red fort – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 Jan 2021 04:16:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png red fort – malayalees.ch https://malayalees.ch 32 32 ‘ജയ് കിസാന്‍’ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങളുമായി ബോക്സിങ് താരം വിജേന്ദര്‍ സിങ് https://malayalees.ch/sports-persons-reaction-on-protest-in-new-delhi/ Wed, 27 Jan 2021 04:15:51 +0000 https://malayalees.ch/?p=39186 റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് നടന്ന കര്‍ഷരുടെ ട്രാക്ടര്‍ റാലിക്ക് പിന്തുണ അറിയിച്ച് ബോക്സിങ് താരം വിജേന്ദര്‍ സിങ്. ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ വിജേന്ദര്‍ സിങ് ട്വിറ്ററിലൂടെയാണ് പൊരുതുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്. ‘ജയ് കിസാന്‍’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് താരം കര്‍ഷകരുടെ പ്രതിഷേധത്തെ അഭിവാദ്യം ചെയ്തത്. ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ ആദ്യ കായികതാരം കൂടിയാണ് വിജേന്ദര്‍ സിങ്.

ടെന്നീസ് താരം സോംദേവ് ദേവ്‍വര്‍മനും കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. റിപബ്ലിക് ദിനാശംസകള്‍ അറിയിച്ച് ചെയ്ത ട്വീറ്റിനൊപ്പം ഇന്ത്യന്‍ കര്‍ഷകരുടെ സമരത്തെ സംബന്ധിച്ച് വോക്സ് ചെയ്ത റിപ്പോര്‍ട്ടും പങ്കുവെച്ചുകൊണ്ടാണ് സോംദേവ് ട്വീറ്റ് പൂര്‍ത്തിയാക്കിയത്.

എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നിലവില്‍ ബി.ജെ.പി എം.പിയുമായ ഗൌതം ഗംഭീര്‍ ഇന്ന് നടന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നു. അക്രമത്തിലൂടെ ഒന്നും നേടിയെടുക്കാൻ സാധിക്കില്ലെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും ഇത്തരം പ്രതിഷേധങ്ങള്‍ നടത്തേണ്ട ദിവസമല്ല ഇന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോക പിസ്റ്റൾഷൂട്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യന്‍ ഷൂട്ടറായ ഹീന സിദ്ദുവും കര്‍ഷകപ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞുകൊണ്ടാണ് പ്രതികരിച്ചത്.

]]>
പൊറുക്കാനാകില്ല; ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയതിനെതിരെ തരൂര്‍ https://malayalees.ch/cant-condone-tharoor-says-farmers-flag-on-red-fort-is-unfortunate/ Tue, 26 Jan 2021 11:37:57 +0000 https://malayalees.ch/?p=39165 ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ ഇരച്ചുകയറി കര്‍ഷകര്‍ പതാക ഉയര്‍ത്തിയ സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല എന്നും ചെങ്കോട്ടയില്‍ പറക്കേണ്ടത് ത്രിവര്‍ണ പതാകയാണ് എന്നും തരൂര്‍ വ്യക്തമാക്കി. ട്വിറ്ററിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

‘അങ്ങേയറ്റം ദൗര്‍ഭാഗ്യകരം. തുടക്കം മുതലേ ഞാന്‍ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ നിയമരാഹിത്യത്തിന് മാപ്പുകൊടുക്കാനില്ല. റിപ്പബ്ലിക് ദിനത്തില്‍ വിശുദ്ധ ത്രിവര്‍ണ പതാകയാണ് ചെങ്കോട്ടയില്‍ പറക്കേണ്ടത്’ – തരൂര്‍ കുറിച്ചു.

പൊലീസ് വെടിവയ്പ്പില്‍ ഒരു കര്‍ഷകന്‍ മരിച്ചത് ദുഃഖകരമാണ്. പൊലീസ് സംയമനം പാലിക്കേണ്ടിയിരുന്നു. ജനാധിപത്യ മാര്‍ഗത്തിലൂടെയാണ് പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത്. ശക്തിയിലൂടെയല്ല- തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് ഉച്ചയോടെയാണ് പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലേക്ക് ഇരച്ചു കയറി കൈയിലുണ്ടായിരുന്ന പതാക മിനാരത്തിന് മുകളില്‍ നാട്ടിയത്.

അതിനിടെ, പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹി എന്‍സിആര്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സിങ്കു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൌക് തുടങ്ങിയ സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് വിച്ഛേദിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഡല്‍ഹിയില്‍ പലയിടങ്ങളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്. ദേശീയപാത 44, 24, ജിടികെ റോഡ്, ഔട്ടര്‍ റിങ് റോഡ്, ജി ടി റോഡ് അടക്കമുള്ള റോഡുകള്‍ അടച്ചു. മെട്രോയുടെ പല സ്റ്റേഷനുകളും അടച്ചു. സെന്‍ട്രല്‍, വടക്കന്‍ ഡല്‍ഹിയിലെ പത്തോളം സ്റ്റേഷനുകളാണ് അടച്ചത്.

]]>