rcb banglore – malayalees.ch https://malayalees.ch Malayalam Online News Portal Mon, 20 Sep 2021 13:37:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rcb banglore – malayalees.ch https://malayalees.ch 32 32 ഇന്ന് നേടുന്ന ഓരോ ബൗണ്ടറിയും വിക്കറ്റും സന്നദ്ധപ്രവര്‍ത്തകര്‍ക്ക്; ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് https://malayalees.ch/rcb-banglore-to-donate-their-boundaries-to-frontline-warriors/ Mon, 20 Sep 2021 13:37:24 +0000 https://malayalees.ch/?p=49842 ഇന്ന് കൊല്‍ക്കത്തക്കെതിരെ നടക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നേടുന്ന ഓരോ ബൗണ്ടറിയും വിക്കറ്റും കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുമെന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്പോണ്‍സര്‍മാരായ മുത്തൂറ്റ് ഗ്രൂപ്പാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തെങ്ങും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗിവ് ഇന്ത്യ എന്ന സന്നദ്ധസംഘടനക്കാണ് സമര്‍പ്പിക്കുക.

‘ഞങ്ങള്‍ ഇന്ന് നേടുന്ന ഓരോ ബൗണ്ടറിയും വിക്കറ്റും ഗിവ് ഇന്ത്യയുടെ സന്നദ്ധ സേവനങ്ങള്‍ക്കായി മുത്തൂറ്റ് ഗ്രൂപ്പ് സമര്‍പ്പിക്കും’ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7.30. ന് അബുദാബിയിലെ ഷെയ്ക് സായിദ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യഘട്ട മത്സരങ്ങളിൽ ആർസിബി മികച്ച പ്രകടനമാണ് നടത്തിയത്. നിലവിലെ പോയിന്റ് പട്ടികയിൽ 7 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആർസിബി.

]]>