resignation – malayalees.ch https://malayalees.ch Malayalam Online News Portal Sat, 13 May 2023 11:58:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png resignation – malayalees.ch https://malayalees.ch 32 32 ബസവരാജ് ബൊമ്മെ ഇന്ന് വൈകിട്ട് രാജിവെക്കും https://malayalees.ch/basavaraj-bommai-resign-karnataka-bjp/ Sat, 13 May 2023 11:57:41 +0000 https://malayalees.ch/?p=81218 കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് രാജിവെക്കും. സംസ്ഥാനത്ത് ബിജെപിയുടെ പരാജയം അംഗീകരിച്ചുകൊണ്ടാണ് ബൊമ്മെയുടെ രാജി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി കോൺഗ്രസ് എംഎൽഎമാരുടെ യോഗം നാളെ നടക്കും. ഡികെ ശിവകുമാറിനോ സിദ്ധരാമയ്യക്കോ ആണ് സാധ്യത.

മന്ത്രിയായി സിദ്ധരാമയ്യയ്ക്കാണ് കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ അധികാരം പിടിക്കാൻ വരുണയിൽ കോൺഗ്രസ് തുറുപ്പു ചീട്ടാക്കിയതും കെ സിദ്ധരാമയ്യയെയാണ്. ആ തീരുമാനം തെറ്റിയില്ലെന്നു തന്നെ പറയാം. എന്നാൽ സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിപ്പിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) തെരഞ്ഞെടുത്തതും ശക്തനായ കോൺഗ്രസ് നേതാവ് വി. സോമണ്ണയെയായിരുന്നു. എന്നാൽ, 46,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിദ്ധരാമയ്യ ഇവിടെ വിജയിച്ചു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൂടി വരുമ്പോൾ ദക്ഷിണേന്ത്യയിൽ ബിജെപി സമ്പൂജ്യരായി. വൊക്കലിംഗ, ദളിത്, മുസ്ലിം വോട്ടുകൾ കോൺഗ്രസിനൊപ്പം ഒഴുകിയതോടെ രാഹുൽ ഗാന്ധിക്കും പ്രവർത്തകർക്കും തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ജാതിസമവാക്യങ്ങളും ധ്രുവീകരണവും മുസ്ലിം സംവരണം നടപ്പാക്കില്ലെന്ന പ്രഖ്യാപനങ്ങളും അഴിമതി, ഹലാൽ, ഹിജാബ്, ടിപ്പു-സവർക്കർ വിവാദം തുടങ്ങി പയറ്റാവുന്ന അടവുകളെല്ലാം പയറ്റിയിട്ടും ബിജെപി നിലംപതിച്ചു.

രാഹുലും പ്രിയങ്കയും അടങ്ങിയ കോൺഗ്രസ് ദേശീയ നേതാക്കൾ കർണാടകയിൽ പ്രചാരണം നടത്തിയപ്പോൾ ബിജെപി ഇറക്കിയത് സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ. മോദിപ്രഭാവത്തിൽ പക്ഷേ കർണാടക തകർന്നുതരിപ്പണമായി. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആകെ 129 ലോക്സഭാ സീറ്റുകളുണ്ടെങ്കിലും അതിൽ 29 എണ്ണം മാത്രമായിരുന്നു ബിജെപിക്കുള്ളത്. അവയിൽ മിക്കതും കർണാടകയിലും. ഇപ്പോൾ അതും നഷ്ടപ്പെട്ടതോടെ ദക്ഷിണേന്ത്യ ഇനി പിടിക്കണമെങ്കിൽ ചില്ലറ തന്ത്രങ്ങളൊന്നും പയറ്റിയാൽ പോര. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചിരുന്നെങ്കിൽ കോൺഗ്രസിനൊരു തിരിച്ചുവരവ് സംശയമാണ്. പക്ഷേ എക്‌സിറ്റ് പോളുകളെ പോലും അമ്പരപ്പെടുത്തിയാണ് കോൺഗ്രസ് വിജയിച്ചത്.

]]>
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു https://malayalees.ch/sri-lankan-prime-minister-mahinda-rajapaksa-has-resign/ Mon, 09 May 2022 12:19:02 +0000 https://malayalees.ch/?p=61536 കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു. പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തെ തുടർന്നാണ് മഹിന്ദ രജപക്‌സെ ഒടുവിൽ രാജിക്ക് വഴങ്ങിയത്. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള തെരുവ് യുദ്ധം ആ​ഗോളതലത്തിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സമയം മുതൽത്തന്നെ രാജി ആവശ്യം ഉയർന്നിരുന്നു.

പ്രസിഡന്റ് ഹൗസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ മഹിന്ദ രജപക്‌സെ സമ്മതിച്ചതായി കൊളംബോ പേജ്
കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഏക പരിഹാരം തന്റെ രാജിയാണെങ്കിൽ അതിന് താൻ തയ്യാറാണെന്ന് മഹിന്ദ രജപക്‌സെ സൂചിപ്പിച്ചിരുന്നു.

കാബിനറ്റ് മന്ത്രിമാരായ നലക ഗോദഹേവ, രമേഷ് പതിരണ, പ്രസന്ന രണതുംഗ എന്നിവരും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാനുള്ള മഹിന്ദ രജപക്സെയുടെ തീരുമാനത്തോട് യോജിച്ചുവെന്ന് രാഷ്ട്രീയ വൃത്തങ്ങൾ അറിയിച്ചു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാജ്യവ്യാപക പണിമുടക്ക് നടത്തിയിരുന്നു. പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

]]>
മുഖ്യമന്ത്രി ഇന്ന് രാജി സമര്‍പ്പിക്കും https://malayalees.ch/chief-minister-will-submit-his-resignation-today/ Mon, 03 May 2021 04:04:24 +0000 https://malayalees.ch/?p=43575 മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാജി സമര്‍പ്പിക്കും. രാവിലെ തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് മുന്‍പായി രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചായിരിക്കും രാജി സമര്‍പ്പിക്കുക.

എല്‍ഡിഎഫിന് കിട്ടിയ എംഎല്‍എമാരുടെ ഭൂരിപക്ഷം തെളിയിച്ചുള്ള കത്ത് അടുത്ത ദിവസം തന്നെ ഗവര്‍ണറുടെ മുന്നില്‍ സമര്‍പ്പിക്കും. എംഎല്‍എമാരുടെ കത്ത് പരിഗണിച്ച് ഇടത് മുന്നണിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും.

ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്നലെയായിരുന്നു. എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം നേടി. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 44 വര്‍ഷത്തെ ചരിത്രം തിരുത്തിയാണ് ഇടത് മുന്നണി വീണ്ടും അധികാരത്തിലേറുന്നത്.

]]>