Rohit Sharma – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 08:46:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rohit Sharma – malayalees.ch https://malayalees.ch 32 32 രോഹിത് വഴിമാറിയതോ മാറ്റിച്ചതോ? ഹാർദികിന്റെ വരവിൽ മുംബൈ ഇന്ത്യൻസിന്റെ ഭാവി ​ഗുണകരമാകുമോ? https://malayalees.ch/rohit-sharma-replace-with-hardik-pandya-as-captain-is-good-for-mumbai-indians-future/ Sat, 16 Dec 2023 05:00:53 +0000 https://malayalees.ch/?p=92965 ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിൽ എത്തിച്ചപ്പോൾ മുതലുള്ള അഭ്യൂഹങ്ങളാണ് കഴിഞ്ഞദിവസത്തോടെ അവസാനിച്ചത്. മുംബൈയെ നയിക്കാൻ ഹാർദിക് പാണ്ഡ്യയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. രോഹിത് ശർമയെ മാറ്റിയാണ് ഹാ​ർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി ടീം പ്രഖ്യാപിച്ചത്. ഭാവി മുന്നിൽക്കണ്ടാണ് ക്യാപ്റ്റനെ മാറ്റുന്നതെന്നായിരുന്നു മുംബൈ ടീമിന്റെ പെർഫോമൻസ് മാനേജർ മഹേള ജയവർധനെ അറിയിച്ചത്.

ഐപിഎല്ലിൽ 10 വർഷക്കാലം ടീമിനെ നയിച്ച രോഹിത് ശർമ്മയ്ക്ക് പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എത്തുന്നതോടെ ടീമിന് ​ഗുണകരമാകുമോ എന്ന സംശയവും ആരാധകർ ഉയർത്തുന്നുണ്ട്. രോഹിത്തിൻറെ പരിചയസമ്പത്തും ഉപദേശങ്ങളും തുടർന്നും മുംബൈ ഇന്ത്യൻസിന് മുതൽക്കൂട്ടാകുമെന്നായിരുന്നു ജയവർധനെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്.

2013ൽ റിക്കി പോണ്ടിങ്ങിൽനിന്ന് ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത രോഹിത്ത് ടീമിനെ അഞ്ച് സീസണിൽ കിരീട നേട്ടത്തിലെത്തിച്ചിരുന്നു. 2013, 2015, 2017, 2019, 2020 വർഷങ്ങളിലാണ് രോഹിത്തിന് കീഴിൽ ടീം ഐപിഎൽ ചാമ്പ്യന്മാരായത്. ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ നേടിയ ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് രോഹിത്തിൻറെ പേരിലാണ്. ഇത് കൂടാതെ 2013ൽ ചാമ്പ്യൻസ് ലീഗ് ടി20 കിരീടവും മുംബൈ ഇന്ത്യൻസിന് രോഹിത് ശർമ്മ നേടികൊടുത്തു.

അതേസമയം 2015 മുതൽ 2021 വരെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന ഹാർദിക് ടീമിനായി 92 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപയുടെ താരക്കൈമാറ്റത്തിലൂടെയാണ് മുംബൈ ഹാർദിക്കിനെ തിരികെ മുംബൈ തട്ടകത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിൽ ടൈറ്റൻസിനെ നയിച്ച താരം രണ്ടു തവണയും ടീമിനെ ഫൈനലിൽ‌ എത്തിക്കാനും കഴിഞ്ഞിരുന്നു.

ഹാർദിക് 2022ലാണ് പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസിൽ നായകനായി ചേർന്നത്. ആദ്യ സീസണിൽ കിരീടവും രണ്ടാം സീസണിൽ റണ്ണറപ്പ് സ്ഥാനവും ടൈറ്റൻസിന് ഹാർദിക് നേടിക്കൊടുത്തു. 2022, 2023 സീസണുകളിൽ ഗുജറാത്തിനായി 31 മത്സരങ്ങൾ കളിച്ച ഹാർദിക് 833 റൺസും 11 വിക്കറ്റുകളും നേടിയിട്ടുണ്ട്.

]]>
‘രോഹിത് ശർമയുടെയും സഹതാരങ്ങളുടെയും കഠിനാധ്വാനം; ഇതിലും വലിയ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെ’; മുഖ്യമന്ത്രി https://malayalees.ch/pinarayi-vijayan-wish-rohit-sharma-team-india/ Mon, 18 Sep 2023 07:17:29 +0000 https://malayalees.ch/?p=87939 ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നേട്ടത്തിന് പുറകിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെയും മറ്റ് കളിക്കാരുടെയും അർപ്പണമനോഭാവവും കഠിനാധ്വാനവുമുണ്ട്.(Pinarayi Vijayan wish rohit sharma team india)

ശ്രീലങ്കക്കെതിരെ ഗംഭീരപ്രകടനം കാഴ്ചവെച്ച ബൗളർ മുഹമ്മദ് സിറാജിന് പ്രത്യേക അഭിനന്ദനങ്ങൾ എന്നും മുഖ്യമന്ത്രി കുറിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇതിലും വലിയ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു എന്നുമാണ് മുഖ്യമന്ത്രിയുടെ ആശംസാ കുറിപ്പ്.

കലാശപ്പോരാട്ടത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയെ 15.2 ഓവറില്‍ 50 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. മറുപടിയില്‍ ഇന്ത്യ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടന്നു. സിറാജ് ആറ് വിക്കറ്റ് നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നു വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി ലങ്കയുടെ തകര്‍ച്ച സമ്പൂര്‍ണ്ണമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ. ശക്തരായ ശ്രീലങ്കൻ ടീമിനെ കുറഞ്ഞ റണ്ണിൽ പിടിച്ചുകെട്ടി ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ഇന്ത്യൻ ടീം ഈ വലിയ വിജയം നേടിയിരിക്കുന്നത്. ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ഈ നേട്ടത്തിന് പുറകിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെയും മറ്റ് കളിക്കാരുടെയും അർപ്പണമനോഭാവവും കഠിനാധ്വാനവുമുണ്ട്. ശ്രീലങ്കക്കെതിരെ ഗംഭീരപ്രകടനം കാഴ്ചവെച്ച ബൗളർ മുഹമ്മദ് സിറാജിന് പ്രത്യേക അഭിനന്ദനങ്ങൾ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇതിലും വലിയ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു

]]>
‘കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു പക്ഷേ നിരാശപ്പെടുത്തി’; രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍ https://malayalees.ch/disappointed-with-rohit-sharmas-captaincy-says-sunil-gavaskar/ Mon, 10 Jul 2023 08:17:59 +0000 https://malayalees.ch/?p=84127
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍. രോഹിതില്‍ നിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശപ്പെടുത്തിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു. കഴിഞ്ഞമാസം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിലെ ദയനീയ തോല്‍വിയും 2022ലെ ടി20 ലോകകപ്പിലെ പരാജയവും ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കറിന്റെ വിമര്‍ശനം.

മികച്ച ഐപിഎല്‍ കളിക്കാര്‍ ഉണ്ടായിട്ടും ഫൈനല്‍ വരെയെത്തിയുള്ള പരാജയം നിരാശജനകമാണെണ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഗവാസ്‌കര്‍ പ്രതികരിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ചല്ല, വിദേശത്ത് മികച്ച പ്രകനം നടത്തുക എന്നതാണ് ക്യാപ്റ്റനെന്ന നിലയില്‍ യഥാര്‍ത്ഥ പരീക്ഷണം. അവിടെയാണ് രോഹിത് നിരാശപ്പെടുത്തുന്നതെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നേടിയിട്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് എന്തിനാണെന്ന് ചോദിച്ചാല്‍ മൂടിക്കെട്ടിയ കാലാവസ്ഥ എന്നതായിരിക്കും രോഹിത്തിനും ദ്രാവിഡിനും നല്‍കാനുള്ള ഉത്തരം. ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും പോലുള്ള ടൂര്‍ണമെന്റുകളില്‍ ക്യാപ്റ്റനും കോച്ചും കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഗവാസ്‌കര്‍ പറയുന്നു.

]]>
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മണിക്കൂറുകള്‍ ബാക്കി; ഇന്ത്യയ്ക്ക് വൻ തിരിച്ചടി; രോഹിത് ശർമയ്ക്ക് പരുക്ക് https://malayalees.ch/rohit-sharma-injured-during-net-practise/ Wed, 07 Jun 2023 04:19:04 +0000 https://malayalees.ch/?p=82325 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മണിക്കൂറുകള്‍ ബാക്കിയിരിക്കെ ഇന്ത്യയ്ക്ക് തിരിച്ചടിയായി ക്യാപ്റ്റൻ രോഹിത് ശർമയുടെ പരുക്ക്. നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ രോഹിത് ശർമയുടെ വിരലിന് പരുക്കേറ്റതായാണു വിവരം. ഡോക്ടർമാർ പരിശോധിച്ച ശേഷം രോഹിത് വീണ്ടും പരിശീലനത്തിന് എത്തിയെങ്കിലും, പരിശീലനം തുടരാതെ മടങ്ങിപ്പോകുകയായിരുന്നു.

എങ്കിലും നിർണായകമായ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ കളിച്ചേക്കുമെന്നാണ് ആരാധക പ്രതീക്ഷ. രോഹിത് ശർമയുടെ ഇടത് കൈയിലെ വിരലിനാണു പരുക്കേറ്റത്. വലത് കയ്യിലും പരുക്കുള്ള രോഹിത് ശര്‍മ ബാൻഡേജ് ധരിച്ചാണു പരിശീലനം നടത്തിയിരുന്നത്.

മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശര്‍മ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ‘‘ഓവലിലെ പിച്ചും സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ താരങ്ങളും മത്സരത്തിനായി തയാറായിരിക്കണം.

ആരൊക്കെ കളിക്കുമെന്ന കാര്യം ബുധനാഴ്ചയാണു തീരുമാനിക്കുകയെന്നും രോഹിത് ശര്‍മ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ജൂൺ ഏഴു മുതൽ 11 വരെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ. ഇന്ത്യൻ സമയം വൈകിട്ട് 3 മുതലാണ് മത്സരം ആരംഭിക്കുക.

]]>
‘ഞാൻ ക്യാപ്റ്റനാണെങ്കിൽ ഒരിക്കലും കളിപ്പിക്കില്ല’; രോഹിത് ശർമയല്ല, നോ ഹിറ്റ് ശർമയെന്ന് കൃഷ്ണമചാരി ശ്രീകാന്ത് https://malayalees.ch/krishnamachari-srikkanth-rohit-sharma/ Mon, 08 May 2023 04:41:39 +0000 https://malayalees.ch/?p=80876 മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം കൃഷ്ണമചാരി ശ്രീകാന്ത്. താൻ ടീം ക്യാപ്റ്റനാണെങ്കിൽ ഒരിക്കലും രോഹിത് ശർമയെ കളിപ്പിക്കില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. രോഹിത് ശർമയല്ല, നോ ഹിറ്റ് ശർമയാണെന്നും ശ്രീകാന്ത് വിമർശനമുന്നയിച്ചു. ഇന്നലെ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്ന മത്സരത്തിനിടെ കമൻ്ററിയിലാണ് ശ്രീകാന്തിൻ്റെ പരാമർശം.

ഈ ഐപിഎൽ സീസണിൽ വളരെ മോശം പ്രകടനമാണ് രോഹിത് നടത്തുന്നത്. 10 മത്സരങ്ങളിൽ നിന്ന് 126.90 ശരാശരിയിൽ വെറും 184 റൺസാണ് രോഹിത് സീസണിൽ നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും താരം റൺസൊന്നും നേടാതെ പുറത്തായി.

മത്സരത്തിൽ 6 വിക്കറ്റിന് ചെന്നൈയു സൂപ്പർ കിംഗ്സ് വിജയിച്ചു. മുംബൈ ഉയർത്തിയ 140 എന്ന വിജയലക്ഷ്യം ചെന്നൈ മറികടന്നത് 14 പന്തുകൾ ബാക്കി നിൽക്കെ. 42 പന്തുകളിൽ നിന്ന് 44 റണ്ണുകൾ നേടിയ ഡെവോൺ കോൺവെയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. 4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പതിരന ചെന്നൈക്കായി തകർപ്പൻ പ്രകടനം നടത്തി. ജയത്തോടെ ചെന്നൈ ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തി.

]]>
ഐപിഎലിൽ ഏറ്റവുമധികം ഡക്കുകൾ, ഒറ്റയക്ക സ്കോറുകൾ; ഒറ്റക്കളിയിൽ രണ്ട് റെക്കോർഡുകളുമായി രോഹിത് https://malayalees.ch/2023-05-04-rohit-sharma-most-ducks-ipl-html/ Thu, 04 May 2023 11:43:55 +0000 https://malayalees.ch/?p=80691 ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ പൂജ്യത്തിനു പുറത്തായത് രോഹിത് ശർമ കുറിച്ചത് രണ്ട് റെക്കോർഡുകൾ. ഐപിഎലിൽ ഏറ്റവുമധികം ഡക്കുകൾ, ഏറ്റവുമധികം ഒറ്റയക്ക സ്കോറുകൾ എന്നീ റെക്കോർഡുകളാണ് രോഹിത് കുറിച്ചത്. ഇന്നലെ ആദ്യ ഓവറിൽ ഋഷി ധവാൻ രോഹിതിനെ പുറത്താക്കുകയായിരുന്നു

ഇന്നലെ 0നു പുറത്തായതോടെ രോഹിതിന് ഐപിഎലിൽ ആകെ 15 ഡക്കുകളായി. ദിനേശ് കാർത്തിക്, സുനിൽ നരേൻ, മൻദീപ് സിംഗ് എന്നിവർക്കും 15 ഡകുകൾ വീതമുണ്ട്. ഇതോടൊപ്പം ഐപിഎലിനെ തൻ്റെ 70ആം ഒറ്റയക്ക സ്കോറും രോഹിത് ഇന്നലെ കുറിച്ചു. രണ്ടാം സ്ഥാനത്തുള്ള ദിനേശ് കാർത്തിക് 68 തവണ ഒറ്റയക്കത്തിനു പുറത്തായിട്ടുണ്ട്. 236 മത്സരങ്ങളിൽ നിന്നാണ് രോഹിതിൻ്റെ ഈ റെക്കോർഡ്. കാർത്തിക് 238 മത്സരങ്ങളിലും നരേൻ 157 ഐപിഎൽ മത്സരങ്ങളിലും കളിച്ചു. മൻദീപ് സിംഗ് ആകെ 111 മത്സരങ്ങളിലാണ് കളിച്ചത്.

ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസ് വിജയിച്ചിരുന്നു. പഞ്ചാബ് ഉയർത്തിയ 214 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും തകർപ്പൻ പ്രകടനമാണ് മുംബൈക്ക് കരുത്തായത്.

]]>
ആവശ്യമെങ്കിൽ താരങ്ങൾക്ക് ഐപിഎലിൽ നിന്ന് വിശ്രമമെടുക്കാം: രോഹിത് ശർമ https://malayalees.ch/players-take-break-ipl-rohit-sharma/ Thu, 23 Mar 2023 10:24:06 +0000 https://malayalees.ch/?p=78464 ആവശ്യമെങ്കിൽ ഏകദിന ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിശ്രമമെടുക്കാമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. താരങ്ങളൊക്കെ ഇനി ഫ്രാഞ്ചൈസിയിലാണ് എന്നും ആത്യന്തികമായി ഫ്രാഞ്ചൈസികളാണ് ഇത് തീരുമാനിക്കേണ്ടതെന്നും രോഹിത് പറഞ്ഞു.

“അതൊക്കെ ഇനി ഫ്രാഞ്ചൈസികളാണ് തീരുമാനിക്കേണ്ടത്. താരങ്ങൾ ഇനി അവർക്ക് സ്വന്തമാണ്. ടീമുകൾക്ക് ഞങ്ങൾ ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എങ്കിലും അതാത് ഫ്രാഞ്ചൈസികളാണ് കാര്യം തീരുമാനിക്കേണ്ടത്. അതിലും പ്രധാനമായി താരങ്ങളാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. അവരെല്ലാവരും പ്രായപൂർത്തി ആയവരാണ്. ജോലിഭാരം കൂടുന്നു എന്ന് തോന്നിയാൽ താരങ്ങൾ ഒന്നോരണ്ടോ മത്സരങ്ങളിൽ നിന്ന് ബ്രേക്കെടുക്കാം. പക്ഷേ, അത് സംഭവിക്കുമോ എന്ന് സംശയമാണ്.”- രോഹിത് ശർമ പറഞ്ഞു.

അതേസമയം, പരുക്കേറ്റ് പുറത്തായ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം സന്ദീപ് ശർമയെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. സന്ദീപ് രാജസ്ഥാൻ റോയൽസ് ക്യാമ്പിലെത്തിയതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ സന്ദീപ് ശർമ അൺസോൾഡ് ആയിരുന്നു.

104 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സന്ദീപ് 26.33 ശരാശരിയിൽ 114 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. പഞ്ചാബ് കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളിൽ കളിച്ചിട്ടുള്ള സന്ദീപ് മികച്ച പവർ പ്ലേ ബൗളറാണ്. ഈ മാസം 31നാണ് ഐപിഎൽ ആരംഭിക്കുക. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പ് ആണ് രാജസ്ഥാൻ റോയൽസ്.

വരുന്ന ഐപിഎൽ സീസൺ മുതൽ ടോസ് ഇട്ടതിനു ശേഷമേ ഫസ്റ്റ് ഇലവനെ പ്രഖ്യാപിക്കൂ. ഫസ്റ്റ് ഇലവൻ താരങ്ങൾക്കൊപ്പം 5 സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരെയും പ്രഖ്യാപിക്കണം. കഴിഞ്ഞ സീസൺ വരെ കോയിൻ സ്പിൻ ചെയ്യുന്നതിനു മുൻപ് ഇരു ക്യാപ്റ്റന്മാരും ഫൈനൽ ഇലവൻ പരസ്പരം കൈമാറിയിരുന്നു. ഈ പതിവിനാണ് ഇതോടെ അവസാനമാവുക.

വരുന്ന സീസൺ മുതൽ ഐപിഎലിൽ ഇംപാക്ട് പ്ലയർ നിയമം കൊണ്ടുവരികയാണ്. അതുകൊണ്ട് തന്നെ പിച്ചിൻ്റെ സ്വഭാവവും ടോസും പരിഗണിച്ച് ടീം പ്രഖ്യാപിക്കാൻ ഈ നീക്കം സഹായിക്കും. അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരിൽ നിന്നാണ് ആവശ്യമെങ്കിൽ ഇംപാക്ട് പ്ലയറെ തെരഞ്ഞെടുക്കേണ്ടത്.

]]>
‘പുറത്തുനിൽക്കുന്നവർക്ക് എന്തും പറയാം, അദ്ദേഹം പറഞ്ഞത് അസംബന്ധമാണ്’; രവി ശാസ്ത്രിക്കെതിരെ രോഹിത് ശർമ https://malayalees.ch/rohit-sharma-ravi-shastri/ Thu, 09 Mar 2023 08:07:31 +0000 https://malayalees.ch/?p=77689 ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രിക്കെതിരെ ക്യാപ്റ്റൻ രോഹിത് ശർമ. മൂന്നാമത്തെ മത്സരത്തിൽ പരാജയപ്പെടാൻ കാരണം ഇന്ത്യയുടെ അമിത ആത്‌മവിശ്വാസമാണെന്ന രവി ശാസ്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് രോഹിത് രംഗത്തുവന്നത്. ശാസ്ത്രി പറഞ്ഞത് അസംബന്ധമാണെന്നും എല്ലാ മത്സരങ്ങളും വിജയിക്കാനാണ് ശ്രമിക്കുന്നതെന്നും രോഹിത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“രവി ഡ്രസിംഗ് റൂമിൽ ഉണ്ടായിരുന്ന ആളാണ്. കളിക്കുമ്പോൾ ഞങ്ങളുടെ ചിന്താഗതി എന്താണെന്ന് അദ്ദേഹത്തിനറിയാം. അമിത ആത്‌മവിശ്വാസമല്ല അത്. സത്യത്തിൽ നിങ്ങൾ രണ്ട് കളി വിജയിക്കുമ്പോൾ, നിങ്ങൾ അമിത ആത്‌മവിശ്വാസമാണെന്ന് പുറത്തുനിന്ന് ആളുകൾ പറഞ്ഞാൽ അത് അസംബന്ധമാണ്. കാരണം, നാല് മത്സരങ്ങളിലും നന്നായി കളിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. രണ്ട് കളി വിജയിച്ചതിനു ശേഷം നിർത്താനല്ല ആഗ്രഹം. ഇവരൊക്കെ അമിത ആത്‌മവിശ്വാസത്തെപ്പറ്റിയൊക്കെ പറയുമ്പോൾ, പ്രത്യേകിച്ച് ഡ്രസിംഗ് റൂമിൽ ഇല്ലാത്തവർ, അവർക്കറിയില്ല ഡ്രസിംഗ് റൂമിൽ എന്ത് സംസാരമാണ് നടക്കുന്നതെന്ന്.”- രോഹിത് ശർമ പറഞ്ഞു.

നാലാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചു. 10 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ അവർ 30 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ മോശം ഫീൽഡിംഗ് ഓസീസിനെ സഹായിച്ചു.

]]>
ഇൻഡോർ പിച്ച് വിവാദങ്ങളിൽ മൗനം വെടിഞ്ഞ് രോഹിത് ശർമ്മ https://malayalees.ch/rohit-sharma-breaks-silence-on-controversy-surrounding-indore-pitch/ Fri, 03 Mar 2023 11:39:06 +0000 https://malayalees.ch/?p=77309 ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ദയനീയമായ തോൽവിക്ക് പിന്നാലെ, ഇൻഡോർ പിച്ച് വിവാദങ്ങളിൽ മൗനം വെടിഞ്ഞ് ക്യാപ്റ്റൻ രോഹിത് ശർമ്മ. സ്പിൻ പിച്ചിൽ കളിക്കാനുള്ള തീരുമാനം ടീം കൂട്ടായി കൈക്കൊണ്ടതാണ്. ഇന്ത്യൻ താരങ്ങൾക്കും ഇത് വെല്ലുവിളിയാകുമെന് അറിയാമായിരുന്നു. പിച്ച് എങ്ങനെയോ ആവട്ടെ നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികൾ ഗ്രൗണ്ടിൽ നടപ്പാക്കുകയാണ് വേണ്ടതെന്നും രോഹിത് ശർമ്മ പ്രതികരിച്ചു.

ഇന്ത്യയിലെ സ്പിൻ പിച്ചുകളിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾ രണ്ടും മൂന്നും ദിവസത്തിൽ അവസാനിക്കുന്നതിനെക്കുറിച്ച് വിമർശനം ഉയരുന്നതിനിടെ വിഷയത്തിലും രോഹിത് ശർമ പ്രതികരിച്ചു. “ഇന്ത്യയ്ക്ക് പുറത്ത് പോലും മത്സരങ്ങൾ അഞ്ച് ദിവസം നീണ്ടുനിൽക്കില്ല. ദക്ഷിണാഫ്രിക്കയിലെ കളി മൂന്ന് ദിവസം കൊണ്ട് അവസാനിച്ചു. പാകിസ്താനിൽ കഴിഞ്ഞ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ അഞ്ച് ദിവസം നീണ്ടപ്പോൾ ആളുകൾക്ക് ബോറടിച്ചിരുന്നു. ഇവിടെ മൂന്ന് ദിവസം കൊണ്ട് ടെസ്റ്റ് തീർത്ത് ഞങ്ങൾ കാണികളെ കൂടുതൽ ആവേശത്തിലാഴ്‌ത്തുകയല്ലെ ചെയ്യൂന്നത്?”- രോഹിത് പറഞ്ഞു.

“ഈ പിച്ച് സംസാരം അൽപ്പം കൂടുതലാണ്. ഞങ്ങൾ ഇന്ത്യയിൽ കളിക്കുമ്പോഴെല്ലാം പിച്ചിലാണ് ശ്രദ്ധ. എന്തുകൊണ്ടാണ് ആളുകൾ എന്നോട് നഥാൻ ലിയോണിനെക്കുറിച്ച് ചോദിക്കാത്തത്? അവൻ എത്ര നന്നായി ബൗൾ ചെയ്തു? രണ്ടാം ഇന്നിംഗ്‌സിൽ പൂജാര എത്ര നന്നായി ബാറ്റ് ചെയ്തു. ഉസ്മാൻ ഖവാജ എത്ര നന്നായി കളിച്ചു,” രോഹിത് കൂട്ടിച്ചേർത്തു. സ്പിൻ പിച്ചുകളിൽ കളിക്കുമ്പോൾ കുറച്ചുകൂടി ധൈര്യത്തോടെ കളിക്കണം. ആദ്യ രണ്ട് ടെസ്റ്റിൽ എങ്ങനെയാണോ ജയിച്ചത് അതേ തന്ത്രങ്ങളുമായാകും അടുത്ത ടെസ്റ്റിന് തയ്യാറെടുപ്പ് നടത്തുകയെന്നും രോഹിത് പറഞ്ഞു.

]]>
അവസാന ടെസ്റ്റിൽ ഗ്രീൻ പിച്ച് പരീക്ഷിച്ചേക്കുമെന്ന് രോഹിത് ശർമ https://malayalees.ch/rohit-sharma-ahmedabad-test-pitch/ Wed, 01 Mar 2023 05:00:32 +0000 https://malayalees.ch/?p=77096 ഓസ്ട്രേലിയക്കെതിരായ അവസാന മത്സരത്തിൽ ഗ്രീൻ പിച്ച് പരീക്ഷിച്ചേക്കുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനുള്ള തയ്യാറെടുപ്പായി ഗ്രീൻ വിക്കറ്റ് പരീക്ഷിക്കുമെന്നാണ് രോഹിത് അറിയിച്ചത്. ഇന്ത്യ ഫൈനൽ പ്രവേശനം നേടുകയാണെങ്കിൽ ഓസ്ട്രേലിയയാവും എതിരാളികൾ. ലണ്ടനിലെ ഓവലിലാണ് മത്സരം. ബോർഡർ – ഗവാസ്കർ പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 2-0നു മുന്നിലാണ്. (rohit sharma test pitch)

“ഇംഗ്ലണ്ടിൽ ഓസ്ട്രേലിയയെ നേരിടുകയെന്നാൽ വളരെ ബുദ്ധിമുട്ടാവും. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുള്ള തയ്യാറെടുപ്പായി അഹ്‌മദാബാദിനെ പരീക്ഷിക്കാനിടയുണ്ട്. ഞങ്ങൾ ഇതിനകം അതേപ്പറ്റി സംസാരിച്ചുകഴിഞ്ഞു. താരങ്ങളെ അതിനായി തയ്യാറാക്കണം. ശാർദുൽ താക്കൂർ തിരികെവരാനുണ്ട്. ഇൻഡോറിൽ വിജയിക്കാനായാൽ അഹ്‌മദാബാദിൽ വ്യത്യസ്തത പരീക്ഷിക്കും. പക്ഷേ, അതിനായി ഇൻഡോറിലെ മത്സരം വിജയിക്കേണ്ടതുണ്ട്.”- വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞു.

അതേസമയം, പേസർ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് വൈകിയേക്കുമെന്ന് റിപ്പോർട്ട്. താരം ഐപിഎലിലൂടെ കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതിനു സാധ്യതയില്ലെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎലിലും ഇന്ത്യ യോഗ്യത നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ബുംറ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിലൂടെ ബുംറ തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. ഐപിഎൽ മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂണിലുമാണ് നടക്കുക.

പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കളിക്കില്ല. അസുഖബാധിതയായ അമ്മയെ സന്ദർശിക്കാനായി നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് കമ്മിൻസ്. ഇൻഡോറിൽ മാർച്ച് ഒന്നിനാരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുൻപ് താരം തിരികെയെത്തില്ല. കമ്മിൻസിനു പകരം സ്റ്റീവ് സ്‌മിത്ത് ഓസ്ട്രേലിയയെ നയിക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഓസ്ട്രേലിയൻ ടീമിൽ ഡേവിഡ് വാർണറും ജോഷ് ഹേസൽവുഡും കളിക്കില്ല.

രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 115 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി. 43 റൺസ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സിലെ ഓസീസിന്റെ ടോപ് സ്‌കോറർ. മർനസ് ലബുഷെയ്ൻ 35 റൺസെടുത്തു. ഓസീസ് നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചിരുന്നില്ല.

]]>