re employment portal in qatar – malayalees.ch https://malayalees.ch Malayalam Online News Portal Wed, 14 Oct 2020 06:07:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png re employment portal in qatar – malayalees.ch https://malayalees.ch 32 32 വിദേശികള്‍ക്ക് പുതിയ ജോലി തേടാനുള്ള ഓണ്‍ലൈന്‍ സൈറ്റ് പുതുക്കി ഖത്തര്‍ ചേമ്പര്‍ https://malayalees.ch/qatar-labour-re-employment-platform-updated/ Wed, 14 Oct 2020 06:06:51 +0000 https://malayalees.ch/?p=33263 കോവിഡ് സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട വിദേശികള്‍ക്ക് പുതിയ തൊഴില്‍ നോക്കുന്നതിനും തൊഴിലുള്ളവര്‍ക്ക് പുതിയ ജോലിയിലേക്ക് മാറുന്നതിനുമായാണ് ഖത്തര്‍ ചേമ്പര്‍ jobs.qatar chamber.com ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചത്. തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റുമായി ബന്ധിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ വെബ്സൈറ്റാണ് പുതിയ സേവനങ്ങളുള്‍പ്പെടുത്തി നവീകരിച്ചത്. സ്വകാര്യ കമ്പനികള്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന തരത്തിലാണ് ഈ പോര്‍ട്ടല്‍ പുതുക്കിയിരിക്കുന്നത്.

പുതിയ തൊഴിലാളികളെ തേടുന്ന കമ്പനികള്‍ക്ക് ഈ ലിങ്ക് വഴി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും കഴിയും. രജിസ്ട്രേഷന്‍ പൂര‍്ത്തിയാകുന്നതോടെ സ്വന്തമായി യൂസര്‍നെയിമും പാസ്വേഡും ലഭിക്കും. ഇതോടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ നിന്നും തങ്ങള്‍ക്ക് അനുയോജ്യരായവരെ കമ്പനികള്‍ക്ക് തെരെഞ്ഞെടുക്കാന്‍ കഴിയും. രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ ഈ കമ്പനിയുടെ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിനും ലഭ്യമാകുകയും ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ നിയമലംഘനങ്ങള്‍ പ്രസ്തതുത കമ്പനി നടത്തിയിട്ടുണ്ടോയെന്ന് മന്ത്രാലയത്തിന് പരിശോധിക്കാനും കഴിയും. അങ്ങനെ നിയമലംഘനങ്ങള്‍ നടത്തിയ കമ്പനിയാണെങ്കില്‍ അവര്‍ക്ക് പ്ലാറ്റ്ഫോം വഴി പുതിയ തൊഴിലാളികളെ സ്വീകരിക്കാനാകില്ല.

]]>