Record – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Jul 2023 11:22:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Record – malayalees.ch https://malayalees.ch 32 32 146 വർഷത്തിനിടെ ഇതാദ്യം; പാക് താരം സൗദ് ഷക്കീലിന് അപൂർവ റെക്കോർഡ് https://malayalees.ch/pakistan-saud-shakeel-test-record/ Thu, 27 Jul 2023 11:22:06 +0000 https://malayalees.ch/?p=85140 പാകിസ്താൻ ക്രിക്കറ്റ് താരം സൗദ് ഷക്കീലിന് അപൂർവ റെക്കോർഡ്. ടെസ്റ്റ് ക്രിക്കറ്റിൽ 146 വർഷം നീണ്ട റെക്കോർഡാണ് ഷക്കീൽ തിരുത്തിയെഴുതിയത്. അരങ്ങേറി തുടർച്ചയായ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളിൽ 50 റൺസിലധികം നേടിയ താരമെന്ന റെക്കോർഡാണ് ഷക്കീൽ നേടിയത്. താരത്തിൻ്റെ ഏഴാം ടെസ്റ്റ് മത്സരമാണ് ശ്രീലങ്കക്കെതിരെ ഇപ്പോൾ നടക്കുന്നത്. ഈ മത്സരത്തിൽ സൗദ് ഷക്കീൽ 57 റൺസ് നേടി പുറത്തായി.

ശ്രീലങ്കക്കെതിരെ ഷക്കീൽ നേടിയത് തൻ്റെ കരിയറീലെ ആറാം അർദ്ധസെഞ്ചുറിയാണ്. ഇതോടൊപ്പം ഷക്കീലിന് ഒരു സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും ഉണ്ട്. ഇതോടെ കളിച്ച എല്ലാ ടെസ്റ്റിലും അർദ്ധസെഞ്ചുറിക്ക് മുകളിൽ സ്കോർ ചെയ്യാൻ ഷക്കീലിനു സാധിച്ചു. സുനിൽ ഗവാസ്കർ, സഈദ് അഹ്‌മദ് തുടങ്ങിയ താരങ്ങളെയാണ് ഷക്കീൽ മറികടന്നത്. ഈ താരങ്ങൾ തങ്ങളുടെ ആദ്യ 6 മത്സരങ്ങളിൽ ഫിഫ്റ്റിക്ക് മുകളിൽ നേടിയവരാണ്.

അതേസമയം, രണ്ടാം ടെസ്റ്റിൽ പാകിസ്താൻ വമ്പൻ ജയത്തിലേക്ക് കുതിക്കുകയാണ്. ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 166ന് മറുപടിയായി പാകിസ്താൻ 5 വിക്കറ്റ് നഷ്ടത്തിൽ 576 റൺസെന്ന വമ്പൻ സ്കോറിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. അബ്ദുള്ള ഷഫീക്ക് (201), ആഘ സൽമാൻ (132) എന്നീ താരങ്ങൾ പാകിസ്താനുവേണ്ടി തിളങ്ങി. രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന നിലയിലാണ്. നോമാൻ അലി പാകിസ്താനുവേണ്ടി 7 വിക്കറ്റ് വീഴ്ത്തി.

]]>
ചരിത്രം രചിച്ച് നീരജ് ചോപ്ര; ലോകറാങ്കിങ്ങിൽ ഒന്നാമത് https://malayalees.ch/indian-javelin-thrower-neeraj-chopra-becomes-world-no-1/ Tue, 23 May 2023 04:27:51 +0000 https://malayalees.ch/?p=81602 ലോക അത്‌ലറ്റിക്സ് ഓർഗനൈസേഷൻ പുറത്തിറക്കിയ പുരുഷന്മാരുടെ ജാവലിൻ റാങ്കിംഗ് പട്ടികയിൽ ഒന്നാമതെത്തി ചരിത്രമെഴുതി നീരജ് ചോപ്ര. ഇന്ത്യയുടെ ‘ഗോൾഡൻ ബോയ്’ എന്നറിയപ്പെടുന്ന നീരജ് ചോപ്ര ആദ്യമായാണ് ജാവലിൻ റാങ്കിങ്ങിൽ ഒന്നാമത് എത്തുന്നത്. നിലവിലെ ലോകചാമ്പ്യനായ ആൻഡേഴ്സൺ പീറ്റേഴ്സനാണ് റാങ്കിങ്ങിൽ രണ്ടാമത്. ടോക്കിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവ് ജാക്കൂബ് വാഡ്‌ലെച്ച് മൂന്നാമതും.

നീരജ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളായിരുന്നു കടന്നു പോയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തിറങ്ങിയ റാങ്കിൽ പീറ്റേഴ്സന് പുറകിൽ രണ്ടാമതായിരുന്നു താരം. എന്നാൽ, അതിന് ശേഷം കഴിഞ്ഞ വർഷം നടന്ന സൂറിച്ച് ഡയമണ്ട് ലീഗിൽ തരാം സ്വർണം നേടിയിരുന്നു. ഈ വർഷം നടന്ന ദോഹ ഡയമണ്ട് ലീഗിൽ ഒന്നാമതെത്തിയാണ് നീരജ് ചോപ്ര തന്റെ സീസൺ ആരംഭിച്ചത്. 2021 ൽ നടന്ന ടോക്കിയോ ഒളിമ്പിക്സിൽ നീരജ് ചോപ്ര സ്വർണം നേടി റെക്കോർഡ് കുറിച്ചിരുന്നു. ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമായിരുന്നു.

ജൂൺ 4 ന് നെതർലൻഡ്‌സിലെ ഹെൻഗെലോയിൽ നടക്കുന്ന ഫാനി ബ്ലാങ്കേഴ്‌സ്-കോൻ ഗെയിംസിലും തുടർന്ന് ജൂൺ 13 ന് ഫിൻലൻഡിലെ തുർകുവിൽ നടക്കുന്ന പാവോ നൂർമി ഗെയിംസിലും നീജർ ചോപ്ര പങ്കെടുക്കും. തുർക്കിയിലെ അന്റാലിയയിലാണ് നീരജ് നിലവിൽ പരിശീലനം നടത്തുന്നത്.

]]>
പിഎസ്എലിൽ റെക്കോർഡ് ചേസ്; 241 റൺസ് പിന്തുടർന്ന് വിജയിച്ചത് 10 പന്തുകൾ ബാക്കിനിൽക്കെ https://malayalees.ch/quetta-gladiators-record-chase-psl-peshawar-zalmi/ Thu, 09 Mar 2023 04:48:34 +0000 https://malayalees.ch/?p=77661 പാകിസ്താൻ സൂപ്പർ ലീഗിൽ റെക്കോർഡ് ചേസ്. ബാബർ അസമിൻ്റെ പെഷവാർ സാൽമി മുന്നോട്ടുവച്ച 241 റൺസിൻ്റെ വിജയലക്ഷ്യം 10 പന്തുകൾ ശേഷിക്കെ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് മറികടന്നു. പെഷവാർ സാൽമിക്കായി ബാബർ അസമും ക്വെറ്റയ്ക്കായി ജേസ റോയും സെഞ്ചുറികൾ നേടി. ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ ചേസാണ് ഇന്നലെ നടന്നത്. (Quetta Gladiators PSL Peshawar)

സീസണിലെ കണ്ടുപിടുത്തമായ സൈം അയൂബും ബാബർ അസവും ചേർന്ന് മിന്നും തുടക്കമാണ് പെഷവാറിനു നൽകിയത്. സൈം അയൂബ് പതിവുപോലെ തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവച്ചപ്പോൾ ബാബറും വിട്ടുകൊടുത്തില്ല. 24 പന്തിൽ അയൂബും 32 പന്തിൽ ബാബറും ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് ശേഷവും സഖ്യം ആക്രമണം തുടർന്നു. 162 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ 34 പന്തുകൾ നേരിട്ട് 74 റൺസ് നേടിയ അയൂബ് മടങ്ങി. 6 ബൗണ്ടറിയും അഞ്ച് സിക്സറും അടങ്ങുന്നതാണ് അയൂബിൻ്റെ ഇന്നിംഗ്സ്. 60 പന്തിൽ ബാബർ തൻ്റെ ടി-20 കരിയറിലെ എട്ടാം സെഞ്ചുറി തികച്ചു. 65 പന്തിൽ 15 ബൗണ്ടറിയും 3 സിക്സറും സഹിതം 115 റൺസ് നേടിയ ബാബർ അവസാന ഓവറിൽ റണ്ണൗട്ടാവുകയായിരുന്നു. റോവ്മൻ പവൽ (18 പന്തിൽ 35), കോഹ്ലർ കാഡ്‌മോർ (3 പന്തിൽ 7) എന്നിവരുടെ ഇന്നിംഗ്സ് കൂടി ആയപ്പോൾ തങ്ങളുടെ ഏറ്റവും ഉയർന്ന പിഎസ്എൽ സ്കോർ ആണ് പെഷവാർ കണ്ടെത്തിയത്.

മറുപടി ബാറ്റിംഗിൽ ക്വെറ്റയും നന്നായി തുടങ്ങി. ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറിയടിച്ച് തുടങ്ങിയ റോയ് പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. 8 പന്തിൽ 21 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിൽ മൂന്നാം ഓവറിൽ മടങ്ങിയെങ്കിലും റോയ് തുടർ ബൗണ്ടറികളുമായി പെഷവാറിനെ കടന്നാക്രമിച്ചു. മറുപുറത്ത് വിൽ സ്‌മീദിനെ കാഴ്ചക്കാരനാക്കി റോയ് കത്തിക്കയറി. 22 പന്തിൽ റോയ് ഫിഫ്റ്റി തികച്ചു. രണ്ടാം വിക്കറ്റിൽ സ്‌മീദുമൊത്ത് 109 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിൽ വിൽ സ്‌മീദിൻ്റെ സംഭാവന വെറും 26 റൺസ്. നാലാം നമ്പറിൽ മുഹമ്മദ് ഹഫീസ് എത്തിയതോടെ ഇരു വശത്തുനിന്നും റൺസൊഴുകി. വെറും 44 പന്തിൽ റോയ് സെഞ്ചുറിയിലെത്തി. 93 റൺസ് നീണ്ട അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലാണ് റോയും ഹഫീസും പങ്കാളികളായത്. 18.2 ഓവറിൽ ഇരുവരും ചേർന്ന് കളി തീർത്തു. 18 പന്തിൽ 6 ബൗണ്ടറിയും രണ്ട് സിക്സറും അടക്കം 41 റൺസ് നേടിയ മുഹമ്മദ് ഹഫീസും 63 പന്തുകൾ നേരിട്ട് 20 ബൗണ്ടറിയും അഞ്ച് സിക്സറുകളും സഹിതം 145 റൺസ് നേടിയ ജേസൻ റോയും നോട്ടൗട്ടാണ്.

]]>
‘ഞാനാണ് ലോകത്തിലെ ഒന്നാം നമ്പർ താരം’; തനിക്ക് പിന്നിലാണ് കോലിയെന്ന് പാക് താരം ഖുറം മൻസൂർ https://malayalees.ch/khurram-manzoor-virat-kohli/ Thu, 26 Jan 2023 04:47:47 +0000 https://malayalees.ch/?p=75041 താനാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് പാകിസ്താൻ ക്രിക്കറ്റ് താരം ഖുറം മൻസൂർ. വിരാട് കോലി പോലും തനിക്ക് പിന്നിലാണെന്ന് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഖുറം മൻസൂർ പറഞ്ഞു. ലിസ്റ്റ് എ ക്രിക്കറ്റ് കണക്കുകൾ മുൻനിർത്തിയാണ് ഖുറം മൻസൂറിൻ്റെ അവകാശവാദം.

“ഞാൻ വിരാട് കോലിയുമായി സ്വയം താരതമ്യം ചെയ്യുകയല്ല. സത്യമെന്തെന്നാൽ, 50 ഓവർ ക്രിക്കറ്റിൽ ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. എനിക്ക് ശേഷമാണ് കോലി. ലിസ്റ്റ് എ ക്രിക്കറ്റിൽ എൻ്റെ കണക്കുകൾ കോലിയെക്കാൾ മികച്ചതാണ്. കോലി ഓരോ ആറ് ഇന്നിംഗ്സിലും ഒരു സെഞ്ചുറി നേടുന്നു. ഞാൻ ഓരോ 5.68 ഇന്നിംഗ്സിലും ഒരു സെഞ്ചുറി നേടുന്നു. എൻ്റെ ശരാശരിയായ 53 പരിഗണിക്കുമ്പോൾ കഴിഞ്ഞ 10 വർഷമായി ലിസ്റ്റ് എ ക്രിക്കറ്റിലെ ലോക താരങ്ങളിൽ ഞാൻ അഞ്ചാമതാണ്.

2008ലാണ് ഖുറം മൻസൂർ ദേശീയ ടീമിനായി അരങ്ങേറുന്നത്. പാകിസ്താനു വേണ്ടി 16 ടെസ്റ്റുകളിലും ഏഴ് ഏകദിനങ്ങളിലും 3 ടി-20കളിലും താരം കളിച്ചു. 2016നു ശേഷം ഖുറം മൻസൂർ ദേശീയ ടീമിനായി കളിച്ചിട്ടില്ല.

]]>
രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ 73 പ്രതിരോധിച്ച് വിദർഭ; റെക്കോർഡ് https://malayalees.ch/ranji-vidarbha-record-gujarat/ Thu, 19 Jan 2023 12:40:17 +0000 https://malayalees.ch/?p=74717 രഞ്ജി ട്രോഫിയിൽ പുതിയ റെക്കോർഡുമായി വിദർഭ. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സിൽ 73 റൺസ് പ്രതിരോധിച്ച് വിജയിച്ചതോടെയാണ് വിദർഭ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 54 റൺസിന് ഗുജറാത്തിനെ ഓളൗട്ടാക്കിയ വിദർഭ 18 റൺസിന് വിജയിച്ചു. രഞ്ജി ചരിത്രത്തിൽ തന്നെ പ്രതിരോധിക്കപ്പെടുന്ന ഏറ്റവും കുറഞ്ഞ സ്കോർ ആണിത്.

ബീഹാറിൻ്റെ റെക്കോർഡാണ് വിദർഭ തകർത്തത്. 1948/49 സീസണിൽ ഡൽഹിക്കെതിരെ 78 റൺസ് പ്രതിരോധിച്ചാണ് ബീഹാർ റെക്കോർഡിട്ടത്. ഡൽഹിയെ അന്ന് 48 റൺസിന് ബീഹാർ ഓളൗട്ടാക്കിയിരുന്നു.

വിദർഭയ്ക്കായി സ്പിന്നർ ആദിത്യ സർവടെയാണ് തിളങ്ങിയത്. താരം 17 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ വിദർഭ 74 റൺസിന് ഓളൗട്ടായി. മറുപടിയായി ഗുജറാത്ത് 256 റൺസ് നേടി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ വിദർഭ രണ്ട് റൺസിനിപ്പുറം ഓളൗട്ടായി. ഇതോടെ ഗുജറാത്തിൻ്റെ വിജയലക്ഷ്യം 73 ആയി. കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്ത് 54 റൺസിന് ഓളൗട്ടാവുകയായിരുന്നു. ആദിത്യ സർവടെയ്ക്കൊപ്പം ഹർഷ് ദുബെ മൂന്ന് വിക്കറ്റ് വീഴ്ത്തി. 18 റൺസെടുത്ത സിദ്ധാർത്ഥ് ദേശായി മാത്രമേ ഗുജറാത്ത് നിരയിൽ ഇരട്ടയക്കം കടന്നുള്ളൂ.

]]>
രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ; റെക്കോർഡ് പട്ടികയിൽ പൃഥ്വി ഷാ https://malayalees.ch/prithvi-shaw-ranji-trophy-record/ Wed, 11 Jan 2023 07:32:17 +0000 https://malayalees.ch/?p=74308 രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളുടെ പട്ടികയിൽ മുംബൈ താരം പൃഥ്വി ഷായും. എലീ ഗ്രൂപ്പ് ബിയിൽ അസമിനെതിരെ 379 റൺസ് നേടി പുറത്തായ പൃഥ്വി ഷാ ഈ പട്ടികയിൽ രണ്ടാമതെത്തി. താരം റിയാൻ പരഗിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 1948-49 സീസണിൽ മഹാരാഷ്ട്രക്കായി കത്തിയവാറിനെതിരെ ഭാനുസാഹെബ് ബാബാസഹേബ് നിംബൽകർ നേടിയ 443 നോട്ടൗട്ട് ആണ് പട്ടികയിൽ ഒന്നാമത്.

383 പന്തുകളിൽ നിന്നാണ് ഷാ 379 റൺസ് നേടിയത്. ആകെ 49 ബൗണ്ടറികളും 4 സിക്സറുകളും പൃഥ്വിയുടെ ഇന്നിംഗ്സിൽ പെടുന്നു. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ അജിങ്ക്യ രഹാനെക്കൊപ്പം 401 റൺസിൻ്റെ മാമത്ത് കൂട്ടുകെട്ടിലും പൃഥ്വി പങ്കാളി ആയി. ഇന്നിംഗ്സിനിടെ ഒരു മുംബൈ ബാറ്ററുടെ ഏറ്റവും ഉയർന്ന രഞ്ജി സ്കോറും ഷാ സ്വന്തം പേരിലാക്കി. 1990-91 സീസണിൽ സഞ്ജയ് മഞ്ജരേക്കർ നേടിയ 377 ആണ് താരം പഴങ്കഥയാക്കിയത്.

പൃഥ്വിയുടെയും രഹാനെയുടെയും മികവിൽ മുംബൈ അസമിനെതിരെ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 615 റൺസ് നേടിയിട്ടുണ്ട്. രഹാനെ (145) ക്രീസിൽ തുടരുകയാണ്.

]]>
ടി-20 സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; റെക്കോർഡ് പ്രകടനവുമായി ഫ്രഞ്ച് ബാറ്റർ https://malayalees.ch/gustav-mckeon-record-centurion/ Tue, 26 Jul 2022 12:43:38 +0000 https://malayalees.ch/?p=65440 ടി-20 സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുമായി ഫ്രഞ്ച് ബാറ്റർ ഗുസ്താവ് മക്കിയോൺ. 2024 ടി-20 ലോകകപ്പിനുള്ള യൂറോപ്പ് സബ് റീജിയണൽ ക്വാളിഫയർ ടൂർണമെൻ്റിൽ സ്വിറ്റ്സർലൻഡിനെതിരെയായിരുന്നു ഗുസ്താവിൻ്റെ റെക്കോർഡ് പ്രകടനം. 18 വയസും 280 ദിവസവും പ്രായമുള്ള ഗുസ്താവ് അഫ്ഗാനിസ്ഥാൻ ബാറ്റർ ഹസ്‌റതുള്ള സസായുടെ റെക്കോർഡാണ് തകർത്തത്.

61 പന്തുകളിൽ നിന്ന് 109 റൺസ് ആണ് ഗുസ്താവ് നേടിയത്. 2019ൽ അയർലൻഡിനെതിരെ 62 പന്തുകളിൽ നിന്ന് പുറത്താവാതെ 162 റൺസെടുക്കുമ്പോൾ 20 വയസും 337 ദിവസമായിരുന്നു ഹസ്റതുള്ള സസായുടെ പ്രായം.

അതേസമയം, ഗുസ്താവ് തകർപ്പൻ സെഞ്ചുറി നേടിയെങ്കിലും ഫ്രാൻസ് മത്സരത്തിൽ പരാജയപ്പെട്ടു. ഫ്രാൻസ് മുന്നോട്ടുവച്ച 158 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ സ്വിറ്റ്സർലൻഡ് മറികടന്നു.

]]>
നൂറ് ദിവസം കൊണ്ട് ഓടിയെത്തിയത് 2620മൈലുകൾ; ലോക റെക്കോർഡിൽ മുത്തമിട്ട് 35കാരി https://malayalees.ch/woman-completes-100-marathons-in-100-days-world-record/ Fri, 22 Apr 2022 09:40:01 +0000 https://malayalees.ch/?p=60543 തുടർച്ചയായി 100 ദിവസം ഏറ്റവുമധികം മാരത്തണുകൾ പൂർത്തിയാക്കി ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ഇം​​ഗ്ലണ്ടിലെ ഡെർബിഷിയറിൽ നിന്നുള്ള ​കെയ്റ്റ് ജേഡൻ എന്ന വനിത. ഒന്നും രണ്ടുമല്ല 100 ദിവസങ്ങളാണ് കെയ്റ്റ് തുടർച്ചയായി തളരാതെ ഓടിയത്. ജനുവരി മാസത്തിൽ അരംഭിച്ച ഓട്ടം ഏപ്രിൽ 17നായിരുന്നു പൂർത്തിയായത്. മാരത്തണിന്റെ ദൃശ്യങ്ങൾ കെയ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്.

കെയ്റ്റ് ദിവസവും 26.2 മൈലുകളാണ് ഓടിതീർത്തിരുന്നത്. അങ്ങനെ നൂറ് ദിവസം കൊണ്ട് 2620 മൈലുകൾ ആണ് കെയ്റ്റ് പിന്നിട്ടത്.
ഇതിന് മുൻപ് അമേരിക്കൻ സ്വദേശിയായ അലിസ ക്ലാർക്കിയായിരുന്നു ഈ റെക്കോർഡിന് ഉടമ. എന്നാൽ ഈ മാരത്തണിലൂടെ കെയ്റ്റ് ഈ റെക്കോർഡ് സ്വന്തമാക്കുകയായിരുന്നു. അന്ന് അലി, ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത് 95 ദിവസങ്ങൾ കൊണ്ട് 95 മാരത്തണുകൾ പൂർത്തിയാക്കിയിരുന്നു.

ഈ മാരത്തൺ കെയ്റ്റ് ഓടി തീർക്കുമ്പോഴും കെയ്റ്റിന് മറ്റൊരു കാരണം കൂടെ ഉണ്ടായിരുന്നു. 2620 മൈലുകൾ എന്നത് സിറിയയിലെ അലെപ്പോയിൽ നിന്നും യുകെയിൽ എത്താൻ അഭയാർത്ഥികൾക്ക് പിന്നിടേണ്ടി വരുന്ന ദൂരം കൂടിയാണ് ,അഭയാർത്ഥികളുടെ പ്രശ്നങ്ങളെ കുറിച്ച് പൊതു സമൂഹത്തിന് അവബോധം നൽകാനും അതിനായി ധനസമാഹരണം നടത്താനുമായിരുന്നു കെയ്റ്റിന്റെ ശ്രമം. ഇതിന്റെ ഫലമായി നൂറ് ദിവസം നീണ്ട് നിന്ന ശ്രമങ്ങൾ‍ക്കൊടുവിൽ 25000 പൗണ്ട് (24 ലക്ഷം) അഭയാർത്ഥികൾക്കായി സമാഹരിക്കാനും കെയ്റ്റിനെ കൊണ്ട് സാധിച്ചു.

ഒരാഴ്ച്ച ഇനി വിശ്രമിച്ചതിന് ശേഷം ജൂലൈയിൽ ആരംഭിക്കുന്ന ഡെക്കാ ട്രയത്തലണിലുള്ള പരിശീലനത്തിന് വേണ്ടി തയ്യാറെടുക്കുകയാണ് ഇപ്പോൾ കെയ്റ്റ്. 38 കിലോമീറ്റർ നീന്തിയും 1802 കിലോമീറ്റർ ബൈക്കോടിച്ചും 421കിലോമീറ്റർ ഓടിയുമാണ് ട്രയാത്തലൺ lപൂർത്തിയാക്കേണ്ടത്. കായികയിനങ്ങളിലേയ്ക്ക് ഇറങ്ങാൻ മടിച്ചു നിൽക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാകാനാണ് തന്റെ ശ്രമമെന്ന് കെയ്റ്റ് പറയുന്നു.

]]>
രോഹിത്ത് ശര്‍മയ്ക്ക് വീണ്ടും റെക്കോര്‍ഡ് https://malayalees.ch/rohith-breaks-record/ Fri, 05 Mar 2021 08:23:12 +0000 https://malayalees.ch/?p=41091 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഓപ്പണറായി രോഹിത്ത് ശര്‍മ. അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലാണ് താരം ഈ നേട്ടം കൈവരിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 1013 റണ്‍സാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. 67.53 ആവറേജിലാണ് രോഹിത്ത് ഈ നേട്ടത്തിലെത്തിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (948 റണ്‍സ്), സൗത്ത് ആഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗര്‍ (848 റണ്‍സ്), ഇന്ത്യയുടെ തന്നെ മായങ്ക് അഗര്‍വാള്‍ (810 റണ്‍സ്) എന്നിവരാണ് രോഹിത്തിനു പുറകിലുള്ളത്. നിലവില്‍ ഇന്ത്യയ്ക്കു വേണ്ടി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് രോഹിത്ത്. 1095 റണ്‍സുമായി രഹാനെയാണ് മുന്നില്‍.

]]>