river death – malayalees.ch https://malayalees.ch Malayalam Online News Portal Mon, 18 Apr 2022 08:03:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png river death – malayalees.ch https://malayalees.ch 32 32 ടൈഗ്രിസ് നദിയെ സംരക്ഷിക്കാന്‍ ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് 200റോളം വോളണ്ടിയര്‍മാര്‍ https://malayalees.ch/200-volunteers-clean-up-the-tigris-river/ Mon, 18 Apr 2022 08:03:32 +0000 https://malayalees.ch/?p=60269 യുദ്ധം മൂലമുണ്ടായ കെടുതികളില്‍ നിന്നും നഷ്ടങ്ങളില്‍ നിന്നുമൊക്കെ കര കയറുന്ന ഇറാഖ് ജനത ഇപ്പോള്‍ നേരിടുന്ന മറ്റൊരു പ്രധാന ഭീഷണിയാണ് മാലിന്യ പ്രശ്‌നം. ജലാശയങ്ങളടക്കമുള്ള രാജ്യത്തെ പരിസ്ഥിതി നിലവില്‍ മലിനമായിട്ടാണ് കാണപ്പെടുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മലിനമെന്ന് കരുതുന്ന ഒരു നദിയാണ് ടൈഗ്രിസ് നദി. എന്നാല്‍ ഇപ്പോള്‍ ടൈഗ്രിസ് നദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്തിരിക്കുകയാണ് ക്ലീനപ്പ് അംബാസിഡേഴ്‌സിന്റെ നേതൃത്വത്തിലുള്ള വോളണ്ടിയര്‍മാര്‍.

ഇരുനൂറോളം വോളണ്ടിയര്‍മാരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ശേഖരിച്ച മാലിന്യങ്ങള്‍ വോളണ്ടിയര്‍മാര്‍ ബാഗ് ദാദ് സിറ്റി കൗണ്‍സിലിന് കൈമാറി. ബൂട്ടുകളും, ഗ്ലൗസുകളും ധരിച്ചാണ് വോളണ്ടിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്ലാസ്റ്റിക് കുപ്പികള്‍, അലൂമീനിയം ക്യാന്‍ എന്നിവയെല്ലാം അടിഞ്ഞ് കൂടി നീരൊഴുക് തന്നെ നിലച്ച നിലായിരുന്നു നദിയുടെ അവസ്ഥ. ജല ദൈര്‍ലഭ്യവും മാലിന്യം കുമിഞ്ഞ്കൂടാനുള്ള പ്രധാനപ്പെട്ട ഒരു കാരണമായി ഇവിടെ കണക്കാക്കുന്നുണ്ട് . 2003 ന് ശേഷം പ്രദേശത്ത് യാതൊരു വിധത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും പിന്നീട് ഇപ്പോഴാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

നദികളിലൂടെയും മറ്റും ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ വന്യ മൃഗങ്ങള്‍ക്കും ജലാശയത്തിലെ മത്സ്യബന്ധനത്തിനും ഭീഷണിയാകുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അപാകതകളാണ് ഇത്തരത്തില്‍ മാലിന്യം കുമിഞ്ഞ് കൂടാനുള്ള കാരണമായി കണക്കാക്കിയിരുന്നത്. എന്നാല്‍ മാലിന്യ ശേഖരണത്തിനും നിര്‍മ്മാര്‍ജനത്തിനും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും രാജ്യത്ത് ഇല്ലെന്ന് നേച്ചര്‍ ഇറാഖ് എന്ന സംഘടനയുടെ തലപ്പത്തുള്ള അസം ആല്‍വാഷ് അഭിപ്രായപ്പെട്ടു. മാലിന്യം വേര്‍തിരിച്ചെടുക്കുന്നതും , പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിലും രാജ്യത്ത് ഇപ്പോഴും വളരെ കാര്യമായ പ്രാധാന്യം നല്‍കുന്നില്ല.

]]>
വേനല്‍ കടുക്കുന്നു; വറ്റി വരണ്ട് ഗോദാവരി നദി https://malayalees.ch/godavari-river-dries-up-as-summer-approaches/ Sat, 19 Mar 2022 05:02:09 +0000 https://malayalees.ch/?p=58802 വേനലില്‍ മഹാരാഷ്ട്രയിലെ ഗോദാവരി നദി വറ്റിവരളുന്നു. മഹാരാഷ്ട്ര സംസ്ഥാനത്തെ പ്രധാന ജലസ്രോതസാണ് നാസിക്കിലെ ത്രിയംഭകേശ്വറില്‍ നിന്നും ഉത്ഭവിക്കുന്ന ഗോദാവരി നദി. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി കൂടിയാണിത്.

നദിയുടെ വരള്‍ച്ച ഗോദാവരിയെ ആശ്രയിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും സാരമായി ബാധിക്കും. മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും വെള്ളം ലഭ്യമല്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു.

‘മരിച്ചുപോയ പിതാവിന്റെ കര്‍മത്തിന് വേണ്ടി ഇവിടെ വന്നതാണ്, പക്ഷേ നദിയില്‍ വെള്ളമില്ല, നദി പൂര്‍ണ്ണമായും വറ്റിയിരിക്കുന്നു’ പ്രദേശവാസിയുടെ പ്രതികരണമായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

നദി വറ്റിവരണ്ടതിനാല്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താനാകുന്നില്ലെന്നാണ് ആളുകളുടെ പരാതി. വേനല്‍ കാലം ആരംഭിക്കും മുന്‍പേ നദിയുടെ അവസ്ഥ പരിതാപകരമാണെന്നും, മാലിന്യം കുന്നുകൂടുന്നെന്നും നാട്ടുകാര്‍ പറയുന്നു.

ഇന്ത്യയിലെ പുണ്യ തീര്‍ത്ഥാടനങ്ങളിലൊന്നാണ് നാസിക്കിലെ ഗോദാവരി തീരത്ത് സ്ഥിതി ചെയ്യുന്ന പഞ്ചവടി. കുംഭകാലത്ത് നദിയില്‍ പുണ്യസ്‌നാനം ചെയ്യുന്നതിന് നിരവധി തീര്‍ഥാടകരാണ് എത്താറുള്ളത്. നദിയുടെ വിഷയം സര്‍ക്കാര്‍ വേഗത്തില്‍ പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

]]>