ritesh deshmugh – malayalees.ch https://malayalees.ch Malayalam Online News Portal Sat, 25 Jul 2020 04:47:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ritesh deshmugh – malayalees.ch https://malayalees.ch 32 32 വിശപ്പകറ്റാന്‍, വഴിയരികില്‍ വടി ചുഴറ്റി പ്രകടനം നത്തിയ 75 കാരിയുടെ വീഡിയോ വൈറല്‍; സോഷ്യല്‍ മീഡിയയുടെ ‘വാരിയര്‍ ആജി ‘യെ ഏറ്റെടുത്ത് ബോളിവുഡും https://malayalees.ch/warrior-aaji-from-pune-showing-off-martial-arts-skills-inspires-everyone/ Sat, 25 Jul 2020 04:47:33 +0000 https://malayalees.ch/?p=29056 സോഷ്യല്‍ മീഡിയയിലൂടെത്തന്നെ പല ബോളിവുഡ് താരങ്ങളും വാരിയര്‍ ആജിയെ ഏറ്റെടുത്ത് കഴിഞ്ഞു

മാസ്ക് ധരിച്ച്, റോഡരികിൽ വടി ചുഴറ്റുന്ന 75 വയസ്സുകാരിയായ ഒരു വൃദ്ധയുടെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒടുവിൽ വയറിൽ കൈവെച്ച് അവർ വഴിയിലൂടെ പോകുന്ന ആ സ്ത്രീ യാചിക്കുന്നില്ല. കണ്ടുനില്‍ക്കുന്നവര്‍ എന്തുതരുന്നോ അത് വാങ്ങുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നവര്‍ക്ക് സൈബര്‍ സ്പേസില്‍ ഒരു പേരുമുണ്ട്. ‘വാരിയർ ആജി’.

സോഷ്യല്‍ മീഡിയയിലൂടെത്തന്നെ പല ബോളിവുഡ് താരങ്ങളും വാരിയര്‍ ആജിയെ ഏറ്റെടുത്ത് കഴിഞ്ഞു. റിതേഷ് ദേശ്മുഖ്, സോനു സൂദ് തുടങ്ങി ഒരുപാട് പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ശാന്ത ഭായി പവാർ എന്നാണ് ഈ വൃദ്ധയുടെ പേര് എന്ന ബോളിവുഡ് ഫോട്ടോഗ്രാഫറായ വീരൽ ഭയാനി പോസ്റ്റ് ചെയ്യുന്നു. ഇതിനു പുറമെ അവർ ആരെന്നോ എന്തെന്നോ ഉള്ള വിവരമില്ല. വീഡിയോ വൈറലായി തുടങ്ങിയതിൽപ്പിന്നെ ശാന്ത ഭായിക്ക് നിരവധി പേരുടെ സഹായ സഹകരണങ്ങൾ എത്തുന്നതായും അറിയുന്നു.

]]>