RCB – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 May 2022 04:21:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png RCB – malayalees.ch https://malayalees.ch 32 32 ‘ഒരുപാടു പേർ എഴുതിത്തള്ളി; കടപ്പാട് ആർസിബിയോട്’; തിരിച്ചുവരവിനെക്കുറിച്ച് ദിനേശ് ദിനേശ് കാർത്തിക് https://malayalees.ch/%e0%b4%92%e0%b4%b0%e0%b5%81%e0%b4%aa%e0%b4%be%e0%b4%9f%e0%b5%81-%e0%b4%aa%e0%b5%87%e0%b5%bc-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3/ Tue, 24 May 2022 04:21:10 +0000 https://malayalees.ch/?p=62321 ഐപിഎൽ സീസണിലെ തിളക്കമാർന്ന പ്രകടനത്തിലൂടെ, 3 വർഷത്തിനു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള ദിനേശ് കാര്‍ത്തിക്കിന്‍റെ തിരിച്ചുവരവിൽ പ്രശംസയുമായി ക്രിക്കറ്റ് നിരൂപകരുടെയും ആരാധകരും. 36-ാം വയസില്‍ കളി നിര്‍ത്തി കമന്‍റേറ്ററായി കരിയര്‍ തുടങ്ങിയെന്ന് വിചാരിച്ച ഇടത്തുനിന്ന് വീണ്ടും ഇന്ത്യന്‍ ടീമിലേലേക്ക് ഫിനിഷറുടെ റോളില്‍ തിരിച്ചുവരവ്. കാര്‍ത്തിക്കിനെ ഫിനിഷറെന്ന നിലയില്‍ ടി20 ലോകകപ്പ് ടീമിലെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് താരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലെടുത്തത്.(dinesh karthik about comeback to team india)

‘ഏറ്റവും സ്പെഷ്യല്‍ ആയ തിരിച്ചുവരവാണ് ഇത്തവണത്തേത്, ഒരുപാട് പേര്‍ എന്നെ എഴുതിത്തള്ളിയിരുന്നു. തിരിച്ചുവരവില്‍ കോച്ച് അഭിഷേക് നായര്‍ക്ക് പ്രധാന പങ്കുണ്ട്. അതുപോലെ ഐപിഎല്‍ ലേലത്തില്‍ എന്നെ വിശ്വാസത്തിലെടുക്കുകയും ടീമിലെടുക്കുകയും ചെയ്ത ആര്‍സിബിക്കും ടീമില്‍ എന്‍റെ റോള്‍ എന്താണെന്ന് വ്യക്തമാക്കി എല്ലാവിധ പിന്തുണയും തന്ന മൈക് ഹെസ്സണും സഞ്ജയ് ബംഗാര്‍ക്കും ഈ തിരിച്ചുവരവില്‍ പങ്കുണ്ട്.

ഞാന്‍ ടീമില്‍ തിരിച്ചെത്താന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. കാരണം, ടീമില്‍ സ്ഥാനത്തിനായി ഒട്ടേറെ യുവതാരങ്ങള്‍ മത്സരിക്കുമ്പോള്‍ എന്നെപ്പൊലൊരു കളിക്കാരനെ ടീമിലെടുക്കാനും ലോകകപ്പ് ടീമില്‍ ഇതുപോലെയൊരാളെയാണ് വേണ്ടതെന്ന് പറയാനും അവര്‍ തയാറായി.

ദേശീയ ടീമില്‍ നിന്ന് പുറത്തായശേഷം ഞാന്‍ കമന്‍ററിയിലേക്ക് തിരിഞ്ഞപ്പോള്‍ എനിക്കിനി ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമില്ലെന്നുപോലും കരുതിയവരുണ്ട്. എന്നെ എഴുതിത്തള്ളിയവരുണ്ട്. അപ്പോഴും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക എന്നതിനായിരുന്നു ഞാന്‍ മുന്‍ഗണന നല്‍കിയത്’ – ദിനേശ് കാർത്തിക് പറഞ്ഞു.

]]>
ചെന്നൈയും പുറത്തേക്ക്; ഐപിഎല്ലില്‍ ബാംഗ്ലൂരിന് 13 റൺസ് ജയം https://malayalees.ch/ipl-rcb-defeated-chennai/ Thu, 05 May 2022 04:48:59 +0000 https://malayalees.ch/?p=61277 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാലാം സ്ഥാനത്ത്. 13 റണ്‍സിനായിരുന്നു ചെന്നൈയുടെ തോൽവി. ഏഴാം തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തപ്പോൾ ചെന്നൈയുടെ പോരാട്ടം 160ൽ അവസാനിച്ചു.

ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും – ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് 40 പന്തില്‍ 54 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷം മധ്യനിര ക്ലിക്കാകാതെ പോയതാണ് ചെന്നൈക്ക് തിരിച്ചടിയായത്. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഉത്തപ്പയേയും (1), അമ്പാട്ടി റായുഡു (10), രവീന്ദ്ര ജഡേജയും (3), ധോണി (2) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ പുറത്തായതോടെ ചെന്നൈ തോല്‍വി മുന്നില്‍ കണ്ടു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തിരുന്നു. മഹിപാല്‍ ലോംറോര്‍ (27 പന്തില്‍ 42), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (22 പന്തില്‍ 38), ദിനേഷ് കാര്‍ത്തിക് (17 പന്തില്‍ 26*), വിരാട് കോലി (33 പന്തില്‍ 30), രജത് പാട്ടിദാര്‍ (15 പന്തില്‍ 21) എന്നിവരുടെ ഇന്നിങ്‌സുകളാണ് ബാംഗ്ലൂരിനെ 173-ല്‍ എത്തിച്ചത്.

]]>
‘ഐപിഎല്ലിൽ സൂപ്പർ സാറ്റർഡേ’; ഇന്ന് രണ്ട് മത്സരങ്ങൾ https://malayalees.ch/ipl-kkr-vs-gt-and-rcb-vs-srh/ Sat, 23 Apr 2022 04:26:10 +0000 https://malayalees.ch/?p=60564 ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 8 ന് നടക്കുന്ന രണ്ടാം കളിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺ റൈസേഴ്സ് ഹൈദ്രാബാദുമായി ഏറ്റുമുട്ടും. കൊൽക്കത്തയ്ക്കും ബാംഗ്ലൂറിനും ഇന്നത്തെ മത്സരം നിർണായകമാണ്.

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നേടിയ ജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം നഷ്ടമായ നായകൻ ഹാർദിക് പാണ്ഡ്യ ഇന്ന് തിരിച്ചെത്തും. ശക്തമായ നിരയുണ്ട് ഗുജറാത്തിന്. ബാറ്റിംഗിലും ബൗളിംഗിലും ഒപ്പത്തിനൊപ്പം. കൂടാതെ ഇരട്ടി കരുത്തായി ഹാർദിക് പാണ്ഡ്യയുടെ ഓൾ റൗണ്ട് മികവും. സീസണിൽ ആറ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ച ടൈറ്റൻസ് പോയിന്റ് പട്ടികയിൽ രണ്ടാമതാണ്.

മറുവശത്ത് അവസാന മൂന്ന് മത്സരങ്ങളും തോറ്റ കെകെആറിന് ഇന്നത്തെ ജയം അനിവാര്യമാണ്. ശേഷിക്കുന്ന എല്ലാ കളികളിലും ജയിക്കേണ്ട അവസ്ഥയിലാണ് കെകെആറിന്. ഗുജറാത്തിനെതിരെ ഇറങ്ങുന്നതിന് മുമ്പ് തന്ത്രത്തെക്കുറിച്ച് പുനർവിചിന്തനം നടത്തുന്നത് എന്തുകൊണ്ട് നല്ലതാണ്. പ്ലെയിംഗ് ഇലവനിൽ മാറ്റം വരുത്തേണ്ട സമയം കഴിഞ്ഞു. ഏറ്റവും പ്രധാനം ബൗളിംഗ് ആക്രമണം ശക്തിപ്പെടുത്തലാണ്.

ബ്രാബോൺ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒരുങ്ങിക്കഴിഞ്ഞു. രണ്ടുപേരും കഴിഞ്ഞ മത്സരത്തിൽ വിജയിച്ചിരുന്നു. കോലിയുടെ ഔട്ട് ഓഫ് ഫോം ഒരു പരിധിവരെ ടീമിനെ ബാധിക്കുന്നില്ല, എന്നാലും അദ്ദേഹം താളം കണ്ടത്തേണ്ടതുണ്ട്. ഈ സീസണിൽ താരത്തിൻ്റെ പ്രകടനം വളരെ മോശമാണ്. അതേസമയം സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ കളി കൂടുതൽ മെച്ചപ്പെട്ടു. അച്ചടക്കത്തോടെയുള്ള പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്.

]]>
ഐപിഎൽ: എലിമിനേറ്ററിൽ ഇന്ന് ബാംഗ്ലൂരും കൊൽക്കത്തയും നേർക്കുനേർ https://malayalees.ch/ipl-eliminator-rcb-kkr-kolkata-knight-riders-royal-challengers-bangalore/ Mon, 11 Oct 2021 09:19:43 +0000 https://malayalees.ch/?p=50807 ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. (ipl eliminator rcb kkr)

വിരാട് കോലിയുടെ മോശം ഫോം ബാംഗ്ലൂരിനു തിരിച്ചടിയാണെങ്കിലും ദേവ്ദത്തിൻ്റെയും മാക്സ്‌വെലിൻ്റെയും ശ്രീകർ ഭരതിൻ്റെയും ഫോം അവർക്ക് പ്രതീക്ഷയാണ്. ഇതിനകം സീസണിൽ 6 ഫിഫ്റ്റികൾ നേടി തകർപ്പൻ ഫോമിൽ നിൽക്കുന്ന മാക്സ്‌വെൽ ആണ് ബാംഗ്ലൂരിലെ ഏറ്റവും പ്രധാനപ്പെട്ട താരം. കഴിഞ്ഞ സീസണിലെ മോശം ഫോം കഴുകിക്കളഞ്ഞ് വളരെ ഗംഭീരമായാണ് ഇക്കൊല്ലം ഓസീസ് ഓൾറൗണ്ടർ ബാറ്റ് വീശുന്നത്. ടോപ്പ് ഓർഡറിൽ ദേവ്ദത്ത് പടിക്കൽ നൽകുന്ന മികച്ച തുടക്കവും ബാംഗ്ലൂരിൻ്റെ വിജയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. പവർ പ്ലേയ്ക്ക് ശേഷം സ്കോർ ഉയർത്താൻ ദേവ്ദത്തിനു സാധിക്കുന്നില്ലെന്ന വസ്തുത പവർ പ്ലേയിലെ പ്രകടനങ്ങൾ ഒരു പരിധി വരെ കഴുകിക്കളയുന്നു. നിർണായകമായ മൂന്നാം നമ്പർ തന്നിൽ ഭദ്രമാണെന്ന വിളംബരം നടത്തി ശ്രീകർ ഭരത് കളിച്ച അവസാന ഇന്നിംഗ്സ് ബാംഗ്ലൂരിൻ്റെ ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ ബാലൻസ് നൽകും.

ഹർഷൽ പട്ടേൽ നയിക്കുന്ന ബൗളിംഗ് നിര സുസ്ഥിരമാണ്. മുഹമ്മദ് സിറാജ് വിക്കറ്റുകൾ വീഴ്ത്തുന്നില്ലെങ്കിലും മികച്ച എക്കോണമിയിലാണ് പന്തെറിയുന്നത്. യുസ്‌വേന്ദ്ര ചഹാൽ തകർപ്പൻ ഫോമിലാണ്. ഷഹബാസ് അഹ്മദ് മികച്ച രീതിയിൽ പന്തെറിയുന്നു. ജോർജ് ഗാർട്ടൺ, ഡാനിയൽ ക്രിസ്റ്റ്യൻ എന്നിവരും ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തുന്നത്. ടീമിൽ മാറ്റം ഉണ്ടായേക്കില്ല.

ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രം വിജയിച്ച കൊൽക്കത്ത രണ്ടാം പാദത്തിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് പരാജയപ്പെട്ടത്. ഓപ്പണിംഗിൽ വെങ്കടേഷ് അയ്യർ എത്തിയത് ടീമിൻ്റെ ആകെ പ്രകടനത്തെ തന്നെ സ്വാധീനിച്ചു. ടോപ്പ് ഓർഡരിൽ മികച്ച തുടക്കം നൽകുന്ന അയ്യരിനൊപ്പം ഉത്തരവദിത്തത്തോടെ ബാറ്റ് വീശുന്ന ശുഭ്മൻ ഗിൽ, മധ്യനിരയിൽ സ്ഥിരതയോടെ കളിക്കുന്ന രാഹുൽ ത്രിപാഠി, നിതീഷ് റാണ എന്നിവരൊക്കെ കൊൽക്കത്തയുടെ പ്ലസ് പോയിൻ്റാണ്. ഫിനിഷർ റോളിൽ കാർത്തിക് ഭേദപ്പെട്ട രീതിയിൽ കളിക്കുന്നു. അതുകൊണ്ട് തന്നെ ക്യാപ്റ്റൻ ഓയിൻ മോർഗൻ്റെ മോശം ഫോം അവരെ ബാധിക്കുന്നില്ല.

ശിവം മവിയാണ് കൊൽക്കത്ത ബൗളിംഗ് നിരയിലെ സുപ്രധാന കണ്ണി. കഴിഞ്ഞ സീസണിൽ നിന്നും ഏറെ പുരോഗമിച്ച താരം ഗംഭീര ഫോമിലാണ്. ലോക്കി ഫെർഗൂസൻ്റെ തിരിച്ചുവരവ് കൊൽക്കത്ത ബൗളിംഗ് വിഭാഗത്തിനു നൽകുന്ന കരുത്ത് ചില്ലറയല്ല. സുനിൽ നരേൻ, വരുൺ ചക്രവർത്തി എന്നിവരും തകർപ്പൻ ഫോമിലാണ്. ഷാക്കിബ് അൽ ഹസൻ ബംഗ്ലാദേശ് ടീമിനൊപ്പം ചേർന്നാൽ അത് കൊൽക്കത്തയ്ക്ക് തിരിച്ചടിയാവും. പക്ഷേ, പകരം വരാനുള്ളത് ആന്ദ്രേ റസലാണ്. റസലിൻ്റെ പരുക്ക് മാറിയിട്ടില്ലെങ്കിൽ പകരം ആരെത്തുമെന്നത് നിർണായകമാണ്.

]]>
ആവേശം വാനോളം; ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം https://malayalees.ch/srh-won-against-rcb-ipl/ Thu, 07 Oct 2021 04:23:55 +0000 https://malayalees.ch/?p=50620 ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിനു ജയം. 4 റൺസിനാണ് ഹൈദരാബാദിൻ്റെ ജയം. ഹൈദരാബാദ് മുന്നോട്ടുവച്ച 142 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. 41 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ആർസിബിയുടെ ടോപ്പ് സ്കോറർ. ഗ്ലെൻ മാക്സ്‌വൽ 40 റൺസെടുത്തു. ഹൈദരാബാദിനു വേണ്ടി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി. (srh won rcb ipl)

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ വിരാട് കോലി (5) ഭുവനേശ്വർ കുമാറിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഡാനിയൽ ക്രിസ്റ്റ്യൻ (1) സിദ്ധാർത്ഥ് കൗളിൻ്റെ പന്തിൽ കെയിൻ വില്ല്യംസണു ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഒരു ബൗണ്ടറിയും സിക്സറുമായി മികച്ച രീതിയിൽ തുടങ്ങിയ ശ്രീകർ ഭരത് ഉമ്രാൻ മാലിക്കിൻ്റെ ആദ്യ ഐപിഎൽ വിക്കറ്റായി പവലിയനിലെത്തി. ഭരതിനെ വൃദ്ധിമാൻ സാഹ പിടികൂടുകയായിരുന്നു.

നാലാം വിക്കറ്റിൽ ഒത്തുചേർന്ന ദേവ്ദത്ത്-മാക്സ്‌വൽ സഖ്യമാണ് ബാംഗ്ലൂരിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ദേവ്ദത്തിനെ ഒരു വശത്ത് നിർത്തി മാക്സ്‌വൽ സ്കോറിംഗ് ചുമതല ഏറ്റെടുത്തു. 54 റൺസാണ് ഈ സഖ്യം നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഒടുവിൽ കെയിൻ വില്ല്യംസണിൻ്റെ ഒരു തകർപ്പൻ ഏറിൽ മാക്സ്‌വൽ (40) റണ്ണൗട്ടായി മടങ്ങി. ഏറെ വൈകാതെ റാഷിദ് ഖാൻ്റെ പന്തിൽ അബ്ദുൽ സമദിനു പിടികൊടുത്ത് ദേവ്ദത്ത് പടിക്കലും പുറത്തായി. 52 പന്തുകൾ നേരിട്ട് 41 റൺസ് നേടിയാണ് ദേവ്ദത്ത് മടങ്ങിയത്.

അവസാന ഓവറുകളിൽ ചില ബൗണ്ടറികൾ നേടിയ ഷഹബാസ് അഹ്മദാണ് ഒടുവിൽ ബാംഗ്ലൂരിനെ വിജയത്തിനരികെ എത്തിച്ചത്. 9 പന്തുകളിൽ 14 റൺസ് നേടിയ ഷഹബാസിനെ 19ആം ഓവറിൽ ജേസൻ ഹോൾഡർ കെയിൻ വില്ല്യംസണിൻ്റെ കൈകളിലെത്തിച്ചു. അവസാന ഓവറിൽ 13 റൺസായിരുന്നു ആർസിബിയുടെ വിജയലക്ഷ്യം. ഭുവനേശ്വർ കുമാർ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ വിജയിക്കാൻ 6 റൺസ് വേണ്ടിയിരിക്കെ സിംഗിൾ എടുക്കാനേ ബാംഗ്ലൂരിനു സാധിച്ചുള്ളൂ.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 141 റൺസ് ആണ് നേടിയത്. 44 റൺസെടുത്ത ജേസൻ റോയ് ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ 31 റൺസെടുത്തു. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്നും ഡാനിയൽ ക്രിസ്റ്റ്യൻ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

]]>
ഐപിഎൽ 2021: ബാംഗ്ലൂരിന് തോൽവി; പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത https://malayalees.ch/ipl2021-updates-rcb-kkr/ Tue, 21 Sep 2021 04:25:27 +0000 https://malayalees.ch/?p=49872 ഐപിഎല്ലിൽ പത്തു വിക്കറ്റിൻറെ തകര്‍പ്പൻ ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 92 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്ത 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 94 എടുത്ത് ലക്ഷ്യത്തിലെത്തി. 48 റൺസെടുത്ത ശുഭ്മാൻ ഗില്ലിൻറെ വിക്കറ്റാണ് വിജയത്തിനരികെ കൊൽക്കത്തക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരൻ വെങ്കിടേഷ് അയ്യരും(27 പന്തിൽ 41) തിളങ്ങി.

ഇന്നത്തെ മത്സരത്തിൽ ആർസിബി നേടുന്ന ഓരോ സിക്‌സിനും 60,000 രൂപയും ഫോറിന് 40,000 രൂപയും വിക്കറ്റിന് 25,000 രൂപയും കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിച്ച മുൻനിര പോരാളികൾക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം.

പക്ഷേ സംഭവിച്ചത് പേരുകേട്ട ബാറ്റിങ് നിരയുള്ള ആർസിബി നിരയിലെ ഒരു ബാറ്റ്‌സ്മാനും സിക്‌സർ പറത്താൻ സാധിച്ചില്ല. ഫലത്തിൽ 60,000 രൂപ പോലും കൊടുക്കേണ്ടി വന്നില്ല. 92 റൺസിന് ആർസിബി നിരയിലെ എല്ലാവരും കൂടാരം കയറിയ മത്സരത്തിൽ ഫോറുകളുടെ എണ്ണവും കുറവായിരുന്നു. 8 ബൗണ്ടറികൾ മാത്രമാണ് ബാഗ്ലൂരിന്റെ ഇന്നിങ്‌സിൽ പിറന്നത്.

ജയത്തോടെ റൺറേറ്റ് മെച്ചപ്പെടുത്തിയ കൊൽക്കത്ത ഏഴാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോൾ ബാംഗ്ലൂർ മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.

]]>
കോലി കളമൊഴിയുമ്പോൾ ആർസിബിയെ ആര് നയിക്കും; കുഴഞ്ഞ് മാനേജ്‌മെന്റ് https://malayalees.ch/rcb-captain-virat-kohli-ipl/ Mon, 20 Sep 2021 04:04:16 +0000 https://malayalees.ch/?p=49802 ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഈ സീസണോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ്. ടി-20 ലോകകപ്പോടെ രാജ്യാന്തര ടി-20 മത്സരങ്ങളിലെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫ്രാഞ്ചൈസി ക്യാപ്റ്റൻ സ്ഥാനവും അവസാനിപ്പിക്കുകയാണെന്ന് കോലി പ്രഖ്യാപിച്ചത്. എന്നാൽ, കോലി കളമൊഴിയുമ്പോൾ പകരം ആര് എന്ന ചോദ്യം ആർസിബി മാനേജ്മെൻ്റിനെ കുഴയ്ക്കും. (rcb virat kohli ipl)

എബി ഡിവില്ല്യേഴ്സ്, യുസ്‌വേന്ദ്ര ചഹാൽ, ഗ്ലെൻ മാക്സ്‌വൽ, ദേവ്ദത്ത് പടിക്കൽ എന്നിങ്ങനെ ചില പേരുകളാണ് ഉയർന്നുകേൾക്കുന്നത്. എന്നാൽ, 37 വയസ്സായ ഡിവില്ല്യേഴ്സ് ആർസിബിയെ നയിക്കുക എന്നത് വളരെ വിദൂരമായ ഒരു സാധ്യതയാണ്. യുസ്‌വേന്ദ്ര ചഹാൽ ആവട്ടെ ഇതുവരെ ആഭ്യന്തര ടീമിനെപ്പോലും നയിച്ചിട്ടില്ല. ഐപിഎൽ, രാജ്യാന്തര മത്സരപരിചയമുണ്ടെങ്കിലും ഇതുവരെ നായകനായിട്ടില്ലാത്ത ചഹാലിനെ സൂപ്പർ സ്റ്റാറുകൾ നിറഞ്ഞ ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാക്കുക എന്നത് തീരെ സാധ്യതയില്ലാത്ത ഒന്നാണ്. മാക്സ്‌വൽ നല്ല ചോയ്സാണ്. മുൻപ് ക്യാപ്റ്റനായിട്ടുണ്ട്. മത്സരപരിചയം വേണ്ടുവോളമുണ്ട്. എന്നാൽ, അടുത്ത സീസണിൽ താരം ടീമിൽ ഉൾപ്പെടുമോ എന്നതാണ് സംശയം. മെഗാ ലേലത്തിൽ മറ്റേതെങ്കിലും ക്ലബ് താരത്തെ ടീമിലെത്തിച്ചേക്കും. ദേവ്ദത്ത് പടിക്കൽ ഒരു യുവ ക്യാപ്റ്റനെന്ന തോന്നലുണ്ടാക്കുമെങ്കിലും വളരെ കുറഞ്ഞ മത്സരപരിചയവും കോലിയും എബിയും അടങ്ങുന്ന ഒരു ടീമിനെ നയിക്കുക എന്ന ചുമതലയും ആ സാധ്യതയും അടയ്ക്കുകയാണ്.

അടുത്ത സീസണിൽ മെഗാ ലേലം ഉള്ളതുകൊണ്ട് തന്നെ ലീഡർഷിപ്പ് പെർക്ക് ഉള്ള ഒരു താരത്തെ ടീമിലെത്തിച്ച് ക്യാപ്റ്റൻ സ്ഥാനം കൊടുക്കാനാണ് ഏറെ സാധ്യത. 10 ടീം ആയി വികസിപ്പിക്കുന്നതുകൊണ്ട് തന്നെ അടുത്ത സീസണിൽ ഒരു ക്ലബിന് രണ്ട് പേരെ മാത്രമേ നിലനിർത്താനാവൂ എന്നാണ് വിവരം. രണ്ട് പേർക്കായി ആർടിഎമും ഉപയോഗിക്കാം. അതിനാൽ, ഒട്ടേറെ മികച്ച താരങ്ങൾ ലേലത്തിലെത്തും. ഇവരിൽ നിന്ന് ഒരു ക്യാപ്റ്റൻ ഫിഗറിനെ കണ്ടെത്തുക എന്നതാവും ലേലത്തിൽ ആർസിബി മാനേജ്മെൻ്റിൻ്റെ സുപ്രധാന ലക്ഷ്യം.

2013 മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനാണ് വിരാട് കോലി. ഇതുവരെ ഒരു കിരീടം പോലും നേടാൻ കോലിക്ക് കഴിഞ്ഞിട്ടില്ല.

]]>
ഐ.പി.എല്‍; ബാംഗ്ലൂരിനെ അനായാസം തകര്‍ത്ത് ചെന്നൈ https://malayalees.ch/chennai-super-kings-thump-royal-challengers-bangalore-by-8-wickets/ Mon, 26 Oct 2020 05:40:44 +0000 https://malayalees.ch/?p=33859 ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിലെ നാലാം വിജയം സ്വന്തമാക്കി. 146 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ്, അമ്പാട്ടി റായുഡു, ഡുപ്ലെസി തുടങ്ങിയവരുടെ ബാറ്റിങ് മികവിലാണ് ചെന്നൈ അനായാസം വിജയത്തിലെത്തിയത്. എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ചെന്നൈ വിജയത്തിലെത്തിയത്. യുവതാരം ഋതുരാജ് ഗെയ്ക്‌വാദ്‌ 51 പന്തുകളില്‍ നിന്നും പുറത്താവാതെ 65 റണ്‍സ് നേടി തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ കോഹ്ലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്നാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ചെന്നൈ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ബാംഗ്ലൂരിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഫിഞ്ചും ദേവ്ദത്തും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ നാലാം ഓവറില്‍ സ്‌കോര്‍ 31-ല്‍ നില്‍ക്കെ ഫിഞ്ചിനെ പുറത്താക്കി കഴിഞ്ഞ മത്സരത്തിലെ ഹീറോ സാം കറന്‍ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. കൂറ്റനടിയ്ക്ക് ശ്രമിച്ച ഫിഞ്ചിന്റെ ശ്രമം പാളുകയായിരുന്നു. ഫിഞ്ച് മടങ്ങിയതിനുശേഷം ക്രീസിലെത്തിയത് ക്യാപ്റ്റന്‍ കോഹ്ലിയാണ്.

പിന്നീട് ദേവ്ദത്ത് പുറത്താവുന്നതോടെ ഡിവില്ലിയേഴ്‌സും കോഹ്ലിയും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. ഇരുവരും തകര്‍ച്ചയില്‍ നിന്നും ബാംഗ്ലൂരിനെ രക്ഷിച്ചു.

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ചെന്നൈ ബൗളര്‍മാര്‍ നന്നായി ബൗള്‍ ചെയ്തു. ഇരുവരും പൊരുതിയെങ്കിലും ആക്രമിച്ച് കളിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് ഒരു പൊരുതാവുന്ന സ്കോറിലെത്തിക്കാന്‍ ഇവര്‍ക്കായില്ല.

39 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനും സെഞ്ച്വറി നേടിയ ഉടനെ കോഹ്ലിയും പുറത്തായതോടെ ബാംഗ്ലൂര്‍ തകര്‍ച്ചയിലായി.

ചെന്നൈയ്ക്ക് വേണ്ടി സാം കറന്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ചാഹര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് സാന്റ്‌നര്‍ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഗെയ്ക്‌വാദും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. ഡുപ്ലെസിയായിരുന്നു കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടത്. ഇരുവരും ചേര്‍ന്ന് നാലോവറില്‍ 40 റണ്‍സെടുത്തു.

എന്നാല്‍ ആറാം ഓവറില്‍ 25 റണ്‍സെടുത്ത ഡുപ്ലെസിയെ പുറത്താക്കി ക്രിസ് മോറിസ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. ഡുപ്ലെസിയ്ക്ക് ശേഷം ക്രീസിലെത്തിയത് അമ്പാട്ടി റായുഡുവാണ്. റായുഡുവും ഗെയ്ക്‌വാദും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി.

റായുഡുവും മികച്ച ഫോം കണ്ടെത്തിയതോടെ ചെന്നൈ വിജയലക്ഷ്യത്തിലേക്ക് അനായാസേന കുതിച്ചു. ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 12 ഓവറില്‍ 100 റണ്‍സും ചെന്നൈ മറികടന്നു. റായുഡു പുറത്തായെങ്കിലും ഒടുവില്‍ ധോണിയെ കൂട്ടുപിടിച്ച് ഗെയ്ക്‌വാദ്‌ അനായാസം ടീമിനെ വിജയത്തിലെത്തിച്ചു.

]]>