Reliance – malayalees.ch https://malayalees.ch Malayalam Online News Portal Sat, 11 Jun 2022 04:39:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Reliance – malayalees.ch https://malayalees.ch 32 32 ഐപിഎൽ സംപ്രേഷണാവകാശം; ആമസോണും ഗൂഗിളും പിന്മാറി https://malayalees.ch/ipl-media-rights-amazon-google-out/ Sat, 11 Jun 2022 04:39:11 +0000 https://malayalees.ch/?p=63236 ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി. നാളെ ലേലം നടക്കാനിരിക്കെയാണ് അമേരിക്കൻ കമ്പനികൾ പിന്മാറിയത്. ഇതോടെ, റിലയൻസ് ഗ്രൂപ്പ്, സ്റ്റാർ ഇന്ത്യ എന്നീ കമ്പനികൾ തമ്മിലാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച ക്രിക്കറ്റ് ലീഗിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള പ്രധാന മത്സരം. ജിയോ, ഹോട്ട്‌സ്റ്റാർ എന്നിവർ തമ്മിലാണ് ഡിജിറ്റൽ അവകാശത്തിനായി പോരടിക്കുക.

സംപ്രേഷണാവകാശത്തിനായി കമ്പനികൾ മുടക്കേണ്ട കുറഞ്ഞ തുക 32,890 കോടി രൂപയാണ്. നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നൽകുക. ഒടിടി, ടെലിവിഷൻ സംപ്രേഷണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പെട്ട മത്സരങ്ങൾ നാല് ബണ്ടിലുകളാക്കി തിരിച്ചിരിക്കുകയാണ്. ഓരോ ബണ്ടിലും ഓരോ കമ്പനികളാവും സ്വന്തമാക്കുക. ഈ നാല് ബണ്ടിലുകൾക്കും കൂടിയാണ് തുക.

ഇന്ത്യാ വൻകരയിലെ സംപ്രേഷണാവകാശമാണ് ബണ്ടിൽ എയിൽ ഉള്ളത്. ഓരോ മത്സരത്തിനും 49 കോടി രൂപ വച്ച് ആകെ 18,130 കോടി രൂപയാണ് ഈ ബണ്ടിലിനായി മുടക്കേണ്ടത്. ഡിജിറ്റൽ സംപ്രേഷണാവകാശത്തിനായി ഒരു മത്സരത്തിന് 33 കോടി രൂപ വച്ച് ആകെ 12,210 കോടി രൂപ നൽകണം. ബണ്ടിൽ സിയിൽ 18 മത്സരങ്ങളുണ്ട്. ഓപ്പണിംഗ് മത്സരങ്ങൾ, നാല് പ്ലേ ഓഫ് മത്സരങ്ങൾ, ഡബിൾ ഹെഡറുകളിലെ രാത്രി മത്സരങ്ങൾ എന്നിവയ്ക്കായി ആകെ 1440 കോടി രൂപയാണ് തുക. ഇത് ഒടിടിയ്ക്ക് മാത്രമേ ലഭിക്കൂ. ബണ്ടിൽ ഡിയിലുള്ളത് ലോകത്തിൻ്റെ മറ്റിടങ്ങളിലെ സംപ്രേഷണാവകാശമാണ്. ഇതിനായി ഒരു മത്സരത്തിന് 3 കോടി രൂപ വച്ച് 1110 കോടി രൂപ മുടക്കണം. ഇന്ത്യക്ക് പുറത്ത് ടെലിവിഷൻ, ഡിജിറ്റൽ അവകാശങ്ങൾ ഉള്ളവർക്കേ ഇത് നൽകൂ.

വരും സീസണുകളിൽ ഐപിഎൽ മത്സരങ്ങളുടെ എണ്ണം വർധിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 2023 മുതൽ 2027 വരെയുള്ള സീസണുകളിൽ മത്സരങ്ങളുടെ എണ്ണം ക്രമാനുഗതമായി വർധിപ്പിക്കാനാണ് ബിസിസിഐയുടെ ആലോചന. 2023, 2024 സീസണുകളിൽ 74 മത്സരങ്ങൾ വീതമാണ് ഉണ്ടാവുക. 2025, 2026 സീസണുകളിൽ ഇത് 84 മത്സരങ്ങളായി വർധിക്കും. 2027 സീസണിൽ 10 മത്സരങ്ങൾ കൂടി വർധിച്ച് 94 മത്സരങ്ങളാവും. എന്നാൽ, 84 മത്സരങ്ങളിൽ നിർത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്.

]]>
മോദി സ്‌റ്റേഡിയത്തിൽ ഒരു ഭാഗത്ത് അദാനി, മറുഭാഗത്ത് റിലയൻസ്; മൈതാനത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ https://malayalees.ch/reliance-and-adani-pavilion-ends-in-motera/ Wed, 24 Feb 2021 12:20:04 +0000 https://malayalees.ch/?p=40628 ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദ് മൊട്ടേര സ്‌റ്റേഡിയത്തിന് ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയത്. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റിയാണ് സ്‌റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നൽകിയത്.

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് തീർത്തും അപ്രതീക്ഷിതമായാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റൽ ചടങ്ങ് നടന്നത്. പുതുക്കിപ്പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജ്ജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റേഡിയം സമുച്ചയത്തിൽ സർദാൽ വല്ലഭ്ഭായ് പട്ടേൽ സ്‌പോർട് എൻക്ലേവിന് രാഷ്ട്രപതി തറക്കല്ലിടുകയും ചെയ്തു.

1,32,000 കാണികളെ ഉൾക്കൊള്ളുന്ന കൂറ്റൻ നിർമിതിയാണ് മോദി സ്‌റ്റേഡിയം. എന്നാൽ മൂന്നാം ടെസ്റ്റിൽ സാമൂഹിക അകലം പാലിച്ച് 40000-50000 കാണികൾക്കാണ് നിലവിൽ പ്രവേശനമുള്ളത്. ഓസീസിലെ മെൽബൺ സ്‌റ്റേഡിയത്തെ മറികടന്നാണ് മോദി സ്‌റ്റേഡിയം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനം എന്ന ഖ്യാതി സ്വന്തമാക്കുന്നത്. തൊണ്ണൂറായിരം പേർക്കാണ് എംസിജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെൽബൺ ഗ്രൗണ്ടിൽ ഇരിപ്പിടമുള്ളത്.

റിലയൻസിനും അദാനിക്കും ഇടം!

അതിലേറെ കൗതുകകരം, മോദി സ്‌റ്റേഡിയത്തിന്റെ രണ്ട് പവലിയൻ എൻഡുകൾ നിലവിൽ അറിയപ്പെടുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് കോർപറേറ്റ് ഭീമന്മാരുടെ പേരിലാണ് എന്നതാണ്. ഒന്ന് റിലയൻസിന്റെയും മറ്റൊന്ന് അദാനിയുടെയും.

കേന്ദ്രസർക്കാർ ഈയിടെ പാസാക്കിയ വിവാദ കാർഷിക നിയമങ്ങളുടെ ഗുണഭോക്താക്കൾ അദാനിയും റിലയൻസുമാണ് എന്ന ആക്ഷേപങ്ങൾക്കിടെയാണ് രണ്ടു കമ്പനികൾക്കും മോദി സ്‌റ്റേഡിയത്തിൽ പവലിയനുകൾ ഉണ്ടാകുന്നത്.മോദിയും വൻകിട കമ്പനികളും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായി സാമൂഹിക മാധ്യമങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

2,38,714 ചതുരശ്ര മീറ്ററിലെ അത്ഭുതം

63 ഏക്കറിൽ പടർന്നു കിടക്കുന്ന സ്റ്റേഡിയം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് പണി കഴിപ്പിച്ചത്. 2,38,714 ചതുരശ്ര മീറ്ററിലാണ് മൈതാനം പടർന്നു കിടക്കുന്നത്. പതിനൊന്ന് പിച്ചുകൾ സജ്ജമാക്കിയിട്ടുണ്ട്. മഴയവസാനിച്ച് മുപ്പത് മിനിറ്റിനകം കളി പുനരാംഭിക്കാൻ സ്റ്റേഡിയത്തിൽ സംവിധാനമുണ്ട്.

ഫ്‌ളഡ്‌ലിറ്റിനായി എൽഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളത്. സ്‌റ്റേഡിയത്തിലേക്ക് നിഴൽ പതിക്കാതെ വെളിച്ചം വരുന്ന രീതിയിലാണ് ക്രമീകരണം. ഇന്ത്യയിലെ ഒരു സ്‌റ്റേഡിയത്തിൽ ആദ്യമായാണ് ഇത്തരത്തിൽ വെളിച്ചം ക്രമീകരിക്കുന്നത്.

നിർദിഷ്ട സ്‌പോർട്‌സ് എൻക്ലേവിൽ അമ്പനായിരം സീറ്റുള്ള അതലറ്റിക്-ഫുട്‌ബോൾ സ്‌റ്റേഡിയം, 12000 സീറ്റുള്ള ഇൻഡോർ സ്‌റ്റേഡിയം, 120000 ചതുരശ്ര അടിയുള്ള ഇൻഡോർ അക്വാറ്റിക് സെന്റർ, 15000 പേർക്ക് ഇരിക്കാവുന്ന ഹോക്കി സ്‌റ്റേഡിയം, 3000 അപ്പാർട്ട്‌മെന്റുകളുള്ള അതലറ്റിക് വില്ലേജ് എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാർ, ഗുജറാത്ത് സർക്കാർ, അഹമ്മദാബാദ് അർബൺ ഡവലപ്‌മെന്റ് അതോറിറ്റി എന്നിവർ സംയുക്തമായി സഹകരിച്ചാണ് നിർമാണം.

]]>
ബഹിഷ്‌കരണം; ഡൽഹിയിൽ കൂട്ടത്തോടെ അടച്ചുപൂട്ടി റിലയൻസ് https://malayalees.ch/reliance-stores-closed-in-delhi/ Wed, 17 Feb 2021 11:40:27 +0000 https://malayalees.ch/?p=40311 കർഷക ബഹിഷ്‌കരണം മൂലം ഡൽഹിയിലും പരിസരപ്രദേശങ്ങളിലും റിലയൻസ് സ്ഥാപനങ്ങൾക്ക് കൂട്ടത്തോടെ പൂട്ടുവീഴുന്നതായി മാധ്യമപ്രവർത്തകന്റെ കുറിപ്പ്. ഡൽഹി-ലുധിയാന ഹൈവേയിലെ യാത്രയിൽ ഇത്തരത്തിൽ നിരവധി സ്ഥാപനങ്ങൾ കണ്ടെന്ന് മലയാളി മാധ്യമപ്രവർത്തകൻ രാജീവ് മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ഡൽഹി ലുധിയാന ഹൈവേയിലൂടെ പോകുമ്പോൾ കർഷക സമര വേദിയിൽ നിന്ന് തിരിച്ചു പോകുന്ന ബാച്ചുകളെയും അവിടേക്കു വരുന്ന ബാച്ചുകളെയും കാണാം. ചെറുപ്പക്കാരും പ്രായേമേറിയവരുമൊക്കെയുണ്ട് ട്രാക്ടറുകൾ വലിച്ചു കൊണ്ടുപോകുന്ന ട്രോളികളിൽ.

ഫാസ്ടാഗ് നിർബന്ധമാക്കിയിട്ടും ടോളുകളിൽ തിരക്കില്ല. കാരണം ഹരിയാനയിലെയും പഞ്ചാബിലെയും ഒരു ടോൾ ബൂത്തുകളിലും ഇപ്പോൾ ടോളില്ല. വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ടോൾ കൊടുക്കാതെ പോകുന്നു. കർഷകർ ഒഴിപ്പിച്ച ടോൾ ബൂത്തുകളാണ് എല്ലാം. രാജസ്ഥാനിലും അതുപോലെയാകുന്നുവെന്നു കേൾക്കുന്നു.

മറ്റൊരു കൗതുകം കണ്ടത് റിലയൻസ് പെട്രോൾ പമ്പുകളിൽ ആളില്ല എന്നതാണ്. നൈട്രജനും എയറും ഫ്രീയാണ്, ദേശത്തിന്റെ പമ്പാണ് എന്നൊക്കെ അഭ്യർഥിക്കുന്ന വലിയ ബോർഡുകളും ചെറിയ ബോർഡുകളും ധാരാളമുണ്ട്.

റിലയൻസ് ഫ്രഷ്, റിലയൻസ് ട്രെൻഡ്‌സ്, മിനി മാർക്കറ്റുകളൊക്കെ അടഞ്ഞു കിടക്കുന്നു. കർഷകരുടെ ബഹിഷ്‌കരണാഹ്വാനം സ്വീകരിച്ച് ഒരാളും ആ വഴിക്കു പോകാതായപ്പോൾ പൂട്ടിയതാണെന്നറിഞ്ഞു. അവിടുള്ളവരുടെ തൊഴിലൊക്കെ എന്തായോ എന്തോ?

വാഹനങ്ങളിൽ എല്ലാം കർഷക പതാകകളും മുദ്രാവാക്യങ്ങളും. ധാബകളിൽ കർഷകപതാകയുള്ള ട്രാക്ടറുകളും ജീപ്പുകളും നിർത്തിയിട്ടു സെൽഫി സ്‌പോട്ടുകളുമുണ്ട്.

]]>
കൃഷിഭൂമി വാങ്ങിയിട്ടില്ല, കോര്‍പറേറ്റ് ഫാമിങ്ങിനുമില്ല; സമരത്തില്‍ മുട്ടിടിച്ച് റിലയന്‍സ് https://malayalees.ch/no-plans-to-enter-contract-farming-says-reliance-industries/ Mon, 04 Jan 2021 08:12:47 +0000 https://malayalees.ch/?p=37982 ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ വീണ്ടും വിറച്ച് റിലയന്‍സ്. പ്രതിഷേധത്തില്‍ റിലയന്‍സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും കോര്‍പറേറ്റ് ഫാമിങ്ങിലേക്ക് കടക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും കമ്പനി വ്യക്തമാക്കി. വാര്‍ത്താ കുറിപ്പിലാണ് റിലയന്‍സ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘കോര്‍പറേറ്റ് ഫാമിങ്ങ്, കോണ്‍ട്രാക്ട് ഫാമിങ്ങ് എന്നിവയുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ല. കോണ്‍ട്രാക് ഫാമിങ്ങിലേക്കോ കോര്‍പറേറ്റ് ഫാമിങ്ങിലേക്കോ പ്രവേശിക്കാന്‍ ഒരു പദ്ധതിയുമില്ല’- എന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ത്താകുറിപ്പ്.

ഒരു കൃഷി ഭൂമിയും വാങ്ങിയിട്ടില്ല. മിനിമം താങ്ങുവിലയ്ക്കാണ് വിതരണക്കാര്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത്. കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആരുമായും ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയിട്ടില്ല. അത്തരത്തില്‍ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുമില്ല- വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഉല്‍പ്പന്നത്തിന് ന്യായമായ ലാഭം കിട്ടണമെന്ന് കര്‍ഷകന്റെ ആഗ്രഹത്തിന് ഒപ്പമാണ് റിലയന്‍സ്. അവരുടെ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും മതിയായി പ്രതിഫലം കിട്ടണം. തങ്ങളുടെ വിതരണക്കാരുടെ മേല്‍ മിനിമം താങ്ങുവില സംവിധാനം ഉറപ്പുവരുത്തും

റിലയന്‍സ്‌

പഞ്ചാബിലും ഹരിയാനയിലും ജിയോ ടവറുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും റിലയന്‍സ് അറിയിച്ചു. പഞ്ചാബില്‍ മാത്രം ആയിരത്തി അഞ്ഞൂറിലേറെ മൊബൈല്‍ ടവറുകള്‍ക്കാണ് കര്‍ഷക പ്രതിഷേധത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. സംസ്ഥാനത്ത് റിലയന്‍സ് ഫ്രഷ് സ്‌റ്റോറുകള്‍ക്കെതിരെയും ആക്രമണമുണ്ടായിരുന്നു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങളുടെ പ്രധാന ഗുണഭോക്താക്കള്‍ അംബാനിയും അദാനിയുമാണ് എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് റിലയന്‍സ് വിശദീകരണവുമായി രംഗത്തു വരുന്നത്. നേരത്തെ, പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ റിലയന്‍സ് ജിയോ സേവനങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു.

]]>
ജിയോ ഫൈബർ 399 രൂപ മുതൽ; 12 ഒ.ടി.ടി സേവനങ്ങള്‍ സൗജന്യം https://malayalees.ch/reliance-jio-launches-four-jiofiber-plans-starting/ Wed, 02 Sep 2020 04:11:01 +0000 https://malayalees.ch/?p=31176 എല്ലാ സേവനങ്ങൾക്കുമായി ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതിയാവും

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി 399 രൂപ പ്രതിമാസ നിരക്കുള്ള പരിധിയില്ലാത്ത പുതിയ ബ്രോഡ്ബാന്റ് പ്ലാനുമായി ജിയോ. പുതിയ ഉപഭോക്താക്കൾക്കായി 30 ദിവസത്തെ ഫ്രീ ട്രയൽ ആണ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 399 രൂപ മുതലാണ് പ്ലാനുകൾ തുടങ്ങുന്നത്. 30എം.ബി.പി.എസാകും പ്ലാനിന്റെ വേഗത.

100എം.ബി.പി.എസ്സുള്ള 699രൂപയുടെയും150 എം.ബി.പി.എസ്സുള്ള 999രൂപയും 300 എം.ബി.പി.എസ്സുള്ള1, 499രൂപയുടെയും പ്ലാനുകള്‍ നിലവിലുണ്ട്. ഡാറ്റാ പ്ലാനുകള്‍ക്കൊപ്പം പരിധിയില്ലാത്ത വോയ്സ്കോളുകളും ലഭിക്കും. ഇതോടൊപ്പം 4കെ സെറ്റ്ടോപ്പ്ബോക്‌സും സൗജന്യമായിലഭിക്കും. 999 രൂപയ്ക്ക് സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇൻ്റർനെറ്റും വോയിസും ഒപ്പം 11 ഒടിടി സേവനങ്ങളും ലഭിക്കും. 1499 രൂപക്ക് സെക്കൻഡിൽ 300 മെഗാബൈറ്റ്സ് വേഗതയിൽ ഒരു ഒ.ടി.ടി സേവനം കൂടി ലഭിക്കും. ആകെ 12 ഒ.ടി.ടി സേവനങ്ങൾ ഇതിൽ ലഭിക്കും.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ, ഡിസ്നി+ഹോട്ട്സ്റ്റാർ, വൂട്ട്, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂ, ജിയോസാവൻ, യൂട്യൂബ്, ഇറോസ് നൗ എന്നിവകളാണ് ജിയോഫൈബർ നൽകുന്ന ഒ.ടി.ടി സേവനങ്ങൾ. എല്ലാ സേവനങ്ങൾക്കുമായി ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതിയാവും.

]]>