Rishabh Pant – malayalees.ch https://malayalees.ch Malayalam Online News Portal Sat, 07 Jan 2023 10:30:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rishabh Pant – malayalees.ch https://malayalees.ch 32 32 ഋഷബ് പന്തിന്റെ ശസ്ത്രക്രിയ വിജയകരം https://malayalees.ch/rishabh-pant-surgery-successful/ Sat, 07 Jan 2023 10:30:40 +0000 https://malayalees.ch/?p=74129 അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം ഋഷബ് പന്തിന്റെ ശസ്ത്രക്രിയ വിജയകരം. വലത് കാൽ മുട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്. 

ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയത്. നിലവിൽ മൂന്ന് ദിവസത്തെ നിരീക്ഷണത്തിലാണ് ഋഷഭ് പന്ത്. മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് ഋഷഭ് പന്ത് ചികിത്സയിൽ തുടരുന്നത്.

ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിയമർന്നത്. പന്ത് തന്നെയായിരുന്ന കാർ ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു.

ദേശീയ പാതയിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞിരുന്നു. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വച്ചാണ് ഋഷഭിന് അപകടമുണ്ടാകുന്നത്. അവിടുത്തെ കുഴിയെ വെട്ടിക്കാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് കാർ അപകടത്തിൽപ്പെട്ടത്. മാക്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ ആരോപണം ദേശീയ പാതാ അതോറിറ്റി തള്ളുകയും ചെയ്തു.

]]>
ഐസിയുവിൽ നിന്ന് മാറ്റി; ഋഷഭ് പന്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതി https://malayalees.ch/rishabh-pant-health-improve-icu/ Tue, 03 Jan 2023 04:20:08 +0000 https://malayalees.ch/?p=73811 വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഐസിയുവിൽ നിന്ന് മാറ്റി. താരത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഐസിയുവിൽ നിന്ന് മാറ്റിയെങ്കിലും കലിലേറ്റ പരുക്ക് എപ്പോൾ ഭേദമാകും എന്നതിനെപ്പറ്റി വ്യക്തയില്ല. എംആർഐ സ്കാൻ ചെയ്യാനുള്ള നിലയിലല്ല പന്തെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ഋഷഭ് പന്തിന് വേണ്ട വിശ്രമം ലഭിക്കുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. പന്തിനെ കാണാൻ സന്ദർശക പ്രവാഹമാണെന്നും ഇത് അദ്ദേഹത്തിനു ബുദ്ധിമുട്ടാവുന്നുണ്ടെന്നും പന്തിൻ്റെ കുടുംബം അറിയിച്ചു. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് പന്ത് ഉള്ളത്. നിരവധി ആളുകൾ സന്ദർശനത്തിന് എത്തുന്നതിനാൽ ഇൻഫക്ഷൻ ഭീതി ഒഴിവാക്കുന്നതിനായി പന്തിനെ പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും ക്രിക്കറ്റ് താരങ്ങളുമൊക്കെയാണ് പന്തിനെ സന്ദർശിച്ചത്. അനുപം ഖേർ, നിതീഷ് റാണ, പുഷ്കർ സിംഗ് ധാമി തുടങ്ങി ഒട്ടേറെപ്പേർ പന്തിനെ കാണാനെത്തി. ഇവർ സന്ദർശന സമയം കണക്കിലെടുക്കാതെയാണ് വരുന്നതെന്നും വിഐപികൾ ആയതിനാൽ ഇവരെ തടയാൻ കഴിയുന്നില്ല എന്നും പരാതിയുണ്ട്.

അപകടത്തിൽ നെറ്റിയിലേറ്റ പരുക്കിന് പന്തിന് പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. ഇന്നലെ പുലർച്ചെ ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിയമർന്നത്. റിഷഭ് പന്ത് തന്നെയായിരുന്ന കാർ ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു.

ദേശീയ പാതയിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞിരുന്നു. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വച്ചാണ് ഋഷഭിന് അപകടമുണ്ടാകുന്നത്. അവിടുത്തെ കുഴിയെ വെട്ടിക്കാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് കാർ അപകടത്തിൽപ്പെട്ടത്. മാക്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

]]>
ഋഷഭ് പന്തിന്റെ പരിക്ക് മാറാൻ സമയമെടുക്കും; ആസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയും ഐ.പി.എല്ലും അദ്ദേഹത്തിന് നഷ്ടമാകും https://malayalees.ch/rishabh-pant-accident-three-to-six-months-to-recover/ Mon, 02 Jan 2023 04:38:54 +0000 https://malayalees.ch/?p=73764 കാറപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ പരിക്ക് മാറാൻ ആറുമാസമെടുക്കും. മൂന്നുമുതൽ ആറുമാസം വരെ പന്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ഇതോടെ ആസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയും ഈ വർഷത്തെ ഐ.പി.എല്ലും അദ്ദേഹത്തിന് നഷ്ടമാകും. മാർച്ച് 20നാണ് ഐ.പി.എൽ ആരംഭിക്കുന്നത്. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ് പന്ത്. 

അപകടത്തിൽ പന്തിന്റെ നെറ്റിയിൽ രണ്ട് മുറിവുകളാണുള്ളത്. നെറ്റിയിലെ പരിക്കിന് ശനിയാഴ്ച പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. വലതുകാൽമുട്ടിലെ ലിഗ്‌മെന്റിനും വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലും നേരിയ പരിക്കുകളുണ്ട്. ഋഷഭ് പന്തിൻറെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് തന്നെയാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. വിദഗ്ധ ചികിത്സക്കായി ഋഷഭ് പന്തിനെ ഡൽഹിയിലെ ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്യാൻ ബിസിസിഐ തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നെങ്കിലും തത്കാലം അദ്ദേഹം ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരും.

ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്, അദ്ദേഹത്തെ മറ്റെന്തെങ്കിലും സൗകര്യത്തിലേക്ക് മാറ്റേണ്ടതുണ്ടോയെന്ന് ഡോക്ടർമാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങളും പറഞ്ഞു. പന്തിൻറെ അമ്മ സരോജ പന്തും സഹോദരി സാക്ഷിയും ആശുപത്രിയിലുണ്ട്.

ലണ്ടനിലായിരുന്ന സഹോദരി ഇന്നലെയാണ് ആശുപത്രിയിലെത്തി പന്തിനെ സന്ദർശിച്ചത്. ബോളിവുഡ് താരങ്ങളായ അനിൽ കപൂറും അനുപം ഖേറും ആശുപത്രിയിലെത്തി റിഷഭ് പന്തിനെ സന്ദർശിച്ചിരുന്നു. ആരാധകരെന്ന നിലയിലാണ് പന്തിനെ സന്ദർശിച്ചതെന്ന് ഇരുവരും പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിച്ച് ക്രിക്കറ്റ് ഗ്രൗണ്ടിൽ തിരിച്ചെത്തട്ടെ എന്നും അവർ പറഞ്ഞു.

ക്രിക്കറ്റ് താരം നിതീഷ് റാണയും ഇന്നലെ ആശുപത്രിയിലെത്തി പന്തിനെ കണ്ടു. ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിയമർന്നത്. റിഷഭ് പന്ത് തന്നെയായിരുന്ന കാർ ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു.

]]>
ഋഷഭ് പന്തിനെ രക്ഷിച്ചു; ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ച് ഹരിയാന റോഡ്‌വേയ്‌സ് https://malayalees.ch/haryana-roadways-honours-bus-driver-conductor-who-rescued-rishabh-pant/ Sat, 31 Dec 2022 10:27:47 +0000 https://malayalees.ch/?p=73728 വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ച് ഹരിയാന റോഡ്‌വേയ്‌സ്. പരുക്കേറ്റ ഒരാളെ രക്ഷപ്പെടുത്തിയതിലൂടെ മികച്ച പ്രവർത്തനമാണ് സുശീലും പരംജീത്തും നടത്തിയതെന്ന് ഹരിയാന റോഡ്‌വേയ്‌സ് പാനിപ്പത്ത് ഡിപ്പോ ജനറൽ മാനേജർ കുൽദീപ് ജംഗ്ര പറഞ്ഞു.

ബസ് ഡ്രൈവർ സുശീൽ കുമാറും കണ്ടക്ടർ പരംജീത്തുമാണ് ആദ്യം അപകടസ്ഥലത്തെത്തി പന്തിനെ രക്ഷിച്ചത്. ഇവർ തന്നെയാണ് പന്തിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.റോഡ് വേയ്‌സ് അധികൃതർ ഡ്രൈവർക്കും കണ്ടക്ടർക്കും അനുമോദനപത്രവും ഫലകവും നൽകി.

ഇന്നലെ പുലർച്ചെയാണ് ഋഷഭ് പന്തിന്റെ കാർ ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ അപകടത്തിൽപ്പെട്ടത്. ഹരിദ്വാറിൽനിന്ന് വരുമ്പോഴാണ് കാർ ഡിവൈഡറിൽ ഇടിച്ച് തകർന്നുകിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ബസ് നിർത്തി സുശീലും പരംജീത്തും രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

ഡ്രൈവറും കണ്ടക്ടറും ചേർന്ന് പന്തിനെ അപകടത്തിൽപ്പെട്ട കാറിൽനിന്ന് പുറത്തെടുത്തതിന് പിന്നാലെയാണ് കാറിന് തീപിടിച്ചത്. ഡൽഹി-ഹരിദ്വാർ ഹൈവേയിൽ വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്. ഡൽഹിയിൽനിന്ന് റൂർക്കിയിലെ വീട്ടിലേക്ക് വരികയായിരുന്നു പന്ത്.

]]>
ഋഷഭ് പന്തിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി; ആശ്വാസ വാര്‍ത്തയുമായി ഡോക്ടര്‍മാര്‍ https://malayalees.ch/doctors-say-rishabh-pant-out-of-danger/ Sat, 31 Dec 2022 04:01:57 +0000 https://malayalees.ch/?p=73676 ഡിവൈഡറില്‍ ഇടിച്ച ശേഷം കാറിന് തീപിടിച്ചുണ്ടായ വന്‍ അപകടത്തില്‍ നിന്ന് പരുക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും വലത് കാല്‍മുട്ടിന്റെ ലിഗമെന്റിന് പരുക്കുമുണ്ട്. വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരുക്കുണ്ട്. 

ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ ഹമ്മദപുര്‍ ഝലിന് സമീപം റൂര്‍കിയിലെ നാര്‍സന്‍ അതിര്‍ത്തിയില്‍ വച്ചാണ് കാര്‍ അപകടം ഉണ്ടായത്. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. കാറിന്റെ വിന്‍ഡ് സ്‌ക്രീന്‍ തകര്‍ത്താണ് പന്ത് കാറില്‍ നിന്ന് പുറത്തുകടന്നത്.

പൊലീസ് നല്‍കുന്ന വിവരം പ്രകാരം റിഷഭ് പന്ത് ഡ്രൈവിംഗിനിടെ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിലിടിക്കുകയുമായിരുന്നു. അപകടം നടന്ന സമയത്ത് റഷഭ് പന്ത് മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളു. ആദ്യം റൂര്‍കിയിലെ സക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

]]>
‘ക്രിക്കറ്റ് കാണാറില്ല, ആളെ തിരിച്ചറിഞ്ഞില്ല’; ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറുടെ വെളിപ്പെടുത്തൽ https://malayalees.ch/rishabh-pant-bus-driver/ Fri, 30 Dec 2022 11:53:16 +0000 https://malayalees.ch/?p=73664 അപകടത്തിൽ പെട്ടു കിടക്കുന്ന ഋഷഭ് പന്തിനെ തനിക്ക് മനസിലായില്ലെന്ന് താരത്തിന് പ്രാഥമിക ചികിത്സ നൽകിയ ബസ് ഡ്രൈവറുടെ വെളിപ്പെടുത്തൽ. താൻ ക്രിക്കറ്റ് കാണാറില്ലെന്നും അതുകൊണ്ട് തന്നെ ആളെ തിരിച്ചറിഞ്ഞില്ലെന്നും ബസ് ഡ്രൈവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ കാറിൽ നിന്ന് ഗ്ലാസ് തകർത്ത് പുറത്തിറങ്ങിയ പന്തിന് പ്രാഥമിക ചികിത്സ നൽകുകയും ആംബുലൻസിനെ വിളിച്ച് വരുത്തിയതും സുശീൽ മാൻ എന്ന ബസ് ഡ്രൈവറാണെന്ന് എൻഡിടിവി പറയുന്നു. “ഒരു എസ്യുവി അമിത വേഗത്തിൽ വന്ന് ഡിവൈഡറിൽ ഇടിക്കുന്നത് കണ്ടു. ഞാൻ ബസ് വശത്തേക്കിട്ട് ഡിവൈഡറിനരിലേക്ക് ഓടിച്ചെന്നു. ഞാൻ വിചാരിച്ചത് കാർ മലക്കം മറിഞ്ഞ് ബസിലിടിക്കുമെന്ന് കരുതി. കാർ ഡ്രൈവർ ജനാലയുടെ പാതി പുറത്തായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു, താൻ ഒരു ക്രിക്കറ്ററാണെന്ന്. തൻ്റെ അമ്മയെ വിളിക്കാൻ പറഞ്ഞെങ്കിലും അദ്ദേഹത്തിൻ്റെ ഫോൺ ഓഫായിരുന്നു. ഞാൻ ക്രിക്കറ്റ് കാണാറില്ല. ഋഷഭ് പന്ത് ആരെന്ന് എനിക്കറിയില്ല. എന്നാൽ, എൻ്റെ ബസിലെ മറ്റുള്ളവർക്ക് ആളെ മനസിലായി. ഋഷഭിനെ മാറ്റിയതിനു ശേഷം കാറിനുള്ളിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് ഞാൻ നോക്കി. കാറിൽ നിന്ന് 7000-8000 രൂപ അടങ്ങിയ ഒരു ബാഗ് പുറത്തെടുത്ത് ആംബുലൻസിനു കൈമാറി.”- ഡ്രൈവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. കാറിൻ്റെ വിൻഡ് സ്ക്രീൻ തകർത്താണ് പന്ത് കാറിൽ നിന്ന് പുറത്തുകടന്നത്.

പൊലീസ് നൽകുന്ന വിവരം പ്രകാരം റിഷഭ് പന്ത് ഡ്രൈവിംഗിനിടെ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്. വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിലിടിക്കുകയുമായിരുന്നു. അപകടം നടന്ന സമയത്ത് റഷഭ് പന്ത് മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളു.

ആദ്യം റൂർകിയിലെ സക്ഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

]]>
തലയിൽ രണ്ട് മുറിവ്, ലിഗമെൻ്റ് ഇഞ്ചുറി; ഋഷഭ് പന്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ https://malayalees.ch/rishabh-pant-injury-bcci/ Fri, 30 Dec 2022 11:51:30 +0000 https://malayalees.ch/?p=73661 വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് നിലവിൽ പന്ത് ഉള്ളത്. താരത്തിന് എംആർഐ സ്കാൻ നടത്തി എത്തരത്തിൽ ചികിത്സ നടത്തണമെന്ന് തീരുമാനിക്കുമെന്ന് ബിസിസിഐ വാർത്താകുറിപ്പിൽ അറിയിച്ചു.

ഋഷഭിന് നെറ്റിയിൽ രണ്ട് മുറിവുകളുണ്ട്. വലത് കാൽമുട്ടിൽ ലിഗമെൻ്റ് ഇഞ്ചുറി, കൈക്കുഴ, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലൊക്കെ പരുക്കുണ്ട്. മുതുകത്തും പരുക്കുകളുണ്ട്. ഋഷഭിൻ്റെ ആരോഗ്യനില തൃപ്തികരമാണ് എന്നും ബിസിസിഐ അറിയിച്ചു.

ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. കാറിൻ്റെ വിൻഡ് സ്ക്രീൻ തകർത്താണ് പന്ത് കാറിൽ നിന്ന് പുറത്തുകടന്നത്.


വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് നിലവിൽ പന്ത് ഉള്ളത്. താരത്തിന് എംആർഐ സ്കാൻ നടത്തി എത്തരത്തിൽ ചികിത്സ നടത്തണമെന്ന് തീരുമാനിക്കുമെന്ന് ബിസിസിഐ വാർത്താകുറിപ്പിൽ അറിയിച്ചു.

ഋഷഭിന് നെറ്റിയിൽ രണ്ട് മുറിവുകളുണ്ട്. വലത് കാൽമുട്ടിൽ ലിഗമെൻ്റ് ഇഞ്ചുറി, കൈക്കുഴ, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലൊക്കെ പരുക്കുണ്ട്. മുതുകത്തും പരുക്കുകളുണ്ട്. ഋഷഭിൻ്റെ ആരോഗ്യനില തൃപ്തികരമാണ് എന്നും ബിസിസിഐ അറിയിച്ചു.

ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. കാറിൻ്റെ വിൻഡ് സ്ക്രീൻ തകർത്താണ് പന്ത് കാറിൽ നിന്ന് പുറത്തുകടന്നത്.

പൊലീസ് നൽകുന്ന വിവരം പ്രകാരം റിഷഭ് പന്ത് ഡ്രൈവിംഗിനിടെ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്. വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിലിടിക്കുകയുമായിരുന്നു. അപകടം നടന്ന സമയത്ത് റഷഭ് പന്ത് മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളു.

ആദ്യം റൂർകിയിലെ സക്ഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

]]>
ആശ്വാസം; ഋഷഭ് പന്ത് അപകടനില തരണം ചെയ്തു https://malayalees.ch/rishabh-pant-is-out-of-danger-now/ Fri, 30 Dec 2022 06:42:03 +0000 https://malayalees.ch/?p=73650 കാര്‍ അപകടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. വിവിഎസ് ലക്ഷ്മണാണ് ട്വീറ്റിലൂടെ ആശ്വാസ വാര്‍ത്ത പങ്കുവച്ചത്. ഋഷഭ് പന്തിന്റെ നില ഗുരുതരമല്ലെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.

ഋഷഭ് പന്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഭാഗ്യവശാല്‍ അദ്ദേഹം ഇപ്പോള്‍ അപകടനില തരണം ചെയ്തു. പന്ത് വളരെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നു. വേഗം ആരോഗ്യം വീണ്ടെടുക്കൂ ചാമ്പ്യാ… വിവിഎസ് ലക്ഷ്മണിന്റെ ട്വീറ്റ് ഇങ്ങനെ.

ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഹമ്മദപുര്‍ ഝലിന് സമീപം റൂര്‍കിയിലെ നാര്‍സന്‍ അതിര്‍ത്തിയില്‍ വച്ചാണ് കാര്‍ അപകടം ഉണ്ടായത്. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു.

ആദ്യം റൂര്‍കിയിലെ സക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

]]>
ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു; താരം ഗുരുതരാവസ്ഥയിൽ https://malayalees.ch/rishabh-pant-car-accident-critical/ Fri, 30 Dec 2022 04:17:07 +0000 https://malayalees.ch/?p=73639 ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു. താരത്തിന് ഗുരുതര പരുക്കേറ്റുവെന്നാണ് പുറത്ത് വരുന്ന വിവരം. ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്.

ഇന്ന് രാവിലെയാണ് ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു.

ആദ്യം റൂർകിയിലെ സക്ഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ നിലവിൽ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് ആശുപത്രി അധികൃതർ.

]]>
ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് ഋഷഭ് പന്തിനെ ഒഴിവാക്കിയത് കാൽമുട്ടിനു പരുക്കേറ്റതിനാലെന്ന് സൂചന https://malayalees.ch/srilanka-series-rishabh-pant-injury/ Thu, 29 Dec 2022 04:37:52 +0000 https://malayalees.ch/?p=73583 ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഒഴിവാക്കിയത് താരത്തിൻ്റെ കാൽമുട്ടിനു പരുക്കേറ്റതിനാലെന്ന് സൂചന. പന്തിനോട് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് വരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 15 ദിവസമെങ്കിലും അക്കാദമിയിൽ ചെലവഴിച്ച് പരുക്കിൽ നിന്ന് മുക്തി നേടണമെന്നും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2023 ജനുവരി 3ന് താരം അക്കാദമിയിലെത്തും. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ താരം ടീമിൽ തിരികെയെത്തുമെന്നാണ് വിവരം.

ഇന്ത്യക്കെതിരായ ഏകദിന ടി-20 പരമ്പരയ്ക്കുള്ള ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചിരുന്നു. ദാസുൻ ഷാനകയാണ് രണ്ട് ടീമിനെയും നയിക്കുക. ഏകദിനത്തിൽ കുശാൽ മെൻഡിസും ടി-20യിൽ വനിന്ദു ഹസരങ്കയും വൈസ് ക്യാപ്റ്റനാവും. ഭാനുക രാജപക്സയും നുവാൻ തുഷാരയും ടി-20യിലും ജെഫ്രി വൻഡെർസേയും നുവനിദു ഫെർണാണ്ടോയും ഏകദിന ടീമിലും മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. മൂന്ന് വീതം ഏകദിന ടി-20 മത്സരങ്ങലാണ് പര്യടനത്തിലുള്ളത്.

ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടി-20 ടീമിൽ മാത്രമേ ഇടം പിടിച്ചുള്ളൂ. ഏകദിന ടീമിനെ രോഹിത് ശർമയും ടി-20 ടീമിനെ ഹാർദിക് പാണ്ഡ്യയും നയിക്കും.

]]>