riyadh – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Mar 2023 05:15:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png riyadh – malayalees.ch https://malayalees.ch 32 32 റിയാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനലിലേക്ക് സൗജന്യ പ്രവേശനം https://malayalees.ch/free-entry-to-santosh-trophy-final/ Sat, 04 Mar 2023 05:14:53 +0000 https://malayalees.ch/?p=77348 റിയാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ കാണാൻ ഫുട്‌ബോൾ പ്രേമികൾക്ക് സൗജന്യ ടിക്കറ്റ് വിതരണം ചെയ്യുമെന്ന് സംഘാടകർ. കിംഗ് ഫഹദ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നാളെ ഇന്ത്യൻ രാത്രി 9 മണിക്കാണ് മത്സരം. (സൗദി സമയം 6.30). Free entry to Santosh Trophy final

കർണാടകയും മേഘാലയയുമാണ് ഫൈനൽ മത്സരത്തിൽ മാറ്റുരക്കുന്നത്. നാളെ വൈകീട്ട് 6 മണിക്ക് (സൗദി സമയം 3.30ന്) ലൂസേഴ്‌സ് ഫൈനലും രാത്രി 9 മണിക്ക് (സൗദി സമയം 6.30ന്) ഫൈനൽ മത്സരവും നടക്കും. ടിക്കറ്റ് മാക്‌സ് ആപ്‌ളിക്കേഷൻ ഡൗൺ ലോഡ് ചെയ്ത് സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ആപ്ലിക്കേഷനിൽ സന്തോഷ് ട്രോഫി പ്രോഗ്രാം ക്ലിക് ചെയ്ത് സൗജന്യ ടിക്കറ്റ് നേടാൻ കഴിയുമെന്നും സംഘാടകർ അറിയിച്ചു. ഇ മെയിലായും സൗജന്യ ടിക്കറ്റ് ലഭ്യമാണ്. ഒരാൾക്ക് അഞ്ച് ടിക്കറ്റ് വരെ ആപ്ലിക്കേഷൻ വഴി നേടാൻ കഴിയും.

സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് വിദേശ രാജ്യത്ത് മത്സരം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സെഫി ഫൈനൽ മത്സരത്തിൽ കാണികൾ കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് സൗജന്യ പ്രവേശനം. നാളെ വാരാന്ത്യ അവധി ആയതിനാൽ മലയാളികൾ ഉൾപ്പെടെയുളളവർ കളികാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

]]>
റിയാദിൽ ഗോൾമഴ, റിയാദ് സീസൺ ടീമിനെതിരെ പിഎസ്ജിക്ക് വിജയം https://malayalees.ch/messis-psg-won-against-ronaldos-riyad-season-team/ Fri, 20 Jan 2023 04:25:40 +0000 https://malayalees.ch/?p=74744 റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം ആവേശത്താൽ അലയടിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ഫുട്ബോളിലെ ഇതിഹാസ താരങ്ങൾ നേർക്കുനേർ അണിനിരന്ന പോരാട്ടത്തിൽ വിജയം ഫ്രഞ്ച് ക്ലബ് പിഎസ്ജിയോടൊപ്പം. റിയാദ് സീസൺ ടീമിന് വേണ്ടി പോർച്ചുഗൽ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ ഇറങ്ങിയപ്പോൾ പിഎസ്ജിക്ക് വേണ്ടി അർജന്റീനയുടെ മിശിഹാ മെസ്സിയും ബൂട്ട്കെട്ടി. ഒൻപത് ഗോളുകൾ പിറന്ന മത്സരം കാണികൾക്ക് ഒരുക്കിയത് വിരുന്ന്. 

മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തുടങ്ങിയ ഗോൾവേട്ടക്ക് തുടക്കം കുറിച്ചത് ലയണൽ ആന്ദ്രെസ് മെസ്സി. ഇടതു വിങ്ങിൽ നിന്ന് നെയ്മർ നൽകിയ പന്ത് ബോക്സിനുള്ളിൽ സ്വീകരിച്ച മെസ്സി ഗോളിയെ കബളിപ്പിച്ച് വളയ്ക്കുളിൽ നിക്ഷേപിച്ചു. മുപ്പത്തിനാലാം മിനുട്ടിൽ തന്നെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡോ സമനില പിടിച്ചു. 39 ആം മിനുട്ടിൽ പന്തുമായി കുതിച്ച അൽ ധൗസാരിയെ പുറകിൽ നിന്ന് ഫൗൾ ചെയ്ത ജുവാൻ ബെർണാഡ് ചുവപ്പുകാർഡ് കിട്ടി പുറത്തുപോയതോടെ പിഎസ്ജി 10 പേരായി ചുരുങ്ങി.

43 ആം മിനുട്ടിൽ മാർക്വിനോസിലൂടെ പാരീസ് ലീഡ് എടുത്തു. 45 ആം മിനുട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ നെയ്മർ മത്സരത്തിൽ പിഎസ്ജിയുടെ ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരമായിരുന്നു ഇല്ലാതാക്കിയത്. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ ക്രിസ്ത്യാനോ റൊണാൾഡോയിലൂടെ റിയാദ് ടീം സമനില പിടിച്ചു. പിഎസ്ജി പ്രധിരോധതാരം സെർജിയോ റാമോസ് വരുത്തിയ പിഴവ് മുതെലെടുത്ത റൊണാൾഡോ തന്റെ രണ്ടാമത്തെ ഗോൾ നേടുകയായിരുന്നു.

രണ്ടാം പകുതിയിൽ പാരീസ് ക്ലബിന് വേണ്ടി സെർജിയോ റാമോസും കിലിയൻ എംബപ്പേയും ഹ്യൂഗോ എക്കിറ്റികെയും ഗോൾ നേടി. റിയാദ് സീസൺ ടീമിനായി കൊറിയൻ താരം ഹ്യുൻ സൂ ജങും ആൻഡേഴ്സൺ ടാലിസ്കയും ആശ്വാസ ഗോളുകൾ നേടി.

]]>
സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയായി സൗദിയിലെ മൃ​ഗശാല https://malayalees.ch/riyadh-season-zoo/ Tue, 15 Nov 2022 07:59:01 +0000 https://malayalees.ch/?p=71319 സൗദി തലസ്ഥാന നഗരിയില്‍ അരങ്ങേറുന്ന റിയാദ് സീസണില്‍ ഒരുക്കിയിട്ടുളള മൃഗശാല സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയാകുന്നു. വന്യമൃഗങ്ങളെ അടുത്തു കാണുന്നതിനും ചിത്രം പകര്‍ത്തുന്നതിനും അവസരവും ഒരുക്കിയിട്ടുണ്ട് 

മൃഗശാല സന്ദര്‍ശിക്കുന്നവര്‍ക്ക് മൃഗങ്ങളുമായി അടുത്തിടപഴകാം. ഭക്ഷണം നല്‍കാനും അനുമതിയുണ്ട്. 190 ഇനങ്ങളിലായി 1,300 മൃഗങ്ങളെയാണ് മൃഗശാലയില്‍ പ്രദര്‍ശിപ്പിച്ചിട്ടുളളത്. റിയാദ് സീസണ്‍ വേദികളിലൊന്നായ അല്‍ മലാസ് സോണിലാണ് മൃഗശാല തയ്യാറാക്കിയിട്ടുളളത്.

കടുവ, സിംഹം തുടങ്ങിയ വന്യജീവികളെ അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേകം ഗ്ലാസ് ടണല്‍ തയ്യാറാക്കിയിട്ടുണ്ട്. സിംഹങ്ങളെ അടുത്തു കാണാനും അവയ്‌ക്കൊപ്പം ചിത്രം പകര്‍ത്താനും ലഭിക്കുന്ന അവസരം പുതിയ അനുഭവമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്.

മൂങ്ങകള്‍, ആമകള്‍, ജിറാഫുകള്‍ എന്നിവക്കു പുറമെ സിംഹങ്ങളുമായുള്ള വടംവലിയില്‍ ഏര്‍പ്പെടാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ‘ടൈഗര്‍ എക്‌സ്പീരിയന്‍സ്’ വിഭാഗത്തില്‍ പ്രവേശനം നേടുന്നതിന് പ്രത്യേകം ടിക്കറ്റ് നേടണം.

]]>
ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടയര്‍ പൊട്ടി https://malayalees.ch/air-india-express-plane-tire-explodes-during-landing-in-riyadh/ Wed, 25 May 2022 04:23:50 +0000 https://malayalees.ch/?p=62364 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയർ ലാന്‍ഡിങ്ങിനിടെ പൊട്ടി. കോഴിക്കോട്-റിയാദ് സെക്ടറിലെ ഐഎക്സ് 1321 വിമാനത്തിന്‍റെ ടയറാണ് റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പൊട്ടിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇടത് ഭാഗത്തെ ടയറാണ് പൊട്ടിയത്. റിയാദില്‍ നിന്നും കോഴിക്കോടേക്ക് രാത്രി 11.45ന് തിരികെ മടങ്ങേണ്ട വിമാനത്തിന്റെ ടയറാണ് പൊട്ടിയത്. വിമാനത്തിന്റെ ഇടത് ടയർ പരന്ന നിലയിലായിരുന്നു. തുടർന്ന് വിമാനം റൺവേയിൽ നിർത്തി. ശേഷം യാത്രക്കാരെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.

]]>