repo rates – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Dec 2021 08:09:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png repo rates – malayalees.ch https://malayalees.ch 32 32 തുടർച്ചയായ ഒൻപതാം തവണയും നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ https://malayalees.ch/rbi-repo-rates-remain-unchanged/ Wed, 08 Dec 2021 08:09:18 +0000 https://malayalees.ch/?p=53666 തുടർച്ചയായ ഒൻപതാം തവണയും നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35ശതമാനവുമായി തുടരും.

നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ജി.ഡി.പി വളർച്ച 9.5ശതമാനമാകുമെന്ന് ആർ.ബിഐ അറിയിച്ചു. അതേസമയം നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ ജി.ഡി.പി വളർച്ചാ അനുമാനം 6.8ശതമാനത്തിൽനിന്ന് 6.6ശതമാനമാക്കി കുറച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 5.3 ശതമാനം ആയിരിക്കുമെന്ന് ഗവർണർ ശക്തികാന്ത് ദാസ് വ്യക്തമാക്കി. മൂന്നാം പാദവാർഷികത്തിൽ പണപ്പെരുപ്പം 5.1ശതമാനവും നാലാം പാദവാർഷികത്തിൽ 5.7 ശതമാനവും ആയിരിക്കുമെന്നാണ് അനുമാനം.

വിലക്കയറ്റ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ആർ.ബി.ഐ നിരക്കിൽ മാറ്റം വരുത്തേണ്ട എന്ന തീരുമാനമെടുത്തത്. ഒമിക്രോൺ വകഭേദം വീണ്ടും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്ക പണയ നയസമതി യോഗം വിലയിരുത്തി.

]]>