Review – malayalees.ch https://malayalees.ch Malayalam Online News Portal Fri, 27 Jan 2023 04:53:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Review – malayalees.ch https://malayalees.ch 32 32 ‘തങ്കം’ തനി തങ്കം തന്നെ; ത്രില്ലടിപ്പിച്ച് സിനിമ https://malayalees.ch/thankam-movie-review/ Fri, 27 Jan 2023 04:53:24 +0000 https://malayalees.ch/?p=75105 മലയാളി പ്രേക്ഷകർ കഴിഞ്ഞ കുറെ കാലങ്ങളായി കാത്തിരുന്ന സിനിമകളിൽ മുൻ നിരയിലുള്ള സിനിമ തന്നെയായിരുന്നു തങ്കം . ദിലീഷ് പോത്തൻ , ഫഹദ് ഫാസിൽ , ശ്യാം പുഷ്കർ എന്നിവർ ചേർന്ന് നിർമിക്കുന്നു എന്നതും, ശ്യാം പുഷക്കർ തിരക്കഥയൊരുക്കുന്നുയെന്നതും സിനിമ പുറത്തിറങ്ങുന്നതിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് കൂട്ടി . തങ്കം എന്ന് കണ്ടിറങ്ങിയ പ്രേക്ഷകരും കാത്തിരിപ്പ് വെറുതയായില്ല എന്ന് ഉറപ്പിക്കുകയാണ് . സഫീദ് അറാഫത്ത് സംവിധാനം ചെയ്ത ‘തങ്കം’ തനി തങ്കം തന്നെയാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു .

ശ്യാം പുഷ്‌കറിന്റെ എഴുത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്മായ ചിത്രമാണ് തങ്കം . പതിയെ പതിഞ്ഞ താളത്തിൽ തുടങ്ങി അടുത്തെന്ത് സംഭവിക്കും എന്ന അകാംക്ഷയിലെത്തിക്കാൻ സിനിമയ്ക്കായി . തൃശ്ശൂരിലെ സ്വർണ്ണ കച്ചവടക്കാരായ മുത്തുവിന്റെയും കണ്ണന്റെയും കഥയാണ് സിനിമ പറയുന്നത് . തൃശ്ശൂർ കോയമ്പത്തൂർ റൂട്ടിൽ സ്വർണാഭരണങ്ങൾ കൊണ്ട് പോയി കടകളിലെത്തിക്കുന്ന തിരികെ തങ്കം കൊണ്ടുവരുന്നവരാണിവർ . മുത്തുവായി ബിജു മേനോനും കണ്ണനായി വിനീത് ശ്രീനിവാസനും ജീവിക്കുകയാണെന്നുറപ്പിക്കുകയാണ്. കണ്ണനെന്ന കഥാപാത്രത്തെ വിനീത് ശ്രീനിവാസൻ കഥാപാത്രത്തിന്റെ തീവ്രത കൈവിടാതെ അവതരിപ്പിക്കുന്നു. കണ്ണനൊപ്പമുള്ള യാത്ര അതി തീവ്രമായ സിനിമ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് . ബിജു മേനോൻ കഥാപാത്രങ്ങളിൽ ഇനിയും ഒരുപാട് കാലം ഓർമയിൽ തെളിഞ്ഞു നിൽക്കുന്ന ഒന്നുതന്നെയാകും ‘മുത്ത്’ എന്നുറപ്പാണ്.

ഗിരീഷ് കുൽക്കർണിയെന്ന താരത്തിന്റെ അഭിനയ മികവിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് തങ്കം . പോലീസ് ഓഫീസറുടെ വേഷം ഗിരീഷ് കുൽക്കർണി അതിന്റെ പൂർണതയിൽ തന്നെ അഭിനയിച്ചു തകർത്തു. കുൽക്കർണിയുടെ കുറ്റവാളിയെ തിരഞ്ഞുള്ള യാത്രയിൽ പ്രേക്ഷകർ ഹൃദയം നിറഞ്ഞാണ് കൂടെ കൂടിയത്

ഒരു ക്രൈം ത്രില്ലറാണ് തങ്കം . സിനിമയുടെ ആദ്യ അവസാനം എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമ . കാഴ്ചക്കാരുടെ മനസ്സിൽ നാളേറെ ആഴ്ന്നിരിക്കുമെന്ന് ഉറപ്പാണ് . ക്രൈം ത്രില്ലെർ സിനിമയാണെകിലും മനുഷ്യബന്ധങ്ങളുടെ അടുപ്പത്തെ കുറിച്ചും സംസാരിക്കുന്നുണ്ട് സിനിമ . മനുഷ്യ മനസിലെ കുറ്റവാളിയുടെ മുഖം തെളിച്ച് കാണിക്കുന്നുണ്ട് തങ്കം . കണ്ണന്റെ ഭാര്യയായി എത്തുന്ന അപർണ ബാലമുരളിയുടെ കഥാപാത്രം സിനിമയുടെ യാത്രയിൽ നിർണായകമായ സാന്നിധ്യമാകുന്നുണ്ട്. ഈ അടുത്ത് നമ്മെ വിട്ടു പോയ പ്രിയപ്പെട്ട നടൻ കൊച്ചുപ്രേമനെ സ്‌ക്രീനിൽ കാണാൻ തങ്കം അവസരമൊരുക്കി . നിസഹായനായ ഒരു മനുഷ്യന്റെ ആത്മസങ്കർഷങ്ങൾ കൊച്ചുപ്രേമൻ എന്ന നടൻ മികവാർന്ന് അവതരിപ്പിക്കുകയാണ് .

തന്റെ ആദ്യ സംവിധാന സിനിമയാണ് എന്ന തോന്നലുകൾ ഇല്ലാതെ അത്രമാത്രം മികവാർന്ന സംവിധാന ശ്രമമാണ് അറാഫത്തിന്റേത് . പ്രേക്ഷകരെ തിയറ്ററിൽ പിടിച്ചിരുത്തുന്നതിൽ സംവിധായകണ് വിജയിച്ചു എന്നുറപ്പാണ് . ഹൃദയം തൊടുന്നൊരു വിങ്ങലുമായി മാത്രമേ തങ്കം കണ്ട് പുറത്തിറങ്ങാനാകു
ബിജിബാലിന്റെ സംഗീതം സിനിമയെ കൂടുതൽ കൂടുതൽ സുന്ദരമായൊരു അനുഭവമാക്കി മാറ്റുന്നുണ്ട്. തൃശ്ശൂരിൽ നിന്നുള്ള കോയമ്പത്തൂർ യാത്രയിൽ പ്രേക്ഷകൻ ലയിച്ചിരിക്കുന്നത് ബിജിബാലൊരുക്കിയ സംഗീതത്തിന് വലിയ പങ്കുണ്ട് .ഗൗതം ശങ്കറിന്റെ ക്യാമറ കണ്ണുകൾ പ്രേക്ഷകന്റെ കാണാവുകയാണ് . അത്രമേൽ സുന്ദരമാവുകയാണ് , തങ്കം തനി തങ്കം തന്നെയാണ് . തങ്കം സിനിമ അതൊരു അനുഭൂതിയും അനുഭവവുമാവുകയാണ്.

]]>
ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന് ചെലവ് അവലോകന കമ്മിറ്റിയുടെ ശുപാര്‍ശ https://malayalees.ch/expenditure-review-committee-recommends-raising-the-retirement-age-for-employees-to-58/ Mon, 18 Jan 2021 07:49:10 +0000 https://malayalees.ch/?p=38784 ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന് സര്‍ക്കാരിന്‍റെ ചെലവ് അവലോകനം ചെയ്യുന്ന കമ്മിറ്റിയുടെ ശുപാര്‍ശ. ശമ്പളം, പെൻഷൻ വർധനയുടെ തോത് എന്നിവ കുറയ്ക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലാത്തതുകൊണ്ട് റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടിയുണ്ടാകാന്‍ സാധ്യത വിരളമാണ്.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ ഡയറക്ടർ ഡോ. ഡി. നാരായണ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ സമര്‍പ്പിച്ചത്. ജീവനക്കാരുടെ പെൻഷൻപ്രായം 56- ൽനിന്ന് 58 ആക്കണമെന്നാണ് ശുപാർശ. സർക്കാരിന്‍റെ വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാൻ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധിപ്പിക്കുന്നതിന്‍റെ നിരക്ക് കുറയ്ക്കണമെന്നും ശുപാർശയിലുണ്ട്.

ശമ്പളവും പെൻഷനും പത്തുശതമാനത്തിലേറെ കൂട്ടുന്നതിനുപകരം അഞ്ചുശതമാനത്തിലേക്ക്‌ താഴ്ത്തിയാൽ റവന്യൂക്കമ്മിയും ധനക്കമ്മിയും ഗണ്യമായി കുറയ്ക്കാനാവുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പെൻഷൻ, ശമ്പളം, പലിശ എന്നിവ വർധിക്കുന്നതിന്‍റെ തോത് കുറച്ചില്ലെങ്കിൽ കോവിഡ് ഏല്‍പ്പിച്ച സാമ്പത്തികപ്രതിസന്ധിയിൽ നിന്ന് എന്ന് കരകയറുമെന്ന് പറയാനാവില്ല.

ഒന്നുകിൽ വരുമാനം വർധിപ്പിക്കണം. അല്ലെങ്കിൽ ശമ്പളവും പെൻഷനും വർധിപ്പിക്കുന്നതിന്‍റെ തോത് കുറയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ പല വിദഗ്ധ സമിതികളും പെൻഷൻ പ്രായം വർധിപ്പിക്കാൻ ശുപാർശ ചെയ്തിരുന്നുവെങ്കിലും സർക്കാർ അംഗീകരിച്ചിരിന്നില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുവതയെ എതിരാക്കുന്ന തരത്തില്‍ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള നീക്കത്തിലേക്ക് സര്‍ക്കാര്‍ പോകാന്‍ സാധ്യതയില്ല.

]]>