renji trophy – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Feb 2022 04:37:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png renji trophy – malayalees.ch https://malayalees.ch 32 32 രഞ്ജി ട്രോഫിക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു; സച്ചിൻ ബേബി നായകൻ; രണ്ട് പുതുമുഖങ്ങൾ https://malayalees.ch/renjitrophy-keralateam-2022/ Wed, 09 Feb 2022 04:37:04 +0000 https://malayalees.ch/?p=56688 രഞ്ജി ട്രോഫിക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി നായകനാകുന്ന ടീമിൽ രണ്ട് പുതുമുഖങ്ങളാണുള്ളത്. വരുൺ നായനാർ, ഏഥൻ ആപ്പിൾ ടോം എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ ആണ്.

ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ ടീമുകളാണ് കേരളത്തിന്‍റെ എതിരാളികള്‍. മത്സരങ്ങള്‍ രാജ്കോട്ടിൽ നടക്കും. ഗ്രൂപ്പ് ജേതാക്കള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ഒന്‍പത് വേദികളിലായി 38 ടീമുകള്‍ ഇക്കുറി മാറ്റുരയ്‌ക്കും. നാല് ടീമുകളുളള എട്ട് എലീറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണ് പ്രാഥമിക ഘട്ടത്തിൽ.

പേസര്‍ എസ് ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്നു. ആലപ്പുഴയിലെ രഞ്ജി ട്രോഫി ക്യാംപില്‍ ശ്രീശാന്ത് കഴിഞ്ഞ ദിവസമാണ് എത്തിയത്. ഐപിഎൽ താരലേലത്തിനുളള അന്തിമപട്ടികയില്‍ എത്തിയതിന് പിന്നാലെയാണ് ശ്രീശാന്ത് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. രാജ്കോട്ടില്‍ ഈ മാസം 17നാണ് ര‍ഞ്ജി ട്രോഫി തുടങ്ങുന്നത്.

അതേസമയം സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ കളിക്കില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലുള്ള സ‍ഞ്ജു 17-ാം തീയതി മാത്രമേ രാജ്കോട്ടിലേക്ക് പോവുകയുള്ളൂ.

]]>