Refugee – malayalees.ch https://malayalees.ch Malayalam Online News Portal Thu, 12 Nov 2020 04:19:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Refugee – malayalees.ch https://malayalees.ch 32 32 അഭയാർഥി വിദ്യാർഥികൾക്കായി ഡിജിറ്റൽ സ്കൂളുമായി ദുബൈ https://malayalees.ch/digital-school-for-refugees-by-dubai/ Thu, 12 Nov 2020 04:19:47 +0000 https://malayalees.ch/?p=34930 ലോകമെമ്പാടുമുള്ള അഭയാർഥി വിദ്യാർഥികൾക്കായി ദുബൈ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനകം 10 ലക്ഷം വിദ്യാർഥികൾക്ക് വിദ്യാഭ്യാസം എത്തിക്കുകയാണ് ഡിജിറ്റൽ സ്കൂളിന്‍റെ ലക്ഷ്യം.

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് ട്വിറ്ററിലൂടെ പുതിയ ഡിജിറ്റൽ സ്കൂൾ പദ്ധതി പ്രഖ്യാപിച്ചത്. ഈ വർഷം ഇരുപതിനായിരം വിദ്യാർഥികൾക്ക് ഡിജിറ്റൽ സ്കൂൾ മുഖേന വിദ്യാഭ്യാസമെത്തിക്കും. വിദ്യ നേടാൻ സാധിക്കാത്ത 10 ലക്ഷം വിദ്യാർഥികൾക്ക് അറിവ് നൽകാൻ കഴിയും വിധം അഞ്ച് വർഷത്തിനകം ഡിജിറ്റൽ സ്കൂളിന്റെ പ്രവർത്തനം വിപുലമാക്കുമെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു.

അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും അംഗീകാരമുള്ള കരിക്കുലമായിരിക്കും ഡിജിറ്റൽ സ്കൂൾ ലഭ്യമാക്കുക. അറബ് ലോകത്ത് വിദ്യാഭ്യാസപരമായി വലിയ വിടവ് നിലനിൽക്കുന്നുണ്ട്. സംഘർഷങ്ങളും സാമ്പത്തിക പ്രശ്നങ്ങളും കാരണം വർഷങ്ങളുടെ വിദ്യാഭ്യാസമാണ് വിദ്യാർഥികൾക്ക് നഷ്ടമായതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

]]>
25,000 അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കി മമത സര്‍ക്കാര്‍ https://malayalees.ch/bengal-government-grants-land-rights-to-25000-refugee-families/ Thu, 05 Nov 2020 08:09:15 +0000 https://malayalees.ch/?p=34512 പശ്ചിമ ബംഗാളില്‍ കാല്‍ ലക്ഷം അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് മമത സര്‍ക്കാര്‍ ഭൂമിയുടെ ഉടമാവകാശം നല്‍കി. നിബന്ധനകളൊന്നുമില്ലാതെയാണ് പട്ടയം നല്‍കിയതെന്ന് മമത ബാനര്‍ജി പറഞ്ഞു. ആകെ 1.25 ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്നും മമത വ്യക്തമാക്കി.

രാജ്യത്തെ പൗരന്മാരാണ് എന്നതിന്‍റെ രേഖയാണ് ഭൂമിയുടെ മേലുള്ള ഈ ഉടമസ്ഥാവകാശം. നിങ്ങളുടെ പൗരത്വം കവര്‍ന്നെടുക്കാന്‍ ആര്‍ക്കും കഴിയില്ല- മമത ബാനര്‍ജി പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് നടത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് മമത സര്‍ക്കാര്‍ നടപ്പിലാക്കിയത്.

ജാദവ്പൂരില്‍ കോണ്‍ഗ്രസ് എംപിയായിരുന്ന 1980കള്‍ മുതല്‍ അഭയാര്‍ഥികളുടെ അവകാശത്തിനായി താന്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് മമത അവകാശപ്പെട്ടു. ഇതൊന്നുമറിയാതെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബംഗാളിലേക്ക് ഉല്ലാസയാത്ര നടത്തുന്നവര്‍ വ്യാജവാഗ്ദാനങ്ങള്‍ നല്‍കി പിന്നാക്ക സമുദായങ്ങളെ പറ്റിക്കുകയാണെന്നും മമത ബിജെപിയെ വിമര്‍ശിച്ചു.

മതുവ, നമശുദ്ര സമുദായങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി യഥാക്രമം 10 കോടിയും 5 കോടിയും മമത ബാനര്‍ജി പ്രഖ്യാപിച്ചു. ബഗ്ദി, മാജി, ദുലെ സമുദായങ്ങള്‍ക്കും ഫണ്ട് അനുവദിക്കുമെന്ന് മമത പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളില്‍ സന്ദര്‍ശനം നടത്താനിരിക്കെയായിരുന്നു മമതയുടെ പ്രഖ്യാപനം.

]]>