red alert – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Nov 2022 10:34:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png red alert – malayalees.ch https://malayalees.ch 32 32 തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; പല ജില്ലകളിലും റെഡ് അലേർട്ട് https://malayalees.ch/tamilnadu-heavy-rain-red-alert/ Fri, 11 Nov 2022 10:34:17 +0000 https://malayalees.ch/?p=71092 തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. പ്രദേശത്തെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെ സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കും.

ചെന്നൈ, തിരുവള്ളൂർ, കള്ളകുറിച്ചി, സേലം, വെല്ലൂർ, തിരുപട്ടൂർ, റാണിപേട്, തിരുവണ്ണാമലൈ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്ങല്പാട്ട്, റാണിപേട്ട്, വെല്ലൂർ, ഗൂഡല്ലൂർ, മയിലാടുതുറൈ, തിരുവാരൂർ, നാഗപട്ടിണം, തഞ്ചാവൂർ, വില്ലുപുരം, അരിയലൂർ ജില്ലകളിലെ സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കും.

]]>
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത https://malayalees.ch/heavy-rain-kerala-red-alert-in-four-districts/ Tue, 06 Sep 2022 04:37:49 +0000 https://malayalees.ch/?p=67637 സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഉത്രാട ദിനമായ നാളെ എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള എട്ട് ജില്ലകളിലും തിരുവോണ ദിനത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം സംസ്ഥാനത്തെത്തും. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് സംഘമെത്തുക. തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ന്ന ഇടമലയാര്‍ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

]]>
ജലനിരപ്പ് ഉയർന്നു; ഇടുക്കി ഡാമില്‍ റെഡ് അലേർട്ട് https://malayalees.ch/declared-red-alert-in-idukki-dam/ Sat, 06 Aug 2022 06:27:24 +0000 https://malayalees.ch/?p=66005 ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായി രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെയാണ്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയേ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി അധിക ജലം പെരിയാറിലേക്ക് ഒഴുക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാൽ ജലനിരപ്പ് വീണ്ടും ഉയരും. വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതും ആശങ്കയാണ്.

അതിനിടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നിലവിൽ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്. പറന്പിക്കുളത്ത് നിന്നും തുണക്കടവിൽ നിന്നും 8500 ക്യുസെക്സ് വെള്ളം മാത്രമാണ് ഇപ്പോൾ പെരിങ്ങൽക്കുത്തിൽ എത്തുന്നത്.

]]>
കനത്ത മഴ: നാല്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടി നാളെ അവധി https://malayalees.ch/heavy-rain-holiday-for-six-districts/ Mon, 01 Aug 2022 12:36:31 +0000 https://malayalees.ch/?p=65734 സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ഏഴ്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലെ കളക്ടര്‍മാര്‍ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത് നാല് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകും. ഇന്നും നാളെയും തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ്, അഗ്‌നിരക്ഷാസേന, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവരോട് ജാഗരൂഗരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റണം. ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണം. നദികള്‍, ജലാശയങ്ങള്‍, തോടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കണം. ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

]]>
തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ നാളെ റെഡ് അലേർട്ട് https://malayalees.ch/tn-red-alert-in-7-districts/ Fri, 26 Nov 2021 04:18:22 +0000 https://malayalees.ch/?p=53073 തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ നാളെ റെഡ് അലേർട്ട്. തൂത്തുക്കുടി, തിരുനെൽവേലി, പുതുക്കോട്ട, വിരുദുനഗർ, രാമനാഥപുരം, തിരുവാരൂർ , തെങ്കാശി ജില്ലകളലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ( TN red alert in 7 districts )

അതേസമയം, തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിൽ വരുന്ന 24 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. രാമനാഥപുരം, തിരുനെൽവേലി, തൂത്തുക്കുടി, പുതുക്കോട്ട, നാഗപട്ടണം ജില്ലകൾക്കാണ് മുന്നറിയിപ്പ്. നിലവിൽ, തിരുനെൽവേലി,കന്യാകുമാരി, തൂത്തുക്കുടി,തിരുച്ചന്തൂർ ജില്ലകളിൽ ശക്തമായ മഴ തുടരുന്നുണ്ട്.

ഇന്ന് രാവിലെ എട്ടരമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കുകൾ പ്രകാരം തിരുച്ചന്തൂരിൽ 152.5 മില്ലീമീറ്ററും തൂത്തുക്കുടിയിൽ 59 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി. ചെന്നൈ ഉൾപ്പെടെയുള്ള 14 ജില്ലകളിൽ മിതമായ മഴ ലഭിയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. നാളെയും മറ്റന്നാളും തീരദേശ മേഖലകൾ, കാവേരി ഡൽറ്റ മേഖല, ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശിന്റെ ദക്ഷിണ മേഖലയിലും പുതുച്ചേരി, കാരയ്ക്കൽ പ്രദേശങ്ങളിലും രണ്ടു ദിവസത്തേയ്ക്ക് മഴ മുന്നറിയിപ്പുണ്ട്.

]]>
ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട്; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം https://malayalees.ch/red-alert-in-idukki-dam/ Fri, 29 Oct 2021 04:07:45 +0000 https://malayalees.ch/?p=51711 മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പുയര്‍ന്നു. ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 2398.32 അടിയായി ഉയര്‍ന്നു. ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടതോടെയാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പെരിയാറില്‍ 60 സെന്റിമീറ്ററോളം ജലനിരപ്പുയരും. മുല്ലപ്പെരിയാറില്‍ നിന്ന് വള്ളക്കടവിലേക്കാണ് ആദ്യം വെള്ളമെത്തുക. 20-40 മിനിറ്റിനുള്ളില്‍ വള്ളമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

7.30ഓടെയാണ് മൂന്നാമത്തെ സൈറണ്‍ മുഴങ്ങി മുല്ലപ്പെരിയാറിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയാണ്. ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. 2018 ന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്.

]]>
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ; ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട് https://malayalees.ch/heavy-rain-kerala-red-alert-in-idukki-dam/ Fri, 22 Oct 2021 04:05:34 +0000 https://malayalees.ch/?p=51355 സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ഓറഞ്ച് അലേര്‍ട്ട് മാറിയെങ്കിലും ജാഗ്രത തുടരാനാണ് നിര്‍ദേശം.

തമിഴ്‌നാടിന്റെ തെക്കന്‍ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ മലയോര മേഖലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച മലയോര പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണണെന്നാണ് നിര്‍ദേശം. ഇവിടെ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. ഈ മാസം 25 വരെയാണ് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ 435 ക്യാമ്പുകളിലായി 8,665 കുടുംബങ്ങളാണുള്ളത്.

കനത്ത മഴ മുന്നറിയിപ്പില്‍ ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.31 അടിയായ സാഹചര്യത്തിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഡാമില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 135.30 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ആദ്യ ജാഗ്രതാ നിര്‍ദേശം നല്‍കും.

]]>
കേരളത്തിലെ പത്ത് ഡാമുകളിൽ റെഡ് അലേർട്ട് https://malayalees.ch/kerala-10-dam-red-alert/ Mon, 18 Oct 2021 08:49:43 +0000 https://malayalees.ch/?p=51161 കേരളത്തിലെ പത്ത് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കക്കി, ഷോളയാർ, മാട്ടുപ്പെട്ടി, കുന്ദള, കല്ലാർകുട്ടി, പെരിങ്ങൽകുത്ത്‌, മൂഴിയാർ, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ അഞ്ച് ഡാമുകളിലും ഇലക്രിസിറ്റി വകുപ്പിന്റെ മൂന്ന് ഡാമുകളിലും ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രി കെ രാജനാണ് വാർത്താ സമ്മേളനത്തിനിടെ ഇക്കാര്യം അറിയിച്ചത്. ( kerala 10 dam red alert )

അതേസമയം, കക്കി-ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് പതിനൊന്ന് മണിയോടെ തന്നെ തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകൾ ആദ്യഘട്ടമെന്ന നിലയിൽ രണ്ട് സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഘട്ടംഘട്ടമായി 120 സെ.മീ വരെ ഉയർത്തും. ഉച്ചയോടെ പമ്പയിലും കക്കാട്ടാറിലും ഒന്നരയടി വരെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്.

സെക്കന്റിൽ 100 ക്യുമെക്‌സ് മുതൽ 200 വരെ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 10 മുതൽ 15 വരെ സെ.മി പമ്പയിൽ ജലനിരപ്പ് ഉയരുമെന്നായിരുന്നു വിവരം. ഡാം തുറക്കുന്നത് സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പത്തനംതിട്ടയിൽ ചേരുന്ന ഉന്നതതല യോഗം പുരോഗമിക്കുകയാണ്.

ജലനിരപ്പുയർന്നതോടെ തൃശൂർ ഷോളയാർ ഡാമിന്റെ ഷട്ടറുകളും അൽപസമയം മുൻപ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. സെക്കൻഡിൽ 24.47 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവിൽ 2662.8 അടിയാണ് ഷോളയാർ ഡാമിന്റെ ജലനിരപ്പ്. 2663 അടിയാണ് പരമാവധി സംഭരണശേഷി. ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് മഴ തുടരുന്നത്. ചാലക്കുടി ടൗണിൽ നിന്നും 65 കിലോമീറ്റർ കിഴക്കാണ് ഷോളയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

]]>
കക്കി- ആനത്തോട് ഡാമിൽ റെഡ് അലേർട്ട് https://malayalees.ch/kakki-anathod-dam-red-alert/ Sat, 16 Oct 2021 04:11:15 +0000 https://malayalees.ch/?p=51063 പത്തനംതിട്ടയിലെ കക്കി-ആനത്തോട് ഡാമിൽ റെഡ് അലേർട്ട്. ഡാമിൻ്റെ പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് അടുത്തതോടെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പുയർന്നാൽ നാളെ രാവിലെ 8 മണിക്ക് ഡാം തുറക്കും. കക്കാട്ട് ആറിൻ്റെയും പമ്പാ നദിയുടെയും തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. മുൻപ് ബ്ലൂ, ഓറഞ്ച് അലേർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഡാമിൻ്റെ ജലനിരപ്പ് 978.33 മീറ്ററിൽ എത്തിയപ്പോൾ റെഡ് അലേർട്ട് പുറപ്പെടുവിക്കുകയായിരുന്നു. ഡാമിൻ്റെ പരമാവധി സംഭരണ ശേഷി 981.46 മീറ്ററാണ്.

]]>
കനത്ത മഴ: മുംബൈയിൽ കെട്ടിടം തകർന്ന് ഒമ്പത് മരണം https://malayalees.ch/mumbai-building-in-malvani-collapses-9-dead-142691/ Thu, 10 Jun 2021 03:53:24 +0000 https://malayalees.ch/?p=45377 മുംബൈയിൽ കെട്ടിടം തകർന്ന് 9 പേർ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. മുംബൈ മലാഡിലാണ് ഒരു കെട്ടിടത്തിന് മുകളിലൂടെ മൂന്ന് നില കെട്ടിടം തകർന്നു വീണത്. രാത്രി പന്ത്രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ 15 പേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിനടിയിൽ കൂടുതല്‍ പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്.

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലും ഇന്നലെ രാത്രി മറ്റൊരു കെട്ടിടം തകര്‍ന്നു വീണു. ഇവിടെ നിന്ന് ആളുകളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കനത്ത മഴയാണ് മുംബൈയില്‍. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും രണ്ട് ദിവസം മുമ്പേയാണ് സംസ്ഥാനത്ത് കാലവര്‍ഷം എത്തിയത്. അടുത്ത നാലു ദിവസം കൂടി മുംബൈയില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

]]>