Republic TV – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Aug 2021 04:45:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Republic TV – malayalees.ch https://malayalees.ch 32 32 ‘റിപ്പബ്ലിക് ടിവി താലിബാനൊപ്പം’, അര്‍ണബിനെതിരെ കേസ് എടുക്കണമെന്ന് സോഷ്യല്‍ മീഡിയ https://malayalees.ch/netizens-demand-arrest-of-arnab-goswami-and-republic-tv-staff/ Mon, 23 Aug 2021 04:45:32 +0000 https://malayalees.ch/?p=48441 റിപ്പബ്ലിക് ടി.വിക്കും അര്‍ണബ് ഗോസ്വാമിക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യം. താലിബാന് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള ഹാഷ് ടാഗ് റിപ്പബ്ലിക് ടി.വി പങ്കുവെച്ചെന്നാരോപിച്ചാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആവശ്യം ഉയരുന്നത്.

താലിബാനെ കുറിച്ചും അഫ്ഗാനിസ്ഥാനെ കുറിച്ചും റിപ്പബ്ലിക് ടി.വിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്ന് പോസ്റ്റ് ചെയ്ത വാര്‍ത്തകളില്‍ ഒന്നില്‍ റിപ്പബ്ലിക് വിത്ത് താലിബാന്‍ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചിരുന്നു. നിമിഷനേരം കൊണ്ട് റിപ്പബ്ലിക് വിത്ത് താലിബാന്‍ എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നത്.

അസം അടക്കമുള്ള സംസ്ഥാനങ്ങളില്‍ താലിബാനെ പിന്തുണച്ചെന്നാരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ടിവി തന്നെ താലിബാനൊപ്പമാണെന്ന തരത്തില്‍ ട്വീറ്റ് ചെയ്തിട്ടും എന്താണ് അറസ്റ്റ് നടക്കാത്തതെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ ചോദിക്കുന്നത്.

]]>
വഴങ്ങാത്ത മാധ്യമങ്ങളെ വരുതിയിലാക്കുന്നതിന് മോദിക്ക് ലഭിച്ച നിര്‍ദേശങ്ങള്‍ https://malayalees.ch/alarming-plans-to-manipulate-the-media/ Sat, 06 Mar 2021 08:17:03 +0000 https://malayalees.ch/?p=41152 ചൈനയുടെ ഇന്ത്യാ അധിനിവേശവും കോവിഡ്‌ ലോക്‌ഡൗണ്‍ പ്രതിസന്ധിയും കേന്ദ്ര സര്‍ക്കാരിന്‌ വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്‌. പതിവിന്‌ വിപരീതമായി മാധ്യമങ്ങളില്‍ ഇത്‌ സംബന്ധിച്ച്‌ സര്‍ക്കാരിനെതിരായ ധാരാളം വാര്‍ത്തകള്‍ വ‌ന്നു. ഇത്‌ വലിയ പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു മന്ത്രിതല ഉപസമിതിയുണ്ടാക്കി. സര്‍ക്കാരിനെ പിന്തുണക്കുന്നവരും പിന്തുണക്കുന്നുവെങ്കിലും പ്രകടിപ്പിക്കാത്തവരുമായ മാധ്യമപ്രവര്‍ത്തകരും പ്രമുഖ വ്യക്തികളുമായും ഈ മന്ത്രിതല സമിതി ആശയവിനിമയം നടത്തി. ഇവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അടങ്ങിയ ഒരു റിപ്പോര്‍ട്ട്‌ പ്രധാനമന്ത്രിക്ക്‌ കൈമാറി. അതിലെ നിര്‍ദേശങ്ങള്‍ പലതും കൗതുകമുണ്ടാക്കുന്നതും ചിലത്‌ ഗൗരവമുള്ളതുമായിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉയരുന്നത്‌ ഈ സമിതി റിപ്പോര്‍ട്ടിലാണ്‌. വാര്‍ത്തകളില്‍ സത്യവും അസത്യവും കലര്‍ത്തണമെന്ന ആര്‍.എസ്‌.എസ്‌ സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുടെ നിര്‍ദേശം ഈ റിപ്പോര്‍ട്ടിന്റെ ഭാഗമായി എന്നുള്ളതും ശ്രദ്ധേയമാണ്‌.

എങ്ങനെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്ക്‌ ഇനിയും വഴങ്ങാത്ത മാധ്യമങ്ങളെ വരുതിയിലാക്കുന്നത്‌ എന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരമാണ്‌ ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍.

മന്ത്രിമാരായ രവിശങ്കര്‍പ്രസാദ്‌, സ്‌മൃതി ഇറാനി, പ്രകാശ്‌ ജാവഡേക്കര്‍, പി ജയശങ്കര്‍, മുഖ്‌താര്‍ അബ്ബാസ്‌ നഖവി, കിരണ്‍ റിജിജു , ഹര്‍ദീപ്‌ സിങ്‌ പുരി, അനുരാഗ്‌ ഠാക്കൂര്‍ , ബാബുല്‍ സുപ്രിയോ , എന്നിവരാണ്‌ കമ്മിറ്റി അംഗങ്ങള്‍.

2020 ജൂണ്‍ 26ന്‌ മാധ്യമരംഗത്തെ പ്രമുഖരുമായി ഒരു വീഡിയോ കോണ്‍ഫ്രന്‍സ്‌ സംഘടിപ്പിച്ചു. പങ്കെടുത്തവര്‍ അലോക്‌ മേത്ത, ജയന്ത ഘോഷാല്‍, ഹിന്ദുസ്ഥാന്‍ ടൈംസ്‌ എഡിറ്റര്‍ ശിശിര്‍ ഗുപ്‌ത, ടൈംസ്‌ ഓഫ്‌ ഇന്ത്യയിലെ റിപ്പോര്‍ട്ടര്‍ മോഹുവ ചാറ്റര്‍ജി, ദ ഹിന്ദുവിലെ നിസ്‌തുല ഹെബ്ബര്‍ , ഇന്ത്യന്‍ എക്‌സ്‌പ്രസിലെ റസിഡന്റ്‌ എഡിറ്റര്‍ അമിതാഭ്‌ സിന്‍ഹ തുടങ്ങിയവര്‍.

ഇവര്‍ മന്ത്രിതല സമിതിക്ക്‌ കൊടുത്ത ഫീഡ്‌ബാക്കിലെ പ്രധാന ഭാഗങ്ങള്‍

  1. 75 ശതമാനം മാധ്യമപ്രവര്‍ത്തകരും നരേന്ദ്രമോദിയുടെ നേതൃത്വം ഇഷ്ടപ്പെടുന്നവരാണ്‌. പാര്‍ട്ടിയുമായി ആദര്‍ശപരമായി യോജിക്കുന്നവരുമാണ്‌.
  2. ഇവരുടെ പല ഗ്രൂപ്പുകളുണ്ടാക്കി നിരന്തരം ആശയവിനിമയം നടത്തണം
  3. ഇതില്ലാത്തത്‌ മൂലം പോസിറ്റീവ്‌ കാര്യങ്ങളെ ഫലപ്രാപ്‌തിയോടെ അവതരിപ്പിക്കാനാവുന്നില്ല.
  4. സര്‍ക്കാര്‍ പദ്ധതികളുടെ പശ്ചാത്തലവിവരങ്ങള്‍ കൃത്യമായി ഇത്തരം ആളുകള്‍ക്ക്‌ എത്തിക്കണം.
  5. സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ നല്‍കാന്‍ മാധ്യമ സൗഹൃദമുള്ള മന്ത്രിമാരുടെ ഗ്രൂപ്പുണ്ടാക്കണം.
  6. മന്ത്രിമാര്‍ മാധ്യമങ്ങളോട്‌ ഒരേ കാര്യങ്ങള്‍ തന്നെ പറയണം. ഭിന്നതയുണ്ടാവരുത്‌
  7. സര്‍ക്കാരും പാര്‍ട്ടിയും എല്ലാ പ്രധാന ഭാഷകളിലും പ്രസ്‌ റിലീസുകള്‍ പുറപ്പെടുവിക്കണം.
  8. സര്‍ക്കാരിനെ പിന്തുണക്കുന്ന എഡിറ്റര്‍മാര്‍, കോളമിസ്‌റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, നിരീക്ഷകര്‍ എന്നിവരുടെ ഗ്രൂപ്പുണ്ടാക്കി നിരന്തരം ആശയവിനിമയം നടത്തണം.
  9. സര്‍ക്കാരും മാധ്യമങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നത വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ അത്‌ ശ്രദ്ധിക്കണം.
  10. വിദേശ മാധ്യമങ്ങളുമായുള്ള ആശയവിനിമയം നിര്‍ത്തണം. അത്‌ ദോഷകരമായാണ്‌ ഭവിക്കുന്നത്‌.

പ്രമുഖ വ്യക്തികളുമായി മന്ത്രിതല സമിതി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍.

എസ്‌ ഗുരുമൂര്‍ത്തി (ആര്‍.എസ്.‌എസ്‌ സൈദ്ധാന്തികന്‍)

  • മാസ്‌ കമ്യൂണിക്കേഷനും എലീറ്റ്‌ കമ്യൂണിക്കേഷനും രണ്ടാണ്‌. അത്‌ വേര്‍തിരിക്കണം. അധികാര പോരാട്ടമാണ്‌ ഇപ്പോഴത്തെ രീതിയില്‍ ചിത്രീകരിക്കപ്പെടുന്നതെങ്കില്‍ അത്‌ എലീറ്റ്‌ കമ്യൂണിക്കേഷനാണ്‌.
  • വാര്‍ത്തയില്‍ സത്യവും അസത്യവുമുണ്ടാകണം.
  • വ്യത്യസ്‌ത പോയിന്റുകള്‍ ഉന്നയിക്കാന്‍ കഴിയുന്നവരെ തെരഞ്ഞെടുക്കണം.
  • അന്തര്‍ദേശീയ രംഗത്തു നിന്നുള്ളവരെ ഉള്‍പ്പെടുത്തണം.
  • കോവിഡ്‌, ലോക്‌ഡൗണ്‍,സാമ്പത്തിക പ്രതിസന്ധി, ചൈനീസ്‌ അധിനിവേശം, നേപ്പാളിന്റെ അധിനിവേശം എന്നിവയുടെ സാഹചര്യത്തിനനുസരിച്ച വ്യാഖ്യാനം നല്‍കണം.
  • കശ്‌മീരില്‍ നമ്മള്‍ ഉജ്വലമായി ഇടപെട്ടു. അത്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കൃഷിയിലും വിദേശനിക്ഷേപത്തിലും മികച്ച പ്രകടനം നടത്തി. ഒറ്റദിവസത്തെ വാര്‍ത്തയായി ഇതൊന്നും ഒതുങ്ങിപ്പോകരുത്‌.
  • വാര്‍ത്ത അജന്‍ഡ്‌ മാറ്റും വിധം വ്യത്യസ്‌ത സമീപനങ്ങള്‍ പരീക്ഷിക്കുക. ഉദാഹരണം- പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളോട്‌ മുന്‍ സൈനിക ജനറല്‍മാരുടെ അഞ്ച്‌ പത്ത്‌ ചോദ്യങ്ങള്‍ ഉദാഹരണം.
  • പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മാധ്യമ ഉടമകളുമായും എഡിറ്റര്‍മാരുമായും സംസാരിക്കുക.
  • പൊഖ്‌റാന്‍ എകോ സിസ്‌റ്റം (ഇതു കൊണ്ട്‌ എന്താണുദ്ദേശിക്കുന്നതെന്ന്‌ വ്യക്തമല്ല. ഒരു പക്ഷേ കോഡ്‌ വാക്ക്‌ ആകാം. ഇത്‌ പിന്നീടും പറയുന്നുണ്ട്‌) മാറ്റുന്നതെങ്ങനെ? മീഡിയയുടെ ശത്രുത എങ്ങനെ അവസാനിപ്പിക്കാം ഇതെല്ലാം ശ്രദ്ധിക്കണം.
  • മാധ്യമങ്ങള്‍ പ്രതിസന്ധിയിലാണ്‌. നാം അവരെ സഹായിക്കണം.
  • ആസൂത്രിത ആശയവിനിമയങ്ങള്‍ സാധാരണ നിലയില്‍ നല്ലതാണ്‌. പക്ഷേ, പൊഖ്‌റാന്‍ ഇഫക്ട്‌ ഉണ്ടാക്കണമെങ്കില്‍, നവീന്‍ പട്‌നായിക്കോ നിതീഷ്‌ കുമാറോ അതെകുറിച്ച്‌ സംസാരിക്കണം. ഇതിപ്പോള്‍ ചെയ്യുന്നത്‌ റിപ്പബ്ലിക്‌ ടിവിയാണ്‌. പക്ഷേ, റിപ്പബ്ലിക്ക്‌ ചെയ്‌താല്‍ വിശ്വാസ്യത ലഭിക്കില്ല. നരേറ്റീവ്‌ മാറ്റാന്‍ നമുക്ക്‌ പൊഖ്‌റാന്‍ തന്നെ വേണം.
  • ഇന്തോ -ചൈന വ്യാപാരത്തില്‍ കമ്മി തുടങ്ങിയത്‌ ആനന്ദ്‌ ശര്‍മ വാണിജ്യ മന്ത്രിയായിരുന്നപ്പോഴാണ്‌. അത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടണം.

സ്വപന്‍ ദാസ്‌ഗുപ്‌ത- മാധ്യമപ്രവര്‍ത്തകന്‍, രാജ്യസഭാംഗം

  • 2014ല്‍ മോദി വന്നതോടെ ഉണ്ടായ മാറ്റം മാധ്യമപ്രമുഖര്‍ അവഗണിക്കപ്പെട്ടുവെന്നതാണ്‌. മോദി അവരെ അവഗണിച്ചു. പകരം, സാമൂഹ്യമാധ്യമങ്ങള്‍വഴി ജനങ്ങളോട്‌ സംസാരിക്കാന്‍ തുടങ്ങി. ഈ രീതി തന്നെ തുടരണം
  • മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കത്തക്ക പിന്‍വാതില്‍ വിവരങ്ങള്‍നല്‍കണം. ടിവി ചര്‍ച്ചകള്‍ ജനങ്ങള്‍ തമാശയായിട്ടാണ്‌ കാണുന്നത്‌. അതുകൊണ്ട്‌ ഇത്‌ അടിയന്തിരമായി ചെയ്യണം.
  • സാമൂഹ്യമാധ്യമങ്ങളുടെ കാലമാണെങ്കിലും അച്ചടി മാധ്യമങ്ങളെ അവഗണിക്കരുത്‌.
  • അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കറിയില്ല ആരോടാണ്‌ സംസാരിക്കേണ്ടതെന്ന്‌. അവര്‍ക്കാവശ്യമായ വിവരങ്ങള്‍ നല്‍കണം.
  • വക്താക്കളേക്കാള്‍ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച്‌ വാദമുഖങ്ങള്‍ നിരത്തണം.

കാഞ്ചന്‍ ഗുപ്‌ത- മാധ്യമപ്രവര്‍ത്തകന്‍

  • ദൂരദര്‍ശനെ ഉപയോഗിച്ച്‌ സര്‍ക്കാര്‍ ഭാഷ്യം വരുന്ന സ്‌റ്റോറികള്‍ ചെയ്യണം.
  • ട്വിറ്ററില്‍ വലിയ വിമര്‍ശനമാണ്‌. വാട്‌സാപ്പും മറ്റ്‌ സാമൂഹ്യമാധ്യമങ്ങള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു സെല്‍ രൂപീകരിക്കണം.
  • ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്‌ ചെറുപ്പക്കാര്‍ കാണുന്നത്‌. അവയെ സ്വാധീനിക്കാന്‍ പഠിക്കണം. ഇല്ലെങ്കില്‍ ആഗോള വാര്‍ത്തകളുള്ള സ്വന്തം ഓണ്‍ലൈന്‍ മാധ്യമങ്ങളുണ്ടാക്കണം.
  • വയര്‍, പ്രിന്റ്‌, സ്‌ക്രോള്‍, ഹിന്ദു എന്നിവയുടെ വാര്‍ത്തകളെയാണ്‌ ഗൂഗ്‌ള്‍ പ്രോല്‍സാഹിപ്പിക്കുന്നത്‌. ഇത്‌ പരിഹരിക്കാന്‍ പ്രത്യേകം ചര്‍ച്ച നടത്തണം.
  • ഡിജിറ്റല്‍ മീഡിയയാണ്‌ വിഷയങ്ങള്‍ ചൂടാക്കുന്നത്‌. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ പിന്നീടത്‌ ഏറ്റെടുക്കുകയാണ്‌. രാജീവ്‌ ഗാന്ധി ഫൗണ്ടേഷന്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സംഭാവന നല്‍കിയ സംഭവമൊക്കെ ഉയര്‍ത്തിക്കൊണ്ട്‌ വരണം.

നിഥിന്‍ ഗോഖലേ (പ്രതിരോധ വിദഗ്‌ധന്‍)

  • എല്ലാ മന്ത്രാലയങ്ങളിലും പിന്‍വാതില്‍ വിവരങ്ങളറിയിക്കാന്‍ ഒരു കോണ്‍ടാക്ട്‌ പോയിന്റുണ്ടാകണം. ജനങ്ങള്‍ക്ക്‌ ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വല്ലാതെ അറിയില്ല. മക്‌മോഹന്‍ രേഖ എന്താണ്‌ , ലൈന്‍ ഓഫ്‌ ആക്‌ച്വല്‍ കണ്ട്രോള്‍ എന്താണ്‌ എന്നൊന്നും ജനങ്ങള്‍ക്കറിയില്ല.
  • മാധ്യമപ്രവര്‍ത്തകരെ മൂന്നായി തിരിക്കണം. പച്ച- കയ്യാലപ്പുറത്തിരിക്കുന്നവര്‍, കറുപ്പ്‌- എതിരെ നില്‍ക്കുന്നവര്‍, വെള്ള- പിന്തുണക്കുന്നവര്‍. പിന്തുണക്കുന്നവരെ നമ്മളും പിന്തുണക്കണം. പ്രമോട്ട്‌ ചെയ്യണം.
  • പ്രാദേശിക മാധ്യമങ്ങളെ അവഗണിക്കരുത്‌. വലിയ ഭാഷാ ദിനപത്രങ്ങളുടെ എഡിറ്റര്‍മാരുമായി സംസാരിക്കണം.
  • പ്രതിസന്ധി വരുമ്പോള്‍ തിരിച്ചടിക്കണം. വസ്‌തുതകള്‍ കൃത്യസമയത്ത്‌ നല്‍കണം. പത്ത്‌ സൈനികരെ കാണാതായി, പിന്നീട്‌ അവര്‍ തിരിച്ചു വന്നു. കൃത്യമയത്ത്‌ ഇടപെട്ടിരുന്നെങ്കില്‍ അവര്‍ ചൈനീസ്‌ പിടിയിലാണെന്ന കഥ വരാതെ നോക്കാമായിരുന്നു .

ശേഖര്‍ അയ്യര്‍- മാധ്യമപ്രവര്‍ത്തകന്‍

  • സര്‍ക്കാരും എഡിറ്റര്‍മാരുമായുള്ള ബന്ധം മൂലമാണ്‌ റിപ്പോര്‍ട്ടര്‍മാര്‍ സര്‍ക്കാരിന്‌ എതിരാവുന്നത്‌. അത്തരം റിപ്പോര്‍ട്ടര്‍മാര്‍ പ്രതിപക്ഷത്തിന്റെ ഉപദേശകരാണ്‌.
  • ഇത്തരം റിപ്പോര്‍ട്ടര്‍മാരാണ്‌ പല വാര്‍ത്തകളും ബില്‍ഡ്‌ അപ്പ്‌ ചെയ്യുന്നത്‌. അത്‌ തടയാന്‍ സംവിധാനമുണ്ടാകണം.
  • ജില്ലാ തലത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ കഴിയണം. വിശ്വാസം നേടണം.

എ സൂര്യപ്രകാശ്‌ (പ്രസാര്‍ ഭാരതി അധ്യക്ഷന്‍)

  • കപട-മതേതരവാദികളെ നേരത്തെ തന്നെ ഒതുക്കിയിട്ടുണ്ട്‌. കുഴപ്പം മുഴുവന്‍ അവരാണുണ്ടാക്കുന്നത്‌. സര്‍ക്കാര്‍ മുഴുവന്‍ ശക്തിയുമുപയോഗിച്ച്‌ അവരെ ഒതുക്കണം.
  • കഴിഞ്ഞ ആറ്‌ വര്‍ഷമായി നമ്മള്‍ സുഹൃത്തുക്കളായ മാധ്യമങ്ങളുടെ ലിസ്‌റ്റ്‌ വിപുലമാക്കിയിട്ടില്ല. കൂടുതല്‍ ആളുകളെ ചേര്‍ക്കണം.
  • പാര്‍ട്ടി വക്താക്കളെയും സര്‍ക്കാര്‍ വക്താക്കളെയും പരിശീലിപ്പിക്കണം.

അശോക്‌ ടാണ്‌ഠന്‍- പ്രസാര്‍ ഭാരതി ബോര്‍ഡംഗം

  • കഴിഞ്ഞ ആറ്‌ വര്‍ഷത്തിനിടയില്‍ പ്രതിപക്ഷം പൂര്‍ണമായും ഒതുക്കപ്പെട്ടു. തിരിച്ചറിവുണ്ടായ ആം ആദ്‌മി പാര്‍ട്ടി പ്രധാനമന്ത്രിയെ ആക്രമിക്കുന്നത്‌ നിര്‍ത്തി. കോണ്‍ഗ്രസ്‌ രാഹുല്‍ ഗാന്ധിക്ക്‌ പകരം ചിദംബരത്തെയും മന്മോഹനെയും സോണിയയെയും ഇറക്കുന്നു. അവര്‍ വളരെ ആക്ടീവാണ്‌.
  • വ്യത്യസ്‌ത വിഷയങ്ങള്‍ക്ക്‌ വാട്‌സാപ്പ്‌ ഗ്രൂപ്പുകള്‍ തുടങ്ങണം.
  • തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പാര്‍ട്ടി മാധ്യമങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്‌. അല്ലാത്ത സമയങ്ങളില്‍ എന്തു കൊണ്ട്‌ കഴിയുന്നില്ല?

അശോക്‌ മാലിക്‌ (വിദേശകാര്യവകുപ്പ്‌ അഡീഷനല്‍ സെക്രട്ടറി, പോളിസി അഡ്‌ വൈസര്‍)

  • പുതിയ വാട്‌സാപ്പ്‌ ഗ്രൂപ്പുകള്‍ തുടങ്ങരുത്‌.
  • മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും പത്രങ്ങളില്‍ ലേഖനമെഴുതരുത്‌. അത്‌ പ്രോപഗന്‍ഡയാണെന്ന്‌ കരുതി ആരും വായിക്കില്ല.
  • വിദേശ മാധ്യമങ്ങള്‍ക്ക്‌ ചൈനയെ വിശ്വാസമില്ല. ഇന്ത്യാ-ചൈന പ്രശ്‌നം നമ്മുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്‌.
  • സാമൂഹിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളാണ്‌ വിദേശ മാധ്യമങ്ങള്‍ക്ക്‌ സ്വീകാര്യത കൊടുക്കുന്നത്‌. അത്തരം വാര്‍ത്തകളില്‍ പ്രിന്റ്‌, വയര്‍ പോലുളളവരെയാണ്‌ ആളുകള്‍ ആശ്രയിക്കുന്നത്‌. ഇത്‌ രണ്ടും പരിഹരിക്കണം.
  • വാര്‍ത്തയുടെ ആംഗിള്‍ മാറ്റും വിധം വിദേശ കാര്യം, വാണിജ്യം, ആരോഗ്യം, വിദ്യാഭ്യാസം, സിഎഎ, എന്‍ആര്‍സി തുടങ്ങിയവയില്‍ ക്ലസ്‌റ്ററുകളുണ്ടാക്കണം. അതിനായി മന്ത്രിമാര്‍, ഉപദേശകര്‍, അക്കാദമിക്കുകള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇരുപത്തിനാല്‌ മണിക്കൂറും പ്രവര്‍ത്തിക്കണം.

ശശി ശേഖര്‍ വെമ്പാട്ടി (സി.ഇ.ഒ പ്രസാര്‍ ഭാരതി)

  • പ്രസാര്‍ ഭാരതി നല്‍കുന്ന വാര്‍ത്തകള്‍ വഴി ഇലക്ട്രോണിക്‌സ്‌ മീഡിയയില്‍ സര്‍ക്കാരിന്‌ മേധാവിത്തമുണ്ടാക്കാന്‍ കഴിഞ്ഞു.
  • സാമൂഹ്യമാധ്യമങ്ങളിലെ ഒപ്പീനിയന്‍ മേക്കേഴ്‌സുമായി നമുക്ക്‌ അകലമുണ്ട്‌. വിദേശ മാധ്യമങ്ങളുമായും ബന്ധം മെച്ചപ്പെടുത്തണം.

ആനന്ദ്‌ രംഗനാഥന്‍ ( കണ്‍സള്‍ട്ടിങ്‌ എഡിറ്റര്‍, സ്വരാജ്യ)

  • ടിപ്പുവിന്റെ ഹിന്ദു നിര്‍മാര്‍ജന മാനിഫെസ്റ്റോ പോലെ ചരിത്ര വ്യാഖ്യനങ്ങള്‍ നമുക്കില്ല
  • ഇതനുസരിച്ച്‌ നമുക്ക്‌ ചരിത്ര പുസ്‌തകങ്ങളെ പുനക്രമീകരിക്കണം.

ആനന്ദ്‌ വിജയ്‌ (കോളമിസ്‌റ്റ്‌)

  • നമ്മള്‍ സംഭവവികാസങ്ങളോട്‌ പ്രതികരിക്കുക മാത്രമാണ്‌. നരേറ്റീവ്‌ നമ്മള്‍ ഉണ്ടാക്കണം.
  • പ്രസ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇപ്പോഴും ഇടത്‌ ആശയത്തില്‍ തന്നെയാണ്‌.

സുനില്‍ രാമന്‍

  • ഒരിക്കലും തൃപ്‌തി കാണിക്കരുത്‌
  • സമീപനത്തില്‍ നമുക്ക്‌ വ്യക്തതയില്ല
  • പാഠപുസ്‌തകങ്ങള്‍ മാറ്റി പുതിയ ആഖ്യാനങ്ങള്‍ കൊണ്ടുവരണം
  • ശ്യാമപ്രസാദ്‌ മുഖര്‍ജിയുടെ പുസ്‌തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കണം

നൂപുര്‍ ശര്‍മ (ബി.ജെ.പി വക്താവ്‌)

  • ഓപ്‌ ഇന്ത്യ പോലുള്ള പോര്‍ട്ടലുകളെ പരമാവധി പ്രമോട്ട്‌ ചെയ്യണം

അഭിജിത്‌ മജുംദാര്‍ (മാധ്യമപ്രവര്‍ത്തകന്‍)

  • ട്വിറ്റര്‍ ട്രെന്റുകള്‍ നമ്മുടെ നരേറ്റീവുകളെ മുക്കിക്കളയുകയാണ്‌
  • ഗൂഗിളിനെ ഒഴിവാക്കി ഇന്‍സ്റ്റഗ്രാം കൂടുതല്‍ ഉപയോഗിക്കണം
  • പാശ്ചാത്യ മാധ്യമങ്ങളുമായി കൂടുതല്‍ ബന്ധം വേണം.
  • ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ധാരാളം വിദേശ പണം വരുന്നു. അത്‌ ദേശീയതയെയും ഭാരതീയ സംസ്‌കാരത്തെയും ദുര്‍ബലമാക്കുന്നു.
  • ആള്‍ട്ട്‌ ന്യൂസ്‌ വലിയ ഉപദ്രവമാണ്‌
  • നമ്മളെ പിന്തുണക്കുന്ന മാധ്യമപ്രവര്‍ത്തകരിലേക്ക്‌ നാം തിരിച്ചു പോണം
  • വിക്കിപീഡിയ എഡിറ്റ്‌ ചെയ്‌ത്‌ ചരിത്രം പുനര്‍രചിക്കുകയാണ്‌. വ്യക്തമായ പക്ഷപാതം അതിലുണ്ട്‌. ശക്തമായ നടപടി വേണം
  • ഓപ്‌ ഇന്ത്യയെ സഹായിക്കണം. അവരുടെ ട്വീറ്റുകള്‍ റീട്വീറ്റ്‌ ചെയ്യണം
  • വിദേശ ലേഖനങ്ങളെ പിന്തുടര്‍ന്ന്‌ കൃത്യമായ പ്രതികരണം നല്‍കണം
  • പറയുന്നത്‌ ചെയ്യുന്നു എന്ന മുദ്രാവാക്യം കൊണ്ടുവരണം

ഈ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട്‌ മന്ത്രിതല സമിതി പ്രധാനമന്ത്രിക്ക്‌ സമര്‍പ്പിച്ചു . ഇതു കൂടാതെ, ആത്മനിര്‍ഭര്‍ ഭാരത്‌ മുതല്‍ നമമി ഗംഗ വരെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച സന്ദേശങ്ങള്‍ ജനങ്ങള്‍ക്കടയില്‍ പ്രചരിപ്പിക്കണമെന്ന്‌ നിര്‍ദേശിച്ചു. ഇത്‌ കൂടാതെ താഴെ കാണുന്ന നിര്‍ദേശങ്ങള്‍ കൂടി നല്‍കി.

  1. സര്‍ക്കാരിനെതിരെ അഭിപ്രായ രൂപീകരണം 50 പേരെ പിന്തുടരണം. അവരെ കൃത്യമായി പിന്തുടര്‍ന്ന്‌ കൃത്യമായ പ്രതികരണം നല്‍കണം
  2. സര്‍ക്കാരിനെ പിന്തുണക്കുന്ന അമ്പ്‌ത്‌ പേരെ പിന്തുണച്ച്‌ സര്‍ക്കാര്‍ ഭാഷ്യം കൃത്യമായി ജനങ്ങളിലേക്കെത്തിക്കണം.
  3. കാര്യങ്ങളെ വളച്ചൊടിക്കാന്‍ കഴിയുന്നവരെ കണ്ടെത്തി ഉപയോഗിപ്പെടുത്തണം.
  4. ജോലി ചെയ്യുന്നവരും വിരമിച്ചവുരുമായ മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തണം. കുറെയധികം മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അടുത്തിടെ ജോലി നഷ്ടമായിട്ടുണ്ട്‌്‌. അവരെ ഉപയോഗിച്ച്‌ വിവിധ മന്ത്രാലയങ്ങളുടെ പദ്ധതി പ്രചാരണത്തിനുപയോഗിക്കാം
  5. മന്ത്രിമാര്‍ സാമൂഹിക മാധ്യമങ്ങളിലെ ഇടപടെല്‍ വര്‍ധിപ്പിക്കുക.
  6. പ്രാദേശിക ഭാഷകളിലെ സര്‍ക്കാര്‍ അനുകൂലികളായ എഴുത്തുകാരുടെ പട്ടിക തയ്യാറാക്കുക
  7. എല്ലാ മന്ത്രാലയങ്ങളും യുവാക്കളായ പ്രഫഷനലുകളെ സോഷ്യല്‍ മീഡിയയില്‍ നിയമിക്കുക
  8. പരമാവധി സോഫ്‌റ്റ്‌ സ്റ്റോറികള്‍ പ്രോല്‍സാഹിപ്പിക്കുക. ഉദാ- കടുവ, യോഗ മുതലായവ
  9. പാര്‍ട്ടി വക്താക്കള്‍ എല്ലാ ദിവസവും ഒരുതവണ ഓഡിയോ കോണ്‍ഫ്രന്‍സ്‌ നടത്തി പറയുന്നത്‌ ഒരേ കാര്യമാണെന്നുറപ്പു വരുത്തുക
  10. പ്രസ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ മറ്റു രാജ്യങ്ങളിലെ സമാന ഏജന്‍സികളുമായി ബന്ധം സ്ഥാപിക്കുക.
  11. സോഷ്യല്‍ മീഡിയ മാനേജ്‌മെന്റില്‍ പാര്‍ട്ടിയും സര്‍ക്കാരും ഏകോപനം സാധ്യമാക്കുക
  12. വികസനം നടന്നിട്ടുള്ള പ്രദേശങ്ങളിലേക്ക്‌ മാധ്യമപ്രവര്‍ത്തകരുടെ ടൂര്‍ സംഘടിപ്പിക്കുക.
  13. വിദേശ ഇന്ത്യക്കാരുമായി ബന്ധം സ്ഥാപിച്ച്‌ നെഗറ്റീവ്‌ വാര്‍ത്തകള്‍ക്കെതിരെ പ്രതിഷേധമുണ്ടാക്കുക
  14. ഇന്നത്തെ മാധ്യമവിദ്യാര്‍്‌ത്ഥികളാണ്‌ നാളത്തെ മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപഠന കേന്ദ്രങ്ങളെ ഏകോപിപ്പിച്ച്‌ ബന്ധം സ്ഥാപിക്കുക
  15. പുതിയ മാധ്യമപ്രവര്‍ത്തകരെ വളര്‍ത്തിയെടുത്ത്‌ പ്രമോട്ട്‌ ചെയ്യുക
  16. അക്കാദമിക്ക്‌ വ്യക്തിത്വങ്ങളും മാധ്യമസ്ഥാപനങ്ങളുമായി ബന്ധം ഊഷ്‌മളമാക്കുക
  17. ഫാക്ട്‌ ചെക്ക്‌ യൂനിറ്റുകള്‍ കാര്യക്ഷമമാക്കി തെറ്റായ നരേറ്റീവുകളെ ചെറുക്കുക
  18. പരസ്യങ്ങള്‍ പ്രാദേശിക ഭാഷകളിലും നല്‍കുക.
  19. നിശ്ചിത ജനവിഭാഗങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യം റേഡിയോആണ്‌. കൂടുതല്‍ ചെലില്ലാതെ കൂടുതല്‍ ഫലം ചെയ്യും.
]]>
പുല്‍വാമ ഭീകരാക്രമണം അര്‍ണബിന് ‘വലിയ വിജയം’; ചാറ്റുകള്‍ പുറത്ത് https://malayalees.ch/three-days-before-balakot-strike-arnab-goswami-knows/ Sat, 16 Jan 2021 12:45:43 +0000 https://malayalees.ch/?p=38739 40 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ അപഹരിച്ച പുല്‍വാമ ആക്രമണവും ഇതിന് തിരിച്ചടിയായി ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ ആക്രമണവും റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി മൂന്ന് ദിവസം മുമ്പ് അറിഞ്ഞതായുള്ള തെളിവുകള്‍ പുറത്ത്. പുല്‍വാമ ആക്രമണം ആഘോഷിച്ചു കൊണ്ടുള്ള അര്‍ണബിന്റെ ചാറ്റ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

2019 ഫെബ്രുവരി പതിനാലിന് പുല്‍വാമയിലെ തീവ്രവാദ ആക്രമണം നടന്നത്. 40 ഇന്ത്യന്‍ സൈനികരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിന് മാത്രമാണ് അര്‍ണബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് തെളിയിക്കുന്നതാണ് വാട്‌സ്ആപ്പ് ചാറ്റുകള്‍. പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്റെ ചാറ്റില്‍ പറയുന്നത്.

2019 ഫെബ്രുവരി പതിനാലിന് പുല്‍വാമ ആക്രമണം നടന്ന ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ ഈ വര്‍ഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മറ്റെല്ലാവരേക്കാളും 20 മിനിറ്റ് മുന്‍പിലാണ് തങ്ങളെന്നാണ് അര്‍ണബ് പറയുന്നത്. ‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അര്‍ണബ് പറയുന്നുണ്ട്. ഈ ചാറ്റില്‍ മോദിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

അതേ വര്‍ഷം ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടാതെ, അതിന് അര്‍ണാബിന് ബാര്‍ക്ക് സി.ഇ.ഒ ആശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്.

റേറ്റിങ് നിശ്ചയിക്കുന്ന ബ്രോഡ്കാസ്റ്റിങ് ഓഡിയൻസ് റിസർച് കൗൺസിലിന്റെ (ബാർക്) മുൻ സി.ഇ.ഇ പാർഥോ ദാസുമായി നടത്തിയതായി പറയുന്ന ചാറ്റിൽ പ്രധാനമന്ത്രിയുടെ ഓഫിസിലും കേന്ദ്രത്തിലുമുള്ള അർണബിന്റെ ബന്ധവും അധികാര ദല്ലാളായി നടത്തിയ ഇടപെടലുകളും സൂചിപ്പിക്കുന്നു. പുറത്തായ ചാറ്റുകൾ 500 പേജ് വരുമെന്നാണു റിപ്പോർട്ടുകൾ. റേറ്റിങ് തട്ടിപ്പു കേസിൽ പാർഥോ ദാസ് ജയിലിലാണ്.

സെറ്റ് ടോപ് ബോക്സുകളിൽ പ്രത്യേക സോഫ്റ്റ്‍വെയർ സ്ഥാപിച്ച് ചാനലുകളുടെ റേറ്റിങ് കൃത്യമായി എടുക്കാനുളള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പദ്ധതി അട്ടിമറിക്കണമെന്ന് ദാസ് അർണബിനോട് അഭ്യർഥിക്കുന്നന്നതും ചാറ്റിൽ ഉണ്ട്. ട്രായ് പദ്ധതി നടപ്പായാൽ റിപ്പബ്ലിക് ചാനലിനും ബിജെപിക്കും തിരിച്ചടിയാകുമെന്നും പറയുന്നു. എല്ലാ മന്ത്രാലയങ്ങളും തങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശവും പ്രചരിക്കുന്നതിൽ ഉൾപ്പെടും.

]]>
വ്യാജ ടി.ആര്‍.പി റേറ്റിങ്; റിപ്പബ്ലിക്ക് ടി.വി സി.ഇ.ഒ അറസ്റ്റില്‍ https://malayalees.ch/fake-trp-rating-republic-tv-ceo-arrested/ Mon, 14 Dec 2020 04:23:22 +0000 https://malayalees.ch/?p=36865 വ്യാജ ടി.ആര്‍.പി റേറ്റിങ് കേസില്‍ റിപ്പബ്ലിക്ക് ടി.വി സി.ഇ.ഒയെ പൊലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക്ക് ടി.വി സി.ഇ.ഒ വികാസ് ഖഞ്ചന്ദാനിയെയാണ് മുംബൈയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അറസ്റ്റിലാകുന്ന പതിമൂന്നാമത്തെ ആളാണ് വികാസ്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്ന വികാസിന്‍റെ ഹരജി നാളെ കേള്‍ക്കാനിരിക്കെയാണ് അറസ്റ്റ് ചെയ്യുന്നത്.

ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പിന്‍റെ തലവന്‍ നിതിന്‍ ദിയോകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ ആറിന് മുംബൈ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഫോറന്‍സിക് ഓഡിറ്റര്‍മാരും ബാര്‍ക് അംഗങ്ങളുമടക്കം 140ഓളം സാക്ഷികളുടെ പേരാണ് എഫ്.ഐ.ആറിലുള്ളത്.

അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍. റിപ്പബ്ലിക് ടി.വി, ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെയാണ് ടി.ആര്‍.പിയില്‍ കൃത്രിമം കാണിച്ചതിന് പൊലീസ് കേസെടുത്തത്. ഇത്തരത്തിലുള്ള മൂന്നു കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തിയെന്നും ഇനി പരസ്യം നല്‍കില്ലെന്നും വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോസും പാര്‍ലെയും പ്രഖ്യാപിച്ചിരുന്നു.

ടെലിവിഷന്‍ റേറ്റിങിനായി ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍) തെരഞ്ഞെടുത്ത വീടുകളില്‍ സ്ഥാപിച്ച അതീവ രഹസ്യമായ ബാര്‍കോ മീറ്ററുകളില്‍ ചാനലുകള്‍ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍. വീട്ടുടമസ്ഥരെ കണ്ട് പണം വാഗ്ദാനം ചെയ്ത് ചില പ്രത്യേക ചാനലുകള്‍ മാത്രം എല്ലായ്‍പ്പോഴും വീട്ടില്‍ വെക്കാന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തി. ഉടമകള്‍ വീട്ടിലില്ലാത്ത സമയത്ത് വരെ ഈ ചാനലുകള്‍ വെക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് 400 മുതല്‍ 500 രൂപ വരെയാണ് മാസം പ്രതിഫലം നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

]]>
അര്‍ണബ് ജയിലില്‍ ആക്രമിക്കപ്പെട്ടേക്കാം, സുരക്ഷയില്‍ ആശങ്കയെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ https://malayalees.ch/on-arnab-goswamis-arrest-maharashtra-governor-dials-home-minister/ Tue, 10 Nov 2020 04:45:13 +0000 https://malayalees.ch/?p=34800 ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മുംബൈ പൊലീസ് അറസ്​റ്റ്​ ചെയ്​ത റിപബ്ലിക്​ ടി.വി എഡിറ്റർ അർണബ്​ ഗോസ്വാമിയുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച്​ മഹാരാഷ്​ട്ര ഗവർണർ. ജയിലിൽ വെച്ച്​ അർണബ്​ ഗോസ്വാമി ​ആക്രമിക്കപ്പെ​ടാന്‍ സാധ്യതയുണ്ടെന്നാണ് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി പറഞ്ഞത്. അര്‍ണബിനെ കാണാന്‍ വീട്ടുകാരെ പോലും അനുവദിക്കുന്നില്ലെന്നും ഗവർണർ വിമര്‍ശിച്ചു.

മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ ഗവര്‍ണര്‍ വിളിച്ചു. അർണബിന്‍റെ ആരോഗ്യ കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് അറിയിച്ചു. ബന്ധുക്കളെ കാണാന്‍ അര്‍ണബിനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം അർണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി നിരസിച്ചു. അറസ്റ്റ് നിയമ വിരുദ്ധമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അർണബ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവെ അടക്കമുളള അഭിഭാഷകർ അർണബിനു വേണ്ടി വാദിക്കാൻ എത്തി. എന്നാൽ കേസ് റദ്ദാക്കാനോ ഇടക്കാല ജാമ്യം അനുവദിക്കാനോ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി സാധാരണ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാമെന്ന് നിർദേശിച്ചു. അലിബാഗിൽ താത്കാലിക ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്ന അർണബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് മാറ്റിയിരുന്നു.

]]>
കോടതിക്കുള്ളിലും അർണബിന്റെ ടോക് ഷോ: പിടിച്ച് പുറത്താക്കുമെന്ന് മജിസ്ട്രേറ്റ് https://malayalees.ch/magistrate-told-arnab-to-maintain-decorum/ Sat, 07 Nov 2020 04:13:02 +0000 https://malayalees.ch/?p=34626 ചാനൽ ടോക് ഷോ സംസ്കാരം കോടതി മുറിയിലേക്കും നീണ്ടതോടെ റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബിന് മജിസ്ട്രേറ്റിന്റെ താക്കീത്. മുംബെെ ഡിസെെനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വാദം തുടരുന്നതിനിടെയാണ് അർണബിന് കോടതിയുടെ ശാസന.

ചാനൽ സ്റ്റുഡിയോ ഇന്റീരിയർ ഡിസെെൻ ചെയ്ത അൻവെയ് നായികിന്റെ ആത്മഹത്യയിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർ‌ണബിനെ മഹാരാഷ്ട്ര പൊലീസ് പിടികൂടിയത്. കോടതിയിൽ വാദത്തിനിടെ ഇടപെടുകയും ഡയസിൽ കയറുകയും ചെയ്ത അർണബിനോട് ചീഫ് മജിസ്ട്രേറ്റ് മര്യാദയോടെ പെരുമാറാൻ ആവശ്യപ്പെടുകയായിരുന്നു.

കോടതി നടപടിക്കിടയിൽ ഇടപെടരുതെന്ന് ആവശ്യപ്പെട്ട അലിബാ​ഗ് മജിസ്ട്രേറ്റ് സുനെെന പിങ്കാലെ, കുറ്റാരോപിതനെ പോലെ കോടതിയിൽ നിൽക്കാനും അർണബിനോട് പറഞ്ഞു.

വാദിഭാ​ഗം സംസാരിക്കുന്നതിനിടെ തന്റെ പരിക്കുകൾ മജിസ്ട്രേറ്റിനെ കാണിക്കാനായി അർണബ് ഡയസിൽ കയറുകയായിരുന്നു. എന്നാൽ മജിസ്ട്രേറ്റ് അർണബിനെ തടഞ്ഞു.

തുടർന്ന് തന്റെ അഭിഭാഷകൻ സംസാരിക്കുന്നതിനിടെ വീണ്ടും കെെ ഉയർത്തി പരിക്കിന്റെ കാര്യം പറയാൻ അർണബ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കോടതിയിൽ മര്യാദ പാലിക്കണമെന്ന് അർണബിനോട് മജിസ്ട്രേറ്റ് വീണ്ടും ആവശ്യപ്പെട്ടു. തുടർന്ന് മെഡിക്കൽ ഓഫീസറെ വിസ്തരിക്കുന്നതിനിടെ ഇടയിൽ കയറി സംസാരിച്ച അർണബ്, ഡോക്ടർ കള്ളം പറയുകയാണെന്ന് കുറ്റപ്പെടുത്തി.

കാര്യങ്ങൾ അതിര് കടന്നതോടെ, മര്യാദ​ പാലിക്കാൻ പറ്റിയില്ലങ്കിൽ അർണബിനെ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് മജിസ്ട്രേറ്റ് പറയുകയായിരുന്നു. ഇതോടെ അർണബ് ശാന്തനായി. എന്നാൽ വിധി പ്രവസ്താവത്തിനിടെ കോടതിക്കുള്ളിൽ വെച്ച് കൂൾ ഡ്രിങ്ക്സ് കുടിക്കാൻ ശ്രമിച്ച അർണബിനോട് കോടതിക്ക് വെളിയിൽ പോകാനും ആവശ്യപ്പെട്ടു. കോടതി നടപടികൾ വോയിസ് റെക്കോർഡ് ചെയ്യാൻ മുതിർന്ന അർണബിന്റെ ഭാര്യയെയും കോടതി തടഞ്ഞു.

]]>
‘അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ സന്തോഷിക്കുന്നു’; നായ്ക്കിന്റെ കുടുംബം https://malayalees.ch/happy-with-arnab-goswamis-arrest-there-was-pressure-to-close-the-case-from-police-earlier-naiks-family/ Thu, 05 Nov 2020 04:11:37 +0000 https://malayalees.ch/?p=34482 റിപ്പബ്ലിക് ടീവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ സന്തോഷിക്കുന്നുവെന്ന് ആന്‍വായ് നായ്ക്കിന്റെ കുടുംബം. ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ണബിന്റെ അറസ്റ്റ്. റിപ്പബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന ആന്‍വായ് നായികിന്റെ കുറിപ്പ് പൊലീസ് നേരത്തെ കണ്ടെത്തിരുന്നു.

അര്‍ണബിന്റെ അറസ്റ്റില്‍ സന്തോഷമുണ്ടെന്നും നേരത്തെ കേസ് ഒഴിവാക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ കുടുംബം പറഞ്ഞു.

റിപ്പബ്ലിക് ടി.വി തരാനുള്ള പണം നല്‍കാത്തത് തന്റെ അച്ഛനെയും മുത്തശ്ശിയെയും ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് നായിക്കിന്റെ മകള്‍ അദ്‌ന്യ ആരോപിച്ചു.

'അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ സന്തോഷിക്കുന്നു'; നായ്ക്കിന്റെ കുടുംബം

”ഞങ്ങള്‍ക്കിത് രാഷ്ട്രീയ വിഷയമാക്കാന്‍ ആഗ്രഹമില്ല, ഞങ്ങള്‍ക്ക് രണ്ട് പേര്‍ നഷ്ടപ്പെട്ടു. ഞങ്ങള്‍ക്ക് അര്‍ണബിനെപ്പോലെയുള്ളവര്‍ എത്രമാത്രം സ്വാധീനമുള്ളവരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു” ആന്‍വായ് നായ്ക്കിന്റെ മകള്‍ അദ്‌ന്യ പറഞ്ഞു.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് കേസുമായി താരതമ്യം ചെയ്താല്‍ തന്റെ ഭര്‍ത്താവ് ആത്മഹത്യാ കുറിപ്പ് എഴുതിയിട്ടും അറസ്റ്റ് ഒന്നും നടക്കാതിരുന്നത് എങ്ങനെ നീതിയാവുമെന്ന് നായ്ക്കിന്‍റെ ഭാര്യയും പറഞ്ഞു.

2018ല്‍ ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്തിരുന്നു. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്. ആര്‍കിടെക്ട്, ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയായിരുന്നു ഇത്.

റിപബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. റിപബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്. സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്ത വകയില്‍ കോടികള്‍ ലഭിക്കാതിരുന്നതോടെ അന്‍വായ് കടക്കെണിയിലകപ്പെട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

]]>
അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍ https://malayalees.ch/arnab-goswami-arrest/ Wed, 04 Nov 2020 04:54:38 +0000 https://malayalees.ch/?p=34439 റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് മര്‍ദിച്ചെന്ന് അര്‍ണബ് ഗോസ്വാമി ആരോപിച്ചു. മുംബൈയിലെ ഇന്‍റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

10 പൊലീസുകാര്‍ അര്‍ണബിന്‍റെ വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് റിപബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് വാനിലേക്ക് ബലം പ്രയോഗിച്ച് കയറ്റുന്നതിന്‍റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു.

ഇന്‍റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ണബിന്‍റെ അറസ്റ്റ്. 2018ലായിരുന്നു സംഭവം. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്. ആര്‍കിടെക്ട്, ഇന്‍റീരിയര്‍ ഡിസൈന്‍ കമ്പനിയായിരുന്നു ഇത്. റിപബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്‍റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. റിപബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്. സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്ത വകയില്‍ കോടികള്‍ ലഭിക്കാതിരുന്നതോടെ അന്‍വായ് കടക്കെണിയിലകപ്പെട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

സംഭവത്തില്‍ അലിഭാഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. അന്‍വായ് നായിക്കിന്‍റെ മകളുടെ അപേക്ഷ പരിഗണിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഈ കേസിലാണ് അറസ്റ്റ്. ടിആർപി തട്ടിപ്പ്, പൊലീസ് സേനയെ അപകീർത്തിപ്പെടുത്തൽ ഉൾപ്പടെയുള്ള കേസുകളിലും റിപബ്ലിക്ക് ടിവിക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

]]>
റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനുമെതിരെ ബോളിവുഡ്‍ https://malayalees.ch/top-bollywood-production-houses-move-court-against-republic-tv/ Tue, 13 Oct 2020 05:13:26 +0000 https://malayalees.ch/?p=33214 റിപ്പബ്ലിക് ടിവി, അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നീ പേരുകള്‍ എടുത്തു പറഞ്ഞാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്

ബോളിവുഡ് വ്യവസായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് റിപ്പബ്ലിക് ടി.വിക്കും ടൈംസ് നൗവിനുമെതിരേ കേസ് ഫയല്‍ ചെയ്ത് സൂപ്പര്‍ താരങ്ങളായ ഷാറൂഖ് ഖാനും അമീര്‍ഖാനും ഉള്‍പ്പടെ 34 ബോളിവുഡ് നിര്‍മ്മാതാക്കളും ചലച്ചിത്ര സംഘടനകളും. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ റിപ്പബ്ലിക് ടിവി, അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നീ പേരുകള്‍ എടുത്തു പറഞ്ഞാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ബോളിവുഡ് സിനിമ ലോകത്തിനെതിരെ അവഹേളനപരവും നിരുത്തരവാദപരവും അപകീര്‍ത്തിപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ ബോളിവുഡ് സിനിമ ലോകം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നടന്‍ അമീര്‍ ഖാന്റെ അമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, സല്‍മാന്‍ ഖാന്റെ ഉടമസ്ഥതയിലുള്ള സല്‍മാന്‍ ഖാന്‍ ഫിലിംസ്, ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ ഉള്‍പ്പെടെയാണ് ദില്ലി ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

”അഴുക്ക്”, ”മാലിന്യം”, ”കുംഭകോണം”, ”മയക്കുമരുന്ന്” എന്നിങ്ങനെയുള്ള അവഹേളനപരമായ വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിച്ചതിനെതിരാണ് കേസ് നല്‍കിയിരിക്കുന്നത്.

റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനുമെതിരെ
ബോളിവുഡ്‍
]]>