Road Pothole – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Sep 2022 04:24:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Road Pothole – malayalees.ch https://malayalees.ch 32 32 നിലവാരം കുറഞ്ഞ റോഡ് പൊളിച്ചു നീക്കി 24 മണിക്കൂറിനകം റീ ടാർ ചെയ്യണമെന്ന് കോന്നി എംഎൽഎ; 21 ദിവസം കഴിഞ്ഞിട്ടും നടപ്പാക്കാതെ കരാറുകാരൻ https://malayalees.ch/konni-mla-order-road-re-tarring/ Tue, 20 Sep 2022 04:23:52 +0000 https://malayalees.ch/?p=68322 നിലവാരം കുറഞ്ഞ റോഡ് പൊളിച്ചു നീക്കി 24 മണിക്കൂറിനകം റീ ടാർ ചെയ്യണമെന്ന കോന്നി എംഎൽഎയുടെ വാക്കിന് 21 ദിവസമായിട്ടും പുല്ലുവില കൽപ്പിച്ച് കരാറുകാരൻ . കോന്നി മണ്ഡലത്തിലെ വള്ളിക്കോട് റോഡാണ് കരാറുകാരനായ കാവുങ്കൽ കൺസ്ട്രക്ഷൻസിന്റെ ധാർഷ്ഠ്യം മൂലം നാട്ടുകാരുടെ നട്ടെല്ല് ഒടിക്കുന്നത്. റോഡ് നിർമാണത്തിലെ അപാകതയ്‌ക്കെതിരെ നാട്ടുകാരും പരാതി ഉന്നയിച്ച റോഡാണിത്. 

റോഡിനായി കോടികൾ മുടക്കിയെന്ന് കരാറുകാരൻ പറയുമ്പോഴും നാട്ടുകാരുടെ നടു ഒടിക്കുന്ന റോഡ് ആണ് വള്ളിക്കോട്ടെ ഈ റോഡ്.നിലവാരം കുറഞ്ഞ നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചതാണ് റോഡിൻറെ പ്രധാന പോരായ്മ.വിജിലൻസ് പരിശോധനയിൽ അടക്കം ഇക്കാര്യം റിപ്പോർട്ട് ആയും സമർപ്പിക്കപ്പെട്ടു.

ഇതിനിടെയാണ് റോഡിൽ വിരിച്ച നിലവാരം കുറഞ്ഞ പൂട്ടുകട്ടകളിൽ തെന്നി ആളുകൾ വീഴുന്നത് വള്ളിക്കോട് റോഡിൽ പതിവായത്. പരാതികൾ പതിവായതോടെയാണ് പൂട്ടുകട്ടകൾ പൊളിച്ചുമാറ്റി റോഡ് റീ ടാർ ചെയ്യണമെന്ന് കോന്നി എംഎൽഎ ജിനീഷ് കുമാർ കരാറുകാരന് അന്ത്യശാസനം നൽകിയത്.പക്ഷേ എംഎൽഎയുടെ പ്രഖ്യാപനം വന്ന് 21 ദിവസം കഴിഞ്ഞിട്ടും റോഡിൻറെ സ്ഥിതി ഇതാണ്.നാട്ടുകാരോട് കരാറുകാരൻ പകപോക്കുകയാണ് എന്നാണ് നാട്ടുകാർ പറയുന്നത്

നേരത്തെ വീണുകൊണ്ടിരുന്ന ആളുകളെക്കാൾ കൂടുതലാണ് ഇപ്പോൾ റോഡ് പൊളിച്ച ഭാഗത്ത് വീഴുന്ന ആളുകളുടെ എണ്ണം. രാത്രി സമയത്ത് റോഡ് പൊളിച്ചത് അറിയാതെ എത്തുന്നവർ ഇവിടെ വീഴുന്നതും പതിവാണ്.എന്നിട്ടും ഈ ഭാഗത്തേക്ക് കരാറുകാരൻ തിരിഞ്ഞു നോക്കുന്നതേയില്ല.പരാതികൾ പലതവണ ഉയർന്നിട്ടും കരാറുകാരന് ഒപ്പമാണ് ഉദ്യോഗസ്ഥരും നിൽക്കുന്നത്. എംഎൽഎ പറഞ്ഞിട്ട് കേൾക്കാത്ത കരാറുകാരൻ ഇനി ആരു പറഞ്ഞാൽ കേൾക്കും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

]]>
മൂന്നാഴ്ച മുമ്പ് അറ്റകുറ്റപ്പണി ചെയ്ത റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരുക്ക് https://malayalees.ch/bike-rider-injured-after-falling-into-pothole-on-aluva-perumbavoor-road/ Thu, 15 Sep 2022 09:55:45 +0000 https://malayalees.ch/?p=68106 ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരുക്ക്. അപകടത്തിന് പിന്നാലെ റോഡിലെ കുഴികള്‍ നാട്ടുകാര്‍ അടച്ചു. മൂന്നാഴ്ച മുമ്പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ റോഡിലെ കുഴിയില്‍ വീണാണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റത്. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് യുവാവ് കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്.

നാട്ടുകാര്‍ റോഡിലെ കുഴികള്‍ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. 10 ലക്ഷം രൂപ ചെലവാക്കിയാണ് ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ അടച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ റോഡ് വീണ്ടും പൊട്ടിപ്പൊളിയുകയായിരുന്നു.

അതേസമയം റോഡുകളില്‍ കുഴികളുണ്ടായാല്‍ ആരു പരിപാലിക്കണം എന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ റണ്ണിംഗ് കോണ്‍ട്രാക്റ്റ് സംവിധാനം നിലവില്‍ വരുകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

റോഡ് തകര്‍ച്ചയ്ക്ക് കാരണമായ കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ ക്ലൈമറ്റ് സെല്‍ രൂപീകരിച്ചു. പണി പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകം പൊട്ടിപ്പൊളിഞ്ഞ ആലുവ പെരുമ്പാവൂര്‍ റോഡ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുംവരെ പ്രതിഷേധം തുടരാന് ആണ് നാട്ടുകാരുടെയും തീരുമാനം.

]]>
പണിതീര്‍ത്ത് മാസങ്ങള്‍ക്കുള്ളില്‍ പൊളിയുന്ന റോഡുകള്‍; ഉദ്യോഗസ്ഥരുടെ അഴിമതിയെന്ന പരാതിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന https://malayalees.ch/vigilance-inspection-in-pwd-roads/ Wed, 17 Aug 2022 07:50:45 +0000 https://malayalees.ch/?p=66552 സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ചില ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ചേര്‍ന്ന് ക്രമക്കേടുകള്‍ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടക്കുന്നത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുള്ളില്‍ റോഡ് പൊട്ടിപ്പൊളിയുന്നത് പരിശോധിക്കും. ഓപ്പറേഷന്‍ സരള്‍ റാസ്ത എന്ന പേരിലാണ് പരിശോധന നടത്തുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ നിര്‍മാണം പൂര്‍ത്തിയാക്കിയതും അറ്റകുറ്റപ്പണികള്‍ നടത്തിയതുമായ റോഡുകള്‍ മാസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞതിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യം വിജിലന്‍സ് മുന്‍പും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. റോഡിലെ കുഴികള്‍ സംബന്ധിച്ച് ലഭിച്ച പുതിയ പരാതികളുടെ പശ്ചാത്തലത്തിലാണ് മിന്നല്‍ പരിശോധന. എഞ്ചിനീയര്‍മാര്‍ അടക്കമുള്ള ചില ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ചേര്‍ന്ന് ക്രമക്കേട് നടത്തുന്നു എന്ന് ഉള്‍പ്പെടെയുള്ള പരാതികളാണ് വിജിലന്‍സിന് മുന്നിലുള്ളത്.

പിഡബ്ല്യുഡി റോഡുകളിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നത്. മിന്നല്‍ പരിശോധനയ്ക്കായി വിജിലന്‍സ് മേധാവി മനോജ് എബ്രഹാമാണ് നിര്‍ദേശം നല്‍കിയത്. വിജിലന്‍സ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ എസ് ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്.

]]>