road – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Dec 2022 09:39:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png road – malayalees.ch https://malayalees.ch 32 32 റോഡിന് കുറുകെയുള്ള കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്ക്; പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ് https://malayalees.ch/bike-passenger-injured-in-thodupuzha/ Tue, 20 Dec 2022 09:38:52 +0000 https://malayalees.ch/?p=73130 തൊടുപുഴയിൽ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കെസെടുത്തു. ബോർഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസപെടുത്തിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്. നിര്‍മ്മാണ ചുമതലയുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കെതിരെയാണ് കേസ്.

ഉച്ചക്ക് ശേഷം പൊതുമാരമത്ത് അസിസ്റ്റന്‍റ് എഞ്ചിനീയറുടെ മൊഴിയെടുക്കും. നേരത്തെ കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു.

]]>
മഴ വരുമ്പോൾ കുടയെടുക്കണമെന്ന് കേട്ടിട്ടുണ്ട്, കുഴി വരുമെന്ന് കേൾക്കുന്നത് ഇപ്പോൾ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി https://malayalees.ch/kerala-high-court-strongly-criticized-the-government/ Mon, 19 Sep 2022 12:35:54 +0000 https://malayalees.ch/?p=68298 കുഞ്ഞുമുഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് റോഡിലെ കുഴികളുടെ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിരീക്ഷണം. മഴ വരുമ്പോൾ കുട എടുക്കണമെന്ന് കേട്ടിട്ടുണ്ട്, കുഴി വരുമെന്ന് കേൾക്കുന്നത് ഇപ്പോഴാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഹസിച്ചു. ഇവിടെ നടക്കുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. പ്രവർത്തന രീതി മാറണമെന്ന് തോന്നുന്നില്ലേ എന്ന് ഹൈക്കോടതി എഞ്ചിനിയറോട് ചോദിച്ചു. ജൂൺ മുപ്പതിന് ശേഷമാണ് കൂടുതൽ കുഴികൾ ഉണ്ടായതെന്ന് എൻജിനിയർ മറുപടി നൽകി. ഹൈക്കോടതിയിൽ പൊതുമരാമത്ത് ഓഫീസ് തുറക്കേണ്ടി വരുമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരിഹാസം.

ഒരു അപകടം കാരണം വ്യക്തി മാത്രമല്ല, കുടുംബം കൂടിയാണ് നശിക്കുന്നത്. എന്തൊക്കെ സംഭവിച്ചിട്ടും ഇവിടെ ഒന്നും മാറാത്ത അവസ്ഥയാണ്. എന്നിട്ടും പുതിയ കേരളത്തെ കുറിച്ചാണ് സർക്കാർ പറയുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ആലുവ – പെരുമ്പാവൂർ റോഡിൽ ഒരു വിലപ്പെട്ട ജീവനാണ് നഷ്ടമായത്. കുഞ്ഞുമുഹമ്മദിന്റെ മരണത്തിൽ മകൻ പറഞ്ഞതാണ് കോടതിയെ അറിയിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കുഴിയിൽ വീണു എന്നുള്ളത് വസ്തുതയാണെന്നും കുഞ്ഞു മുഹമ്മദിന്റെ ചികിത്സാ ചെലവ് സർക്കാർ ആണോ വഹിച്ചതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

സർക്കാരിന് ഇന്നും കോടതിയുടെ വിമർശനം നേരിടേണ്ടിവന്നു. ആലുവ പെരുമ്പാവൂർ റോഡിന് എന്തുകൊണ്ടാണ് ഈ അവസ്ഥ ?. എൻജിയർമാർക്കെതിരെ പ്രോസിക്യൂഷൻ നടപടിയുണ്ടായിട്ടുണ്ടോ?, ജനത്തെ കൊല്ലാൻ തക്ക കുഴികൾ എന്തുകൊണ്ട് ?, ബില്ലുകൾ പാസാക്കാൻ മാത്രമാണോ എൻജിനീയർമാർ? എന്നീ ചോദ്യങ്ങളാണ് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചത്. ഇരുചക്ര വാഹനം ഓടിക്കാൻ കഴിയാത്ത റോഡുകളുണ്ട് കേരളത്തിലെന്നും കോടതി ചൂണ്ടിക്കാട്ടി.

ആലുവ – പെരുമ്പാവൂർ റോഡിന്റെ ചുമതലയുള്ള എൻജിനിയർ കോടതിയിൽ ഹാജരായി. എത്ര പൗരന്മാർ മരിക്കുന്നുവെന്ന ആശങ്കയാണ് ഹൈക്കോടതി രേഖപ്പെടുത്തിയത്. ഒരു ദിവസം കൊണ്ട് റോഡുകൾ നിർമിക്കാൻ കഴിയില്ല. ഭാഗ്യം മാത്രം വച്ചാണ് യാത്രക്കാർ ഇവിടെ യാത്ര ചെയ്യേണ്ടത്. ഖജനാവിന്റെ ആശങ്കയേക്കാൾ വലുതാണ് ജീവനുകൾ. എൻജിനിയർമാർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടോയെന്ന സംശയവും കോടതി രേഖപ്പെടുത്തി.

]]>
സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം; കുഞ്ഞുമുഹമ്മദിന്റെ ചികിത്സാ ചെലവ് സർക്കാരാണോ വഹിച്ചത്? https://malayalees.ch/high-court-criticizes-government-on-the-death-of-kunju-muhammad/ Mon, 19 Sep 2022 12:34:34 +0000 https://malayalees.ch/?p=68295 ആലുവ – പെരുമ്പാവൂർ റോഡിൽ ഒരു വിലപ്പെട്ട ജീവനാണ് നഷ്ടമായതെന്ന് ഹൈക്കോടതി. കുഞ്ഞുമുഹമ്മദിന്റെ മരണത്തിൽ മകൻ പറഞ്ഞതാണ് കോടതിയെ അറിയിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
കുഴിയിൽ വീണു എന്നുള്ളത് വസ്തുതയാണെന്നും കുഞ്ഞു മുഹമ്മദിന്റെ ചികിത്സാ ചെലവ് സർക്കാർ ആണോ വഹിച്ചതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

സർക്കാരിന് ഇന്നും കോടതിയുടെ വിമർശനം നേരിടേണ്ടിവന്നു. ആലുവ പെരുമ്പാവൂർ റോഡിന് എന്തുകൊണ്ടാണ് ഈ അവസ്ഥ ?. എൻജിയർമാർക്കെതിരെ പ്രോസിക്യൂഷൻ നടപടിയുണ്ടായിട്ടുണ്ടോ?, ജനത്തെ കൊല്ലാൻ തക്ക കുഴികൾ എന്തുകൊണ്ട് ?, ബില്ലുകൾ പാസാക്കാൻ മാത്രമാണോ എൻജിനീയർമാർ? എന്നീ ചോദ്യങ്ങളാണ് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചത്. ഇരുചക്ര വാഹനം ഓടിക്കാൻ കഴിയാത്ത റോഡുകളുണ്ട് കേരളത്തിലെന്നും കോടതി ചൂണ്ടിക്കാട്ടി.

ആലുവ – പെരുമ്പാവൂർ റോഡിന്റെ ചുമതലയുള്ള എൻജിനിയർ കോടതിയിൽ ഹാജരായി. എത്ര പൗരന്മാർ മരിക്കുന്നുവെന്ന ആശങ്കയാണ് ഹൈക്കോടതി രേഖപ്പെടുത്തിയത്. ഒരു ദിവസം കൊണ്ട് റോഡുകൾ നിർമിക്കാൻ കഴിയില്ല. ഭാഗ്യം മാത്രം വച്ചാണ് യാത്രക്കാർ ഇവിടെ യാത്ര ചെയ്യേണ്ടത്. ഖജനാവിന്റെ ആശങ്കയേക്കാൾ വലുതാണ് ജീവനുകൾ. എൻജിനിയർമാർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടോയെന്ന സംശയവും കോടതി രേഖപ്പെടുത്തി.

]]>
ആലുവ – പെരുമ്പാവൂർ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞതിൽ വിശദീകരണം തേടി ഹൈക്കോടതി https://malayalees.ch/aluva-perumbavoor-road-high-court-seeks-explanation/ Tue, 13 Sep 2022 12:31:50 +0000 https://malayalees.ch/?p=68014 ആലുവ – പെരുമ്പാവൂർ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞതിൽ വിശദീകരണം തേടി ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിശദീകരണം ആവശ്യപ്പെട്ടത്. എറണാകുളം ജില്ലാ കലക്ടർക്കും, വിജിലൻസിനുമാണ് നിർദേശം. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഒരു മാസത്തിനിടെ റോഡ് വീണ്ടും തകർന്നതിലാണ് വിശദീകരണം നൽകേണ്ടത്.

പത്തുലക്ഷം മുടക്കി ഒരുമാസം മുമ്പാണ് ആലുവ–പെരുമ്പാവൂർ സംസ്ഥാനപാത അറ്റകുറ്റപ്പണി നടത്തിയത്. ധനവകുപ്പ് പ്രത്യേകഫണ്ട് അനുവദിച്ച് അറ്റകുറ്റപ്പണി നടത്തിയ 17 കിലോമീറ്റർ റോഡിലാണ് ഇപ്പോൾ നടുവൊടിക്കുന്ന കുഴികൾ. ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവായി.

പശവച്ചാണോ റോഡിലെ കുഴിയടയ്ക്കുന്നതെന്ന ഹൈക്കോടതിയുടെ പരിഹാസത്തിനും ശേഷമായിരുന്നു കുട്ടമശ്ശേരിയിലെ ഈ കുഴിയടയ്ക്കൽ പ്രഹസനം. നിരന്തര പരാതികൾക്കൊടുവിലാണ് കുഴിയടയ്ക്കാൻ ധനമന്ത്രി പ്രത്യേകമായി പത്തു ലക്ഷം അനുവദിച്ചത്. ഇരുചക്ര യാത്രക്കാരാണ് പതിവു പോലെ അപകടത്തിൽപ്പെടുന്നതിലേറെയും.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തോട്ടുമുഖം സ്വദേശിയായ എഴുപതുകാരനും കൊച്ചുമകളും തലനാരിഴയ്ക്കാണ് സ്കൂട്ടർ കുഴിയിൽവീണുണ്ടായ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. അഞ്ചു വർഷത്തിലധികമായി ഈ റോഡിൽ റീ ടാറിങ് നടത്തിയിട്ട്. ഇതേതുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ.

]]>
പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നടപടി; മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് https://malayalees.ch/minister-mohammed-riyas-about-kerala-roads/ Sat, 03 Sep 2022 08:14:17 +0000 https://malayalees.ch/?p=67545 പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നിർമാണ കമ്പനിക്കെതിരെ വിജിലൻസ് കേസെടുക്കും. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വരുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് വ്യക്തമാക്കി.

പരിപാലന കാലയളവിൽ കേടുപാടുകൾ ഉണ്ടാവാൻ പാടില്ല. ഉണ്ടായാൽ കർക്കശ നടപടി ഉണ്ടാകും. മുഖം നോക്കാതെ മുന്നോട്ട് പോകുമെന്നും ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പി എ മുഹമ്മദ്‌ റിയാസ് കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ റോഡുകൾ ഡിസൈൻഡ് റോഡുകളാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. വാഹന സാന്ദ്രതയ്‌ക്ക് അനുസരിച്ച് ഭാരം താങ്ങാൻ കഴിയുന്ന റോഡുകളാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ഡ്രെയിനേജ്, സുരക്ഷാ സംവിധാനം, ബിഎം-ബിസി പോലുള്ള നിലവാരും എന്നിങ്ങനെയുളള റോഡാണ് കേരളത്തിന് ആവശ്യം. വാഹനം കൂടി വരുമ്പോൾ അതിനുസരിച്ച് റോഡിന് വീതിയും വേണം. എന്നാൽ മാത്രമേ റോഡുകൾ മികച്ച രീതിയിൽ നിലനിർത്താൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

]]>
പണിതീര്‍ത്ത് മാസങ്ങള്‍ക്കുള്ളില്‍ പൊളിയുന്ന റോഡുകള്‍; ഉദ്യോഗസ്ഥരുടെ അഴിമതിയെന്ന പരാതിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന https://malayalees.ch/vigilance-inspection-in-pwd-roads/ Wed, 17 Aug 2022 07:50:45 +0000 https://malayalees.ch/?p=66552 സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ചില ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ചേര്‍ന്ന് ക്രമക്കേടുകള്‍ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടക്കുന്നത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുള്ളില്‍ റോഡ് പൊട്ടിപ്പൊളിയുന്നത് പരിശോധിക്കും. ഓപ്പറേഷന്‍ സരള്‍ റാസ്ത എന്ന പേരിലാണ് പരിശോധന നടത്തുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ നിര്‍മാണം പൂര്‍ത്തിയാക്കിയതും അറ്റകുറ്റപ്പണികള്‍ നടത്തിയതുമായ റോഡുകള്‍ മാസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞതിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യം വിജിലന്‍സ് മുന്‍പും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. റോഡിലെ കുഴികള്‍ സംബന്ധിച്ച് ലഭിച്ച പുതിയ പരാതികളുടെ പശ്ചാത്തലത്തിലാണ് മിന്നല്‍ പരിശോധന. എഞ്ചിനീയര്‍മാര്‍ അടക്കമുള്ള ചില ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ചേര്‍ന്ന് ക്രമക്കേട് നടത്തുന്നു എന്ന് ഉള്‍പ്പെടെയുള്ള പരാതികളാണ് വിജിലന്‍സിന് മുന്നിലുള്ളത്.

പിഡബ്ല്യുഡി റോഡുകളിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നത്. മിന്നല്‍ പരിശോധനയ്ക്കായി വിജിലന്‍സ് മേധാവി മനോജ് എബ്രഹാമാണ് നിര്‍ദേശം നല്‍കിയത്. വിജിലന്‍സ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ എസ് ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്.

]]>
തോപ്പുംപടി ബിഒടി പാലത്തിലെ കുഴിയടയ്ക്കല്‍; കൈ കഴുകി ജിസിഡിഎയും പൊതുമരാമത്തും https://malayalees.ch/trenching-of-thoppumpadi-bot-bridge/ Sat, 13 Aug 2022 04:33:54 +0000 https://malayalees.ch/?p=66353 തോപ്പുംപടി ബിഒടി പാലത്തില്‍ കുഴിയടയ്ക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകി ജിസിഡിഎയും പൊതുമരാമത്തും. പാലം പൊതുമരാമത്തിന് കൈമാറിയെന്ന് പറഞ്ഞ് ജിസിഡിഎ ഒഴിഞ്ഞു മാറുമ്പോള്‍ പാലത്തിന്റെ പരിപാലനം കൈമാറിയിട്ടില്ലെന്നാണ് പൊതുമരാമത്തിന്റെ മറുപടി.

ബിഒടി പാലം പൊട്ടിപ്പൊളിഞ്ഞിട്ട് കാലം കുറച്ചായി. പാലത്തിന്റെ അറ്റകുറ്റപണിയ്ക്കായി സമീപിച്ചപ്പോള്‍ ജിസിഡിഎ പറയുന്നത് പാലം പൊതുമരാമത്തിന് കൈമാറിയെന്നാണ്. മാര്‍ച്ച് 15 ന് കൈമാറ്റ നടപടികള്‍ നടന്നതായും ജിസിഡിഎ രേഖാമൂലം അറിയിക്കുന്നു. പൊതുമരാമത്തുകാരെ സമീപിച്ചപ്പോള്‍ മറുപടി വിചിത്രമായിരുന്നു. പാലത്തിന്റെ പരിപാലനം ഇപ്പോഴും ജിസിഡിഎ തന്നെയാണെന്നും കൈമാറ്റം നടക്കാതെ ഫണ്ട് വകയിരുത്താനാകില്ലെന്നും അവര്‍ കൈ കഴുകി.

ഫോര്‍ട്ട്‌കൊച്ചി മട്ടാഞ്ചേരി പള്ളുരുത്തി ഭാഗത്തേക്ക് എറണാകുളത്തുനിന്നും ആശ്രയിക്കുന്ന പ്രധാന പാലത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി അധികൃതരെ മാറിമാറി സമീപിക്കുകയാണ് നാട്ടുകാര്‍. കുഴിയടയ്ക്കുന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കുമുണ്ടെങ്കിലും കുഴിയില്‍ വീണ് നടുവൊടിയുന്നവര്‍ക്ക് നഷ്ടപരിഹാരം കിട്ടില്ലെന്ന കാര്യത്തില്‍ സംശയം വേണ്ട.

]]>
മഴക്കാലപൂര്‍വ റോഡ് അറ്റകുറ്റപ്പണികളില്‍ വീഴ്ചയുണ്ടോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും: പൊതുമരാമത്ത് മന്ത്രി https://malayalees.ch/action-taken-check-pre-monsoon-road-repairs-public-works-minister/ Wed, 23 Jun 2021 04:04:36 +0000 https://malayalees.ch/?p=45907 സംസ്ഥാനത്തെ റോഡുകളില്‍ മഴക്കാലപൂര്‍വ അറ്റകുറ്റപ്പണികളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തേവര-കുണ്ടന്നൂര്‍ പാലത്തിലെ കുഴി മൂലമുണ്ടായ അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ച സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രിയാണ് തേവര- കുണ്ടന്നൂര്‍ പാലത്തിലുണ്ടായ അപകടത്തില്‍ മംഗളൂരു സ്വദേശി ശരത്ത് മരിച്ചത്. രാത്രി ബൈക്കിലെത്തിയ എതിരെ വന്ന ബൈക്ക് കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലത്തില്‍ പല ഭാഗത്തും ടാറിളകിക്കിടന്നതും കുഴികളും ഇളകിയ ടാര്‍ കട്ടപിടിച്ചുണ്ടായ കൂനയുമാണ് അപകടത്തിന് കാരണമായത്.

ജനപ്രതിനിധികള്‍ ഇടപെട്ടതോടെ ശനിയാഴ്ച വൈകീട്ട് പാലത്തിലെ കുഴികള്‍ ദേശീയ പാത വിഭാഗം അടച്ചു. ഇതും പലയിടത്തും ഇളകിപ്പോയി. പണിയിലെ പിഴവ് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മന്ത്രി നേരിട്ടെത്തി പരിശോധന നടത്തിയത്. മഴക്കാലത്തിന് മുന്‍പ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

]]>