Robbery – malayalees.ch https://malayalees.ch Malayalam Online News Portal Wed, 04 Oct 2023 10:47:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Robbery – malayalees.ch https://malayalees.ch 32 32 ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്നു; യുവതി പിടിയിൽ https://malayalees.ch/woman-arrested-kochi-robbing-gold-astrologer/ Wed, 04 Oct 2023 10:47:04 +0000 https://malayalees.ch/?p=88887 കൊച്ചിയിൽ ഇടപ്പള്ളിയിൽ ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്ന യുവതി പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി അൻസിയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. (woman arrested kochi robbing gold astrologer)

കഴിഞ്ഞമാസം 26ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം ജ്യോതിഷം നോക്കാൻ ഉണ്ടെന്നു പറഞ്ഞ് കൊല്ലം സ്വദേശിയായ ജോത്സ്യനെ വിളിച്ചു വരുത്തുകയായിരുന്നു.

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോത്സ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ നിർദേശപ്രകാരം ഇയാൾ കൊച്ചിയിലെത്തി.

സുഹൃത്തിനെ കാണാമെന്നു പറഞ്ഞ് യുവതി ഇയാളെ ഇടപ്പള്ളിയിലെത്തിച്ചു. അവിടെ ഭാര്യാഭർത്താക്കന്മാരാണെന്നു പറഞ്ഞ് ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ വെച്ച് യുവതി ജ്യോത്സ്യന് പായസം നൽകിയെങ്കിലും കഴിച്ചില്ല. പിന്നീട് ശീതളപാനീയത്തിൽ ലഹരിമരുന്ന്‌ നൽകി മയക്കിക്കിടത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

]]>
തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച: 3 കിലോ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു https://malayalees.ch/massive-gold-heist-in-thrissur-city-3-kg-of-gold-ornaments-stolen/ Sat, 09 Sep 2023 10:08:09 +0000 https://malayalees.ch/?p=87510 തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച. ഡി.പി ചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച 3 കിലോ സ്വർണാഭരണങ്ങൾ കാറിൽ എത്തിയ സംഘം തട്ടികൊണ്ടുപോയി. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. തൃശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

തൃശൂർ ഡി.പി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡി.പി ചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച 3 കിലോ സ്വർണാഭരണങ്ങൾ, കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് കാറിൽ എത്തിയ സംഘം തട്ടികൊണ്ടുപോയത്.

ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവർ കൈയ്യിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്. വൈറ്റ് കളർ ഡിസൈർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്നാണ് വിവരം. പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രയിനിൽ പതിവായി കൊണ്ട് പോകാറുള്ളത്. ഇക്കാര്യം അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

]]>
ഭഷണം ചോദിച്ച് വീട്ടില്‍ കയറി, കഴിച്ചതിന് ശേഷം വയോധികയുടെ മുഖത്തടിച്ചു; സ്വർണ മാലയുമായി കടന്ന മോഷ്ടാവ് പിടിയിൽ https://malayalees.ch/middle-aged-man-arrested-for-stealing-womans-gold-necklace/ Sat, 17 Jun 2023 04:18:55 +0000 https://malayalees.ch/?p=82884
തൃശൂരില്‍ ഭഷണം ചോദിച്ച് വീട്ടില്‍ കയറി വയോധികയുടെ സ്വർണ മാല കവർന്ന പ്രതി പിടിയിൽ. എറണാകുളം വെെപ്പിന്‍കര സ്വദേശി ജാന്‍വാസിനെയാണ് (57) ഒല്ലൂര്‍ പേൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 7നായിരുന്നു കേസിന് ആസ്പദമായ സംഭവം.

തൃശൂർ നെല്ലിക്കുന്ന് സ്വദേശി പൈനാടൻ വീട്ടിൽ വെറോനിക്കയുടെ (75) മാലയാണ് പ്രതി കവര്‍ന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി എത്തിയത്. തുടര്‍ന്ന് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. മനസ്സലിവ് തോന്നിയ വയോധിക പ്രതിക്ക് ഭക്ഷണം നല്‍കി. ഭക്ഷണം. ഭക്ഷണം കഴിച്ചു കഴിഞ്ഞതോടെ പ്രതി തന്‍റെ തനി സ്വരൂപം പുറത്തെടുത്തു. വെറോനിക്കയുടെ മുഖത്തടിച്ച പ്രതി മൂന്നര പവന്‍ തൂക്കമുള്ള മാല കവര്‍ന്ന് കടന്നുകളയുകയായിരുന്നു.

നിരവധി സിസിടിവികള്‍ കേന്ദ്രീകരിച്ച് പത്ത് ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ പെരുമ്പാവൂരില്‍ നിന്നാണ് പ്രതി പിടിയിലായത്.ഒ ല്ലൂർ എസ്.എച്ച്.ഒ ബെന്നി ജേക്കബ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉല്ലാസ്, സിവിൽ പോലിസ് ഓഫീസർ അഭീഷ് ആന്റണി, ജില്ലാ ഗുണ്ടാ വിരുദ്ധ സ്ക്വാഡ് അംഘം സുനീപ്, ഷാഡോ പോലീസ് എസ്.ഐമാരായ റാഫി, സുവ്രത കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പഴനിസാമി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിഗേഷ്, വിപിൻദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

]]>
സ്‌പ്ലെണ്ടര്‍ ബൈക്കുകള്‍ മോഷ്ടിച്ച് പണം കണ്ടെത്തി ലഹരി ഉപയോഗം; വലിയ തലവേദനയായ കുട്ടി ഗ്യാങ് പിടിയില്‍ https://malayalees.ch/children-who-stole-bikes-arrested-in-kozhikode/ Mon, 03 Apr 2023 04:17:52 +0000 https://malayalees.ch/?p=79022 കോഴിക്കോട് ജില്ലയില്‍ വാഹനമോഷണം പതിവാക്കിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് അറസ്റ്റു ചെയ്തു. സ്‌പ്ലെണ്ടര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത് ഹരമാക്കിയ കുട്ടിസംഘത്തെയാണ് പൊലീസ് കുടുക്കിയത്. ബൈക്ക് മോഷ്ടിച്ച് കിട്ടുന്ന തുക കുട്ടികള്‍ ആര്‍ഭാട ജീവിതത്തിനും ലഹരി ഉപയോഗത്തിനും വിനിയോഗിച്ചിരുന്നതായി പൊലിസ് വ്യക്തമാക്കി.

രാത്രികാലങ്ങളില്‍ ഇവര്‍ വീടുവിട്ടിറങ്ങും. മോഷ്ടിച്ച വാഹനങ്ങളില്‍ നൈറ്റ് റൈഡിംഗിന് പോകും. ഒപ്പം മറ്റു വാഹനങ്ങള്‍ മോഷ്ടിക്കുകയും ചെയ്യും. വാഹനങ്ങളില്‍ പ്രിയം സ്‌പ്ലെണ്ടര്‍ ബൈക്കുകളോടാണ്. കോഴിക്കോട് ജില്ലയിലുടനീളം ഇരുചക്രവാഹന മോഷണം പതിവാക്കിയ കുട്ടിസംഘത്തെയാണ് പൊലീസ് കുടുക്കിയത്. മോഷണ പരമ്പര വ്യാപകമായതോടെ കോഴിക്കോട് സിറ്റി പൊലീസ് പ്രത്യേക പ്ലാന്‍ തയ്യാറാക്കി മോഷണ സംഘത്തിലേക്ക് എത്തുകയായിരുന്നു. ബൈക്ക് ഓടിക്കാനുളള അമിതാഗ്രവും ആര്‍ഭാട ജീവിതത്തോടുളള കൊതിയും ലഹരിയോടുളള അമിതാസക്തിയുമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍മീണ. മോഷ്ടിച്ച ബൈക്കുകള്‍ രൂപമാറ്റം വരുത്തിയും വ്യാജനമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുമാണ് കുട്ടിസംഘം വിറ്റഴിച്ചിരുന്നത്.

അടുത്തിടെ നടക്കാവ്, ബേപ്പൂര്‍, കോഴിക്കോട് ടൗണ്‍, വെള്ളയില്‍, പന്തീരങ്കാവ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന മോഷണ പരമ്പരകള്‍ക്ക് പിന്നില്‍ പിടിയിലായ കുട്ടിസംഘമാണെന്ന് പൊലീസ് വ്യക്തമാക്കി. മോഷണം നടത്തിയ നിരവധി വാഹനങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മറ്റുള്ളവയെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ വീട്ടില്‍ വെച്ച് മോഷണ ബൈക്ക് പൊളിച്ചതായും പൊലീസ് അറിയിച്ചു. പിടിയിലായ മുഴുവന്‍ പേരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായതിനാല്‍ ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

]]>
മൊഹമ്മദ് സലയുടെ വീട്ടിൽ മോഷണം https://malayalees.ch/robbery-mohamed-salah-house/ Tue, 14 Mar 2023 12:53:01 +0000 https://malayalees.ch/?p=77978 ഈജിപ്തിൻ്റെ ലിവർപൂൾ താരം മൊഹമ്മദ് സലയുടെ വീട്ടിൽ മോഷണം. കെയ്റോയിലെ ആഡംബര വസതിയിൽ കഴിഞ്ഞ ആഴ്ച അവസാനമാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് കാര്യമായൊന്നും മോഷ്ടിക്കാൻ മോഷ്ടാക്കൾക്ക് സാധിച്ചില്ല. കേബിൾ ടിവി റിസീവർ മാത്രമാണ് മോഷ്ടിക്കപ്പെട്ടത്. ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ളവ കടത്താൻ ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെട്ടെന്ന് പൊലീസ് പറയുന്നു.

വീട്ടിലെ ഒരു ജനൽ തുറന്നു കിടക്കുന്നതായി ശ്രദ്ധയിൽ പെട്ട ബന്ധുവാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

]]>
ഇ ഡി ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാജ റെയ്ഡ്; മുംബൈയിലെ വ്യാപാരിക്ക് നഷ്ടപ്പെട്ടത് 3 കിലോ സ്വര്‍ണവും 25 ലക്ഷവും https://malayalees.ch/fake-ed-officers-raid-bullion-traders-office-steal-3kg-gold-and-25-lakh/ Thu, 26 Jan 2023 05:05:40 +0000 https://malayalees.ch/?p=75050 സ്വര്‍ണാഭരണശാലയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാജ റെയ്ഡ് നടത്തി 25 ലക്ഷം രൂപയും മൂന്ന് കിലോ സ്വര്‍ണവും പിടിച്ചെടുത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഉള്‍പ്പെട്ട സംഘമാണ് ഇ ഡിയുടെ പേരില്‍ വന്‍കൊള്ള നടത്തിയത്. മുംബൈയിലെ സാവേരി ബസാറിലാണ് സംഭവം നടന്നത്.

ഇ ഡി റെയ്ഡ് നടക്കുകയാണെന്നും തടസപ്പെടുത്തരുതെന്നും പറഞ്ഞാണ് മൂന്നുപേരും സ്വര്‍ണാഭരണങ്ങളും രേഖകളും മറ്റും പരിശോധിച്ചത്. ജ്വലറിയുടെ ഉടമകളില്‍ ഒരാളോട് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ട സംഘം ജ്വല്ലറി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ജീവനക്കാരെ വിലങ്ങണിയിച്ച ശേഷമാണ് പണവും ആഭരണങ്ങളുമായി സംഘം രക്ഷപ്പെട്ടത്.

ഡോംഗ്രി സ്വദേശി മുഹമ്മദ് ഫസല്‍ സിദ്ദിഖി ഗിലിത്വാല (50), മാല്‍വാനി സ്വദേശിയായ മുഹമ്മദ് റാസി അഹമ്മദ് മുഹമ്മദ് റഫീഖ് എന്ന സമീര്‍ (37), ഖേദില്‍ നിന്നെത്തിയ വിശാഖ മുധാലെ (30) എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം ചുറ്റുപാടുകള്‍ നിരീക്ഷിക്കാനായി മൂന്ന് സഹായികള്‍ കൂടി ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്നുപേര്‍ക്കുമായി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്. ജീവനക്കാര്‍ ജ്വല്ലറി ഉടമയോട് സംഭവങ്ങള്‍ വിശദീകരിച്ച ശേഷം ജ്വല്ലറി ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വ്യാജ ഇ ഡി ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

]]>
തമിഴ്‌നാട്ടില്‍ 50 പവന്‍ സ്വര്‍ണം കവരാന്‍ രണ്ട് കൊലപാതകം; വെട്ടേറ്റ 12 വയസുകാരന്റെ നില ഗുരുതരം https://malayalees.ch/2-women-murdered-in-their-house-in-devakottai-tamilnadu/ Sat, 14 Jan 2023 04:24:08 +0000 https://malayalees.ch/?p=74468 തമിഴ്‌നാട് ശിവഗംഗയില്‍ മോഷണത്തിനു വേണ്ടി അക്രമി സംഘം രണ്ടു സ്ത്രീകളെ വെട്ടിക്കൊന്നു. സംഭവസ്ഥലത്തുവച്ച് വെട്ടേറ്റ മറ്റൊരു 12 വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. വീട്ടില്‍ നിന്നും അലമാര തകര്‍ത്ത് അന്‍പത് പവന്‍ സ്വര്‍ണവും അക്രമി സംഘം മോഷ്ടിച്ചു. 

ദേവക്കോട്ട കണ്ണങ്കോട്ട ഗ്രാമത്തിലെ കുമാറിന്റെ ഭാര്യ വേലുമതി, അമ്മ കനകം അമ്മാള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ കുമാറിന്റെ മകന്‍ മൂവരസ് ദേവക്കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് സംഭവം. വീട്ടില്‍ കടന്ന അജ്ഞാത സംഘം മൂന്നു പേരെയും അരിവാള്‍കൊണ്ട് വെട്ടുകയായിരുന്നു. ഇവര്‍ നിലത്തു വീണശേഷം, വീട്ടിലെ അലമാര തകര്‍ത്ത്, അന്‍പത് പവന്‍ സ്വര്‍ണം മോഷ്ടിച്ച് കടന്നു കടന്നു. വീടിനു ചുറ്റും മുളകുപൊടി വിതറിയാണ് സംഘം കടന്നു കളഞ്ഞത്.

ബഹളം കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. വേലുമതി സംഭവസ്ഥലത്തും കനകം അമ്മാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ദേവക്കോട്ട ഡിഎസ് പി ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിയ്ക്കുന്നത്. വീടിനു ചുറ്റും മുളകുപൊടി വിതറിയതിനാല്‍ ഡോഗ് സ്‌ക്വാഡിന് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഫൊറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

]]>
12കാരൻ മുഖ്യസൂത്രധാരൻ; യു.പിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ https://malayalees.ch/12-year-old-mastermind-arrested-for-robbery-murder-of-up-couple/ Mon, 26 Dec 2022 05:57:03 +0000 https://malayalees.ch/?p=73412 ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന സംഭവത്തിൽ 12കാരൻ അടക്കം മൂന്ന് പ്രതികൾ അറസ്റ്റിൽ. നടന്ന സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ 12കാരനാണെന്ന് പൊലീസ് അറിയിച്ചു.

നവംബർ 22നാണ് 60കാരനായ ആക്രി വ്യാപാരി ഇബ്രാഹിം, ഭാര്യ ഹർസ എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ​ഗൃ​ഹനാഥനെ വീടിനുള്ളിലും ഭാര്യയെ പുറത്തുള്ള ശൗചാലയത്തിന് സമീപം കഴുത്തിൽ തുണിമുറുക്കി കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടത്.

കുട്ടിയെ ദമ്പതികൾക്ക് അറിയാമെന്നും ഇബ്രാഹിം ആക്രി വിറ്റ് ധാരാളം പണം സ്വരൂപിച്ചിട്ടുണ്ടെന്നറിഞ്ഞ് മറ്റ് മൂന്ന് പേരെയും കൂട്ടി കവർച്ച നടത്താൻ ഇറങ്ങുകയുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. മോഷണശ്രമം ദമ്പതികളുടെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ കൂടാതെ മഞ്ജേഷ്, ശിവം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലാം പ്രതി സന്ദീപ് ഒളിവിലാണ്. ഇവരിൽ നിന്ന് 12,000 രൂപയും ഒരു മൊബൈൽ ഫോണും ഒരു സ്വർണ ചെയിനും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

]]>
പൊലീസുകാരന്‍ ഓണ്‍ലൈന്‍ റമ്മിയുടെ ഇര; സ്വര്‍ണം മോഷ്ടിച്ച ഉദ്യോഗസ്ഥനെതിരെ മുന്‍പും ആരോപണങ്ങളുണ്ടായിരുന്നതായി സൂചന https://malayalees.ch/policeman-who-stole-gold-online-rummy-addict/ Sat, 22 Oct 2022 07:29:26 +0000 https://malayalees.ch/?p=70049 ഞാറയ്ക്കലിലെ സ്വര്‍ണ്ണ മോഷണകേസില്‍ അറസ്റ്റിലായ പൊലീസുകാരനെതിരെ മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നെന്ന് വിവരം. അറസ്റ്റിലായ അമല്‍ദേവ് ഉള്‍പ്പെട്ട എആര്‍ ക്യാമ്പില്‍ നിന്നും പണം കാണാതായ സംഭവത്തില്‍ ഇയാള്‍ സംശയനിഴലിലായിരുന്നു. 75000 രൂപ കാണാതായതുമായി ബന്ധപ്പെട്ടാണ് അമല്‍ദേവിനെതിരെ ആരോപണമുള്ളത്. ഇയാള്‍ക്ക് 30 ലക്ഷത്തിലേറെ കടമുണ്ടെന്നും വിവരമുണ്ട്.

അമല്‍ദേവ് ഓണ്‍ലൈന്‍ റമ്മി കളിയുടെ ഇരയാണ്. റമ്മി കളിയിലൂടെ പൊലീസുകാരനുണ്ടായ കടം ലക്ഷങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാധ്യത തീര്‍ക്കാന്‍ പണം കടം ചോദിച്ചെങ്കിലും ആരും സഹായിച്ചില്ല. ഇതോടെയാണ് ഇയാള്‍ സ്വര്‍ണം മോഷ്ടിച്ചത്. അമല്‍ദേവ് മോഷ്ടിച്ച സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച സ്വര്‍ണ്ണം അമല്‍ദേവ് വില്‍ക്കുകയും പണയം വയ്ക്കുകയും ചെയ്തു.സ്വര്‍ണ്ണം പോലീസ് വീണ്ടെടുത്തു. കേസ് ഒത്തുതീര്‍പ്പാക്കാനും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

എറണാകുളം ഞാറയ്ക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് അമല്‍ദേവ് കവര്‍ച്ച നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന നടേശന്റെ മരുമകളുടെ 10 പവന്‍ സ്വര്‍ണമാണ് അമല്‍ മോഷ്ടിച്ചത്.

സ്വര്‍ണം കാണാനില്ലെന്ന നടേശന്റെ പരാതിയിലാണ് സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന്‍ അമല്‍ദേവ് സ്വര്‍ണം മോഷ്ടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് അമല്‍ ദേവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. താന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും അതാണ് സ്വര്‍ണം മോഷ്ടിക്കാന്‍ കാരണമെന്നും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ അമല്‍ ദേവ് പൊലീസിനോട് പറഞ്ഞു.

]]>
സഹകരണസംഘത്തിൽ ജോലി വാഗ്ദാനം; കോൺഗ്രസ് നേതാവും സ്വാമി തപസ്യാനന്ദയും ചേർന്ന് തട്ടിയത് ലക്ഷങ്ങൾ https://malayalees.ch/congress-worker-and-swami-robbed-lakhs/ Fri, 12 Aug 2022 04:35:00 +0000 https://malayalees.ch/?p=66299 തിരുവനന്തപുരത്ത് സഹകരണസംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ തട്ടിയതായി പരാതി. പേരൂർക്കട ആസ്ഥാനമായ ട്രാവൻകൂർ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഭിലാഷ് ബാലകൃഷ്ണനെതിരെയാണ് പരാതി. ആറ്റിങ്ങൽ സ്വദേശി ശ്രീക്കുട്ടൻ മോഹനൻ, ഭാര്യാ സഹോദരനായ ആർ.ജെ.അരുൺ എന്നിവരിൽ നിന്നായി 30 ലക്ഷം രൂപ തട്ടിയെന്നാണ് ആക്ഷേപം. ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്.

രണ്ടുവർഷം മുൻപാണ് എൻജിനീയറിങ് ബിരുദധാരിയായ ശ്രീക്കുട്ടനെ ട്രാവൻകൂർ സോഷ്യൽ സൊസൈറ്റിയുടെ എ ക്ലാസ് മെമ്പർമാരെന്ന് പരിചയപ്പെടുത്തിയെത്തിയ രണ്ടുപേർ സമീപിച്ചത്. 12 ലക്ഷം രൂപ നൽകിയാൽ സൊസൈറ്റിയിൽ സ്ഥിരം ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. ഏഴു ലക്ഷം രൂപ സൊസൈറ്റി പ്രസിഡന്റ് അഭിലാഷിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കാനും ബാക്കി അഞ്ചുലക്ഷം രൂപ ഇട നിലക്കാരനായ സ്വാമി തപസ്യാനന്ദക്ക് നൽകാനും നിർദേശിച്ചു. ഒരു വർഷത്തിന് ശേഷം നിക്ഷേപത്തുക തിരിച്ചു നൽകാമെന്നും വാഗ്ദാനമുണ്ടായി.

ഇതനുസരിച്ച് ശ്രീക്കുട്ടനും ബന്ധുവും പണം കൈമാറി സൊസൈറ്റിയുടെ വെള്ളറട ശാഖയിൽ ജോലിയിൽ പ്രവേശിച്ചു. 2021 ജൂലായ് വരെ ശമ്പളം ലഭിച്ചിരുന്നെങ്കിലും പിന്നീട് ഇത് മുടങ്ങി. തട്ടിപ്പ് മനസ്സിലായി നിക്ഷേപിച്ച തുക തിരിച്ചുചോദിച്ചെങ്കിലും ലഭിച്ചില്ല.

ശ്രീക്കുട്ടനും ബന്ധുവിനും ചേർന്ന് 30 ലക്ഷം രൂപയാണ് നഷ്ടമായത്. ഇതിനിടെ വ്യാപക ക്രമക്കേട് മൂലം നിക്ഷേപകർക്ക് പണം നൽകാൻ സാധിക്കാതെ വന്നതോടെ സഹകരണ സംഘം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് കീഴിലായി. അഭിലാഷ് ബാലകൃഷ്ണൻ അടക്കമുള്ളവരെ പരാതിക്കാർ പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ വണ്ടിച്ചെക്ക് നൽകി പറ്റിച്ചതായും പോലീസ് എഫ്‌ഐആർ ഇട്ടിട്ടും നടപടികളില്ലെന്നും പരാതിക്കാർ പറയുന്നു.

]]>