Robert Vadra – malayalees.ch https://malayalees.ch Malayalam Online News Portal Mon, 04 Jan 2021 12:19:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Robert Vadra – malayalees.ch https://malayalees.ch 32 32 അനധികൃത സ്വത്ത് സമ്പാദനം; റോബര്‍ട്ട് വദ്രയുടെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തി https://malayalees.ch/benami-properties-case-income-tax-sleuths-record-robert-vadras-statement/ Mon, 04 Jan 2021 12:19:20 +0000 https://malayalees.ch/?p=37996 ഡല്‍ഹി: പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്രയുടെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തി. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താന്‍ ആദായ നികുതി വകുപ്പിന്റെ ഐ.ടി സംഘം വദ്രയുടെ വസതിയിലെത്തിയതായി വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസാണ് റിപ്പോര്‍ട്ട് ചെയ്തത്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് റോബര്‍ട്ട് വദ്ര. ലണ്ടനില്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസാണ് ഇതില്‍ പ്രധാനം. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിരന്തരം ഇദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

2015ല്‍ വദ്രയുടെ കമ്പനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, കേസുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് വദ്രയുടെ വിശദീകരണം.

]]>