Rhea Chakraborty – malayalees.ch https://malayalees.ch Malayalam Online News Portal Wed, 07 Oct 2020 09:26:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rhea Chakraborty – malayalees.ch https://malayalees.ch 32 32 റിയ ചക്രബര്‍ത്തിക്ക് ജാമ്യം; ചെയ്സ് ചെയ്യരുതെന്ന് മാധ്യമങ്ങളോട് പൊലീസ് https://malayalees.ch/actress-rhea-chakraborty-got-bail/ Wed, 07 Oct 2020 09:26:20 +0000 https://malayalees.ch/?p=32931 സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു മാസമാകുമ്പോഴാണ് ബോംബെ ഹൈക്കോടതി റിയക്ക് ജാമ്യം അനുവദിച്ചത്.

പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുംബൈ പൊലീസെത്തി. പ്രസ്തുത വ്യക്തിയുടെയോ അഭിഭാഷകന്‍റെയോ വാഹനം പ്രതികരണം എടുക്കാനായി ചെയ്സ് ചെയ്യരുത്. ആ വ്യക്തിയുടെയോ നിങ്ങളുടെയോ റോഡിലൂടെ പോകുന്ന സാധാരണക്കാരുടെയോ ജീവന്‍ അപകടത്തിലാക്കരുത്. ഡ്രൈവര്‍ക്കെതിരെ മാത്രമല്ല പിന്തുടരാന്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെയും കേസെടുക്കുമെന്നും മുംബൈ പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജാമ്യത്തുകയായി റിയ ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം. അടുത്ത 10 ദിവസം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഇന്ത്യ വിട്ട് പോകരുത്. കേസിലെ സാക്ഷികളെ കാണാന്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സെപ്തംബര്‍ 9നാണ് റിയയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ്‌ ചെയ്തത്.

എന്നാല്‍ റിയയുടെ സഹോദരന്‍ ഷോവികിന് ജാമ്യമില്ല. അതേസമയം സുശാന്തിന്റെ ജീവനക്കാരായ ദീപേഷ് സാവന്ത്, സാമുവല്‍ മിറാന്‍ഡ എന്നിവര്‍ക്കും ജാമ്യം ലഭിച്ചു കോടതി നടപടിയില്‍ സന്തോഷമുണ്ടെന് റിയ ചക്രബര്‍ത്തിയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡേ പ്രതികരിച്ചു. സത്യവും നീതിയും അംഗീകരിക്കപ്പെട്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

സുശാന്തിനായി മയക്കുമരുന്ന് സംഘടിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് റിയയെ അറസ്റ്റ് ചെയ്തത്. വാട്സ് ആപ്പ് സന്ദേശങ്ങള്‍ തെളിവായി ലഭിച്ചെന്നാണ് എന്‍സിബി പറഞ്ഞത്. മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് സുശാന്തിനെ പിന്‍തിരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് റിയ കോടതിയില്‍ പറഞ്ഞത്.

]]>
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ്; നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍ https://malayalees.ch/rhea-chakraborty-arrested-by-ncb/ Tue, 08 Sep 2020 14:04:17 +0000 https://malayalees.ch/?p=31529 സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നുദിവസമായി നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. റിയ ചക്രവര്‍ത്തി കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, സുഷാന്തിന്റെ മുന്‍ മാനേജര്‍, വീട്ടുജോലിക്കാര്‍ എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.

ഇന്ന് രാവിലെ 10.30 ഓടെയാണ് റിയ ചക്രബര്‍ത്തി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തിയത്. ഞായറാഴ്ച ആറ് മണിക്കൂറും, ഇന്നലെ എട്ട് മണിക്കൂറും ചോദ്യം ചെയ്തിരുന്നു. എന്‍സിബി കസ്റ്റഡിയില്‍ കഴിയുന്ന റിയയുടെ സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, നടന്റെ മുന്‍ മാനേജര്‍ സാമുവേല്‍ മിരാന്റ, വീട്ടു ജോലിക്കാരന്‍ ദീപേഷ് സാവന്ത് എന്നിവരെ ഇന്ന് വീണ്ടും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തിച്ചിരുന്നു.

അതേസമയം, സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്റെ സഹോദരി പ്രിയങ്ക സിംഗിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. പ്രിയങ്ക സുശാന്തിന് തെറ്റായ മരുന്ന് നല്‍കിയെന്ന റിയയുടെ പരാതിയിലാണ് മുംബൈ പൊലീസിന്റെ നടപടി. എഫ്‌ഐആര്‍ സിബിഐയ്ക്ക് കൈമാറി.

]]>
റിയയുടെ സഹോദരന്‍ ഷോവിക് താരങ്ങള്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് എന്‍സിബി https://malayalees.ch/showik-chakraborty-confesses-to-ncb-he-used-to-buy-drugs-for-stars/ Sat, 05 Sep 2020 04:52:41 +0000 https://malayalees.ch/?p=31381 നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. ഇന്നലെ അറസ്റ്റിലായ ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. കേസില്‍ റിയ ചക്രവര്‍ത്തിയെ വീണ്ടും ചോദ്യം ചെയ്യും.

റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവികിന് പുറമെ, സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ മയക്കുമരുന്ന് വില്‍പ്പന നടത്തി, ഇറക്കുമതി ചെയ്തു തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി. ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സുശാന്തിന് മാത്രമല്ല, മറ്റ് പല ബോളിവുഡ് താരങ്ങള്‍ക്കും മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് ഷോവിക്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് മൊഴി നല്‍കി. റിയ പറഞ്ഞതനുസരിച്ച് താന്‍ മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നു എന്നും ഷോവിക് സമ്മതിച്ചു.

മൊഴിയുടെ പശ്ചാത്തലത്തില്‍ റിയ ചക്രവര്‍ത്തിയെ വീണ്ടും ചോദ്യം ചെയ്യാനാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ തീരുമാനം. ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ റിയയോട് ആവശ്യപ്പെടും. അതേസമയം റിയ ചക്രവര്‍ത്തിയുടെ വസതിയില്‍ വീണ്ടും പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. ഇന്നലെ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളും മയക്കുമരുന്ന് സാമ്പിളുകളും കണ്ടെത്തിയിരുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷിക്കുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസാണ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നത്.

]]>
റിയ എന്‍റെ മകന് വിഷം കൊടുക്കുകയായിരുന്നു; നടിയെ അറസ്റ്റ് ചെയ്യണമെന്ന് സുശാന്തിന്‍റെ പിതാവ് https://malayalees.ch/sushant-singh-rajputs-father-kk-singh-demands-murderer-rhea-chakrabortys-arrest-alleges-she-was-giving-poison-to-my-son/ Thu, 27 Aug 2020 10:08:50 +0000 https://malayalees.ch/?p=30915 കഴിഞ്ഞ ദിവസം സുശാന്തിന്‍റെ സഹോദരി ശ്വേത സിംഗ് കീര്‍ത്തിയും റിയയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് കാരണം നടി റിയ ചക്രവര്‍ത്തിയാണെന്ന് ആരോപണം ആവര്‍ത്തിച്ച് പിതാവ് കെ.കെ സിംഗ്. അവള്‍ എന്‍റെ മകന് വിഷം കൊടുക്കുകയായിരുന്നു, എത്രയും പെട്ടെന്ന് റിയയെ അറസ്റ്റ് ചെയ്യണമെന്ന് സിംഗ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സുശാന്തിന്‍റെ സഹോദരി ശ്വേത സിംഗ് കീര്‍ത്തിയും റിയയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. റിയ മാധ്യമശ്രദ്ധ നേടാന്‍ പല ശ്രമങ്ങളും നടത്തുന്നുണ്ടെന്നും എത്രയും പെട്ടെന്ന് നടിയ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ശ്വേതയുടെ ട്വീറ്റ്.

റിയക്കെതിരെ കെ.കെ സിംഗ് നല്‍കിയ പരാതിയില്‍ ബിഹാര്‍ പൊലീസ് കേസെടുത്തിരുന്നു. റിയയെ പ്രതി ചേര്‍ത്ത് സി.ബി.ഐയും കേസെടുത്തിരുന്നു. ബീഹാ൪ സ൪ക്കാരിന്‍റെ ശിപാ൪ശ പരിഗണിച്ചാണ് കേന്ദ്ര സ൪ക്കാ൪ നടപടി. റിയയുടെ മൂന്ന് ബന്ധുക്കളടക്കം അഞ്ച് പേരെ സി.ബി.ഐ പ്രതി ചേ൪ത്തിട്ടുണ്ട്. അതേസമയം സുശാന്തിന് നിരോധിത ലഹരി മരുന്നുകള്‍ നല്‍കിയിരുന്നതായും ആരോപണമുണ്ട്. സുശാന്ത് ലഹരി മരുന്നുകൾ ഉപയോഗിച്ചിരുന്നതായി വീട്ടുജോലിക്കാര്‍ സിബിഐക്ക് മൊഴി നല്‍കിയതായാണ് വിവരം.

ജൂൺ 14നാണ് സുശാന്ത് സിങിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു.

]]>
സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് 50 കോടി പിൻവലിക്കപ്പെട്ടു, എന്തുകൊണ്ട് അന്വേഷിച്ചില്ല? മുംബൈ പൊലീസിനോട് ബിഹാർ ഡിജിപി https://malayalees.ch/rs-50-cr-withdrawn-from-sushant-singh-rajputs-account-mumbai-police-silent-on-crucial-lead-says-bihar-dgp/ Tue, 04 Aug 2020 09:09:40 +0000 https://malayalees.ch/?p=29592 ‘ഞങ്ങൾ നിശബ്ദരായി ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല. നിർണായക വിവരങ്ങളെ കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് മുംബൈ പൊലീസിനോട് ചോദിക്കുമെന്ന് ബിഹാർ ഡിജിപി

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ മുംബൈ പൊലീസിനെ പരസ്യമായി കുറ്റപ്പെടുത്തി ബിഹാർ പൊലീസ് രം​ഗത്ത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക വശം മുംബൈ പൊലീസ് അന്വേഷിച്ചില്ലെന്ന് ബിഹാർ ഡിജിപി ​ഗുപ്തേശ്വർ പാണ്ഡെ വിമർശിച്ചു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 50 കോടി രൂപ സുശാന്തിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടെന്നും അത് മുഴുവൻ പിൻവലിക്കപ്പെട്ടെന്നും ബിഹാർ ഡിജിപി പറയുന്നു.

‘ഞങ്ങൾ നിശബ്ദരായി ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല. നിർണായക വിവരങ്ങളെ കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് മുംബൈ പൊലീസിനോട് ചോദിക്കും. നാല് വർഷമായി സുശാന്തിന്റെ അക്കൗണ്ടിലെത്തിയ 50 കോടിയിൽ നിന്നും 50 കോടിയും പിൻവലിക്കപ്പെട്ടു. ഇതിൽ തന്നെ 15 കോടി കഴിഞ്ഞ വർഷമാണ് പിൻവലിക്കപ്പെട്ടത്’- ​ഗുപ്തേശ്വർ പാണ്ഡെ പറഞ്ഞു.

ഇത് ആദ്യമായല്ല സുശാന്തിന്റെ കേസിൽ ബിഹാർ – മുംബൈ പൊലീസ് തർക്കം. സുശാന്തിന്റെ പിതാവ് കെ കെ സിങ് നടി റിയ ചക്രവർത്തിക്കെതിരെ നൽകിയ പരാതി അന്വേഷിക്കാൻ മുംബൈയിലെത്തിയ ബിഹാർ പൊലീസിന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും മുംബൈ പൊലീസ് നൽകിയില്ല. അന്വേഷണസംഘത്തിന്റെ തലവൻ എന്ന നിലയിൽ മുംബൈയിലെത്തിയ പറ്റ്ന എസ്പി വിനയ് തിവാരിയെ മുംബൈ കോർപറേഷൻ നിർബന്ധിത ക്വാറന്റൈിൽ അയച്ചതും കയ്യിൽ ക്വാറന്റൈൻ സീൽ പതിച്ചതും വിവാദമായിരുന്നു. ബിഹാർ ഡിജിപി ട്വീറ്റിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം ഐപിഎസ് മെസ്സിൽ വിനയ് തിവാരിക്ക് താമസ സൗകര്യം ഒരുക്കിയില്ലെന്നും കുറ്റപ്പെടുത്തി.

‘തെളിവുകൾ പങ്കുവെയ്ക്കാൻ തയ്യാറാകുന്നതിന് പകരം അവർ എസ്പിയെ വീട്ടുതടങ്കലിലാക്കിയതുപോലെയാണ്. ഇങ്ങനെ നിസ്സഹകരിക്കുന്ന സംസ്ഥാന പൊലീസിനെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല. കേസ് അന്വേഷണത്തിൽ മുംബൈ പൊലീസിന് ആത്മാർത്ഥത ഉണ്ടെങ്കിൽ ഞങ്ങളുമായി സഹകരിക്കണം’- ഗുപ്തേശ്വർ പാണ്ഡെ പറഞ്ഞു.

റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പിതാവ് കെ കെ സിങിന്റെ പരാതി. കോടികൾ റിയ സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് സ്വന്തമാക്കി, സുശാന്തിന്റെ മുൻ മാനേജർ ദിഷ സാലിയാന്റെ മരണത്തിൽ സുശാന്തിന് പങ്കുണ്ടെന്ന് വരുത്തിത്തീർക്കുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ ​ഗുരുതര ആരോപണങ്ങളാണ് റിയക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റിയക്കെതിരെ ബിഹാർ പൊലീസ് കേസെടുത്തത്. എന്നാൽ മുംബൈ പൊലീസ് കമ്മീഷണർ പരംബിർ സിങ് പറഞ്ഞത് സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് പണം റിയയുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്തിട്ടില്ലെന്നാണ്.

സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ അന്വേഷണത്തിന് മുംബൈയിലെത്തിയ ബിഹാർ പൊലീസിന് റിയയെ ഇതുവരെ ചോദ്യംചെയ്യാനായിട്ടില്ല. റിയയുടെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. മുംബൈ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും പൊലീസിലെ ചിലർ റിയയെ സഹായിക്കുകയാണെന്നും സുശാന്തിന്റെ കുടുംബ അഭിഭാഷകൻ വികാസ് സിങ് ആരോപിച്ചു.

]]>
റിയ ദുർമന്ത്രവാദം നടത്തിയിരുന്നെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്ത്; നടിക്കായി അന്വേഷണം ഊർജിതമാക്കി ബിഹാർ പൊലീസ് https://malayalees.ch/krissann-barretto-against-rhea-chakraborty-on-sushants-death/ Mon, 03 Aug 2020 04:39:08 +0000 https://malayalees.ch/?p=29476 സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി ബിഹാർ പൊലീസ്. റിയ ചക്രവർത്തി മുന്നോട്ട് വരണമെന്ന് ബിഹാർ ഡി.ജി.പി ഗുപ്‌തേശ്വർ പാണ്ഡെ ആവശ്യപ്പെട്ടു. സുപ്രധാന രേഖകൾ മുംബൈ പൊലീസ് കൈമാറുന്നില്ലെന്ന് ബിഹാർ അന്വേഷണസംഘം കുറ്റപ്പെടുത്തി. അതേസമയം, റിയ ദുർമന്ത്രവാദം നടത്തുമായിരുന്നുവെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്തും ആരോപിച്ചു.

സുശാന്തിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണ അടക്കം കുറ്റങ്ങൾ ചുമത്തപ്പെട്ട നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ ബിഹാർ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തിരച്ചിൽ ഊർജിതമായി തുടരുന്നതിനിടെയാണ്, നടി അന്വേഷണവുമായി സഹകരിക്കണമെന്ന് ബിഹാർ ഡി.ജി.പി ഗുപ്‌തേശ്വർ പാണ്ഡെ ആവശ്യപ്പെട്ടത്. ഒളിച്ചുകളിയുടെ കാര്യമെന്തെന്നും സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ബിഹാർ ഡി.ജി.പി ചോദിച്ചു. ഇതിനിടെ, മുംബൈയിൽ തങ്ങുന്ന ബിഹാർ പൊലീസ് അന്വേഷണ സംഘം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി. മുംബൈ പൊലീസ് സുപ്രധാന വിവരങ്ങളും, നിർണായക രേഖകളും കൈമാറാൻ തയാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

സുശാന്ത് കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്ന് തെറാപ്പിസ്റ്റ് സൂസൻ വാക്കർ വ്യക്തമാക്കി. റിയ ചക്രവർത്തി ദുർമന്ത്രവാദം നടത്തുമായിരുന്നുവെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്ത് ക്രിസാൻ ബരെറ്റൊ ആരോപിച്ചു. നടന്റെ മുൻ ഓഫീസ് ജീവനക്കാരനും നേരത്തെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

]]>
സുശാന്ത് സിങിന്‍റെ മരണം: റിയ ചക്രവർത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും https://malayalees.ch/bihar-police-to-produce-look-out-notice-against-rhea-chakraborty/ Sat, 01 Aug 2020 13:17:14 +0000 https://malayalees.ch/?p=29459 സുശാന്തിന്‍റെ മുൻ മാനേജര്‍ ദിഷ സാലിയന്‍റെ ആത്മഹത്യയും ബിഹാർ പൊലീസ് പരിശോധിക്കുന്നുണ്ട്.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ് സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. സുശാന്തിന്‍റെ അവസാന സിനിമയായ ദിൽ ബച്ചാരെ സിനിമയില്‍ പ്രവര്‍ത്തിച്ചവരെയും പൊലീസ് ചോദ്യം ചെയ്യും. സുശാന്തിന്‍റെ മുൻ മാനേജര്‍ ദിഷ സാലിയന്‍റെ ആത്മഹത്യയും ബിഹാർ പൊലീസ് പരിശോധിക്കുന്നുണ്ട്.

സുശാന്തിന്‍റെ പിതാവ് കെ കെ സിങ് നല്‍കിയ പരാതിയിലാണ് റിയക്കെതിരെ ബിഹാര്‍ പൊലീസ് അന്വേഷണം തുടങ്ങിയത്. റിയയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പിതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റിയയുടെ മാതാപാതിക്കൾക്കും സഹോദരനുമെതിരെയും കേസുണ്ട്.

മെയ് 2019 വരെ തന്റെ മകൻ പ്രൊഫഷനിൽ നല്ല നിലയിലായിരുന്നു. അപ്പോഴാണ് റിയയും ബന്ധുക്കളും പരിചയം ഭാവിച്ച് അടുത്ത് കൂടിയത്. സുശാന്തിന്റെ പണത്തിലായിരുന്നു അവരുടെ കണ്ണ്. ഒപ്പം ബോളിവുഡിൽ സുശാന്ത് വഴി ബന്ധങ്ങളുണ്ടാക്കാനും ശ്രമിച്ചു. റിയയും ബന്ധുക്കളും സുശാന്തിനെതിരെ ​ഗൂഢാലോചന നടത്തിയെന്നും പിതാവ് ആരോപിക്കുന്നു. നടന്‍റെ മരണത്തിന് പിന്നാലെ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്‍തിരുന്നു. സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് റിയ പിന്നീട് ആവശ്യപ്പെടുകയുണ്ടായി. ആഭ്യന്തരമന്ത്രി അമിത് ഷായെ ടാ​ഗ് ചെയ്തുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് റിയ ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.

ജൂൺ 14നാണ് സുശാന്ത് സിങിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൊലപാതകമാണെന്ന് കുടുംബത്തിലെ ചിലർ ആരോപിച്ചു. എന്നാൽ ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പിന്നാലെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ചായി ചർച്ച. ബോളിവുഡിലെ കിടമത്സരവും സ്വജനപക്ഷപാതവും കാരണം സിനിമകൾ മുടങ്ങിയതോടെ സുശാന്ത് മാനസികമായി തകർന്നുവെന്നും വിഷാദത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. സഞ്ജയ് ലീല ബൻസാലി, ആദിത്യ ചോപ്ര, ശേഖർ കപൂർ തുടങ്ങി നാൽപതോളം സിനിമാപ്രവർത്തരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു.

അതേസമയം കേസ് അന്വേഷണത്തില്‍ ബിഹാര്‍ പൊലീസിനെ സഹായിക്കുന്നത് സംബന്ധിച്ച് മുംബൈ പൊലീസ് നിയമോപദേശം തേടി. കോടതിയുടെ അനുവാദത്തോടെ മാത്രമേ ബിഹാര്‍ പൊലീസിന് മുംബൈ പൊലീസ് ശേഖരിച്ച വിവരങ്ങള്‍ പരിശോധിക്കാനാവൂ. റിയയെ ചോദ്യംചെയ്യാന് മുംബൈയിലെ വസതിയില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഈശ്വരനിലും നിയമത്തിലും വിശ്വാസമുണ്ടെന്നും തനിക്ക് നീത് ലഭിക്കുമെന്നും റിയ പറയുന്ന വീഡിയോ പിന്നീട് പുറത്തുവന്നു.

]]>
സുശാന്ത് സിങ് കേസിൽ പുതിയ വഴിത്തിരിവ്: റിയ ചക്രവർത്തിക്കെതിരെ കേസ് https://malayalees.ch/fir-against-sushant-singh-rajput-girl-friend-rhea-chakraborty/ Wed, 29 Jul 2020 08:59:07 +0000 https://malayalees.ch/?p=29233 സുശാന്തിന്റെ പിതാവ് കെ കെ സിങ് നൽകിയ പരാതിയിലാണ് പെൺസുഹൃത്ത് റിയ ചക്രവർത്തിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തത്.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെ തുടർന്നുള്ള സംഭവ വികാസങ്ങളില്‍ പുതിയ വഴിത്തിരിവ്. സുശാന്തിന്റെ പിതാവ് കെ കെ സിങ് നൽകിയ പരാതിയില്‍ പെൺസുഹൃത്ത് റിയ ചക്രവർത്തിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തു. പറ്റ്ന പൊലീസിലെ നാലം​ഗ സംഘം അന്വേഷണങ്ങൾക്കായി മുംബൈയിലേക്ക് തിരിച്ചു.

റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പിതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റിയയുടെ മാതാപാതിക്കൾക്കും സഹോദരനുമെതിരെയും കേസുണ്ട്. പറ്റ്നയിലെ രാജീവ് ന​ഗറിലാണ് സുശാന്തിന്റെ പിതാവ് കെ കെ സിങ് താമസിക്കുന്നത്. അതുകൊണ്ടാണ് രാജീവ് ന​ഗർ സ്റ്റേഷനിൽ പരാതി നൽകിയത്.

മെയ് 2019 വരെ തന്റെ മകൻ പ്രൊഫഷനിൽ നല്ല നിലയിലായിരുന്നു. അപ്പോഴാണ് റിയയും ബന്ധുക്കളും പരിചയം ഭാവിച്ച് അടുത്ത് കൂടിയത്. സുശാന്തിന്റെ പണത്തിലായിരുന്നു അവരുടെ കണ്ണ്. ഒപ്പം ബോളിവുഡിൽ സുശാന്ത് വഴി ബന്ധങ്ങളുണ്ടാക്കാനും ശ്രമിച്ചു. റിയയും ബന്ധുക്കളും സുശാന്തിനെതിരെ ​ഗൂഢാലോചന നടത്തിയെന്നും പിതാവ് ആരോപിക്കുന്നു.

സുശാന്തിന്‍റെ ആത്മഹത്യയ്ക്ക് കാരണം ബോളിവുഡിലെ സ്വജനപക്ഷപാതവും കിടമല്‍സരവുമാണെന്ന പരാതിയിൽ മുംബൈ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ കേസ്. നടന്‍റെ മരണത്തിന് പിന്നാലെ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്‍തിരുന്നു. സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് റിയ പിന്നീട് ആവശ്യപ്പെടുകയുണ്ടായി. ആഭ്യന്തരമന്ത്രി അമിത് ഷായെ ടാ​ഗ് ചെയ്തുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് റിയ ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.

ജൂൺ 14നാണ് സുശാന്ത് സിങിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൊലപാതകമാണെന്ന് കുടുംബത്തിലെ ചിലർ ആരോപിച്ചു. എന്നാൽ ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പിന്നാലെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ചായി ചർച്ച. ബോളിവുഡിലെ കിടമത്സരവും സ്വജനപക്ഷപാതവും കാരണം സിനിമകൾ മുടങ്ങിയതോടെ സുശാന്ത് മാനസികമായി തകർന്നുവെന്നും വിഷാദത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. സഞ്ജയ് ലീല ബൻസാലി, ആദിത്യ ചോപ്ര, ശേഖർ കപൂർ തുടങ്ങി നിരവധി പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു.

]]>