retirement – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Aug 2023 12:03:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png retirement – malayalees.ch https://malayalees.ch 32 32 അലക്സ് ഹെയിൽസ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു https://malayalees.ch/alex-hales-announces-international-retirement/ Fri, 04 Aug 2023 12:03:10 +0000 https://malayalees.ch/?p=85624 ഇംഗ്ലണ്ട് ബാറ്റർ അലക്സ് ഹെയിൽസ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു. 34 വയസുകാരനായ താരം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ പാകിസ്താനെതിരെയായിരുന്നു ഹെയിൽസിൻ്റെ അവസാന മത്സരം.

കഴിഞ്ഞ 9 മാസമായി ഹെയിൽസ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ചർച്ചയിലായിരുന്നു. ഇതിനൊടുവിലാണ് തീരുമാനം. ഈ വർഷം ആദ്യം പിഎസ്എലിൽ കളിക്കുന്നതിനായി ഹെയിൽസ് ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ ടി-20 ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലണ്ടിനായി നിർണായക പ്രകടനങ്ങൾ നടത്താൻ ഹെയിൽസിനു സാധിച്ചിരുന്നു. എന്നാൽ, ഓയിൻ മോർഗനുമായുള്ള ചില പ്രശ്നങ്ങളെ തുടർന്ന് താരത്തിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായി. നാല് വർഷങ്ങൾക്കു മുൻപാണ് ഹെയിൽസ് അവസാനമായി ഏകദിന മത്സരം കളിച്ചത്. സമീപകാലത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് കാഴ്ചവച്ച ഡോമിനൻസിയിൽ അലക്സ് ഹെയിൽസിൻ്റെ സംഭാവനകൾ ചെറുതല്ല.

രാജ്യാന്തര ജഴ്സിയിൽ 11 ടെസ്റ്റും 70 ഏകദിനവും 75 ടി-20കളുമാണ് ഹെയിൽസ് കളിച്ചിട്ടുള്ളത്. യഥാക്രമം 573, 2419, 2074 റൺസുകളാണ് താരത്തിൻ്റെ സമ്പാദ്യം.

]]>
ഉറുഗ്വെ മുൻ നായകൻ ഡിയെഗോ ഗോഡിൻ വിരമിച്ചു https://malayalees.ch/uruguay-diego-godin-retires-football/ Mon, 31 Jul 2023 08:02:34 +0000 https://malayalees.ch/?p=85344 ഉറുഗ്വെ മുൻ നായകൻ ഡിയെഗോ ഗോഡിൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു. അർജൻ്റൈൻ ക്ലബ് വെലെസ് സാർസ്ഫീൽഡ് താരമായ ഗോഡിൻ ലീഗിലെ അവസാന മത്സരം കളിച്ചതിനു ശേഷമാണ് കളി നിർത്തുകയാണെന്നറിയിച്ചത്. 37 വയസുകാരനായ താരം അത്‌ലറ്റിക്കോ മാഡ്രിഡിൻ്റെ ഇതിഹാസതാരമായിരുന്നു.

2003ൽ ഉറുഗ്വെ ക്ലബ് സിഎ സെറോയിലൂടെയാണ് താരത്തിന്റെ പ്രൊഫഷൺ ഫുട്‌ബോൾ കരിയറിന്റെ തുടക്കം. 2006 മുതൽ 2007 വരെ ഉറുഗ്വെ ക്ലബ് നാസിയോണലിൽ കളിച്ചു. 2007ൽ ലാ ലിഗ ക്ലബ് വിയ്യാറയലിലെത്തി. 2010ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ. ഒൻപത് സീസണുകളിൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ കളിച്ച ഗോഡിൻ ടീമിന്റെ നായകനായിരുന്നു. 2019ലാണ് ക്ലബ് വിട്ട താരം പിന്നീട് ഇറ്റാലിയൻ ക്ലബുകളായ ഇന്റർ മിലാനും കഗ്ലിയാരിക്കുമായി കളിച്ചു. പിന്നാലെ ബ്രസീൽ ടീം അത്‌ലറ്റിക്കോ മിനെയ്‌റോക്കായിലെത്തിയ ഗോഡിൻ കഴിഞ്ഞ വർഷമാണ് വെലെസ് സാർസ്ഫീൽഡിലെത്തിയത്.

ദേശീയ ടീമിൽ 161 മത്സരങ്ങൾ കളിച്ച ഗോഡിൻ 8 ഗോളും നേടി. വിവിധ ക്ലബുകൾക്കും ദേശീയ ടീമിനുമൊപ്പം ലാ ലിഗ, യൂറോപ്പ ലീഗ്, കോപ്പ ഡെൽ റെ, യൂറോപ്യൻ സൂപ്പർ കപ്പ്, സ്പാനിഷ് സൂപ്പർ കപ്പ്, കോപ്പ അമേരിക്ക എന്നിങ്ങനെയാണ് കിരീട നേട്ടങ്ങൾ.

]]>
ലൂക്ക മോഡ്രിച്ച് വിരമിക്കൽ നീട്ടിവെക്കണമെന്ന് ക്രൊയേഷ്യൻ പരിശീലകൻ https://malayalees.ch/croatia-coach-luka-modric-postpone-retirement/ Tue, 20 Jun 2023 04:51:48 +0000 https://malayalees.ch/?p=83012 ഇതിഹാസ താരം ലൂക്ക മോഡ്രിച്ച് വിരമിക്കൽ നീട്ടിവെക്കണമെന്ന് ക്രൊയേഷ്യൻ പരിശീലകൻ സ്ലാറ്റ്കോ ഡാലിച്ച്. മോഡ്രിച്ച് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പരിശീലകൻ്റെ ആവശ്യം. താരത്തെ ക്രൊയേഷ്യക്ക് ആവശ്യമുണ്ടെന്ന് ഡാലിച്ച് പറഞ്ഞു. യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഡാലിച്ചിൻ്റെ പ്രതികരണം.

37 വയസുകാരനായ താരം ഇപ്പോഴും മികച്ച ഫോമിലാണ് കളിക്കുന്നത്. ക്ലബ് റയൽ മാഡ്രിഡിലും ക്രൊയേഷ്യയ്ക്കായും മോഡ്രിച്ച് തകർത്തുകളിക്കുകയാണ്. തൻ്റെ രാജ്യാന്തര കരിയറിൻ്റെ കാര്യത്തിൽ തീരുമാനമെടുത്തുകഴിഞ്ഞെന്ന് മോഡ്രിച്ച് ഫൈനൽ മത്സരത്തിനു ശേഷം പറഞ്ഞിരുന്നു. 2006ൽ രാജ്യാന്തര കരിയറിൽ അരങ്ങേറിയ മോഡ്രിച്ച് ആകെ 166 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഷൂട്ട് ഔട്ടിൽ ഇരട്ട സേവുകളുമായി സ്പാനിഷ് ഗോൾകീപ്പർ ഉനൈ സൈമൺ തിളങ്ങിയതോടെയാണ് ക്രോയേഷ്യ കിരീടം കൈവിട്ടത്. ഇതോടെ, ലോക ഫുട്ബോളിൽ ഒരു മേജർ കിരീടം നേടുക എന്ന സ്വപ്നം വീണ്ടും ക്രൊയേഷ്യയിൽ നിന്നും നായകൻ ലൂക്ക മോഡ്രിച്ചിൽ നിന്നും അകന്നു നിന്നു. സ്പെയിനിനാകട്ടെ മുഖ്യപരിശീലകനായിരുന്ന ലൂയിസ് എൻറിക്കക്ക് പകരം നിയമിതനായ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ കീഴിൽ നേടുന്ന ആദ്യ കിരീട നേട്ടം കൂടിയാണ് ഇത്.

]]>
ടെസ്റ്റ് വിരമിക്കൽ പിൻവലിച്ച് മൊയീൻ അലി; ആഷസിൽ കളിക്കും https://malayalees.ch/moeen-ali-test-retirement-reverse/ Wed, 07 Jun 2023 12:15:06 +0000 https://malayalees.ch/?p=82353 ടെസ്റ്റ് വിരമിക്കൽ പിൻവലിച്ച് ഇംഗ്ലണ്ട് താരം മൊയീൻ അലി. താരം ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിൽ ഉൾപ്പെട്ടു. 2021ൽ ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ച താരത്തെ ആദ്യ രണ്ട് ആഷസ് മത്സരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 16 മുതലാണ് ആഷസ് പരമ്പര ആരംഭിക്കുക. പരുക്കേറ്റ് പുറത്തായ ജാക്ക് ലീച്ചിനു പകരമാണ് മൊയീൻ അലിയെ ടീമിൽ ഉൾപ്പെടുത്തിയത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നുമുതൽ ആരംഭിക്കും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം മത്സരം ലണ്ടനിലെ ഓവലിലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് മത്സരം ആരംഭിക്കും. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ആദ്യ എഡിഷനിലെ റണ്ണേഴ്സ് അപ്പാണ് ഇന്ത്യ. സതാംപ്ടണിലെ റോസ്ബൗളിൽ നടന്ന ഫൈനലിൽ ന്യുസീലൻഡിനോട് പരാജയപ്പെടുകയായിരുന്നു.

]]>
മൂന്ന് ഡിജിപിമാർ ഇന്ന് വിരമിക്കും; ബി സന്ധ്യക്കും ആർ ആനന്ദകൃഷ്ണനും പ്രത്യേക യാത്രയയപ്പ് https://malayalees.ch/three-dgps-of-kerala-will-retire-today/ Wed, 31 May 2023 07:46:14 +0000 https://malayalees.ch/?p=82027 കേരള പൊലീസിൽ വൻ അഴിച്ചുപണിക്ക് വഴിയൊരുക്കി മൂന്ന് ഡിജിപിമാർ ഇന്ന് വിരമിക്കും. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മീഷണർ ആർ.ആനന്ദകൃഷ്ണൻ, എസ്പിജി ഡയറക്ടറായ കേരള കേഡർ ഡിജിപി അരുൺകുമാർ സിൻഹ എന്നിവരാണ് വിരമിക്കുന്നത്. ബി.സന്ധ്യ, ആർ.ആനന്ദകൃഷ്ണൻ എന്നിവർക്ക് ഇന്ന് പ്രത്യേക യാത്രയയപ്പ് നൽകും. ഇന്നലെ 9 എസ്പിമാർക്ക് പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകിയിരുന്നു.

മൂന്ന് ഡിജിപിമാരും ഒൻപത് എസ്പിമാരുമുൾപ്പടെ വലിയൊരു ഉദ്യോഗസ്ഥ സംഘമാണ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നത്. ഇതോടെ പ്രധാന വകുപ്പുകളുടെ നേതൃസ്ഥാനത്തും ജില്ലാ പൊലീസ് മേധാവിമാരിലും കാര്യമായ അഴിച്ചുപണിയുണ്ടാകും. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യയും, എക്സൈസ് കമ്മിഷണർ ആർ ആനന്ദകൃഷ്ണനും പദവി ഒഴിയുന്നതോടെ ഈ പ്രധാനസ്ഥാനങ്ങളിലേക്ക് പുതിയ ഉദ്യോഗസ്ഥരെത്തും.

എസ്പിജി ഡയറക്ടറായ കേരള കേഡർ ഉദ്യോഗസ്ഥൻ അരുൺ കുമാർ സിൻഹയാണ് വിരമിക്കുന്ന മറ്റൊരു ഡിജിപി. ഇവർ ഒഴിയുന്നതോടെ എഡിജിപാമാരായ കെ.പത്മകുമാർ, നിതിൻ അഗർവാൾ, ക്രൈംബ്രാഞ്ചിൻറെ ചുമതലയുള്ള ഷെയ്ഖ് ദർബേഷ് സാഹിബ് എന്നിവർ ഡിജിപി റാങ്കിലേക്ക് ഉയരും. ഇവർ വഹിച്ച സ്ഥാനങ്ങളിലും ഒഴിവ് വരും. എസ്പിമാരുടെ വിരമിക്കലോടെ ജില്ലാ പൊലീസ് മേധാവിമാർ ഉൾപ്പെടെയുള്ളവരും മാറും.

ജൂണിലാണ് പൊലീസ് മേധാവി അനിൽകാന്ത് വിരമിക്കുന്നത്. സംസ്ഥാന സ‍ർക്കാർ തയ്യാറാക്കിയ പട്ടികയിലെ ആദ്യ പേരുകാരായ നിധിൻ അഗർവാള്‍, കെ.പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാൾക്കാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് സാധ്യത. ഈ മാറ്റം കൂടി പരിഗണിച്ചായിരിക്കും പൊലീസിലെ അഴിച്ചുപണി.

]]>
ആരോൺ ഫിഞ്ച് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു https://malayalees.ch/aaron-finch-retired-australia/ Tue, 07 Feb 2023 04:18:18 +0000 https://malayalees.ch/?p=75764 രാജ്യാന്തര കരിയറിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയയുടെ ടി-20 ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. കഴിഞ്ഞ വർഷം ഏകദിനത്തിൽ നിന്ന് വിരമിച്ച ഫിഞ്ച് ഇന്നലെ ടി-20യിൽ നിന്നും വിരമിക്കുകയാണെന്നറിയിച്ചു. കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ നടന്ന ടി-20 ലോകകപ്പിൽ ഓസ്ട്രേലിയ സെമി കടക്കാതെ പുറത്തായിരുന്നു. ഇതിനു പിന്നാലെ ഫിഞ്ച് കളി മതിയാക്കുമെന്ന് സൂചന ഉയർന്നിരുന്നു.

ലോകകപ്പിനു ശേഷം ബിഗ് ബാഷ് ലീഗിൽ മെൽബൺ റെനഗേഡ്സിനായി കളിച്ച ഫിഞ്ച് 39 ശരാശരിയിൽ 428 റൺസ് നേടി ഫോമിലായിരുന്നു. പക്ഷേ, താരം ടി-20യിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഫിഞ്ചിൻ്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയ ആദ്യമായി ടി-20 ലോകകപ്പ് നേടുന്നത്. 2021ൽ ന്യൂസീലൻഡിനെ വീഴ്ത്തിയായിരുന്നു ഓസ്ട്രേലിയയുടെ കിരീടധാരണം.

ടി-20യിൽ ഓസ്ട്രേലിയക്കായി ഏറ്റവുമധികം റൺസ് നേടിയ താരമാണ് ആരോൺ ഫിഞ്ച്. 142 സ്ട്രൈക്ക് റേറ്റും 34 ശരാശരിയും സൂക്ഷിക്കുന്ന ഫിഞ്ച് ആകെ 3120 റൺസ് ആണ് നേടിയിട്ടുള്ളത്. 2018ൽ സിംബാബ്‌വെയ്ക്കെതിരെ നേടിയ 172 റൺസ് രാജ്യാന്തര ടി-20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ്.

]]>
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ് https://malayalees.ch/murali-vijay-retires-international-cricket-2/ Tue, 31 Jan 2023 04:30:46 +0000 https://malayalees.ch/?p=75367 രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്. 38 വയസുകാരനായ താരം ഇന്ത്യയുടെ ഓപ്പണറായിരുന്നു. ഇന്ത്യക്കായി 61 ടെസ്റ്റുകളും 17 ഏകദിനങ്ങളും 9 ടി-20കളും കളിച്ചിട്ടുള്ള മുരളി വിജയ് 2018ലാണ് അവസാനം ഇന്ത്യൻ ജഴ്സി അണിഞ്ഞത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ മുരളി വിജയ് വിരമിക്കൽ അറിയിച്ചു.

2008ലെ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെയാണ് മുരളി വിജയ് ഇന്ത്യക്കായി അരങ്ങേറുന്നത്. വിദേശ പിച്ചുകളിൽ മികച്ചുനിന്ന താരം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറികൾ നേടി. ടെസ്റ്റിൽ 12 സെഞ്ചുറിയും 15 ഫിഫ്റ്റിയും സഹിതം 3982 റൺസ് സ്കോർ ചെയ്ത താരം ഏകദിനത്തിലും ടി-20യിലും പക്ഷേ, തിളങ്ങിയില്ല. ഒരു ഫിഫ്റ്റി മാത്രമാണ് താരം ഏകദിനത്തിൽ നേടിയത്. ആകെ 339 റൺസ്. ടി-20യിൽ താരത്തിന് ഒരു ഫിഫ്റ്റി പോലുമില്ല. 109 സ്ട്രൈക്ക് റേറ്റിൽ 169 റൺസാണ് രാജ്യാന്തര ടി-20യിൽ താരത്തിൻ്റെ സമ്പാദ്യം. എന്നാൽ, ഐപിഎലിൽ മുരളി വിജയ് ഗംഭീര പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിനായി രണ്ട് ഐപിഎൽ സെഞ്ചുറികൾ നേടിയ താരം കിംഗ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റനായിരുന്നു. 106 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 2619 റൺസാണ് 121 സ്ട്രൈക്ക് റേറ്റിൽ താരം നേടിയത്.

]]>
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ് https://malayalees.ch/murali-vijay-retires-international-cricket/ Mon, 30 Jan 2023 12:12:22 +0000 https://malayalees.ch/?p=75327 രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്. 38 വയസുകാരനായ താരം ഇന്ത്യയുടെ ഓപ്പണറായിരുന്നു. ഇന്ത്യക്കായി 61 ടെസ്റ്റുകളും 17 ഏകദിനങ്ങളും 9 ടി-20കളും കളിച്ചിട്ടുള്ള മുരളി വിജയ് 2018ലാണ് അവസാനം ഇന്ത്യൻ ജഴ്സി അണിഞ്ഞത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ മുരളി വിജയ് വിരമിക്കൽ അറിയിച്ചു.

2008ലെ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെയാണ് മുരളി വിജയ് ഇന്ത്യക്കായി അരങ്ങേറുന്നത്. വിദേശ പിച്ചുകളിൽ മികച്ചുനിന്ന താരം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറികൾ നേടി. ടെസ്റ്റിൽ 12 സെഞ്ചുറിയും 15 ഫിഫ്റ്റിയും സഹിതം 3982 റൺസ് സ്കോർ ചെയ്ത താരം ഏകദിനത്തിലും ടി-20യിലും പക്ഷേ, തിളങ്ങിയില്ല. ഒരു ഫിഫ്റ്റി മാത്രമാണ് താരം ഏകദിനത്തിൽ നേടിയത്. ആകെ 339 റൺസ്. ടി-20യിൽ താരത്തിന് ഒരു ഫിഫ്റ്റി പോലുമില്ല. 109 സ്ട്രൈക്ക് റേറ്റിൽ 169 റൺസാണ് രാജ്യാന്തര ടി-20യിൽ താരത്തിൻ്റെ സമ്പാദ്യം. എന്നാൽ, ഐപിഎലിൽ മുരളി വിജയ് ഗംഭീര പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിനായി രണ്ട് ഐപിഎൽ സെഞ്ചുറികൾ നേടിയ താരം കിംഗ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റനായിരുന്നു. 106 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 2619 റൺസാണ് 121 സ്ട്രൈക്ക് റേറ്റിൽ താരം നേടിയത്.

]]>
ബ്രസീലിയൻ ഡിഫൻഡർ ജോവോ മിറാൻഡ വിരമിക്കൽ പ്രഖ്യാപിച്ചു https://malayalees.ch/former-brazil-center-back-miranda-announces-retirement/ Thu, 12 Jan 2023 06:49:29 +0000 https://malayalees.ch/?p=74363 മുൻ ബ്രസീൽ പ്രതിരോധ താരം ജോവോ മിറാൻഡ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് 38 കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. വിട പറയാനുള്ള നിമിഷം വന്നിരിക്കുന്നു, ഫുട്ബോലിൻ്റെ ആരാധകനായി തുടരുമെന്നും മിറാൻഡ പറഞ്ഞു.

2009 മുതൽ 2019 വരെ 58 തവണ ബ്രസീൽ ജേഴ്‌സിയിൽ അദ്ദേഹം കളത്തിലിറങ്ങി. ബ്രസീലിയൻ പ്രതിരോധത്തിലെ വൻ മതിലായിരുന്നു മിറാൻഡ. 2018 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോട് തോറ്റ് ബ്രസീൽ പുറത്താകുന്നത് വരെയുള്ള അഞ്ച് മത്സരങ്ങളിലും അദ്ദേഹം കളിച്ചു. 2019ൽ കോപ്പ അമേരിക്കയും അതിന് മുമ്പ് ഫിഫ കോൺഫെഡറേഷൻ കപ്പും നേടിയ ടീമുകളിലും അദ്ദേഹം ഉണ്ടായിരുന്നു.

ബ്രസീലിയൻ സീരി എയിലെ കോറിറ്റിബയിലാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. കോറിറ്റിബയിലെ വിജയങ്ങൾ അദ്ദേഹത്തെ സാവോ പോളോ എഫ്സിയിൽ എത്തിച്ചു. 2013 ലിലും 2014 ലിലും അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം ലീഗ് കിരീടങ്ങൾ നേടി. 18 വർഷത്തെ കരിയറിൽ അദ്ദേഹം ഫ്രാൻസിൽ സോചൗക്‌സിനായും ഇറ്റലിയിൽ ഇന്റർ മിലാന് വേണ്ടിയും കളിച്ചിട്ടുണ്ട്.

]]>
വെയില്‍സിനെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ബെയ്ല്‍ ഫുട്‌ബോള്‍ കരിയറിനോട് വിട പറയുന്നു https://malayalees.ch/gareth-bale-announces-retirement-from-professional-football/ Tue, 10 Jan 2023 11:01:56 +0000 https://malayalees.ch/?p=74247 വെയില്‍സ് താരം ഗാരത് ബെയ്ല്‍ ഫുട്‌ബോള്‍ കരിയറിനോട് വിട പറഞ്ഞു. 33 വയസ് മാത്രം പ്രായമുള്ള ബെയ്ല്‍ താന്‍ വിരമിക്കുകയാണെന്നും ഇത് താന്‍ വളരെ ചിന്തിച്ചെടുത്ത തീരുമാനം ആണെന്നും പ്രഖ്യാപിക്കുകയായിരുന്നു. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. വിരമിക്കല്‍ അറിയിച്ച കുറിപ്പില്‍ ദേശിയ ടീമില്‍ നിന്നും ക്ലബ്ബ് ഫുട്‌ബോളില്‍ നിന്നും താന്‍ പിന്‍വാങ്ങുന്നതായി താരം എഴുതി. 

‘ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന കായിക വിനോദത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അത് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത പല നിമിഷങ്ങളും സമ്മാനിച്ചു. കഴിഞ്ഞ 17 സീസണുകളില്‍ അവിസ്മരണീയമായിരുന്നു. പ്രൊഫഷണല്‍ കരിയറിന് തുടക്കം കുറിച്ച സതാംപ്ടന്‍ മുതല്‍ അവസാന ക്ലബ്ബ് ആയ ലോസ് അഞ്ചലസ് വരെയുള്ള എല്ലാ ടീമുകള്‍ക്കും നന്ദി’. ബെയ്ല്‍ പറഞ്ഞു.

നീണ്ട കാത്തിരിപ്പിനുശേഷം വെയില്‍സ് 2022 ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാന്‍ യോഗ്യത നേടിയെടുക്കുമ്പോള്‍ അത് ബെയിലെന്ന വിട്ടുകൊടുക്കാത്ത പോരാളിയുടെ കൂടി കരുത്തിലായിരുന്നു. അപ്രതീക്ഷിതമെന്ന വാക്ക് ഉപയോഗിച്ചാല്‍ കുറഞ്ഞുപോകുന്നത്ര അപ്രതീക്ഷിതമായാണ് ബെയില്‍ ബൂട്ടഴിക്കുന്നത്. എതിരാളികള്‍ക്ക് തടയാനാകാത്തത്ര വേഗതയും ലക്ഷ്യബോധമുള്ള ബുള്ളറ്റ് ഷോട്ടുകളും കളിക്കളത്തില്‍ അവനെ എന്നും വ്യത്യസ്തനാക്കി. പകരക്കാരന്റെ ബെഞ്ചിലാക്കപ്പെട്ട ക്ലബ്ബ് കരിയര്‍ കാലത്ത് അവന്‍ തളരില്ലായിരുന്നു. കിട്ടിയ അവസരങ്ങളിലെല്ലാം മിന്നുന്ന ഗോള്‍ നേട്ടമുണ്ടാക്കി അവന്‍ ഉയര്‍ന്നുതന്നെ നിന്നു.

വെയില്‍സ് ദേശീയ ജേഴ്‌സി അണിയാന്‍ സാധിച്ചതും ക്യാപ്റ്റന്‍ ആവാന്‍ കഴിഞ്ഞതും ബഹുമതി ആയി കണക്കാക്കുന്നു എന്ന് താരം സൂചിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് വസലിയ ഭാഗ്യമാണ്. എല്ലാ ഉയര്‍ച്ചയിലും താഴ്ച്ചയിലും കൂടെ നിന്ന കുടുംബത്തിനും ബെയ്ല്‍ നന്ദി അറിയിച്ചു. ജീവിതത്തില്‍ പുതിയ വെല്ലുവിളികള്‍ നേരിടാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ബെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

ലോക ഫുട്‌ബോളിനെ ആനന്ദിപ്പിച്ച, പ്രതിരോധ നിര താരങ്ങളെ ഭയപ്പെടുത്തിയ പ്രതിഭ വിരമിക്കുന്നത് ആരാധകരില്‍ അമ്പരപ്പും ദുഃഖവുമുണ്ടാക്കിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ ബെയില്‍ ബെന്‍സേമ ട്രയം ബിബിസി എന്ന പേരില്‍ ഒരു കാലത്ത് ലോകം കീഴടക്കിയ മുന്നേറ്റ നിരയാണ്. ഈ മുന്നേറ്റ നിരയുടെ പ്രകടന മികവിന്റെ കൂടെ കരുത്തിലാണ് തുടര്‍ച്ചായി റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്.

]]>