rehabilitation – malayalees.ch https://malayalees.ch Malayalam Online News Portal Sat, 14 Jan 2023 04:22:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rehabilitation – malayalees.ch https://malayalees.ch 32 32 ജോഷിമഠ് ഭൗമ പ്രതിഭാസം: 45 കോടിയുടെ ധനസഹായം, പുനരധിവാസ പദ്ധതി സംബന്ധിച്ച് പ്രാഥമിക ധാരണയായി https://malayalees.ch/rs-45-crore-to-joshimath-families-key-cabinet-decisions/ Sat, 14 Jan 2023 04:22:32 +0000 https://malayalees.ch/?p=74464 ജോഷിമഠ് ഭൗമ പ്രതിഭാസത്തിൽ പുനരധിവാസ പദ്ധതി സംബന്ധിച്ച് പ്രാഥമിക ധാരണയായി. ന്യൂ തെഹ്‌രിയിലെ മാതൃകയിൽ സ്ഥിരതാമസ സൗകര്യം ഒരുക്കും. പുനരധിവാസത്തിനായി സ്ഥലങ്ങൾ കണ്ടെത്തി. 45 കോടിയുടെ ധനസഹായം മന്ത്രിസഭ പാസാക്കി. 6 മാസത്തേക്ക് അയ്യായിരം രൂപ മാസം വാടക തുക നൽകും. 6 മാസത്തെ വൈദ്യുതി, വെള്ളം എന്നിവയുടെ ബിൽ ഒഴിവാക്കി. ലോൺ ഇഎംഐയിൽ 1 വർഷത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചു.

ഇതിനിടെ ജോഷിമഠ് ഭൗമ പ്രതിഭാസത്തിൽ ആശങ്ക പ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആർഒ. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവൻ മുങ്ങാമെന്ന് ഐഎസ്ആർഒയുടെ കണ്ടെത്തൽ.

ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ജോഷിമഠ് 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. 2022 ഡിസംബർ 27-നും 2023 ജനുവരി 8-നും ഇടയിലാണ് താഴ്ന്നത്. താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തിയും വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

2022 ഏപ്രിലിനും നവംബറിനുമിടയിൽ ജോഷിമഠ് നഗരത്തിൽ 9 സെ.മി ഇടിവ് രേഖപ്പെടുത്തി. നഗര കേന്ദ്രം, സൈനിക ഹെലിപാഡ്, നർസിങ് മന്ദിർ എന്നിവിടങ്ങളിൽ ദ്രുതഗതിയിലുള്ള ഇടിച്ചിൽ ഉണ്ടാകുന്നുവെന്നും ഐഎസ്ആർഒയുടെ പഠനത്തിൽ പറയുന്നു.

]]>
ലഹരി വിമോചന കേന്ദ്രത്തില്‍ നിന്ന് തിരിച്ചെത്തിയ യുവാവ് കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി https://malayalees.ch/delhi-man-kills-his-four-family-members/ Thu, 24 Nov 2022 04:35:40 +0000 https://malayalees.ch/?p=71790 ഡല്‍ഹിയില്‍ ലഹരിക്കടിമയായ യുവാവ് കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു. ലഹരി വിമോചന കേന്ദ്രത്തില്‍ നിന്ന് തിരിച്ചെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് 25കാരനായ കേശവ് എന്ന യുവാവ് ക്രൂരകൃത്യം നടത്തിയത്. മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന രാത്രി വീട്ടുകാരുമായി ഇയാള്‍ വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെ നാല് പേരെയും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. നാല് പേരുടെയും മൃതദേഹം വ്യത്യസ്ത മുറികളിലായിട്ടായിരുന്നു കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസെത്തുമ്പോള്‍ വീട്ടില്‍ രക്തം തളംകെട്ടിയ നിലയിലായിരുന്നു.

കേശവിന്റെ പിതാവ് ദിനേഷ് (50), മാതാവ് ദര്‍ശന, സഹോദരി ഉര്‍വശി (18), മുത്തശ്ശി ദീവാന ദേവി(75) എന്നിവരാണ് കൊല്ലപ്പെട്ടത്.

]]>
കുടിയിറക്കപ്പെട്ട് 14 വർഷമായിട്ടും മൂലമ്പള്ളി പുനരധിവാസ പാക്കേജ് നടപ്പായില്ല https://malayalees.ch/the-moolampally-rehabilitation-package-has-not-been-implemented-even-after-14-years-of-eviction/ Mon, 07 Feb 2022 04:40:58 +0000 https://malayalees.ch/?p=56594 വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവർ 14 വർഷത്തിനിപ്പുറവും നീതിക്കായി സർക്കാരിനോട് കേഴുന്നു. സർക്കാരുകൾ മാറി മാറി വന്നിട്ടും പുനരധിവാസ പാക്കേജ് പകുതി പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. വാഗ്ദാന ലംഘനത്തിന്റെ വാർഷികത്തിൽ കാക്കനാട് തുതിയൂരിൽ മൂലംമ്പിള്ളി കോ-ഓർഡിനേഷൻ കമ്മിറ്റി ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.

2008 ഫെബ്രുവരി ആറിന് പൊലീസ് നടപടിയോടെ ആയിരുന്നു വല്ലാർപാടം പദ്ധതി വേണ്ടിയുളള കുടിയൊഴിപ്പിക്കൽ. ഹൈവേയും റെയിൽവേയും നിർമ്മിക്കാനായി മൂലമ്പിള്ളി, മുളവുകാട് , മഞ്ഞുമ്മൽ, ഇളമക്കരയടക്കം ഏഴിടങ്ങളിൽ നിന്നുമായി കുടിയൊഴിപ്പിച്ചത് 316 കുടുംബങ്ങളെ പുനരധിവാസത്തിനായി ഏഴ് സ്ഥലങ്ങൾ കണ്ടെത്തിയതിൽ ആറും ചതുപ്പ് നിലങ്ങളായിരുന്നു. അവിടെ പൈലിങ് നടത്തി വീട് വയ്ക്കാമെന്നായിരുന്നു സർക്കാർ നിലപാടെങ്കിലും വീട് നിർമ്മിക്കാൻ കഴിയാത്ത സാഹചര്യമാണുളളത്. സ്വന്തം മണ്ണിൽ നിന്നും പുറത്താക്കപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും ഇന്നും വീടും, സ്ഥിരം തൊഴിലുമായിട്ടില്ല.

കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് 2008 മാർച്ച് 19 നാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. വീട് നിർമ്മിച്ച് താമസിക്കാൻ കഴിയുന്നതു വരെ 5000 രൂപമാസവാടക, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാൾക്ക് വല്ലാർപാടം പദ്ധതിയിൽ ജോലി, ഉപജീവനം നഷ്ടപ്പെട്ടവർക്ക് പകരം സംവിധാനം, സർക്കാർ നൽകിയ നഷ്ടപരിഹാര തുകയിൽ നിന്ന് ആദായനികുതി ഈടാക്കില്ല എന്നതടക്കം നിരവധി വാഗ്ദാനങ്ങൾ. എന്നാൽ ഇവയെല്ലാം ഇന്നും കടലാസിൽ തന്നെയാണ് എന്നതാണ് വസ്തുത.

316 കുടുംബാംഗങ്ങളിൽ കേവലം 40 കുടുംബങ്ങൾക്ക് മാത്രമാണ് പുനരധിവാസ ഭൂമിയിൽ വീട് വച്ച് താമസിക്കാൻ സാധിച്ചത്. അതിൽ തന്നെ ചിലത് ചരിഞ്ഞു. ചിലതിൽ വിള്ളലുകളും രൂപപ്പെട്ടു. . വീട് വച്ചവരുടെ സ്ഥിതി ഇതായിരിക്കെ എങ്ങനെ ഇവിടെ വീട് വച്ചു താമസിക്കുമെന്നാണ് ഇവര് ചോദിക്കുന്നത്. സർക്കാർ നൽകിയ ഭൂമിയിൽ വീട് നിർമ്മിക്കാൻ ധനകാര്യ സ്ഥാപനങ്ങളൊന്നും വായ്പ നൽകുന്നില്ല. 25 വർഷത്തേയ്ക്ക് പട്ടയ ഭൂമി കൈമാറാൻ കഴിയില്ലെന്ന വ്യവസ്ഥയാണ് ഇതിന് കാരണം. കുടിയൊഴിപ്പിക്കലിന്റെ പതിനാലാം വര്‍ഷവും വികസനത്തിന്റെ ഇരകളായി വേദനയോടെ നില്‍ക്കുകയാണ് മൂലന്പിളളിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവർ.

]]>