real madrid – malayalees.ch https://malayalees.ch Malayalam Online News Portal Thu, 18 May 2023 04:39:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png real madrid – malayalees.ch https://malayalees.ch 32 32 മാഡ്രിഡിനും തടയാനായില്ല!! മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ https://malayalees.ch/champions-league-manchester-city-thrash-real-madrid/ Thu, 18 May 2023 04:26:34 +0000 https://malayalees.ch/?p=81409  മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളിന് തോൽപിച്ചു. ഇതോടെ അഗ്രിഗേറ്റ് സ്കോറിൽ 5-1ന് വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി ഇസ്താംബുളിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടി. ഫൈനലിൽ ഇന്റർ മിലാൻ ആകും എതിരാളികൾ.

റയൽ മാഡ്രിഡിന് പോലും തോൽപ്പിക്കാൻ കഴിയുന്ന ടീമല്ല മാഞ്ചസ്റ്റർ സിറ്റിയെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഇത്തിഹാദ് സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യപകുതിയിൽ 14 തവണ യൂറോപ്യൻ ചാമ്പ്യൻമാരായ മാഡ്രിഡ് താരങ്ങൾ പന്തിനായി ഓടിനടക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സിറ്റി നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചു. എർലിംഗ് ഹാലൻഡിൻ്റെ എണ്ണം പറഞ്ഞ രണ്ട് ഹെഡറുകൾ മാഡ്രിഡ് കീപ്പർ തിബൗട്ട് കോർട്ടോയിസ്സേവ് ചെയ്തു.

മാഡ്രിഡ് ഗോൾ മുഖത്തേക്ക് നിറയൊഴിച്ചുകൊണ്ടിരുന്ന സിറ്റിയുടെ അശ്രാന്ത ശ്രമങ്ങൾക്ക് 23-ാം മിനിറ്റിൽ ഫലം കണ്ടു. മാഡ്രിഡ് പ്രതിരോധം പിളർന്ന് ഡി ബ്രൂയിൻ്റെ പാസ് നേരെ ബെർണാഡോ സിൽവയ്ക്ക്, തന്റെ ഇടത് കാൽ മുറിച്ചുമാറ്റി ഉതിർത്ത ഷോട്ട് നേരെ വലയിൽ. പതിനഞ്ച് മിനിറ്റിന് ശേഷം പോർച്ചുഗീസ് താരം രണ്ടാം ഗോൾ നേടി. ഇത്തവണ ഒരു റീബൗണ്ടിൽ നിന്ന് ഹെഡറിലൂടെ ആയിരിന്നു ബെർണാഡോ സിൽവയുടെ ഗോൾ. ആദ്യപകുതി അവസാനിക്കുമ്പോൾ സ്കോർ 2-0. അഗ്രിഗേറ്റ് സ്കോർ 3-1.

രണ്ടാം പകുതിയിൽ കാർലോ ആൻസലോട്ടിയുടെ ടീം വർധിത ഊർജത്തോടെ കളിച്ചെങ്കിലും മികച്ച അവസരങ്ങളൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ 73-ാം മിനിറ്റിൽ സിറ്റിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും തിബൗട്ട് കോർട്ടോയിസ്സേവ് വീണ്ടും രാക്ഷനായി. ഹാലാൻഡിൻ്റെ ഒരു ക്ലോസ് റേഞ്ച് ഷോട്ട് മാഡ്രിഡ് കീപ്പർ തട്ടിമാറ്റി. എന്നാൽ തൊട്ടുപിന്നാലെ ആ നിർണായക ഗോൾ പിറന്നു. 76 ആം മിനിറ്റിൽ ഒരു ഫ്രീകിക്ക് നിന്ന് പിറന്ന ഒരു സെൽഫ് ഗോൾ സിറ്റിയെ 3 ഗോൾ മുന്നിൽ എത്തിച്ചു.

പകരക്കാരനായി വന്ന അർജന്റീന ലോകകപ്പ് ജേതാവ് അൽവാരസ് ലീഡ് 4 ആയി ഉയർത്തി. അവസാന വിസിൽ മുഴങ്ങുമ്പോൾ സിറ്റി 4 മാഡ്രിഡ് 0. 5-1ന്റെ അഗ്രിഗേറ്റ് വിജയം. ചരിത്രത്തിൽ ഇതുവരെ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ ആയിട്ടില്ല. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി അവരുടെ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നത്തിലേക്ക് അടുത്തു. ഫൈനലിൽ ഇന്റർ മിലാൻ ആകും എതിരാളികൾ.

]]>
എത്തിഹാദിൽ തീപാറും: ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി – റയൽ മാഡ്രിഡ് പോരാട്ടം https://malayalees.ch/manchester-city-vs-real-madrid-champions-league-2022-23/ Wed, 17 May 2023 11:39:07 +0000 https://malayalees.ch/?p=81381 ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30 നാണ് മത്സരം. സെമി ഫൈനലിന്റെ ആദ്യ പാദ മത്സരം ഇരു ടീമുകളും ഒരു ഗോളുകൾ സമനിലയിൽ അവസാനിപ്പിച്ചിരുന്നു. അതിനാൽ തന്നെ, ഇസ്താംബൂളിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഇന്നത്തെ മത്സരം ഇരുത്തി ടീമുകൾക്കും നിർണായകമാണ്. ആദ്യ മത്സരത്തിൽ റയലിനായി വിനീഷ്യസ് ജൂനിയറും സിറ്റിക്കായി കെവിൻ ഡി ബ്രൂയ്നെയും ഗോളുകൾ നേടിയിരുന്നു.

കഴിഞ്ഞ 22 മത്സരങ്ങളിലും തോൽവിയറിയാതെയാണ് സിറ്റി കുതിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലാകട്ടെ ഒരു ജയം അകലെ ടീമിന്റെ ഹാട്രിക്ക്
ലീഗ് കിരീടം കാത്തിരിക്കുന്നു. സ്വന്തം മൈതാനത്ത് അതിശക്തരായ സിറ്റി അവിടെ കളിച്ച അവസാനത്തെ 18 മത്സരത്തിലും തോൽവി നേരിട്ടിട്ടില്ല. ശക്തമായ പ്രതിരോധ നിരക്കും അവസരങ്ങൾ സൃഷ്ടിക്കുന്ന മധ്യ നിരക്കും ഒപ്പം മുന്നേറ്റ നിരയിൽ ഒരു ഭ്രാന്തനെ പോലെ ഗോളുകൾ നേടുന്ന ഏർലിങ് ഹാലണ്ടും മാഡ്രിഡിനെ പ്രതിരോധത്തിലാക്കും. കഴിഞ്ഞ മത്സരത്തിൽ മാഡ്രിഡിന് ഹാളണ്ടിനെ പൂട്ടാൻ സാധിച്ചെങ്കിലും പെപ് ഗാർഡിയോള എന്ന തന്ത്രജ്ഞൻ എത്തിഹാദിൽ പയറ്റുന്ന പുതിയ തന്ത്രങ്ങൾ കണ്ടുതന്നെ അറിയണം.

എന്നാൽ, ഒരു പക്കാ ചാമ്പ്യൻസ് ലീഗായ മാഡ്രിഡിനെ എതിരാളികൾ ഭയക്കണം. ലീഗിൽ സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവെക്കുന്ന മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗിലെ ആധിപത്യം എടുത്ത് പറയേണ്ടതാണ്. പൊസഷൻ ഫുട്ബോൾ കളിക്കുന്ന സിറ്റിക്കെതിരെ മാഡ്രിഡിന്റെ കൗണ്ടറുകൾ മൂർച്ചയുള്ളതാകുന്നത് കഴിഞ്ഞ മത്സരത്തിൽ കണ്ടിരുന്നു. പ്രത്യേകിച്ചും, വിങ്ങുകളിൽ തീപ്പൊരി നിറയ്ക്കുന്ന വിനീഷ്യസ് – റോഡ്രിഗോ എന്ന ബ്രസീലിയൻ യുവതാരങ്ങൾ കളിക്കളത്തിൽ ഇറങ്ങുമ്പോൾ. മുന്നേറ്റ നിറയെ നയിക്കാൻ കരിം ബെൻസേമയും ഇറങ്ങുമ്പോൾ മത്സരം മൂർച്ചയുള്ളതാകുന്നു.

]]>
സ്പാനിഷ് കപ്പിൽ എൽ ക്ലാസിക്കോ പോരാട്ടം; പരുക്കിന്റെ പിടിയിൽ ബാഴ്സ https://malayalees.ch/el-clasico-in-copa-del-ray/ Fri, 03 Mar 2023 04:53:07 +0000 https://malayalees.ch/?p=77266 ലോക ഫുട്ബോളിലെ എക്കാലത്തെയും ക്ലാസിക് പോരാട്ടമായ എൽ ക്ലാസിക്കോക്ക് ഇന്ന് രാത്രി അരങ്ങൊരുങ്ങും. സ്പാനിഷ് കപ്പ് ടൂർണമെന്റായ കോപ്പ ഡെൽ റേ സെമി ഫൈനലിലാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ക്ക് റയൽ മാഡ്രിഡിന്റെ ഹോം മൈതാനമായ സാന്റിയാഗോ ബെർണാബ്യുവിലാണ് ആദ്യ പാദ മത്സരം. അത്ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് സ്പാനിഷ് കപ്പിന്റെ സെമിയിൽ എത്തുന്നത്. റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയാണ് ബാഴ്സയുടെ മുന്നേറ്റം. El Clasico in Copa Del Ray

കഴിഞ്ഞ ആറ് മത്സരങ്ങളിൽ തോൽവിയറിയാതെയാണ് റയലിന്റെ കുതിപ്പ്. ഫെബ്രുവരി പകുതിയിൽ ക്ലബ് ലോകകപ്പ് നേടിയ ടീം മികച്ച ഫോമിലാണ്. എന്നാൽ പരുക്കുകളുടെ പിടിയിൽ വലയുന്ന ബാഴ്സ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുടർ തോൽവികൾ നേരിട്ടു. എന്നാൽ, ഇതൊന്നും എൽ ക്ലാസിക്കോ എന്ന യുദ്ധമുഖത്തിന്റെ ആവേശം കുറയ്ക്കില്ല. കളിമികവിലല്ല, മറിച്ച് താരങ്ങളുടെ മെന്റാലിറ്റിയിയാണ് ഓരോ ക്ലാസിക്കോ മത്സരത്തിന്റെയും അടിസ്ഥാനം

പരുക്കുകളിൽ കുടുങ്ങിയാണ് ബാഴ്സലോണ ഇറങ്ങുന്നത്. അൽമേറിയക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ ഹാംസ്റ്റിങ്ങിന് പരുക്കേറ്റ റോബർട്ട് ലെവൻഡോസ്‌കി ഇന്ന് ഇറങ്ങില്ല. പ്ലേ മേക്കറായ പെഡറിയും വിങ്ങർ ഔസ്മാനെ ടെമ്പേളെയും പരുക്കിൽ നിന്ന് മോചിതനായിട്ടില്ല. പരിശീലനത്തിനിടെ പരുക്കേറ്റ അൻസു ഫാറ്റി ഇന്ന് കളിക്കാൻ ഇറങ്ങുന്നതിൽ സംശയങ്ങളുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തോൽവി നനഞ്ഞ ബാഴ്സക്ക് ഫോമിലേക്ക് തിരിച്ച വരാൻ ഇന്നത്തെ മത്സരം നിർണായകമാണ്.

ലിവർപൂളിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഡേവിഡ് അലാബ, റോഡ്രിഗോ എന്നിവർക്ക് ഇന്നത്തെ മത്സരം നഷ്ടപ്പെടും. ലെഫ്റ് ബാക്ക് ഫെർലാൻഡ് മെന്റി പരുക്കിൽ നിന്നും മുക്തനായിട്ടില്ല. മാർച്ച് 20ന് ഇരു ടീമുകളും ലാ ലിഗ മത്സരത്തിൽ വീണ്ടും ഏറ്റുമുട്ടും.

]]>
വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവം; നടപടിക്കൊരുങ്ങി സിഎസ്‌ഡി https://malayalees.ch/fans-to-be-punished-for-racially-abusing-real-madrids-vinicius/ Tue, 31 Jan 2023 04:27:08 +0000 https://malayalees.ch/?p=75363 റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ നടപടിക്കൊരുങ്ങി സ്‌പെയിനിന്റെ ഹൈ കൗൺസിൽ ഫോർ സ്‌പോർട് (സിഎസ്‌ഡി). ലാ ലിഗ മത്സരത്തിൽ താരത്തെ വംശീയമായി അധിക്ഷേപിച്ച പത്തിലധികം റയൽ വല്ലാഡോളിഡ് ആരാധകരെ ശിക്ഷിക്കുമെന്ന് സി.എസ്.ഡി അറിയിച്ചു.

കായിക രംഗത്തെ അക്രമം, വംശീയത, സെനോഫോബിയ എന്നിവയ്‌ക്കെതിരായ കമ്മീഷൻ 10 ലധികം ആരാധകരെ ശിക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സിഎസ്‌ഡി പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് വിവരശേഖരണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് 4,000 യൂറോ (ഏകദേശം $ 4,300) പിഴയും ഒരു വർഷത്തെ വിലക്കും ഉൾപ്പെടുന്ന ശിക്ഷകൾ ശുപാർശ ചെയ്യുമെന്നും സിഎസ്‌ഡി അറിയിച്ചു.

ഡിസംബർ 30 ന് നടന്ന മത്സരത്തിന് പിന്നാലെ ലാലിഗ പൊലീസിൽ പരാതി നൽകുകയും, വീഡിയോ, ഓഡിയോ റെക്കോർഡിംഗുകൾ സമർപ്പിക്കുകയും ചെയ്തു. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് മാഡ്രിഡ് വല്ലാഡോളിഡിനെ പരാജയപ്പെടുത്തിയിരുന്നു.

]]>
വെയില്‍സിനെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ബെയ്ല്‍ ഫുട്‌ബോള്‍ കരിയറിനോട് വിട പറയുന്നു https://malayalees.ch/gareth-bale-announces-retirement-from-professional-football/ Tue, 10 Jan 2023 11:01:56 +0000 https://malayalees.ch/?p=74247 വെയില്‍സ് താരം ഗാരത് ബെയ്ല്‍ ഫുട്‌ബോള്‍ കരിയറിനോട് വിട പറഞ്ഞു. 33 വയസ് മാത്രം പ്രായമുള്ള ബെയ്ല്‍ താന്‍ വിരമിക്കുകയാണെന്നും ഇത് താന്‍ വളരെ ചിന്തിച്ചെടുത്ത തീരുമാനം ആണെന്നും പ്രഖ്യാപിക്കുകയായിരുന്നു. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. വിരമിക്കല്‍ അറിയിച്ച കുറിപ്പില്‍ ദേശിയ ടീമില്‍ നിന്നും ക്ലബ്ബ് ഫുട്‌ബോളില്‍ നിന്നും താന്‍ പിന്‍വാങ്ങുന്നതായി താരം എഴുതി. 

‘ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന കായിക വിനോദത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അത് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത പല നിമിഷങ്ങളും സമ്മാനിച്ചു. കഴിഞ്ഞ 17 സീസണുകളില്‍ അവിസ്മരണീയമായിരുന്നു. പ്രൊഫഷണല്‍ കരിയറിന് തുടക്കം കുറിച്ച സതാംപ്ടന്‍ മുതല്‍ അവസാന ക്ലബ്ബ് ആയ ലോസ് അഞ്ചലസ് വരെയുള്ള എല്ലാ ടീമുകള്‍ക്കും നന്ദി’. ബെയ്ല്‍ പറഞ്ഞു.

നീണ്ട കാത്തിരിപ്പിനുശേഷം വെയില്‍സ് 2022 ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാന്‍ യോഗ്യത നേടിയെടുക്കുമ്പോള്‍ അത് ബെയിലെന്ന വിട്ടുകൊടുക്കാത്ത പോരാളിയുടെ കൂടി കരുത്തിലായിരുന്നു. അപ്രതീക്ഷിതമെന്ന വാക്ക് ഉപയോഗിച്ചാല്‍ കുറഞ്ഞുപോകുന്നത്ര അപ്രതീക്ഷിതമായാണ് ബെയില്‍ ബൂട്ടഴിക്കുന്നത്. എതിരാളികള്‍ക്ക് തടയാനാകാത്തത്ര വേഗതയും ലക്ഷ്യബോധമുള്ള ബുള്ളറ്റ് ഷോട്ടുകളും കളിക്കളത്തില്‍ അവനെ എന്നും വ്യത്യസ്തനാക്കി. പകരക്കാരന്റെ ബെഞ്ചിലാക്കപ്പെട്ട ക്ലബ്ബ് കരിയര്‍ കാലത്ത് അവന്‍ തളരില്ലായിരുന്നു. കിട്ടിയ അവസരങ്ങളിലെല്ലാം മിന്നുന്ന ഗോള്‍ നേട്ടമുണ്ടാക്കി അവന്‍ ഉയര്‍ന്നുതന്നെ നിന്നു.

വെയില്‍സ് ദേശീയ ജേഴ്‌സി അണിയാന്‍ സാധിച്ചതും ക്യാപ്റ്റന്‍ ആവാന്‍ കഴിഞ്ഞതും ബഹുമതി ആയി കണക്കാക്കുന്നു എന്ന് താരം സൂചിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് വസലിയ ഭാഗ്യമാണ്. എല്ലാ ഉയര്‍ച്ചയിലും താഴ്ച്ചയിലും കൂടെ നിന്ന കുടുംബത്തിനും ബെയ്ല്‍ നന്ദി അറിയിച്ചു. ജീവിതത്തില്‍ പുതിയ വെല്ലുവിളികള്‍ നേരിടാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ബെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

ലോക ഫുട്‌ബോളിനെ ആനന്ദിപ്പിച്ച, പ്രതിരോധ നിര താരങ്ങളെ ഭയപ്പെടുത്തിയ പ്രതിഭ വിരമിക്കുന്നത് ആരാധകരില്‍ അമ്പരപ്പും ദുഃഖവുമുണ്ടാക്കിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ ബെയില്‍ ബെന്‍സേമ ട്രയം ബിബിസി എന്ന പേരില്‍ ഒരു കാലത്ത് ലോകം കീഴടക്കിയ മുന്നേറ്റ നിരയാണ്. ഈ മുന്നേറ്റ നിരയുടെ പ്രകടന മികവിന്റെ കൂടെ കരുത്തിലാണ് തുടര്‍ച്ചായി റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്.

]]>
അവസാന 10 മിനിട്ടിൽ ബെൻസേമയുടെ ഇരട്ട ഗോൾ; വിജയക്കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ് https://malayalees.ch/real-madrid-won-espanyol/ Mon, 29 Aug 2022 07:56:25 +0000 https://malayalees.ch/?p=67241 ലാലിഗയിൽ ജയം തുടർന്ന് ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ഇന്നലെ എസ്പാന്യോളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്ന റയൽ ഇതോടെ ലീഗിൽ കളിച്ച മത്സരങ്ങളെല്ലാം ജയിച്ചു. റയലിനായി ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമ രണ്ട് ഗോളുകൾ നേടി. വിനീഷ്യസ് ജൂനിയറാണ് മൂന്നാം ഗോളടിച്ചത്. ഹൊസേലു എസ്പാന്യോളിൻ്റെ ആശ്വാസഗോൾ നേടി.

12ആം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ കളിയിൽ മുന്നിലെത്തി. ചൗമനിയുടെ പാസിൽ നിന്നാണ് വിനീഷ്യസ് ഗോൾ നേടിയത്. 43ആം മിനിട്ടിൽ ഹൊസേലുവിലൂടെ എസ്പാന്യോൾ സമനില ഗോൾ കണ്ടെത്തി. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പിരിഞ്ഞു. 87ആം മിനിട്ട് വരെ കളി സമനില ആയിരുന്നു. 88ആം മിനിട്ടിൽ കരീം ബെൻസേമയിലൂടെ റയൽ വീണ്ടും ലീഡെടുത്തു. റോഡ്രിഗോയുടെ ക്രോസിൽ നിന്ന് ഒരു തകർപ്പൻ വോളിയിലൂടെയാണ് റയൽ രണ്ടാം വട്ടം വല ചലിപ്പിച്ചത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ, 100ആം മിനിട്ടിൽ ബെൻസേമ വീണ്ടും ഗോളടിച്ചു.

മൂന്ന് മത്സരങ്ങളിൽ മൂന്ന് ജയം സഹിതം 9 പോയിൻ്റുമായി റയൽ മാഡ്രിഡ് ലാലിഗയിൽ ഒന്നാം സ്ഥാനത്താണ്.

]]>
യൂറോപ്പിലെ രാജാക്കന്മാരെ ഇന്നറിയാം; ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന് https://malayalees.ch/champions-league-final-liverpool-real-madrid/ Sat, 28 May 2022 04:53:58 +0000 https://malayalees.ch/?p=62559 ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളും സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും തമ്മിലാണ് മത്സരം. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് മത്സരം ആരംഭിക്കും. തങ്ങളുടെ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീടം തേടിയാണ് ലിവർപൂൾ ഇറങ്ങുന്നത്. റയൽ മാഡ്രിഡ് ആവട്ടെ, 14ആം കിരീടമാണ് ഇന്ന് ലക്ഷ്യമിടുന്നത്. 2019 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ റയൽ മാഡ്രിഡ് ആയിരുന്നു കിരീടം നേടിയത്.

പ്രീ ക്വാർട്ടറിൽ പാരിസ് സെൻ്റ് ജെർമൻ, ക്വാർട്ടറിൽ ചെൽസി, സെമിയിൽ മാഞ്ചസ്റ്റർ സിറ്റി. ഫൈനലിലേക്കുള്ള യാത്രയിൽ റയൽ തകർത്തെറിഞ്ഞത് വമ്പന്മാരെയായിരുന്നു. കരീം ബെൻസേമ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്നതും വിനീഷ്യസ്, റോഡ്രിഗോ തുടങ്ങിയ യുവതാരങ്ങളുടെ തകർപ്പൻ പ്രകടനങ്ങളുമാണ് റയലിൻ്റെ കരുത്ത്. ലിവർപൂളിനാവട്ടെ താരതമ്യേന എളുപ്പമുള്ള എതിരാളികളായിരുന്നു. ഇൻ്റർ മിലാൻ, ബെൻഫിക്ക, വിയ്യാറയൽ എന്നീ ടീമുകളെയാണ് യഥാക്രമം, പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി മത്സരങ്ങളിൽ ലിവർപൂൾ മറികടന്നത്. പതിവുപോലെ മുഹമ്മദ് സല തന്നെയാണ് ലിവർപൂളിൻ്റെ ബലം.

]]>
ലാലിഗയില്‍ റയല്‍മാഡ്രിഡിന് വിജയത്തുടര്‍ച്ച https://malayalees.ch/real-madrid-won-in-laliga-news/ Mon, 06 Jul 2020 04:48:25 +0000 https://malayalees.ch/?p=28068 ലാലിഗയില്‍ റയല്‍മാഡ്രിഡിന് വിജയത്തുടര്‍ച്ച. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്.

ലാലിഗയില്‍ റയല്‍മാഡ്രിഡിന് വിജയത്തുടര്‍ച്ച. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്‍റെ പെനാല്‍ട്ടി ഗോളാണ് റയലിന് വിജയമൊരുക്കിയത്. ഈ വിജയത്തോടെ ലീഗില്‍ 34 മത്സരങ്ങളില്‍ നിന്ന് 77 പോയിന്‍റുമായി റയല്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. തൊട്ടുപിന്നില്‍ 70 പോയിന്‍റുമായി ബാഴ്സലോണയും പട്ടികയില്‍ ഉണ്ട്. മാര്‍സലോവിനെ ബോക്സില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി അനുവദിക്കുന്നത്. തുടര്‍ച്ചയായ ഏഴാം ജയമാണ് റയലിന്റേത്

]]>
റയല്‍ ഒന്നാമതെത്തിയത് കള്ളക്കളിയിലെന്ന് ആരോപണം; പിക്വെക്ക് റാമോസിന്‍റെ മറുപടി https://malayalees.ch/real-madrid-star-sergio-ramos-hits-out-at-barcelona-rival-gerard-pique-as-feud-escalates/ Fri, 26 Jun 2020 08:31:22 +0000 https://malayalees.ch/?p=27645 റയല്‍ മാഡ്രിഡിന് വേണ്ടി റഫറിമാരും വാറും കളിക്കുന്നുവെന്നാണ് ആരോപണം ഉയരുന്നത്. പിക്വെ അടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി റയല്‍ ക്യാപ്റ്റന്‍ റാമോസ്…

മാഡ്രിഡ് ലാ ലിഗയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. സിദാന്റെ മാഡ്രിഡിനും ബാഴ്‌സലോണക്കും ഒരേ പോയിന്റുകളാണെങ്കിലും നേരിട്ടുള്ള മത്സരങ്ങളിലെ മുന്‍തൂക്കമാണ് റയല്‍ മാഡ്രിഡിനെ മുന്നിലെത്തിക്കുന്നത്. ബാഴ്‌സലോണയെ മറികടന്ന് റയല്‍ മാഡ്രിഡ് ഒന്നാമതെത്തിയതിന് പിന്നാലെ ഇരുടീമുകളിലേയും പ്രതിരോധ താരങ്ങളായ പിക്വെയും റാമോസും വാക്കുകള്‍കൊണ്ട് കൊമ്പുകോര്‍ക്കുകയാണ്.

വെള്ളിയാഴ്ച്ച സെവില്ലക്കെതിരായ മത്സരത്തില്‍ ബാഴ്‌സലോണ ഗോള്‍രഹിത സമനില വഴങ്ങിയതിന് പിന്നാലെയാണ് ബാഴ്‌സ താരം പിക്വ ആരോപണവുമായി രംഗത്തെത്തിയത്. റഫറിമാരും വാറും റയല്‍മാഡ്രിഡിന് അനുകൂലമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണമാണ് പിക്വ ഉന്നയിച്ചത്. കഴിഞ്ഞ രണ്ടാഴ്ച്ചത്തെ മത്സരങ്ങളില്‍ നിന്നും ബാഴ്‌സലോണക്ക് കിരീടം നേടുക എളുപ്പമല്ലെന്നും ഇനിയുള്ള മത്സരങ്ങളില്‍ റയല്‍ മാഡ്രിഡിന് പോയിന്റ് നഷ്ടപ്പെടാന്‍ സാധ്യത കുറവാണെന്നും പിക്വെ പറഞ്ഞു. പിക്വെയുടെ ആരോപണങ്ങള്‍ക്കെതിരെ റാമോസ് തന്നെ രംഗത്തെത്തി.

സെര്‍ജിയോ റാമോസ്

മല്ലോര്‍ക്കക്കെതിരായ മത്സരശേഷം പരിശീലകന്‍ സിനദിന്‍ സിദാനും റയലിനെതിരെ ഉയരുന്ന ആരോപണങ്ങളിലെ നീരസം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ‘ഇല്ല, ഞാന്‍ വളരെ കൃത്യമായി പറയുന്നു അങ്ങനെയൊന്നില്ല’എന്നായിരുന്നു സിദാന്റെ പ്രതികരണം. ഇത്തരം ആരോപണങ്ങള്‍ക്ക് ചെവികൊടുക്കാറില്ലെന്നും അടുത്ത മത്സരം മാത്രമാണ് ഇപ്പോഴത്തെ ചിന്തയെന്നുമാണ് സിദാന്‍ തുടര്‍ന്നു പറഞ്ഞത്.

]]>
ജയത്തോടെ റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാമത് https://malayalees.ch/real-madrid-go-top-of-la-liga/ Mon, 22 Jun 2020 05:03:08 +0000 https://malayalees.ch/?p=27422 ബാഴ്സക്കും റയലിനും ഒരേ പോയിന്റാണെങ്കിലും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലെ മുന്‍തൂക്കമാണ് റയലിനെ ഒരുപടി മുന്നിലെത്തിച്ചത്…

റയല്‍ സോസിഡാഡിനെതിരെ 2-1ന്റെ ജയത്തോടെ ലാലിഗ കിരീട പോരാട്ടത്തിന്റെ നിയന്ത്രണം റയല്‍ മാഡ്രിഡ് ഏറ്റെടുത്തു. ഈ ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാമതെത്തി. ഇരുടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കിലും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലെ മുന്‍തൂക്കമാണ് റയലിനെ ഒരുപടി മുന്നിലെത്തിച്ചത്.

വിനീഷ്യസ് ജൂനിയറിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി ഗോളാക്കി 50ാം മിനുറ്റില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് റയല്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചു. വൈകാതെ സോസിഡാഡ് സമനില ഗോള്‍ നേടിയെന്ന് തോന്നിപ്പിച്ചെങ്കിലും വാറിന്റെ മറ്റൊരു വിവാദ തീരുമാനത്തിലൂടെ ഗോള്‍ റദ്ദാക്കി. സോസിഡാഡ് താരം മൈക്കല്‍ മെറീനോ മാഡ്രിഡ് ഗോളിയുടെ കാഴ്ച്ച തടസപ്പെടുത്തിയെന്ന കാരണം പറഞ്ഞാണ് ഗോള്‍ റദ്ദാക്കിയത്.

71ാം മിനുറ്റില്‍ ബെന്‍സമ നേടിയ ഗോളും റയല്‍ സോസിഡാഡ് താരങ്ങളുടെ പ്രതിഷേധത്തിനിടെയായിരുന്നു. ബെന്‍സമ പന്ത് നിയന്ത്രിച്ചത് കൈകൊണ്ടാണെന്നായിരുന്നു ആരോപണം. 83ാം മിനുറ്റില്‍ മെറിനോ ആശ്വാസഗോള്‍ നേടിയെങ്കിലും സോസിഡാഡിന് റയല്‍ മാഡ്രിഡിന്റെ ജയം തടയാനായില്ല.

ഇതോടെ 30 മത്സരങ്ങളില്‍ നിന്നും റയല്‍ മാഡ്രിഡിനും ബാഴ്‌സലോണക്കും 65 പോയിന്റ് വീതമായി. വെള്ളിയാഴ്ച്ച സെവില്ലയുമായി ബാഴ്‌സലോണ ഗോള്‍ രഹിത സമനില വഴങ്ങിയതോടെയാണ് റയല്‍ മാഡ്രിഡിന് ബാഴ്‌സയെ മറികടക്കാനുള്ള വഴി തെളിഞ്ഞത്. ഇനി എട്ട് മത്സരങ്ങള്‍ വീതമാണ് ഇരു ടീമുകള്‍ക്കും ബാക്കിയുള്ളത്.

]]>