result – malayalees.ch https://malayalees.ch Malayalam Online News Portal Mon, 31 Jul 2023 06:20:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png result – malayalees.ch https://malayalees.ch 32 32 75 ലക്ഷം നേടാൻ മണിക്കൂറുകൾ മാത്രം; വിൻ വിൻ W 729 ലോട്ടറി നറുക്കെടുപ്പ് ഇന്ന് https://malayalees.ch/win-win-w-729-lottery-result-today/ Mon, 31 Jul 2023 06:20:09 +0000 https://malayalees.ch/?p=85335 കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W 729 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. വിൻ വിൻ ലോട്ടറിയൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും, രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. സമാശ്വാസ സമ്മാനങ്ങൾ ഉൾപ്പെടെ ആകെ 9 സമ്മാനങ്ങളാണ് വിന്‍ വിന്‍ ലോട്ടറിയിലൂടെ ലഭിക്കുക.

കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് നടക്കുക. വിൻ വിൻ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില.

വിൻ വിൻ ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.

]]>
80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് കെഎന്‍ 469 ലോട്ടറി ഫലം പുറത്ത് https://malayalees.ch/karunya-plus-kn-469-results-out/ Thu, 11 May 2023 11:59:02 +0000 https://malayalees.ch/?p=81090 കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 4687 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PR 300259 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PV 726188 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

]]>
പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും https://malayalees.ch/plus-two-exam-results-today/ Tue, 21 Jun 2022 04:33:03 +0000 https://malayalees.ch/?p=63657 സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. തുടർന്ന് ഓൺലൈനായി ഫലം ലഭ്യമാകും. പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്.

മാർച്ച് 30 മുതലാണ് പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചത്. മെയ് മൂന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷയും സംഘടിപ്പിച്ചിരുന്നു. മുമ്പ് ജൂൺ 20ന് പരീക്ഷ ഫലം വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ജൂൺ 21 ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയായിരുന്നു.

ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:

www.results.kerala.gov.in

www.examresults.kerala.gov.in

www.dhsekerala.gov.in

www.keralaresults.nic.in

www.prd.kerala.gov.in

www.results.kite.kerala.gov.in

PRD Live മൊബൈൽ ആപ് വഴിയും ലഭ്യമാണ്

]]>
തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; കൊച്ചിയിൽ നിർണായകം https://malayalees.ch/local-body-by-election-kerala-result/ Wed, 08 Dec 2021 04:12:31 +0000 https://malayalees.ch/?p=53640 സംസ്ഥാനത്ത് ഇന്നലെ നടന്ന തദ്ദേശഭരണ വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പത്ത് മണിമുതൽ ആരംഭിക്കും. 32 തദ്ദേശ ഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാം. 115 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിലെ ഓരോ വാർഡുകളിളെയും തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപ-തെരഞ്ഞെടുപ്പ് നടന്നിരുന്നു. കൊച്ചി നഗരസഭയിലെ ഗാന്ധി നഗർ ഡിവിഷനാണ് ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏറ്റവും ശ്രദ്ധേയം. നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്.

സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം തുടരുന്ന കൊച്ചി കോർപ്പറേഷൻ ഗാന്ധിനഗർ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിക്ക് അഭിമാന പോരാട്ടമാണ്. കൗൺസില൪ കെ കെ ശിവന്റെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഗാന്ധിനഗറിൽ കെ കെ ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എൽ ഡി എഫ് സ്ഥാനാ൪ത്ഥി. ഡിസിസി സെക്രട്ടറി പി ഡി മാ൪ട്ടിനിലൂടെ അട്ടിമറി വിജയമാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്.

]]>
സിബിഎസ്ഇ പ്ലസ്​ടു ഫല പ്രഖ്യാപനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് https://malayalees.ch/cbse-results-on-2pm/ Fri, 30 Jul 2021 08:17:52 +0000 https://malayalees.ch/?p=47486 സി.ബി.എസ്​.ഇ പ്ലസ്​ടു ഫലം ഇന്ന്​ പ്രസിദ്ധീകരിക്കും. ഉച്ചക്ക്​ രണ്ട്​ മണിയോയൊണ്​ ഔദ്യാഗികമായി ​റിസള്‍ട്ട്​ പ്രസിദ്ധീകരിക്കുന്നത്​. cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in എന്നീ സൈറ്റകുളിലുടെ ഫലമറിയാം. ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്പർ അറിയുന്നതിന്​ സംവിധാനം സി.ബി.എസ്​.ഇ ഒരുക്കിയിട്ടുണ്ട്​. സി.ബി.എസ്​.ഇ. റോള്‍ നമ്പർ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ സാധിക്കൂ.

cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in. ഈ വെബ്​സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച്‌​ വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പർ ലഭ്യമാകും. ഇത്തവണ പരീക്ഷയില്ലാതെ പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്.

സി.ബി.എസ്​.ഇ റോള്‍ നമ്പർ എങ്ങനെ കണ്ടെത്താം?

  1. സി.ബി.എസ്​.ഇയുടെ ഔദ്യോഗിക വെബ്​സൈറ്റില്‍ പ്രവേശിക്കുക
  2. പേജിന്‍റെ താഴെയായി കാണുന്ന ‘റോള്‍ നമ്പർ ഫൈന്‍ഡര്‍’ എന്ന ലിങ്കില്‍ ക്ലിക്ക്​ ചെയ്യുക
  3. പുതിയ പേജി​ലേക്ക്​ റീഡയറക്​ട്​ ചെയ്യും. അവിടെ ‘Continue’ ഓപ്​ഷന്‍ നല്‍കണം
  4. സി.ബി.എസ്​.ഇ 10 അല്ലെങ്കില്‍ 12 ക്ലാസ്​ തിരഞ്ഞെടുക്കുക
  5. പേര്​, പിതാവിന്‍റെ പേര്​, സ്​കൂള്‍ കോഡ്​ ​അല്ലെങ്കില്‍ ജനനതീയതി, മാതാവിന്‍റെ പേര്​ എന്നിവ നല്‍കുക
  6. ​സെര്‍ച്ച്‌ ബട്ടണില്‍ അമര്‍ത്തിയാല്‍ റോള്‍ നമ്പർ ലഭ്യമാകും

സി.ബി.എസ്​.ഇ 2021 പരീക്ഷഫലം അറിയണമെങ്കില്‍ റോള്‍ നമ്പർ അറിഞ്ഞിരിക്കണം. സി.ബി.എസ്​.ഇ 10ാം ക്ലാസ്​ പരീക്ഷഫലം ഉടന്‍ പുറത്തുവിടുമെന്നാണ്​ വിവരം. സി.ബി.എസ്​.ഇ പരീക്ഷകള്‍ റദ്ദാക്കിയതിനാല്‍ ഇന്റേണൽ മാര്‍ക്കിന്‍റെയും ക്ലാസ്​ ടെസ്റ്റുകളുടെയും അടിസ്​ഥാനത്തിലായിരിക്കും പരീക്ഷഫലം കണക്കാക്കുക.

]]>
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും https://malayalees.ch/sslc-results-announcement-today/ Wed, 14 Jul 2021 04:24:43 +0000 https://malayalees.ch/?p=46752 കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിർണ്ണയവും.

ഗ്രെയ്സ് മാർക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാൽ മൂല്യനിർണ്ണയം ഉദാരമാക്കിയതുകൊണ്ട് വിജയശതമാനം ഉയരാനാണ് സാധ്യത. കഴിഞ്ഞ വർഷമായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ വിജയശതമാനം. 98.82ശതമാനം വിദ്യാർത്ഥികളും കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിജയിച്ചിരുന്നു.

സർക്കാരിന്‍റെ വിവിധ വെബ്സൈറ്റിലും കൈറ്റ് വിക്ടേഴ്സിന്‍റെ ആപ്പിലും ഫലം ലഭ്യമാകും.

പരീക്ഷാഫലം അറിയാനുള്ള വെബ്സൈറ്റുകള്‍

keralapareekshabhavan.in Result 2024 – SSLC, Plus Two, KTET, LSS USS

http://sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in

www.prd.kerala.gov.in

www.sietkerala.gov.in

]]>
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ഫ​ല പ്ര​ഖ്യാ​പ​ന തീ​യ​തി മാ​റ്റി https://malayalees.ch/higher-secondary-kerala-result/ Mon, 06 Jul 2020 12:24:47 +0000 https://malayalees.ch/?p=28098 തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ഫ​ല പ്ര​ഖ്യാ​പ​ന തീ​യ​തി മാ​റ്റി. ഈ ​മാ​സം 10 ന് ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ൺ മൂ​ലം ബോ​ര്‍​ഡ് യോ​ഗം ചേ​രാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ മൂ​ല്യ നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. വി​എ​ച്ച്എ​സ്‌​സി പ​രീ​ക്ഷാ ഫ​ല​വും പ​ത്തി​ന് പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രു​ന്ന​താ​ണ്.

]]>