relief fund – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Aug 2023 10:33:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png relief fund – malayalees.ch https://malayalees.ch 32 32 കിണറിടിഞ്ഞ് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് സഹായധനം കൈമാറി https://malayalees.ch/relief-fund-handed-over-to-maharajas-family/ Tue, 01 Aug 2023 10:33:00 +0000 https://malayalees.ch/?p=85426 തിരുവനന്തപുരത്ത് കിണറിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് സഹായധനം തൊഴിൽ മന്ത്രി വി ശിവൻകുട്ടി കൈമാറി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി 2010 പ്രകാരം തൊഴിലിനിടെ മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് നൽകുന്ന ധനസഹായത്തുകയാണ് കൈമാറിയത്. 2 ലക്ഷം രൂപയുടെ ചെക്ക് മഹാരാജന്റെ ഭാര്യ സെൽവിക്ക് മന്ത്രി കൈമാറി.

തിരുവനന്തപുരം എംജിഎം പബ്ലിക് സ്കൂളിന്റെ നല്ല പാഠം പദ്ധതിയുമായി ചേർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മഹാരാജന്റെ കുടുംബത്തിനായി പുതുക്കിപ്പണിഞ്ഞ വീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. തമിഴ്നാട് തോവാളക്കടുത്ത് പെരുമാൾപുരം സ്വദേശിയായ വെങ്ങാനൂർ നീലകേശിറോഡ് നെല്ലിയറത്തലയിൽ മഹാരാജൻ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് അടിയിൽപ്പെടുകയായിരുന്നു.

]]>
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചതായി പരാതി; സുവേന്ദു അധികാരിക്കെതിരെ കേസ് https://malayalees.ch/bjp-leader-suvendu-adhikari-accused-of-stealing-relief-materials-2/ Mon, 06 Mar 2023 09:01:09 +0000 https://malayalees.ch/?p=77453 പശ്ചിമ ബംഗാളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചു എന്ന പരാതിയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസെടുത്ത് പൊലീസ്. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ കാന്തി മുനിസിപ്പൽ ഗോഡൗണിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിച്ച ലക്ഷങ്ങൾ വിലയുള്ള വസ്തുക്കൾ കടത്തിയെന്നാണ് പരാതി. മുൻസിപ്പൽ അഡ്മിനിസ്‌ട്രേറ്റവ് ബോർഡ് അംഗം റാത്‌നയാണ് പരാതി നൽകിയത്.

സുവേന്ദു അധികാരിയുടെ നിർദേശപ്രകാരം കഴിഞ്ഞ മേയ് 29ന് സുവേന്ദുവിന്റെ സഹോദരനും മുൻ മുൻസിപ്പൽ ചെയർമാനുമായ സൗമേന്ദു അധികാരി ഗോഡൗണിന്റെ പൂട്ട് തകർത്ത് സാധനങ്ങൾ മോഷ്ടിച്ചുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ഇത് ആരോപണം സംബന്ധിച്ച് സുവേന്ദു അധികാരി ഇതുവരെ പ്രതികരിച്ചിട്ടില്ല.

]]>
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചതായി പരാതി; സുവേന്ദു അധികാരിക്കെതിരെ കേസ് https://malayalees.ch/bjp-leader-suvendu-adhikari-accused-of-stealing-relief-materials/ Sat, 04 Mar 2023 11:02:40 +0000 https://malayalees.ch/?p=77387 പശ്ചിമ ബംഗാളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചു എന്ന പരാതിയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസെടുത്ത് പൊലീസ്. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ കാന്തി മുനിസിപ്പൽ ഗോഡൗണിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിച്ച ലക്ഷങ്ങൾ വിലയുള്ള വസ്തുക്കൾ കടത്തിയെന്നാണ് പരാതി. മുൻസിപ്പൽ അഡ്മിനിസ്‌ട്രേറ്റവ് ബോർഡ് അംഗം റാത്‌നയാണ് പരാതി നൽകിയത്.

സുവേന്ദു അധികാരിയുടെ നിർദേശപ്രകാരം കഴിഞ്ഞ മേയ് 29ന് സുവേന്ദുവിന്റെ സഹോദരനും മുൻ മുൻസിപ്പൽ ചെയർമാനുമായ സൗമേന്ദു അധികാരി ഗോഡൗണിന്റെ പൂട്ട് തകർത്ത് സാധനങ്ങൾ മോഷ്ടിച്ചുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ഇത് ആരോപണം സംബന്ധിച്ച് സുവേന്ദു അധികാരി ഇതുവരെ പ്രതികരിച്ചിട്ടില്ല.

]]>