road accident – malayalees.ch https://malayalees.ch Malayalam Online News Portal Fri, 30 Jun 2023 06:14:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png road accident – malayalees.ch https://malayalees.ch 32 32 വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു https://malayalees.ch/bike-accident-young-man-died-venjaramoodu/ Fri, 30 Jun 2023 06:13:52 +0000 https://malayalees.ch/?p=83568 വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വർക്കല അയിരൂർ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. ഇന്ന് അർദ്ധരാത്രി 12:40ഓട് കൂടിയായിരുന്നു അപകടം. വെഞ്ഞാറമൂട്ടിൽ കേരളവിഷൻ കേബിൾ നെറ്റ്‌വർക്കിലെ ജീവനക്കാരനാണ് നിജാസ്.

വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ പോകവേ, വേളാവൂരിൽ എതിർ ദിശയിൽ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിജാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

]]>
റോഡുകളിലെ കേബിൾ കെണികൾ ചർച്ചചെയ്യാൻ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം https://malayalees.ch/cables-in-road-accident-meeting/ Tue, 14 Feb 2023 04:26:16 +0000 https://malayalees.ch/?p=76191 സംസ്ഥാനത്തെ റോഡുകളിലെ കേബിൾ കെണികൾ ചർച്ചചെയ്യാൻ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ യോഗം ചേരും. സംസ്ഥാനത്തെ റോഡുകളിൽ അലക്ഷ്യമായിട്ടിരിക്കുന്ന കേബിളുകൾ മൂലം ഇരുചക്ര വാഹന യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാർക്കും നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം.

പൊതുനിരത്തുകളിലും വശങ്ങളിലുമുള്ള അലക്ഷ്യമായ കേബിൾ വിന്യാസം, സ്ലാബിട്ട് മൂടാത്ത ഓടകൾ, കുഴികൾ എന്നിവ മൂലമുള്ള അപകടസാഹചര്യമാണ് ചർച്ച ചെയ്യുക. പൊതുമരാമത്ത്, ഗതാഗതം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി, ടെലഫോൺ കമ്പനികൾ, വിവിധ ടെലിവിഷൻ കേബിൾ കമ്പനികൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം.

കഴിഞ്ഞ ഡിസംബർ മുതൽ സംസ്ഥാനത്ത് 5 അപകടങ്ങളാണ് റോഡുകളിലെ അലക്ഷ്യമായ കേബിളുകൾ മൂലം ഉണ്ടായത്. ഇതിൽ ഒരു മരണവുമുണ്ടായി.

]]>
സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം https://malayalees.ch/4-death-in-accident-today/ Thu, 22 Dec 2022 04:44:20 +0000 https://malayalees.ch/?p=73223 സംസ്ഥാനത്ത് ഇന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലു മരണം. തിരുവനന്തപുരം പാലോട് ബസും ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. വാമനപുരം അമ്പലംമുക്കില്‍ നാഷണല്‍ പെര്‍മ്മിറ്റ് ലോറിയും ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് ഭാര്യ മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറിയാണ് ഹോട്ടല്‍ ജീവനക്കാരി മരിച്ചത്.

രാവിലെ ഏഴരയോടെയാണ് തിരുവനന്തപുരം പാലോട് സ്വാമി മുക്കില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു, 20 വയസുകാരനായ നവാസ്, 22 വയസുകാരന്‍ ഉണ്ണി എന്നിവരാണ് മരിച്ചത്. വാമനപുരത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വന്ന സ്‌കൂട്ടറും എതിര്‍ ദിശയില്‍ നിന്ന് വന്ന നാഷണല്‍ പെര്‍മ്മിറ്റ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് വയ്യേറ്റ് സ്വദേശി ഷീബ മരിച്ചത്.

തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂര്‍ ചുങ്കത്ത് ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഹോട്ടല്‍ ജീവനക്കാരി മങ്ങാട് സ്വദേശി സരളയാണ് ചികിത്സയ്ക്കിടെ മരിച്ചത്. തിരുവനന്തപുരം പൂവച്ചല്‍ യു.പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരന്‍ ഇമ്മാനുവലിന് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റു. സിമന്റ് കയറ്റിവന്ന ലോറി വിദ്യാര്‍ത്ഥിയുടെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഇമ്മാനുവല്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

]]>
കർണാടകയിൽ ഓട്ടോയും ട്രക്കും കൂട്ടിയിടിച്ച് 7 സ്ത്രീകൾ മരിച്ചു; 11 പേർക്ക് പരുക്ക് https://malayalees.ch/7-women-killed-as-truck-collides-with-auto-in-karnataka/ Sat, 05 Nov 2022 07:08:56 +0000 https://malayalees.ch/?p=70792 കർണാടകയിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു. ബിദാറിലെ ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാരുൾപ്പെടെ 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

മരിച്ച സ്ത്രീകളെല്ലാം തൊഴിലാളികളാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഓട്ടോറിക്ഷയിൽ ബിദറിലെ ബെമലഖേഡ സർക്കാർ സ്‌കൂളിന് സമീപം ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. പാർവതി (40), പ്രഭാവതി (36), ഗുണ്ടമ്മ (60), യാദമ്മ (40), ജഗ്ഗമ്മ (34), ഈശ്വരമ്മ (55), രുക്മിണി (60) എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

]]>
ഗുരുതര വാഹന അപകടങ്ങളില്‍ പ്രതികളായ ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധിത സാമൂഹിക സേവനം ഏര്‍പ്പെടുത്തും; മന്ത്രി ആന്റണി രാജു https://malayalees.ch/compulsory-social-service-for-drivers-involved-in-serious-vehicle-accidents/ Thu, 13 Oct 2022 12:25:12 +0000 https://malayalees.ch/?p=69565 ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസത്തില്‍ കുറയാത്ത നിര്‍ബന്ധിത സാമൂഹിക സേവനം ഏര്‍പ്പെടുത്താന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ (IDTR) മൂന്ന് ദിവസ പരിശീലനവും നിര്‍ബന്ധമാക്കും. മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് ക്യാരിയേജുകള്‍, റൂട്ടുകളില്‍ ഓടുന്ന സ്റ്റേജ് ക്യാരിയേജുകള്‍, ഗുഡ്‌സ് ക്യാരിയേജുകള്‍ എന്നിവയിലെ ഡ്രൈവര്‍മാരായിരിക്കും ആദ്യ ഘട്ടത്തില്‍ ഇത്തരം സേവന-പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുക.

നിയമവിരുദ്ധമായി ഹോണ്‍ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുവാന്‍ യോഗം തീരുമാനിച്ചു. അപകടകരമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്ന പ്രചരണം നടത്തുന്ന വ്‌ലോഗര്‍മാര്‍ക്കെതിരെയും കര്‍ശന നിയമനടപടി കൈക്കൊള്ളും.

കോണ്‍ട്രാക്ട്, സ്റ്റേജ് ക്യാരിയേജുകളുടെ നിയമ ലംഘനം കണ്ടെത്തുന്നതിനായി ഒക്ടോബര്‍ 8- ന് ആരംഭിച്ച ‘ഫോക്കസ്-3’ സ്‌പെഷ്യല്‍ ഡ്രൈവില്‍ ഒക്ടോബര്‍ 12 വരെ 253 വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയതായും 414 എണ്ണത്തിലെ സ്പീഡ് ഗവേര്‍ണറില്‍ അനധികൃത മാറ്റം വരുത്തിയതായും 2792 വാഹനങ്ങളില്‍ അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ചതായും കണ്ടെത്തി 75,73,020 രൂപ പിഴ ചുമത്തി. ശബ്ദ / വായു മലിനീകരണം ഉള്‍പ്പെടെ 4472 കേസുകളാണ് എടുത്തത്. 263 വാഹനങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും 7 വാഹനങ്ങളുടെ രജിസ്‌ട്രേഷനും 108 ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.

]]>
അശ്രദ്ധ മൂലമുള്ള വാഹനാപകടങ്ങള്‍ അംഗീകരിക്കാനാകില്ല; വിമര്‍ശനങ്ങളുമായി ഹൈക്കോടതി https://malayalees.ch/high-court-criticism-against-road-accidents/ Fri, 07 Oct 2022 11:55:54 +0000 https://malayalees.ch/?p=69205 പാലക്കാട് വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം പോലുള്ള സംഭവങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ഹൈക്കോടതി. അശ്രദ്ധ മൂലം വാഹനാപകടങ്ങള്‍ പതിവാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഇതിനെതിരെ നടക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് മനസിലാകണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഹൈക്കോടതിയില്‍ ഇന്ന് ഹാജരായി. റോഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയെന്ന് കോടതി ശ്രീജിത്തിനോട് ചോദിക്കുന്ന സാഹചര്യം ഇന്നുണ്ടായി. റോഡ് സേഫ്റ്റി കമ്മീഷണറുടെ പ്രവര്‍ത്തന രീതി വിശദീകരിച്ച ശ്രീജിത്ത് അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും പറഞ്ഞു

ട്രാഫിക് സംവിധാനങ്ങള്‍ കയറൂരി വിട്ടതുപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോടതി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളും ട്രാഫിക് നിയമങ്ങളുടെ ലംഘനം നടത്തുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അശ്രദ്ധ മൂലമുള്ള അപകടങ്ങള്‍ അംഗീകരിക്കില്ലെന്നും കോടതി പറഞ്ഞു.

]]>
ഒരാഴ്ചയ്ക്കകം കുഴിയടക്കണം, കേരളത്തിൽ മാത്രമല്ല ദേശീയ പാതകൾ ഉള്ളത്; കടുത്ത വിമർശനവുമായി ഹൈക്കോടതി https://malayalees.ch/poor-condition-of-roads-high-court-with-severe-criticism/ Mon, 08 Aug 2022 12:38:56 +0000 https://malayalees.ch/?p=66093 സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ മരിക്കാൻ വിട്ട് ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറ‍ഞ്ഞു. കേരളത്തിലേത് ഗൗരവകരമായ സാഹചര്യമാണ്. ഇത്രയും മോശകരമായ റോഡുകൾ ഇന്ത്യയിൽ മറ്റൊരിടത്തുമില്ലെന്നും ഹൈക്കോടതി വിമർശിച്ചു.

റോഡുകളെ കൊല നിലങ്ങൾ ആക്കാൻ അനുവദിക്കാൻ കഴിയില്ല. ഓരോ തവണ ദുരന്തമുണ്ടാകുമ്പോഴും കോടതിക്ക് ഉത്തരവിറക്കാൻ കഴിയില്ല. റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തമാണ്. ഇത് തടയാൻ ജില്ലാ കലക്ടർമാർ കൃത്യമായി ഇടപെടൽ നടത്തണമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികൾ പരി​ഗണിക്കവെ ആയിരുന്നു കോടതിയുടെ വിമർശനം

എന്നാൽ കരാർ കമ്പനികൾക്കാണ് ഉത്തരവാദിത്തമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വാദിച്ചു. തുടർന്ന് കരാർ സംബന്ധിച്ച രേഖകൾ ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ എൻഎച്ച്എഐയ്ക്ക് നിർദേശം നൽകി. കൂടാതെ ദേശീയപാതകൾ ഒരാഴ്ചയ്ക്കകം ശരിയാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഈമാസം 19ന് ഹർജികൾ വീണ്ടും പരിഗണിക്കും.

90 കിലോമീറ്റർ വേഗതയിലാണ് വാഹനങ്ങൾ പോകുന്നത്. കുഴി കാരണം ജനങ്ങൾ മരിക്കുന്നു. ഒട്ടേറെ പേർക്ക് പരുക്ക് പറ്റുന്നു. എന്നിട്ടും ജില്ലാ കലക്ടർമാർ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും കോടതി ചോദിച്ചു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ നിയമത്തിൽ പിഴ അടക്കം വ്യവസ്ഥയുണ്ടല്ലോ. മോട്ടോർ വാഹന നിയമത്തിലും വ്യവസ്ഥകളുണ്ട്. ദേശീയ പാതകളിൽ അടക്കം ബാധകമാകുന്ന വ്യവസ്ഥകൾ ഉണ്ട്. എന്നിട്ടും ഈ അപകടങ്ങൾക്ക് എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

ദുരന്തങ്ങളിൽ ഇടപെടാനാണ് കലക്ടർമാർ. നടപടിയെടുക്കാൻ ജനങ്ങൾ മരിക്കുന്നത് വരെ നോക്കിയിരിക്കുകയാണോ ജില്ലാ കലക്ടർമാർ. ദുരന്തമുണ്ടായ ശേഷമാണ് എറണാകുളം ജില്ലാ കലക്ടറുടെ ഇടപെടലുണ്ടായത്. ഒരു ദുരന്തമുണ്ടാകും എന്ന് ബോധ്യപ്പെട്ടാൽ മുൻകൂട്ടി തന്നെ നടപടിയെടുക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.

മഴയെ കുറ്റപ്പെടുത്തുന്നതിനേയും കോടതി രൂക്ഷമായി വിമർശിച്ചു. രാജ്യത്ത് കേരളത്തിൽ മാത്രമല്ല ദേശീയ പാതകൾ ഉള്ളത്. രാജ്യമൊട്ടാകെയുണ്ട് ഇനി എത്ര പേരെ മരിക്കാൻ വിടാനാണ് പോകുന്നത് ? മരിച്ചവരുടെ കുടുംബം എന്ത് ചെയ്യണമെന്നും കോടതി ആരാഞ്ഞു.

അവസാനത്തെ കുഴി അടയ്ക്കും വരെ കുഴിയടയ്ക്കൽ പ്രവർത്തനം തുടരണമെന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയോട് ഹൈക്കോടതി നിർദേശിച്ചു. പൊതുമരാമത്ത് വകുപ്പിനെയും കക്ഷിയാക്കുന്നത് ഹൈക്കോടതി പരാമർശിച്ചു.

14 ജില്ലാ കലക്ടർമാർ എന്ത് നടപടിയാണ് എടുത്തത്. ദേശീയപാതയുടെ കാര്യം മാത്രമല്ല. മറ്റ്‌ റോഡുകളിലും പ്രശ്നമുണ്ട്. കൊടുങ്ങല്ലൂർ ബൈപാസിലെ പ്രശ്നം നേരിട്ട് അനുഭവിച്ചതാണെന്നും കോടതി പരാമർശിച്ചു. എൻഎച്ച്എഐ തിരുവനന്തപുരം റീജിയണൽ ഓഫിസറെ കേസിൽ കക്ഷിയാക്കി. നെടുമ്പാശേരി സംഭവത്തിൽ അന്വേഷണം നടക്കുന്നതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു വരുന്നുവെന്നും സർക്കാർ പറഞ്ഞു.

]]>
കേരളത്തിലെ 374 റോഡുകള്‍ അതീവ അപകടത്തിലെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട്; നടപടിയെടുക്കാതെ സര്‍ക്കാര്‍ https://malayalees.ch/natpac-report-that-374-roads-in-kerala-are-in-critical-condition/ Wed, 03 Aug 2022 08:03:19 +0000 https://malayalees.ch/?p=65837 സംസ്ഥാനത്തെ 374 റോഡുകള്‍ അതീവ അപകടത്തിലാണെന്ന നാറ്റ്പാക് റിപ്പോര്‍ട്ട് അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. അടിയന്തരമായി മാറ്റം വരുത്തേണ്ട 75 റോഡുകളുണ്ടെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ട് റോഡ് സുരക്ഷാ അതോരിറ്റിക്ക് കൈമാറിയെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. 25 റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി പൊതുമരാമത്ത് വകുപ്പ് ഉപയോഗിച്ചിട്ടില്ല.

കൊവിഡ് കാലത്ത് പോലും 3,32,93 അപകടങ്ങള്‍ സംസ്ഥാനത്തുണ്ടായി. 3,429 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. കൊവിഡിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ അപകടത്തിന്റെ എണ്ണം 45,000ന് അടുത്താണ്. കേരളത്തില്‍ റോഡ് അപകടങ്ങള്‍ ഈ വിധം ഉയരുന്നതിന്റെ കാരണങ്ങള്‍ നാറ്റ്പാക് പഠനവിധേയമാക്കിയപ്പോഴാണ് റോഡിലെ അപകടക്കെണികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.

അടിയന്തര മാറ്റം വരുത്തേണ്ട 75 റോഡുകളില്‍ 25 എണ്ണം ദേശീയ പാതകളാണ്. ബാക്കിയുള്ള 50 റോഡുകളില്‍ 25 റോഡുകളിലെ തകരാറുകള്‍ പരിഹരിക്കാന്‍ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഉപയോഗിച്ചിട്ടില്ല. ശേഷിക്കുന്ന 25 റോഡുകളില്‍ സ്ഥലം ഏറ്റെടുത്തുതരാന്‍ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. അപകടസാധ്യതയുള്ള റോഡുകള്‍ ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്. എറണാകുളം ജില്ലയിലെ കുസാറ്റ് ജംഗ്ഷന്‍, ഇടപ്പള്ളി സിഗ്നല്‍, തോപ്പുംപടി മുതലായ സ്ഥലങ്ങളിലെ റോഡുകള്‍ അപകട ഭീഷണിയുയര്‍ത്തുന്നുവെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട് പറയുന്നു. രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കാണ്.

]]>
മാധ്യമപ്രവര്‍ത്തകന്‍ എസ്‍.വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു https://malayalees.ch/journalist-sv-pradeep-dies-in-road-accident/ Tue, 15 Dec 2020 04:10:17 +0000 https://malayalees.ch/?p=36934 മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇന്നു വൈകിട്ടു മൂന്നരയോടെയായിരുന്നു സംഭവം.

പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. മീഡിയ വണ്‍, കൈരളി ടിവി, മംഗളം ടിവി, ന്യൂസ് 18 കേരളം, മനോരമ തുടങ്ങി വിവിധ മാധ്യമങ്ങളില്‍ എസ്.വി പ്രദീപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രദീപ് ജോലി നോക്കിയിട്ടുണ്ട്.

]]>