Reservation – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Mar 2023 04:55:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Reservation – malayalees.ch https://malayalees.ch 32 32 ‘മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ല’; മുസ്ലിം സംവരണം നിർത്തലാക്കിയതിനെ ന്യായീകരിച്ച് അമിത് ഷാ https://malayalees.ch/minority-reservation-amit-shah/ Mon, 27 Mar 2023 04:55:04 +0000 https://malayalees.ch/?p=78640 കർണാടകയിൽ മുസ്ലിം സംവരണം നിർത്തലാക്കിയതിനെ ന്യായീകരിച്ച് അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷ സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ മുസ്ലിങ്ങൾക്കുള്ള നാല് ശതമാനം സംവരണം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അമിത് ഷായുടെ പ്രതികരണം.

“ഇന്നലെ, കർണാടക സർക്കാർ ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം നീക്കി. കോൺഗ്രസിൻ്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ന്യൂനപക്ഷങ്ങൾക്ക് 4 ശതമാനം സംവരണം അനുവദിച്ചത്. ഇപ്പോൾ അത് റദ്ദാക്കിയിരിക്കുന്നു. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് നാല് ശതമാനം സംവരണം നടപ്പാക്കിയത്. ഇതിനർത്ഥം ലിം​ഗാ​യ​ത്തി​നും വൊ​ക്ക​ലി​ഗ​ർ​ക്കും രണ്ട് ശതമാനം വീതം സംവരണം ലഭിക്കും. ഇങ്ങനെ ഒരു ശക്തമായ തീരുമാനം എടുത്തതിന് ഞാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും സംസ്ഥാന സർക്കാരിനെയും അഭിനന്ദിക്കുന്നു.”- അമിത് ഷാ പറഞ്ഞു.

]]>
വണ്ണിയാര്‍ സമുദായത്തിന്റെ ഉപസംവരണം; തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രിംകോടതി https://malayalees.ch/reservation-for-vanniyar-community-sc-strikes-dow/ Thu, 31 Mar 2022 07:45:47 +0000 https://malayalees.ch/?p=59360 വണ്ണിയാര്‍ സമുദായത്തിന് ഉപസംവരണം ഏര്‍പ്പെടുത്തിയ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രിംകോടതി. ഉപസംവരണം ഏര്‍പ്പെടുത്തിയ നിയമം റദ്ദാക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ശരിവച്ചു.

അതീവ പിന്നാക്ക വിഭാഗത്തിനുള്ള 20 ശതമാനം സംവരണത്തില്‍ വണ്ണിയാര്‍ സമുദായത്തിന് 10.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തിയായിരുന്നു നിയമം. വിദ്യാഭ്യാസത്തിനും, സര്‍ക്കാര്‍ ജോലിക്കുമാണ് ഉപസംവരണം കൊണ്ടുവന്നത്. എന്നാല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉപസംവരണം കൊണ്ടുവരുന്നതില്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു.

മറ്റ് വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വണ്ണിയാര്‍ സമുദായത്തെ ഒരു പ്രത്യേക വിഭാഗമായി കാണുന്നതിന് അടിസ്ഥാനമില്ല. 2021ലെ നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 16 എന്നിവയ്ക്ക് വിരുദ്ധമാണ്, സുപ്രിം കോടതി വ്യക്തമാക്കി. 2021ലാണ് മദ്രാസ് ഹൈക്കോടതി വണ്ണിയാര്‍ സമുദായത്തിനുള്ള സംവരണം റദ്ദാക്കിയത്. 20 ശതമാനം സംവരണമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.

]]>
നിലനിൽക്കുക സാമ്പത്തിക സംവരണം മാത്രം, മറ്റു സംവരണങ്ങള്‍ ഇല്ലാതായേക്കും: സുപിംകോടതി https://malayalees.ch/caste-based-reservations-may-go-but-its-for-parliament-to-decide-sc/ Fri, 26 Mar 2021 12:20:49 +0000 https://malayalees.ch/?p=42083 ന്യൂഡൽഹി: എല്ലാ ജാതി സംവരണങ്ങളും അവസാനിക്കുമെന്നും സാമ്പത്തിക സംവരണമാകും നിലനിൽക്കുകയെന്നും സൂചന നൽകി സുപ്രിംകോടതി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർലമെന്റ് ആണെന്നും കോടതി വ്യക്തമാക്കി. മണ്ഡൽ കേസിലെ വിധി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കവെ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് നിരീക്ഷണം.

എസ്.സി.ബി.സി വെൽഫെയർ അസോസിയേഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം പി പിൻഗ്ലയാണ് ഇത്തരമൊരു വാദം കോടതിയിൽ ഉന്നയിച്ചത്. ഈ വേളയിൽ, ‘പാർലമെന്റാണ് ഇക്കാര്യം പരിഗണിക്കേണ്ടത്. ഇത് സ്വാഗതാർഹമായ ആശയമാണ്… ജാതിരഹിതവും സമത്വപൂർണവുമായ സമൂഹമാണ് ഭരണഘടന നിലവിൽ വന്നപ്പോഴുള്ള ലക്ഷ്യം. നിങ്ങളുടെ ചിന്തകൾ മൗലികവും മികച്ചതുമാണ്. ജാതി സംവരണം ഇല്ലാതാക്കണം എന്ന തീരുമാനമെടുക്കേണ്ടത് സർക്കാറാണ്’ -എന്നാണ് ബഞ്ച് മറുപടി നൽകിയത്.

‘മിസ്റ്റർ പിൻഗ്ല, നിങ്ങൾ ശരിയാകാം. ഇത് തുടക്കമാണ്. എല്ലാ സംവരണവും പോകണം. ദുർബല വിഭാഗങ്ങൾക്കുള്ള സംവരണം മാത്രം നിലനിൽക്കണം. എന്നാൽ ഇതെല്ലാം നയപരമായ കാര്യങ്ങളാണ്’ – ബഞ്ച് തുടർന്നു.

ദുർബല വിഭാഗങ്ങൾക്ക് സംവരണം കൊണ്ട് മാത്രം കാര്യമില്ലെന്നും വിദ്യാഭ്യാസവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ട് പ്രത്യേകം പദ്ധതികൾ തന്നെ ആവിഷ്‌കരിക്കേണ്ടതുണ്ട് എന്നും കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.

സംവരണം അമ്പത് ശതമാനം കടക്കരുത് എന്ന ഇന്ദിരാസാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമോ എന്ന വിഷയത്തിലാണ് കോടതി വാദം കേൾക്കുന്നത്. സംവരണ പരിധി അമ്പത് ശതമാനം കടക്കാമെന്നും വിധി പുനഃപരിശോധിക്കാമെന്നുമാണ് കേരളം കോടതിയെ അറിയിച്ചിട്ടുള്ളത്.

ജസ്റ്റിസ് അശോക് ഭൂഷണ് പുറമേ, ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, എസ് അബ്ദുൽ നസീർ, ഹേമന്ദ് ഗുപ്ത, എസ് രവിചന്ദ്ര ഭട്ട് എന്നിവരാണ് ബഞ്ചിലുള്ളത്.

]]>
സംവരണം 50 ശതമാനം കടക്കാം: കേരളം സുപ്രീംകോടതിയിൽ https://malayalees.ch/keralam-stand-on-reservation/ Wed, 24 Mar 2021 13:12:14 +0000 https://malayalees.ch/?p=41989 സംവരണം 50 ശതമാനം കടക്കാമെന്ന് കേരളം സുപ്രീംകോടതിയിൽ. മറാത്ത സംവരണ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കേരളം കോടതിയെ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനപ്പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മറാത്ത സംവരണം വഴി 50 ശതമാനത്തിന് മുകളില്‍ സംവരണമെത്തി. ഇത് ഇന്ദിരാ സാഹ്നി വിധി പ്രകാരം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ഈ വിധി പുനപരിശോധിക്കണമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ നിലപാട്. ഇക്കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിലപാട് അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കേരളം നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം 50 ശതമാനത്തില്‍ കൂടുതല്‍ ആകരുതെന്നാണ് ഇന്ദിര സാഹ്നി വിധി. നിലവില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിനുള്ള ഘടകമാണ്. സംവരണ വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ആകണമെന്നും കേരളം സുപ്രീംകോടതിയില്‍ വാദിച്ചു.

]]>
സംവരണം; ഭരണഘടന ഭേദഗതി ചോദ്യം ചെയ്ത ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതി നോട്ടിസ് https://malayalees.ch/reservation-supreme-court-issues-notice-to-central-government-on-petition-questioning-constitutional-amendment/ Sat, 20 Mar 2021 04:13:48 +0000 https://malayalees.ch/?p=41813 സംവരണ വിഷയത്തില്‍ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടിസ് അയക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കാണ് നോട്ടിസ് ലഭിക്കുക. കേന്ദ്ര സര്‍ക്കാരില്‍ അധികാരം ഉറപ്പിക്കുന്ന 102ാം ഭേദഗതിയെ ചോദ്യം ചെയ്താണ് ഹര്‍ജി. മഹാരാഷ്ട്രയിലെ ശിവ് സംഗ്രാം പാര്‍ട്ടി നേതാവ് വിനായക് റാവു സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മറാത്ത സംവരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കൊപ്പം ഇതും പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കി. ഭരണ ഘടനയുടെ 102ാം ഭേദഗതിയില്‍ ദേശീയ പട്ടിക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കിയിരുന്നു.

]]>
സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ പിന്‍വാതില്‍ നിയമനങ്ങള്‍; സ്കോൾ കേരളയിൽ https://malayalees.ch/backdoor-appointments-that-do-not-meet-the-reservation-criteria/ Tue, 16 Feb 2021 07:58:44 +0000 https://malayalees.ch/?p=40243 സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ. സ്കോൾ കേരളയിൽ മാത്രം 54 പേരെ സ്ഥിരപ്പെടുത്തിയതിൽ എസ്.ടി വിഭാഗത്തിൽ നിന്ന് ആരുമില്ല. പട്ടിക ജാതി വിഭാഗത്തില്‍ അഞ്ച് പേർക്ക് നിയമനം ലഭിക്കേണ്ടതിന് പകരം രണ്ട് പേരെയാണ് നിയമിച്ചത്. സർക്കാർ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്ന നിയമം അട്ടിമറിച്ചാണ് പിന്‍വാതില്‍ നിയമനം.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ സഹോദരി ഷീജ ഉള്‍പ്പെടെയുള്ളവരുടെ നിയമനങ്ങള്‍ വിവാദമായിരുന്നു. ഷീജ ഉൾപ്പെടെ ഒരാൾക്കും തുടർച്ചയായി 10 വർഷം സർവീസില്ല. കൂടുതൽ സീനിയോരിറ്റി ഉള്ളവരെ മറികടന്നാണ് സി.പി.എം ബന്ധം ഉള്ളവരെ മാത്രമായി നിയമിക്കുന്നതെന്നായിരുന്നു ആരോപണം.

സ്കോള്‍ കേരള നിയമനം വിവാദമായപ്പോള്‍ 10 വർഷം തുടർച്ചയായി ജോലി ചെയ്തവരെ മാത്രമാണ് നിയമിക്കുന്നത് എന്നായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം നല്‍കിയ വിശദീകരണം. സഹോദരി ഷീജയെ സ്ഥിരപ്പെടുത്താൻ പോകുന്നുവെന്ന വിവരം പുറത്തുവന്നതോടെയാണ് വിശദീകരണവുമായി എ.എ റഹീം രംഗത്തുവന്നത്. എന്നാൽ റഹീമിന്‍റെ സഹോദരി ഉൾപ്പെടെ ഒരാൾക്ക് പോലും സ്കോൾ കേരളയിൽ തുടർച്ചയായി 10 വർഷം സർവ്വീസില്ല. 2013 ൽ യു.ഡി.എഫ് സർക്കാർ ഇവരെ പിരിച്ചുവിട്ടിരുന്നു. 2014ലാണ് ഇവർ വീണ്ടും ജോലിക്ക് കയറിയത്

]]>
സംവരണ അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തം; സംവരണ സമുദായങ്ങളുടെ അടിയന്തര യോഗം ഇന്ന് https://malayalees.ch/reservation-meeting-today/ Wed, 28 Oct 2020 04:55:52 +0000 https://malayalees.ch/?p=34019 മുന്നാക്ക സംവരണ വിഷയം ചര്‍ച്ച ചെയ്യാനായി സംവരണ സമുദായങ്ങളുടെ യോഗം ഇന്ന് ചേരും. വിവിധ സമുദായ സംഘടനകള്‍ക്കൊപ്പം മുസ്ലീം ലീഗ് നേതൃത്വവും യോഗത്തില്‍ പങ്കെടുക്കും.സംവരണ അട്ടിമറിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനുളള തീരുമാനം യോഗത്തിലുണ്ടാകും.

സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിയ മുന്നോക്ക സംവരണം പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ അട്ടിമറിക്കുന്നതാണെന്നതാണ് മുസ്ലീം സംഘടന നേതൃത്വങ്ങളുടെ വിലയിരുത്തല്‍.കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സംഘടനകളുടെ സംയുക്ത യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കാന്‍ തീരുമാനിച്ചിരുന്നു.ഇതിന്‍റ ഭാഗമായാണ് വിവിധ സംവരണ സമുദായങ്ങളുടെ അടിയന്തരയോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നത്.സംവരണ അട്ടിമറിയെ നിയമപരമായും പ്രക്ഷോഭത്തിലൂടെയും നേരിടുന്നതിനുളള തീരുമാനം യോഗത്തിലുണ്ടാകും.

സാമ്പത്തിക സംവരണത്തിന്‍റ നിയമസാധുത പരിശോധിക്കാനുളള ഹരജി ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.ഇതില്‍ തീരുമാനമുണ്ടാകും മുന്‍പേ മുന്നോക്ക സംവരണം സര്‍ക്കാര്‍ നടപ്പിലാക്കിയത് പിന്നോക്ക വിഭാഗങ്ങളോടുളള വെല്ലുവിളിയാണ്.ഇത് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ നല്‍കുന്നതിനും യോഗത്തില്‍ അന്തിമ ധാരണയുണ്ടാക്കും.വിവിധ സമുദായ നേതൃത്വങ്ങള്‍ക്കൊപ്പം മുസ്ലീം ലീഗ് പ്രതിനിധികളും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

]]>
മുന്നാക്ക സംവരണ വിഷയത്തില്‍ സര്‍ക്കാരിന് എന്‍.എസ്.എസിന്‍റെ കത്ത് https://malayalees.ch/letter-from-nss-to-govt-based-on-reservation/ Tue, 27 Oct 2020 04:25:11 +0000 https://malayalees.ch/?p=33933 മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് അനുവദിച്ച 10% സംവരണം സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് എന്‍.എസ്.എസിന്‍റെ കത്ത്. മുന്നോക്ക സമുദായത്തിലെ സാമ്പത്തിക സംവരണത്തിലെ വ്യവസ്ഥകൾ സംവരണ വിഭാഗങ്ങൾക്ക് നല്‍കിവരുന്നതിൽ നിന്നും വ്യത്യസ്തവും തുല്യനീതിക്ക് നിരക്കാത്തതുമാണ് എന്നാണ് എന്‍.എസ്.എസ് അഭിപ്രായപ്പെടുന്നത്. സംവരണത്തില്‍ വരുത്തത്തക്ക വിധത്തിലുള്ള നിര്‍ദ്ദേശങ്ങളും കത്തില്‍ പ്രതിപാദിക്കുന്നു.

സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് സര്‍ക്കാരിന് അയച്ച കത്തിന്‍റെ പൂര്‍ണരൂപം

മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കുള്ള (Economically Weaker Section) സംവരണം ഇന്ത്യൻ ഭരണഘടനാഭേദഗതി പ്രകാരം 2019 ജനുവരി ആദ്യമാണ് നിലവിൽവന്നത്. അത് കേരളത്തിൽ നടപ്പാക്കുന്നതിനുള്ള കമ്മീഷന്റെ റിപ്പോർട്ട് 3.01.2020ൽ സർക്കാർ അംഗീകരിക്കുകയും ചെയ്തു. ആയതിന്‍റെ അടിസ്ഥാനത്തിൽ സംവരണത്തിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തി 12.02.2020ൽ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. എന്നാൽ പിന്നെയും എട്ടുമാസം കഴിഞ്ഞാണ് കേരള സ്റ്റേറ്റ് ആന്‍റ് സബോർഡിനേറ്റ് സർവീസ് റൂളിൽ ഭേദഗതി വരുത്തി 23.10.2020ൽ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കുള്ള 10% സംവരണം നടപ്പാക്കിക്കൊണ്ട് ഉത്തരവായത്.

23.10.2020ലെ സർക്കാർ ഉത്തരവ് പ്രകാരം അന്നു മുതൽ മാത്രമേ പ്രസ്തുത സംവരണം പ്രാബല്യത്തിൽ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ സർക്കാരിന്‍റെ 3.3.2020ലെ ഉത്തരവ് പ്രകാരം 3.1.2020 മുതൽ മുൻകാലപ്രാബല്യം നല്‍കി നാളിതുവരെ നടത്തിയ നിയമനങ്ങൾ പുനക്രമീകരിച്ചു നല്‍കുകയാണ് വേണ്ടിയിരുന്നത്. ഭേദഗതി നിയമത്തിലെ റൂൾ 15(എ) പ്രകാരം ഏതെങ്കിലും റിക്രൂട്ട്മെന്‍റ് വർഷത്തിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കായി നീക്കിവച്ച ഒഴിവുകളിൽ അനുയോജ്യരായ ഉദ്യോഗാർഥികളെ ലഭ്യമാകാതെ വന്നാൽ അത്തരം ഒഴിവുകൾ നികത്തപ്പെടാത്ത ഒഴിവുകളായി മാറ്റിവെക്കേണ്ടതില്ലെന്നും അവ പൊതുവിഭാഗത്തിനായി നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുകയാണ്. ഈ വ്യവസ്ഥ സംവരണം ലഭിക്കുന്ന മറ്റു വിഭാഗങ്ങൾക്ക് ബാധകമാക്കിയിരിക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.

കേരളസർക്കാരിന്‍റെ ലാസ്റ്റ് ഗ്രേഡ് വിഭാഗം ഒഴിവുകളിലേക്കും, ലാസ്റ്റ് ഗ്രേഡ് വിഭാഗം ഒഴികെയുള്ളവയിലേക്കും അനുവദിച്ചിരിക്കുന്ന പട്ടികപ്രകാരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിനായി 10% ടേണുകൾ അനുവദിച്ചിരിക്കുന്നത് 9, 19, 29, 39, 49, 59, 69, 79, 89, 99 എന്നിങ്ങനെയാണ്. ഈ സാഹചര്യത്തിൽ ഏതെങ്കിലും തസ്തികക്ക് ഏറ്റവും കുറഞ്ഞത് ഒമ്പത് ഒഴിവുകൾ ലഭിച്ചാൽ മാത്രമേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരാൾക്ക് നിയമനം ലഭിക്കുന്നുള്ളൂ. ചുരുക്കത്തിൽ, സംവരണ വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന തോതിൽ യാതൊരു കുറവും വരുത്താതെതന്നെ, മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിലനില്‍ക്കുന്നവർക്കായി നടപ്പാക്കിയിട്ടുള്ള 10% സാമ്പത്തിക സംവരണത്തിലെ വ്യവസ്ഥകൾ സംവരണ വിഭാഗങ്ങൾക്ക് നല്‍കിവരുന്നതിൽ നിന്നും വ്യത്യസ്തവും തുല്യനീതിക്ക് നിരക്കാത്തതുമാണ് എന്നു കാണാവുന്നതാണ്.

ആയതിനാൽ, മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് അനുവദിച്ച 10% സംവരണം സംബന്ധിച്ച വ്യവസ്ഥകളിൽ താഴെപ്പറയുന്ന മാറ്റങ്ങൾ വരുത്തുവാൻ സംസ്ഥാനസർക്കാരിന്‍റെ ഭാഗത്തുനിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

(1) സംവരണേതരവിഭാഗത്തിന് നല്‍കുന്ന 10% സാമ്പത്തികസംവരണം, സർക്കാർ ഉത്തരവ് പ്രകാരം നിജപ്പെടുത്തിയ 3.1.2020 മുതൽ പ്രാബല്യത്തിൽ വരുത്തേണ്ടതാണ്. 3.1.2020 മുതൽ നടത്തിയ നിയമനശുപാർശകളും നിയമനങ്ങളും പുനക്രമീകരിച്ച്, സംവരണേതരവിഭാഗങ്ങൾക്ക് ഇക്കാലയളവിൽ നഷ്ടപ്പെട്ടുപോയിട്ടുള്ള തൊഴിലവസരങ്ങൾ അവർക്ക് ലഭ്യമാക്കണം.

(2) പിന്നാക്കവിഭാഗങ്ങൾക്കും പട്ടികജാതി-പട്ടികവർഗ്ഗത്തിനും അനുവദിച്ച രീതിയിൽ ഏതെങ്കിലും നിയമനവർഷത്തിൽ അർഹരായ ഇ.ഡബ്ല്യു.എസ് ഉദ്യോഗാർഥികളെ നിയമനത്തിനായി ലഭ്യമാകാതെ വന്നാൽ അത്തരം ഒഴിവുകൾ നികത്തപ്പെടാതെ മാറ്റിവെക്കേണ്ടതും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിനായി പ്രത്യേകവിജ്ഞാപനം (NCA) ഏറ്റവും കുറഞ്ഞത് രണ്ടു തവണയെങ്കിലും പുറപ്പെടുവിച്ച് അർഹരായ ഉദ്യോഗാർഥികൾക്ക് നല്‍കേണ്ടതും, അങ്ങനെയുള്ള വിജ്ഞാപനങ്ങൾക്കു ശേഷവും അത്തരം ഉദ്യോഗാർഥികളെ ലഭ്യമാകാതെ വന്നാൽ ഓപ്പൺ കോമ്പറ്റീഷനിൽ (പൊതുവിഭാഗത്തിൽ) ഇടം നേടിയ സംവരണേതരവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമനം നല്‍കേണ്ടതുമാണ്.

(3) സംവരണേതര വിഭാഗത്തിൽപ്പെട്ടവരുടെ നിയമനടേൺ പുതുക്കി നിശ്ചയിക്കണം. ലാസ്റ്റ് ഗ്രേഡ് ഇതരവിഭാഗത്തിലും ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലും 10% ലഭിക്കുമെന്നതിനാൽ ടേണുകൾ യഥാക്രമം 3, 11, 23, 35, 47, 59, 63, 75, 87, 99 എന്നിവയാക്കി നിശ്ചയിക്കണം.

]]>
സംവരണത്തിലെ പുനഃപരിശോധന റിപ്പോര്‍ട്ട് വൈകുന്നു https://malayalees.ch/the-review-report-on-the-reservation-is-delayed/ Sat, 17 Oct 2020 08:36:04 +0000 https://malayalees.ch/?p=33464 സംസ്ഥാനത്ത് സംവരണം നടപ്പാക്കുന്ന രീതി പുനപ്പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ നടപടി വൈകുന്നു. ഒന്നരമാസം മുമ്പ് നല്‍കിയ ഉത്തരവുമായി ബന്ധപ്പെട്ട് സര്‍‌വേ നടപടികള്‍ പോലും സര്‍ക്കാർ ആരംഭിച്ചിട്ടില്ല. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സംവരണം പുനപ്പരിശോധിക്കണമെന്ന് സുപ്രീംകോടതിയും നേരത്തേ ഉത്തരവിട്ടിരുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ എട്ടാം തിയ്യതിയാണ് സംസ്ഥാനത്ത് സംവരണം നടപ്പാക്കുന്ന രീതിയില്‍ പുനഃപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

ആറു മാസത്തിനുള്ളില്‍ പഠന റിപോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ പിന്നോക്ക വിഭാഗ കമ്മീഷനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. 62 വര്‍ഷം മുമ്പ് നിശ്ചയിച്ച സംവരണ രീതിയാണ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്നത്.

സംവരണത്തില്‍ പുനരവലോകനം നടക്കാത്തത് മൂലം മുസ്ലിംകള്‍ ഉള്‍പ്പെടെയുളള ഇന്ത്യയിലെ 73 പിന്നാക്ക സമുദായങ്ങള്‍ക്ക് ഇപ്പോഴും അര്‍ഹമായ പ്രാതിനിധ്യം ലഭ്യമാകുന്നില്ലെന്ന് വിവിധ ന്യൂനപക്ഷ കമ്മീഷനുകള്‍ വ്യക്തമാക്കിയിരുന്നു. ഓരോ 10 വര്‍ഷം കൂടുമ്പോഴും സംവരണപട്ടിക പുനപ്പരിശോധിക്കണമെന്ന് 1992ല്‍ സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒന്നും നടപ്പായില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷകനും മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് ചെയര്‍മാനുമായ അഡ്വ. വി.കെ ബീരാന്‍ ഉള്‍പ്പെടെയുളളവര്‍ നല്‍കിയ ഹരജിയിലായിരുന്നു എത്രയും വേഗം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

]]>
മുന്നാക്ക സംവരണത്തില്‍ മെറിറ്റും അട്ടിമറിക്കപ്പെട്ടു https://malayalees.ch/forward-reservation/ Fri, 16 Oct 2020 09:08:09 +0000 https://malayalees.ch/?p=33408 കഴിഞ്ഞ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തില്‍ 8461 ആം റാങ്ക് കിട്ടിയ വിദ്യാര്‍ഥിയും മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം നേടി

മുന്നാക്ക സംവരണം നടപ്പാക്കിയപ്പോള്‍ മെരിറ്റും അട്ടിമറിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തില്‍ 8461 ആം റാങ്ക് കിട്ടിയ വിദ്യാര്‍ഥിയും മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം നേടി. ഈഴവ സംവരണത്തിലെ അവസാന റാങ്ക് 1654 ഉം മുസ്ലിം വിഭാഗത്തിലെ അവസാന റാങ്ക് 1417 ഉം ആയപ്പോഴാണ് റാങ്ക് ലിസ്റ്റില്‍ താഴെയുള്ളയാള്‍ക്ക് മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം ലഭിച്ചത്.

]]>