Ricky Ponting – malayalees.ch https://malayalees.ch Malayalam Online News Portal Thu, 01 Sep 2022 08:20:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ricky Ponting – malayalees.ch https://malayalees.ch 32 32 ‘ഇടവേളയെടുക്കാനുള്ള തീരുമാനം ശരിയായി’, കോലിയെ പിന്തുണച്ച് പോണ്ടിംഗ് https://malayalees.ch/ricky-ponting-on-virat-koli/ Thu, 01 Sep 2022 08:20:46 +0000 https://malayalees.ch/?p=67432 മോശം ഫോമിനെ തുടർന്ന് മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് നേരിടേണ്ടി വന്നത് അതിരൂക്ഷ വിമർശനങ്ങളാണ്. ഒരു ഘട്ടത്തിൽ പിച്ചിൽ തുടരാൻ കഴിയാത്തത്ര വിധം മോശം വിമർശങ്ങൾ വരെ കോലിക്ക് സഹിക്കേണ്ടി വന്നു. എന്നാൽ ഏഷ്യാ കപ്പിൽ വിസ്മയകരമായ ബാറ്റിംഗിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിരാട്. ഇപ്പോൾ ഇതാ വിരാടിന്റെ ബാറ്റിംഗിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ്.

ക്രിക്കറ്റിൽ നിന്ന് ഒരു മാസത്തെ ഇടവേളയെടുത്ത് കോലി ശരിയായ കാര്യം ചെയ്തുവെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു. മോശം സമയങ്ങളിൽ നിന്ന് കരകയറിയ കോലിയെയാണ് ഏഷ്യാ കപ്പിൽ കാണുന്നത്. ഈ വർഷം അവസാനം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ടി 20 ലോകകപ്പിൽ അദ്ദേഹം ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ കോലി തിരിച്ചെത്തുമെന്ന് കരുതുന്നതായും പോണ്ടിംഗ് പറഞ്ഞു.

പാകിസ്താനെതിരെ ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ 35 റൺസ് നേടിയ കോലി, ബുധനാഴ്ച ഹോങ്കോംഗിനെതിരെ 44 പന്തിൽ പുറത്താകാതെ 59 റൺസ് നേടി. ഈ വർഷം ഫെബ്രുവരി 18 ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഇന്റർനാഷണലിൽ 52 റൺസിന് ശേഷം കോലി നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര അർദ്ധ സെഞ്ച്വറിയാണിത്. ഏഷ്യാ കപ്പിൽ ഹോങ്കോംഗിനെ 40 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സൂപ്പർ ഫോറിൽ എത്തിയത്.

]]>