restaurant – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Feb 2023 04:39:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png restaurant – malayalees.ch https://malayalees.ch 32 32 ഭക്ഷ്യ വിഷബാധ; അബുദാബിയിൽ റെസ്റ്റോറൻ്റ് അടച്ചുപൂട്ടി https://malayalees.ch/food-poisoning-abudhabi-restaurant-closed/ Thu, 02 Feb 2023 04:38:43 +0000 https://malayalees.ch/?p=75530 ഭക്ഷ്യ വിഷബാധയെ തുടർന്ന് അബുദാബിയിൽ റെസ്റ്റോറൻ്റ് അടച്ചുപൂട്ടി. നിരവധി പരാതികൾ വന്നതിനെ തുടർന്നാണ് അബുദാബിയിലെ ബർഗർ അൽ അറബ് റെസ്റ്റോറൻ്റ് ആൻഡ് കഫറ്റീരിയയ്ക്ക് അബുദാബി ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിട്ടത്.

ഇവിടുന്ന് ഗ്രിൽ ചിക്കൻ കഴിച്ചതിനെ തുടർന്ന് വിവിധ ആളുകളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മാംസം സൂക്ഷിക്കുന്നതിലും തയ്യാറാക്കുന്നതിലും ഈ റെസ്റ്റോറൻ്റ് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. തുടർന്നാണ് റെസ്റ്റോറൻ്റ് അടച്ചുപൂട്ടിയത്.

]]>
പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്നുള്ള ഭക്ഷ്യവിഷബാധ; ഇതുവരെ ചികിത്സ തേടിയത് 68 പേർ https://malayalees.ch/paravoor-food-poisoning-68-hospital/ Wed, 18 Jan 2023 10:05:36 +0000 https://malayalees.ch/?p=74644 എറണാകുളം പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കൂടുതൽ പേർ ചികിത്സ തേടി. ഇതുവരെ 68 പേരാണ് ചികിത്സ തേടിയത്. പറവൂർ താലൂക്ക് ആശുപത്രിയിൽ മാത്രം 40 പേർ ചികിത്സ തേടിയിട്ടുണ്ട്. ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

ചെറിയ രീതിയിൽ ശർദ്ദിയും ദേഹാസ്വാസ്ഥ്യം ഉൾപ്പെടെയുള്ള മറ്റു ചില പ്രശ്നങ്ങളും ഉണ്ടായതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ ആളുകൾ ആശുപത്രിയിലെത്തി പ്രാഥമിക പരിശോധന നടത്തി മടങ്ങി. ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.

ഇന്നലെ രാത്രിയോടെയാണ് പറവൂർ ടൗണിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെത്തി ആളുകൾ കുഴിമന്തിയും ഷവർമ്മ ഉൾപ്പെടെയുള്ള വിഭവങ്ങളും കഴിച്ചുമടങ്ങിയത്. രാവിലെയോടെ ആറു പേർക്ക് ഛർദ്ദി ഉൾപ്പെടെയുള്ള ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് ഇവർ പറവൂർ താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി. പിന്നീട് കൂടുതൽ ആളുകൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയായിരുന്നു.

കളമശ്ശേരിയിൽ കേടായ 500 കിലോ ഇറച്ചി വിതരണം ചെയ്തത് 49 റെസ്റ്റോറൻ്റുകളിലാണെന്ന് കണ്ടെത്തി. നഗരസഭയുടെ ആരോഗ്യവിഭാഗം പുറത്തുവിട്ട പട്ടിക 24നു ലഭിച്ചു. നഗരത്തിലെ വിവിധ പ്രമുഖ റെസ്റ്റോറൻ്റുകളിലേക്കൊക്കെ ഈ ഇറച്ചി വിതരണം ചെയ്തിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ന് ചേരുന്ന നഗരസഭാ യോഗം വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കളമശ്ശേരി നഗരസഭയിലേക്ക് മാർച്ച് നടത്തും. പ്രതികൾ രണ്ടുപേരും ഒളിവിലാണ്.

ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഈ ഇറച്ചി എത്തിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തണമെന്ന് നേരത്തെ തന്നെ നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. നഗരസഭാ സെക്രട്ടറി പൊലീസിന് രേഖാമൂലം പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 273, 269 വകുപ്പുകൾ പ്രകാരമാണ് കേസ്. ബോധപൂർവ്വം പൊതുജന ആരോഗ്യത്തിന് കേട് ഉണ്ടാകുന്ന വിധം പ്രവർത്തിച്ചു, രോഗം പരത്തുന്ന തരത്തിൽ ഇത്തരം സംഭവങ്ങൾ നടത്തി എന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

]]>
ആംബറിനെതിരായ കേസ് വിജയം; ഡെപ്പ് ആഘോഷിച്ചത് ഇന്ത്യൻ റെസ്റ്റോറന്റിൽ: വിഡിയോ https://malayalees.ch/%e0%b4%86%e0%b4%82%e0%b4%ac%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82/ Thu, 09 Jun 2022 05:12:04 +0000 https://malayalees.ch/?p=63157 മുൻ ഭാര്യ ആംബർ ഹേഡിനെതിരായ മാനനഷ്ടക്കേസ് വിജയിച്ച ഹോളിവുഡ് സൂപ്പർ താരം ജോണി ഡെപ്പ് വിജയം ആഘോഷിച്ചത് ഇന്ത്യൻ റെസ്റ്റോറൻ്റിൽ. ഇംഗ്ലണ്ടിലെ ബിർമിങമിലുള്ള വാരണാസി എന്ന ഇന്ത്യൻ റെസ്റ്റോറൻ്റിൽ വച്ചാണ് താരം തൻ്റെ സുഹൃത്തുക്കൾക്കൊപ്പം വിജയം ആഘോഷിച്ചത്. 62,000 ഡോളറിൻ്റെ (ഏകദേശം 48.1 ലക്ഷം രൂപ) ബില്ലാണ് ഡെപ്പ് റെസ്റ്റോറൻ്റിൽ അടച്ചത്. 22 പേരാണ് ആകെ ഡെപ്പിൻ്റെ സംഘത്തിൽ ഉണ്ടായിരുന്നത്. (Johnny Depp Restaurant Amber)

ബിർമിങമിലെ ഏറ്റവും വലിയ ഇന്ത്യൻ റെസ്റ്റോറൻ്റാണ് വാരണാസി. ഒരുസമയം 400 പേർക്ക് ഇരിക്കാവുന്ന റെസ്റ്റോറൻ്റ് നേരത്തെ ഡെപ്പിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. തൻ്റെ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് നടനും സംഘവും ഭക്ഷണം കഴിക്കാനെത്തിയത്. താരം റെസ്റ്റോറൻ്റിലെ ജീവനക്കാരോട് സംസാരിച്ചു. മൂന്ന് മണിക്കൂറോളം റെസ്റ്റോറൻ്റിൽ തുടർന്ന ഡെപ്പ് മാനേജരുടെ സുഹൃത്തുക്കളുമായും കുടുംബവുമായും സംസാരിച്ചു.https://metro.co.uk/video/embed/2702277

“ഒരു സംഘത്തോടൊപ്പം ജോണി ഡെപ്പിന് ഞങ്ങളുടെ റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടെന്നറിയിക്കുന്ന ഒരു കോൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലഭിച്ചു. ആദ്യം ഞാൻ ഞെട്ടി. തമാശയാവുമെന്നാണ് കരുതിയത്. എന്നാൽ, അല്പസമയം കഴിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരെത്തി റെസ്റ്റോറൻ്റ് പരിശോധിച്ചു. റെസ്റ്റോറൻ്റ് മുഴുവൻ ഞങ്ങൾ ഒഴിപ്പിച്ചു. കാരണം, മറ്റുള്ളവർ അവിടെ ഭക്ഷണം കഴിച്ചാൽ അവർ ഡെപ്പിൻ്റെ സ്വകാര്യതയെ ഹനിക്കുമോ എന്ന് ഞങ്ങൾ സംശയിച്ചു.”- വാരണാസി റെസ്റ്റോറൻ്റ് ഡയറക്ടർ മുഹമ്മദ് ഹുസൈൻ പറഞ്ഞു.

ആംബർ ഹേർഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യൺ ഡോളർ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. വിധി തന്നെ തകർത്തുവെന്ന് ആംബർ ഹേർഡ് പ്രതികരിച്ചു.

വാഷിം​ഗ്ടൺ പോസ്റ്റിന്റെ ഓപ്-എഡ് പേജിലായിരുന്നു ആംബർ ഹേർഡിന്റെ ലേഖനം. സെക്ഷ്വൽ വയലൻസ് എന്ന പേരിലെഴുതിയ ലേഖനത്തിൽ ​ഗാർഹിക പീഡനത്തിന്റെ പ്രതിനിധിയായാണ് ഹേർഡ് സ്വയം ചിത്രീകരിച്ചത്. ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിക്കുന്നില്ലെങ്കിൽ കൂടി താനാണ് ലേഖനത്തിൽ പ്രതി സ്ഥാനത്തെന്ന് ചൂണ്ടിക്കാട്ടി 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസുമായി ജോണി ഡെപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ ആംബർ ഹേർഡിന്റെ വാദങ്ങൾ കളവാണെന്ന് ഡെയ്ലി മെയിൽ മാധ്യമത്തോട് പ്രതികരിച്ച ഡെപ്പിന്റെ അഭിഭാഷകന്റെ പരാമർശം വന്നതോടെ ആംബർ ഹേർഡും മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 100 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസാണ് ജോണി ഡെപ്പിനെതിരെ നൽകിയത്. ഈ കേസിൽ കോടതി ജോണി ഡെപ്പിന് 2 മില്യൺ ഡോളറാണ് പിഴ ചുമത്തിയത്.

]]>
ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കുന്നത് നിയമ വിരുദ്ധം : കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ https://malayalees.ch/piyush-goyal-against-hotel-service-charge/ Sat, 04 Jun 2022 04:32:58 +0000 https://malayalees.ch/?p=62882 ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുകൾക്ക് ഉണ്ട്. എന്നാൽ ഈ അധികാരം ഹോട്ടലുകൾ ദുരുപയോഗം ചെയ്യരുതെന്നും കേന്ദ്രമന്ത്രി പിയുഷ്‌ഗോയൽ വ്യക്തമാക്കി.

റസ്റ്റോറന്റ് ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നേരത്തെയും നിലപാട് വ്യക്തമാക്കിയിരുന്നു. സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.

2017 ൽ സർവീസ് ചാർജിനെതിരെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. മെനു കാർഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവിൽ നിന്ന് മറ്റൊരു ചാർജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് 2017 ഏപ്രിലിൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.

ഭക്ഷണശാലകൾ സർവീസ് ചാർജ് ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് കൺസ്യൂമർ കോടതിയെ സമീപിക്കാം. മറ്റ് പേരുകളിലും ഈ പണം ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.

]]>