RMP – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Jul 2021 07:44:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png RMP – malayalees.ch https://malayalees.ch 32 32 ഭീഷണിക്കത്തിന് പിന്നിൽ സിപിഐഎം; ഓലപീപ്പി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് കെ. കെ രമ https://malayalees.ch/k-k-rama-threatening-letter/ Tue, 20 Jul 2021 07:44:29 +0000 https://malayalees.ch/?p=47007 മകനും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണുവിനും വന്ന ഭീഷണിക്കത്തിൽ പ്രതികരിച്ച് കെ. കെ രമ എം.എൽ.എ. ഭീഷണിക്കത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് കെ. കെ രമ ആരോപിച്ചു. ഇത്തരം ഭീഷണിക്കത്തുകൾ ലഭിക്കുന്നത് ആദ്യമല്ല. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ നടപടി ഉണ്ടായിട്ടില്ലെന്നും കെ. കെ രമ പറഞ്ഞു.

സിപിഐഎമ്മിന്റെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ നിരന്തരം സംസാരിക്കുന്നതാണ് പ്രകോപനത്തിന് കാരണം. ഓലപീപ്പി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട. സിപിഐഎമ്മിന്റെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഇനിയും സംസാരിച്ചുകൊണ്ടിരിക്കുമെന്നും കെ. കെ രമ പറഞ്ഞു. ഭീഷണി കത്തിൽ മകനെ പരാമർശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകൻ രാഷ്ട്രീയത്തിൽ സജീവമല്ല. അവനെതിരെ അത്തരത്തിൽ ഒരു കത്ത് വരേണ്ട കാര്യമില്ല. ഇത് നിസാരമായിട്ടല്ല കാണുന്നത്. പരാതി നൽകിയിട്ടുണ്ടെന്നും കെ. കെ രമ പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്റെ മകൻ അഭിനന്ദിനേയും എൻ. വേണുവിനേയും കൊലപ്പെടുത്തുമെന്നായിരുന്നു കത്തിൽ പറഞ്ഞത്. കെ.കെ രമയുടെ എം.എൽ.എ ഓഫിസിലാണ് കത്ത് എത്തിയത്. മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണ് ടി.പി വധത്തിന് കാരണം. സിപിഐഎമ്മിനെതിരെ മാധ്യമങ്ങളിൽ വന്ന് ചർച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീർത്തത്. എം.എൽ.എ രമയുടെ മകനെ അധികം വളരാൻ വിടില്ല. അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡിൽ ചിതറുമെന്നും കത്തിൽ പറഞ്ഞിരുന്നു.

]]>
വടകര സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കും https://malayalees.ch/congress-will-contest-in-vadakara/ Mon, 15 Mar 2021 12:26:09 +0000 https://malayalees.ch/?p=41553 ആർ.എം.പിക്ക് നൽകിയ വടകര സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കും. കെ. കെ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുന്നത്.

കെ. കെ രമ മത്സരിക്കണമെന്ന ഉപാധിയോടെയാണ് വടകര സീറ്റ് കോൺഗ്രസ് ആർ.എം.പിക്ക് നൽകിയത്. എന്നാൽ, എൻ. വേണുവിനെ മത്സരിപ്പിക്കാനായിരുന്നു ആർ.എം.പിയുടെ നീക്കം. കെ. കെ രമയ്ക്കായി കോൺഗ്രസ് പരമാവധി സമ്മർദം ചെലുത്തിയെങ്കിലും, മത്സരിക്കാനില്ലെന്ന് അവർ വ്യക്തമാക്കിയതോടെ സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചു. വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രതിനിധി ജനവിധി തേടും. ധർമ്മടം സീറ്റ് ഏറ്റെടുക്കാൻ ഇല്ലെന്ന് ഘടകക്ഷിയായ ഫോർവേഡ് ബ്ലോക്കും നിലപാട് അറിയിച്ചു. ഇതോടെ ധർമ്മടത്തും കോൺഗ്രസ് തന്നെയാകും മത്സരിക്കുക.

വട്ടിയൂർക്കാവ്, കുണ്ടറ, പട്ടാമ്പി, നിലമ്പൂർ, തവന്നൂർ, കൽപ്പറ്റ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടതുണ്ട്. വട്ടിയൂർക്കാവിൽ പി. സി വിഷ്ണുനാഥിനെയാണ് നേതൃത്വം പരിഗണിക്കുന്നത്. കൽപ്പറ്റയിൽ ടി. സിദ്ധിക്കിനും നിലമ്പൂരിൽ വി.വി പ്രകാശിനുമാണ് മുൻഗണന. കുണ്ടറയിൽ കല്ലട രമേശിന്റെ പേരാണ് പരിഗണനയിൽ. പട്ടാമ്പിയിലേക്ക് നേതൃത്വം പരിഗണിക്കുന്ന ആര്യാടൻ ഷൗക്കത്തും തവനൂരിൽ പരിഗണിക്കുന്ന റിയാസ് മുക്കോളിയും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. ഈ മണ്ഡലങ്ങളിൽ ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും തർക്കം തുടരുന്നതിനാൽ തീരുമാനം നാളെയേ ഉണ്ടാകൂ. വടകരയും ധർമ്മടവും കൂടി ഏറ്റെടുക്കുന്നതോടെ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 94 ആകും.

]]>