക്കുന്നു. നമ്മുടെ ജീവിത ശൈലിയിലുണ്ടാകുന്ന ചെറിയ മാറ്റം ഭൂമിയില്‍ എത്രത്തോളം മാറ്റങ്ങളാണ് കുറഞ്ഞകാലത്ത് നടത്തുന്നതെന്ന് കാണിച്ചു തരികയാണ്. എക്കാലത്തും കാലാവസ്ഥാ മാറ്റത്തിനെതിരെ നടപടിയെടുക്കാന്‍ വൈകിയെന്ന് നമ്മള്‍ പരാതി പറയാറുണ്ട്. ഒന്നിച്ച് നിന്നാല്‍ ഇതെല്ലാം നേരെ തിരിച്ചിടാന്‍ നമുക്കിടാനാകുമെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഈയൊരു പരീക്ഷണകാലത്ത് ഇന്ത്യയിലെ വായുമലിനീകരണവും ശബ്ദമലിനീകരണവും വളരെ കുറഞ്ഞിരിക്കുകയാണ്. വെനീസിലെ തുറമുഖങ്ങളിലേക്ക് ഡോള്‍ഫിനുകള്‍ തിരിച്ചെത്തിയിരിക്കുന്നു. തെരുവുകളില്‍ കാട്ടുപന്നികള്‍ നടക്കുന്നു. റോമിലെ ഫൗണ്ടനുകളില്‍ അരയന്നങ്ങള്‍ കുളിക്കുന്നു. ലോകമാകെ മലിനീകരണത്തിന്റെ തോത് കുറഞ്ഞു! ഈ ലോകത്തെയാണ് നമ്മള്‍ സംരക്ഷിക്കേണ്ടത്’ എന്നാണ് രോഹിത്ത് ശര്‍മ്മയുടെ ട്വീറ്റ്.

]]>
രോഹിത്തിന്റെ സെഞ്ചുറി പാഴായി, ഇന്ത്യക്ക് തോല്‍വി https://malayalees.ch/india-tour-of-australia-first-one-day-2/ Sat, 12 Jan 2019 15:25:12 +0000 https://malayalees.ch/?p=982 സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടവും പാഴായതോടെ ആസ്‌ട്രേലിയക്കെതിരായ സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 34 റണ്‍സിനാണ് പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വി. ആസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 9ന് 254ല്‍ അവസാനിക്കുകയായിരുന്നു.

സ്‌കോര്‍ ആസ്‌ട്രേലിയ 288/5(50 ഓവര്‍) ഇന്ത്യ 254/9 (50 ഓവര്‍)

ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയ ഷോണ്‍ മാര്‍ഷ്(54), ഹാന്‍ഡ്‌സ് കോംപ്(73), ഖവാജ(59) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് 5ന് 288 റണ്‍സെടുത്തത്. മറുപടിക്കിറങ്ങിയ ഇന്ത്യയെ കാത്തിരുന്നത് റിച്ചാഡ്‌സണിന്റേയും ബെഹ്‌റന്‍ഡോഫിന്റേയും ഷോക്ക് ട്രീറ്റ്‌മെന്റായിരുന്നു. 3.5 ഓവറില്‍ 3/4 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ധവാന്‍(0), കോഹ്ലി(3), റായുഡു(0) എന്നിവരാണ് അതിവേഗം പവലിയനിലേക്ക് മടങ്ങിയത്. ധവാനെ ബെഹ്‌റന്‍ഡോഫ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ കോഹ്‌ലിയെയും റായുഡുവിനേയും റിച്ചാഡ്‌സണ്‍ മടക്കി.

ഇതോടെ സമ്മര്‍ദത്തിലായ ഇന്ത്യക്ക് തുണയായത് ധോണിയുടേയും ഓപണര്‍ രോഹിത് ശര്‍മ്മയുടേയും കൂട്ടുകെട്ടാണ്. റണ്‍സ് നേടുന്നതിനേക്കാള്‍ വിക്കറ്റ് കാത്തുകൊണ്ടാണ് ഇരുവരും കളിച്ചത്. അര്‍ധ സെഞ്ചുറി നേടി പുറത്തായ ധോണി(96 പന്തില്‍ 51) ഇതിനിടെ ഏകദിനത്തില്‍ പതിനായിരം റണ്‍ തികക്കുകയും ചെയ്തു. 4 റണ്‍സില്‍ നിന്നും ഇന്ത്യന്‍ സ്‌കോര്‍ 141ലെത്തിച്ചാണ് ധോണി രോഹിത് സഖ്യം പിരിഞ്ഞത്.

അപ്പോഴും ഒരറ്റത്ത് ഉറച്ചു നിന്ന രോഹിത് ശര്‍മ്മ കൂറ്റനടികളോടെ സ്‌കോറിംങിന് വേഗം കൂട്ടുകയും ചെയ്തു. ധോണി 96 പന്തുകള്‍ നേരിട്ടാണ് 51 റണ്‍സെടുത്തതെന്നതും സമ്മര്‍ദ്ദമേറ്റി. പിന്നാലെ വന്ന ദിനേഷ് കാര്‍ത്തിക്കിനോ(12) ജഡേജക്കോ(8) രോഹിത്തിന് പിന്തുണ നല്‍കാനായില്ല. ഒടുവില്‍ 45ആം ഓവറിലെ നാലാം പന്തില്‍ രോഹിത് ശര്‍മ്മ കൂടി മടങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പത്ത് ഫോറും ആറ് സിക്‌സറും പറത്തിയ മനോഹരമായ സെഞ്ചുറിയായിരുന്നു രോഹിത് നേടിയത്. 129 പന്തുകളില്‍ നിന്നും 133 റണ്‍സെടുത്ത ശേഷമാണ് രോഹിത് ശര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടം അവസാനിച്ചത്.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ഉസ്മാന്‍ ഖ്വാജ (81 പന്തില്‍ 59), ഷോണ്‍ മാര്‍ഷ് (70 പന്തില്‍ 54), പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് (61 പന്തില്‍ 73) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തിരുന്നു. മാര്‍ക്കസ് സ്റ്റോയ്നിസ് 43 പന്തില്‍ രണ്ടു വീതം ബൗണ്ടറിയും സിക്സും സഹിതം 47 റണ്‍സുമായി പുറത്താകാതെ നിന്നു.

41 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ഓസീസിനെ അര്‍ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖ്വാജയും (59) ഷോണ്‍ മാര്‍ഷുമാണ് (54) കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ ഖ്വാജ മാര്‍ഷ് സഖ്യം 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാലാം വിക്കറ്റില്‍ ഹാന്‍ഡ്സ്‌കോമ്പിനൊപ്പം മാര്‍ഷ് 53 റണ്‍സിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി.

65 പന്തില്‍ നാലു ബൗണ്ടറിയോടെയാണ് മാര്‍ഷ് കരിയറിലെ 13ാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. 70 പന്തില്‍ നാലു ബൗണ്ടറി സഹിതം 54 റണ്‍സെടുത്ത മാര്‍ഷിനെ കുല്‍ദീപ് യാദവ് പുറത്താക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. അവസാന മൂന്ന് ഓവറില്‍ നാല്‍പ്പത് റണ്‍സാണ് ആസ്‌ട്രേലിയ അടിച്ചെടുത്തത്. ഈ റണ്‍സുകളാണ് മത്സരത്തില്‍ നിര്‍ണ്ണായകമായതും.

ഇന്ത്യക്കെതിരായ ജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആസ്ട്രേലിയ 1000 വിജയങ്ങള്‍ നേടി.

]]>