rdo – malayalees.ch https://malayalees.ch Malayalam Online News Portal Mon, 20 Jun 2022 04:24:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rdo – malayalees.ch https://malayalees.ch 32 32 ആർ ഡി ഓ കോടതിയിലെ മോഷണം: പ്രതി പിടിയിൽ: സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് മോഷ്ടിച്ചതെന്ന് പ്രതി https://malayalees.ch/rdo-court-theft-case-senior-superintendent-arrested/ Mon, 20 Jun 2022 04:24:31 +0000 https://malayalees.ch/?p=63604 തിരുവനന്തപുരം ആർ ഡി ഓ കോടതിയിലെ മോഷണത്തിൽ മുൻ സീനിയർ സൂപ്രണ്ട് പിടിയിൽ. പിടിയിലായത് മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്ഠൻ നായരാണ്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് സ്വർണം മോഷ്ടിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇന്നു പുല‍ർച്ചെയാണ് പേരൂർക്കടയിൽ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം ആർഡിഒ കോടതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വർണവും, ഇതുകൂടാതെ വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കളക്ടറിലേറ്റിൽ നിന്നും തൊണ്ടിമുതലുകൾ കാണായാതതിന് കഴിഞ്ഞ മാസം 31നാണ് സബ് കളക്ടറുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തത്. കളക്ടേറ്റിൽ നിന്നും തൊണ്ടിമുതലുകൾ മോഷ്ടിച്ച കേസ് വിജിലൻസിന് കൈമാറാൻ റവന്യൂവകുപ്പ് ശുപാർശ ചെയ്തിരുന്നു.

ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളിൽ നിന്ന് 110 പവനോളം സ്വർണവും 120 ഗ്രാമിലേറെ വെള്ളിയും നാൽപ്പത്തിയേഴായിരം രൂപയും നഷ്ടമായി. മൊത്തത്തിൽ 45 ലക്ഷത്തോളം രൂപയുടെ വൻകവർച്ച. 2020–21 കാലത്ത് ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന സീനിയർ സൂപ്രണ്ടാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പേരൂർക്കട പൊലീസിന്റെയും സബ് കലക്ടർ എം.എസ്.മാധവിക്കുട്ടിയുടെ നേതൃത്വത്തിലെ ആഭ്യന്തര അന്വേഷണത്തിലും കണ്ടെത്തിയിരുന്നു‍.

]]>
മാതാപിതാക്കളെ മോശമായ ഭാഷയിൽ വിമർശിച്ച മുൻ ആർ.ഡി.ഒ യുടെ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി https://malayalees.ch/criticizing-parents-in-bad-languagethe-human-rights-commission-rejected-the-rdos-complaint/ Fri, 26 Mar 2021 04:07:00 +0000 https://malayalees.ch/?p=42064 മാതാപിതാക്കളെ മോശമായ ഭാഷയിൽ വിമർശിച്ച പരാതി നല്‍കിയ മുൻ ആർ.ഡി.ഒ യുടെ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. സ്വന്തം മാതാപിതാക്കളെ മോശമായ ഭാഷയിൽ വിമർശിച്ച് കമ്മീഷനിൽ പരാതി നൽകിയ മുൻ റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഹരജിയിൽ തുടർ നടപടികൾ സ്വീകരിച്ചാൽ കമ്മീഷന്‍റെ യശസിന് തന്നെ കോട്ടം വരുമെന്നായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍റെ പ്രതികരണം. തിരുവല്ല സ്വദേശിയായ മുൻ ആർ.ഡി.ഒ യും ഭാര്യയും ചേർന്ന് സമർപ്പിച്ച പരാതിയാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി തള്ളിയത്.

വൃദ്ധയും രോഗികളുമായ തങ്ങളെ പൊലീസ് സഹായത്തോടെ വ്യാജ പരാതികൾ നൽകി ബന്ധുക്കൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നാണ് പരാതി. പരാതിക്കാരന്‍റെ സഹോദരന്‍റെ മക്കൾക്കെതിരെയാണ് കമ്മീഷനിൽ പരാതി സമർപ്പിക്കപ്പെട്ടത്. കമ്മീഷൻ കോയിപ്രം പൊലീസിൽ നിന്നും അന്വേഷണ റിപ്പോർട്ട് വാങ്ങി. മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന പരാതി ഇരു കൂട്ടർക്കുമുണ്ടെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതിനെത്തുടര്‍ന്ന് ഇരുകക്ഷികളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ച് ഒപ്പിട്ട് വാങ്ങിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതിക്കാരൻ ഉയർന്ന നിലയിൽ ജോലി ചെയ്തിരുന്നയാളാണെന്ന് കമ്മീഷൻ വിലയിരുത്തി. 2007 ലെ മുതിർന്ന പൌരൻമാരുടെയും മാതാപിതാക്കളുടെയും സംരക്ഷണ നിയമ പ്രകാരം നിയോഗിക്കപ്പെട്ടിരുന്നയാളാണ് പരാതിക്കാരൻ. ഇത് മാതാപിതാക്കളെ കുറിച്ച് അദ്ദേഹം എഴുതി സമർപ്പിച്ച ഹരജിയുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്നതായി കമ്മീഷൻ വിലയിരുത്തി.

]]>