Red Crescent – malayalees.ch https://malayalees.ch Malayalam Online News Portal Mon, 24 Aug 2020 05:20:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Red Crescent – malayalees.ch https://malayalees.ch 32 32 റെഡ് ക്രസന്‍റിന് പകരം കരാറില്‍ ഒപ്പിട്ടത് യുഎഇ കോൺസുല്‍ ജനറൽ; ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണ കരാര്‍ രേഖ പുറത്ത് https://malayalees.ch/uae-consul-general-signed-instead-of-red-crescent/ Mon, 24 Aug 2020 04:37:19 +0000 https://malayalees.ch/?p=30704 ടെണ്ടറിലെ മികച്ച ക്വട്ടേഷന്‍റെ അടിസ്ഥാനത്തിലാണ് കരാർ ഒപ്പിടുന്നതെന്നാണ് രേഖ. 7 മില്യൺ ദിർഹത്തിന്‍റെ കരാറാണ് ഒപ്പിട്ടത്.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തിന്റെ കരാര്‍ രേഖ പുറത്ത്. റെഡ് ക്രസന്‍റിന് പകരം കരാറില്‍ ഒപ്പിട്ടത് യുഎഇ കോൺസുല്‍ ജനറലാണ്. ടെണ്ടറിലെ മികച്ച ക്വട്ടേഷന്‍റെ അടിസ്ഥാനത്തിലാണ് കരാർ ഒപ്പിടുന്നതെന്നാണ് രേഖ. 7 മില്യൺ ദിർഹത്തിന്‍റെ കരാറാണ് ഒപ്പിട്ടത്.

യൂണിടാക്കുമായാണ് യുഎഇ കോൺസുല്‍ ജനറല്‍ ഉപകരാറായ നിര്‍മാണ കരാര്‍ ഒപ്പിട്ടത്. റെഡ് ക്രസന്‍റിന്‍റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കരാറില്‍ പറയുന്നു. 500 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള 140 ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ധാരണ എന്നും കരാറില്‍ പരാമര്‍ശമുണ്ട്. ആശുപത്രി നിര്‍മാണത്തിന് വേണ്ടിയുള്ള കരാറിന്‍റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് മില്യണ്‍ ദിര്‍ഹത്തിന്‍റെ കരാറാണിത്.

യൂണിടാക്കും യുഎഇ കോണ്‍സുല്‍ ജനറലും തമ്മില്‍ കരാറുണ്ടാക്കുമ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടിയിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.

]]>
റെഡ് ക്രസന്‍റിന്‍റെ സഹായം: കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടി https://malayalees.ch/central-govt-seeks-explanation-to-kerala-govt-in-red-crescent-issue/ Fri, 21 Aug 2020 07:46:34 +0000 https://malayalees.ch/?p=30612 പദ്ധതിയുടെ വിശദാംശങ്ങൾ അടിയന്തരമായി നൽകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം തേടിയെന്ന പരാതിയെ തുടർന്നാണ് നടപടി.

ലൈഫ് മിഷൻ പദ്ധതിയിൽ റെഡ് ക്രസന്‍റിന്‍റെ സഹായം തേടിയതിൽ കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടി. പദ്ധതിയുടെ വിശദാംശങ്ങൾ അടിയന്തരമായി നൽകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം തേടിയെന്ന പരാതിയെ തുടർന്നാണ് നടപടി.

അതേസമയം യൂണിടാകിനെ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണത്തിന്റെ കരാറുകാരായി നിയോഗിച്ചത് സര്‍ക്കാര്‍ അറിവോടെയാണ്. ലൈഫ് മിഷന്‍ സിഇഒ റെഡ് ക്രസന്റിനയച്ച കത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. യൂണിടാക് സമര്‍പ്പിച്ച രൂപരേഖ പരിശോധിച്ചതായും നിര്‍മാണവുമായി മുന്നോട്ട് പോകാമെന്നും ലൈഫ് സിഇഒ കത്തില്‍ പറയുന്നു. നിര്‍മാണത്തിനായി എല്ലാ അനുമതിയും വാങ്ങിതരാമെന്നും ലൈഫ് സിഇഒ റെഡ് ക്രസന്റിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

]]>