Residence Visa Owners – malayalees.ch https://malayalees.ch Malayalam Online News Portal Mon, 20 Jul 2020 04:35:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Residence Visa Owners – malayalees.ch https://malayalees.ch 32 32 നാല്‍പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി കുവൈത്ത് https://malayalees.ch/kuwaits-3-months-free-extension-for-expired-residencies-is-over/ Mon, 20 Jul 2020 04:35:09 +0000 https://malayalees.ch/?p=28741 രാജ്യത്തിന് പുറത്തുള്ളവർക്ക് ഇഖാമ പുതുക്കാൻ നൽകിയ ഇളവ് പ്രയോജനപ്പെടുത്താത്തവർക്കാണ് താമസാനുമതി നഷ്ടമായത്

കോവിഡ് നിയന്ത്രണങ്ങൾ മൂലം കുവൈത്തിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത നാല്‍പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി താമസകാര്യ വകുപ്പ്. രാജ്യത്തിന് പുറത്തുള്ളവർക്ക് ഇഖാമ പുതുക്കാൻ നൽകിയ ഇളവ് പ്രയോജനപ്പെടുത്താത്തവർക്കാണ് താമസാനുമതി നഷ്ടമായത്.

നാല്‍പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി കുവൈത്ത്

താമസകാര്യ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹമദ് റഷീദ് അൽ തവാല പ്രാദേശിക പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധി മൂലം വിമാന സർവീസ് നിലച്ച പശ്ചാത്തലത്തിൽ നിലവിൽ രാജ്യത്ത് ഇല്ലാത്ത വിദേശികളുടെ വിസ പുതുക്കാൻ സ്പോൺസർ കമ്പനി പ്രതിനിധി എന്നിവർക്ക് അനുമതി നൽകിയിരുന്നു.

മാനുഷിക പരിഗണന മുൻനിർത്തിയാണ് വിസ കാലാവധി കഴിഞ്ഞ രാജ്യത്തിനകത്തുള്ളവർക്ക് ആഗസ്റ്റ് 31 വരെ സ്വമേധയാ ദീർഘിപ്പിച്ച് നൽകുകയും പുറത്തുള്ളവരുടെ ഇഖാമ സ്പോൺസർക്കും മൻദൂബിനും പുതുക്കാൻ അനുമതി നൽകുകയും ചെയ്തത്. വിദേശത്തുള്ള നിരവധി പേർ ഇത്തരത്തിൽ ഇഖാമ പുതുക്കിയിരുന്നു.

എന്നാൽ അവസരം പ്രയോജനപ്പെടുത്താത്തവരാണ് വെട്ടിലായത്. ഇവർക്ക് ഇനി പുതിയ വിസയിൽ മാത്രമേ വരാൻ കഴിയൂ. അവധിക്കു പോയ നാല്‍പതിനായിരത്തോളം വിദേശികൾക്കാണ് ഇഖാമ നഷ്ടമായത്. ഈ വര്‍ഷം അവസാനത്തോടെ ഇഖാമ വിസ ഫീസ് ഘടനയിൽ വർദ്ധനവ് നടപ്പാക്കുമെന്നും ചോദ്യത്തിനുത്തരമായി ബ്രിഗേഡിയർ ഹമദ് റഷീദ് അൽ തവാല പറഞ്ഞു.

]]>
ദുബൈ എമിറേറ്റിലെ റെസിഡന്റ് വിസക്കാർക്ക് ഇന്ന് മുതൽ തിരിച്ചുവരാം https://malayalees.ch/%e0%b4%a6%e0%b5%81%e0%b4%ac%e0%b5%88-%e0%b4%8e%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%86%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d/ Mon, 22 Jun 2020 04:40:10 +0000 https://malayalees.ch/?p=27411 മടങ്ങിവരുന്നവർ ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം.

ദുബൈയിലെ റെസിഡന്റ് വിസക്കാർക്ക് ഇന്ന് മുതൽ ദുബൈ വിമാനത്താവളം വഴി തിരിച്ചുവരാം. വിമാന സർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് ഇന്ന് മുതൽ മടക്കയാത്ര സാധ്യമാവുക. ജൂലൈ 7 മുതൽ ടൂറിസ്റ്റുകളെയും ദുബൈ സ്വീകരിച്ച് തുടങ്ങും. എല്ലാ യാത്രക്കാരും ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം.

സെപ്തംബര്‍ മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ചില നിബന്ധനകൾക്ക് വിധേയയാകും വിനോദസഞ്ചാരികളെ ദുബൈ വരവേൽക്കുക. ദുബൈയിലേക്ക് വരുന്ന വിനോദസഞ്ചാരികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയമാകണമെന്ന് സമിതി നിർദേശിച്ചു.

തിരിച്ചുവരുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ദുബൈയിലേക്ക് സർവീസ് നടത്താൻ അനുമതിയുള്ള ഏത് വിമാനത്തിലും ടിക്കറ്റ് ബുക്ക് ചെയ്ത് തിരിച്ചുവരാം.
  • നിലവിൽ ഔദ്യോഗികമായി വിമാനസർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾക്ക് തിരിച്ചുവരാനാവുക.
  • ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അഥവാ GDRFA യുടെ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.
  • ഡയറക്ടേറ്റ് നൽകുന്ന അനുമതി പ്രകാരമാണ് യാത്ര ചെയ്യേണ്ടത്.
  • തിരിച്ചുവരുന്നവർ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞാൽ പരിശോധനക്കും ചികിൽസക്കുമുള്ള ചെലവുകൾ വഹിക്കാമെന്ന് ഡിക്ലറേഷൻ നൽകണം.
  • ഇവർക്ക് ദുബൈ വിമാനത്താവളത്തിൽ എത്തിയ ശേഷം പി സി ആർ ടെസ്റ്റ് നടത്തും.
  • പോസറ്റീവായാൽ ഇവർ 14 ദിവസം കൊറന്റയിനിൽ ഇരിക്കണം. സ്വന്തമായി താമസ സ്ഥലമുള്ളവർക്ക് ഹോം ക്വറന്റയിന് സൗകര്യമുണ്ടാകും. എന്നാൽ, താമസിക്കുന്ന സ്ഥലത്ത് മറ്റുള്ളവരുണ്ട്, കൂടുതൽ പേർ തിങ്ങി താമസിക്കുന്ന സ്ഥലമാണ് എന്നുണ്ടെങ്കിൽ അവർ ഇൻസ്റ്റിറ്റ്യൂഷൻ കോറന്റയിനിൽ ഐസൊലേഷനിൽ പോകേണ്ടി വരും.
  • തൊഴിലുടമക്ക് വേണമെങ്കിൽ ഇവർക്ക് ഐസൊലേഷൻ സംവിധാനം ഒരുക്കാം. ആശുപത്രികളിലെയും കോവിഡ് കേന്ദ്രങ്ങളിലെയും ഐസൊലേഷൻ സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ചെലവും വഹിക്കേണ്ടത് തൊഴിലുടമായാണ്.
  • തിരിച്ചെത്തുന്നവർ വിമാനത്താവളത്തിൽ വെച്ച് തന്നെ covid 19 DXB എന്ന ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണം.

ദുബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ദുബൈ വിമാനത്താവളത്തിലേക്ക് സർവീസ് ആരംഭിച്ച രാജ്യങ്ങളിലേക്കാണ് തിരിച്ചുപോകാൻ അനുവദിക്കുക.
  • പോകുന്നതിന് മുമ്പ് ഇവർക്ക് പരിശോധന ആവശ്യമില്ല. എന്നാൽ, പോകുന്ന രാജ്യത്തിന്റെ കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാൻ തയാറായിരിക്കണം.
  • അന്താരാഷ്ട്ര ഹെൽത്ത് ഇൻഷൂഷൻസ് കൈവശം വെക്കാൻ ശ്രദ്ധിക്കണം.
  • ഇവർ യാത്രപൂർത്തിയാക്കി തിരിച്ചുവന്നാൽ ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം.

ടൂറിസ്റ്റ് വിസയിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ജൂലൈ ഏഴ് മുതലാണ് ടൂറിസ്റ്റുകൾക്ക് ദുബൈയിലേക്ക് വരാൻ കഴിയുക.
  • ഇവർക്ക് വേണമെങ്കിൽ പുറപ്പെടുന്ന രാജ്യത്ത് നിന്ന് 96 മണിക്കൂർ മുമ്പ് നടത്തിയ പി സി ആർ ടെസ്റ്റിന്റെ ഫലവുമായി ദുബൈയിൽ ഇറങ്ങാം.
  • അല്ലെങ്കിൽ, ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം.
  • ഇതിന്റെ ചെലവ് ടൂറിസ്റ്റ് തന്നെ വഹിക്കണം. പരിശോധനയിൽ പോസറ്റീവ് ആയാൽ വിനോദസഞ്ചാരികളും 14 ദിവസം ക്വറന്റയിനിൽ കഴിയണം

ഈ മാസം 23 മുതൽ സ്വദേശികൾക്കും പ്രവാസികൾക്കും ദുബൈ വിമാനത്താവളം വഴി വിദേശത്തേക്ക് യാത്രചെയ്യാമെന്നും സമിതി നിർദേശിച്ചു. യുഎഇയിലെ സ്കൂളുകൾ, യൂനിവേഴ്സറ്റികൾ, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സെപ്തംബർ മുതൽ തുറന്നു പ്രവർത്തിക്കാനുള്ള സാധ്യത പരിശോധിച്ചു വരികയാണെന്ന് ഇതിനായി നിയോഗിച്ച സമിതി അറിയിച്ചു. കോവിഡ് സാഹചര്യം പരിശോധിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഷാർജയിലെ സർക്കാർ ഓഫീസുകളും ഇന്ന് മുതൽ അമ്പത് ശതമാനം ജീവനക്കാർ എത്തി സജീവമായി. ഇതുവരെ 30 ശതമാനം ജോലിക്കാരാണ് ഷാർജയിലെ സർക്കാർ ഓഫിസുകളിൽ എത്തിയിരുന്നത്.

]]>