RBI – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Mar 2023 04:18:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png RBI – malayalees.ch https://malayalees.ch 32 32 രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി : റിസർവ് ബാങ്ക് https://malayalees.ch/rbi-stopped-printing-2000-rupee-note/ Mon, 06 Mar 2023 04:18:27 +0000 https://malayalees.ch/?p=77417 രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക് ബാങ്ക് നൽകിയ വിവരാവകാശ രേഖകയിൽ വിശദീകരിക്കുന്നു. ( RBI stopped printing 2000 rupee note )

നോട്ടുകൾ അച്ചടിക്കാനുള്ള തുകയും വളരെ തുച്ഛമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകൾ രാജ്യത്ത് ഇതുവരെ അച്ചടിച്ചിട്ടുണ്ടെന്നും റിസർബാങ്ക് വ്യക്തമാക്കുന്നു.

അതേസമയം 100 200 500, 2000 രൂപ നോട്ടുകൾ അച്ചടിക്കാൻ ബാങ്കിന് വേണ്ടിവരുന്ന തുക വളരെ തുച്ഛമാണെന്നും റിസർവ് ബാങ്കിൽ നിന്നും ലഭിച്ച രേഖകളിൽ സൂചിപ്പിക്കുന്നു. 2021 22 കാലയളവിൽ ആയിരം നൂറു രൂപ നോട്ട് അച്ചടിക്കാൻ ചിലവഴിക്കേണ്ടി വന്നത് 1770 രൂപ മാത്രമാണ്. യഥാക്രമം 1000 – 200 രൂപ നോട്ടുകൾ അച്ചടിക്കാൻ 2370 രൂപയും 1000 , 500 രൂപ നോട്ടുകൾ അച്ചടിക്കാൻ 2290 രൂപയും, 2000 രൂപ നോട്ടുകൾ അച്ചടിക്കാൻ 3530 രൂപയും വേണ്ടിവന്നുവെന്നും റിസർവ്ബാങ്ക് നൽകിയ മറുപടിയിൽ പറയുന്നു.

]]>
34 ഓൺലൈൻ ട്രേഡിങ് സൈറ്റുകൾക്ക് റിസർവ് ബാങ്കിന്റെ വിലക്ക് https://malayalees.ch/rbi-ban-34-forex-trading-sites/ Mon, 12 Sep 2022 04:19:20 +0000 https://malayalees.ch/?p=67898 ഫോറെക്സ് ട്രേഡിംഗിൽ കർശന നിയന്ത്രണ മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. 34 ഓൺലൈൻ ട്രേഡിങ് സൈറ്റുകൾക്ക് റിസർ ബാങ്ക് വിലക്കേർപ്പെടുത്തി. ഫെമ നിയമത്തെ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്കിന്റെ നടപടി.

അനധികൃത ഇടപാടിലൂടെ നഷ്ടം സംഭവിക്കും എന്ന വസ്തുത നിക്ഷേപകർ തിരിച്ചറിയണമെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങളുടെ കറൻസികൾ തമ്മിലുള്ള വിനിമയമാണ് ഫോറെക്സ് ട്രേഡിംഗിൽ നടക്കുന്നത്.
ഓരോ സമയങ്ങളിൽ കറൻസികളുടെ മൂല്യത്തിലുണ്ടാകുന്ന ഉയർച്ച താഴ്ചകൾ അനുസരിച്ച്് ലാഭവും നഷ്ടവും നേടാം എന്നതാണ് വാഗ്ദാനം.

USDINR, EURINR, GBPINR, JPYINR എന്നിങ്ങനെ ഇന്ത്യൻ രൂപ അടിസ്ഥാനമായിട്ടുള്ള മുഖ്യമായും ഈ നാല് ജോഡി കറൻസികളാണ് ഇന്ത്യയിൽ നിയമാനുസൃതമായി ഫോറെക്സ് ട്രേഡിംഗ് ചെയ്യാൻ സാധിക്കുക.

]]>
യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി https://malayalees.ch/rbi-may-impose-service-charge-for-upi-transaction/ Thu, 18 Aug 2022 04:25:54 +0000 https://malayalees.ch/?p=66593 ഭാവിയിൽ യുപിഐ പണമിടപാടുകൾക്കും ഇനി സർവീസ് ചാർജ് ഈടാക്കിയേക്കും. പുതിയ കരട് നിർദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആർബിഐ.

യുപിഐ, ഐഎംപിഎസ്, എൻഇഎഫ്ടി, ആർടിജിഎസ് എന്നിങ്ങനെയുള്ള വിവിധ പണമിടപാട് സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള നയങ്ങളിൽ മാറ്റം വേണമെന്ന് നിർദേശിക്കുന്ന ഡിസ്‌കഷൻ പേപ്പർ ആർബിഐ ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ഒക്ടോബർ 3ന് മുൻപായി ഇതിൽ പ്രതികരണം അറിയിക്കാനാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്.

‘ഐഎംപിഎസ് ഫണ്ട് ട്രാൻസ്ഫർ പോലെ തന്നെയാണ് യുപിഐയുടേയും പ്രവർത്തനം. അതുകൊണ്ട് തന്നെ ഐഎംപിഎസിന് ഈടാക്കുന്ന സർവീസ് ചാർജ് യുപിഐക്കും ബാധകമാകേണ്ടതാണ്. വിവിധ സ്ലാബിലുള്ള തുകയ്ക്ക് അതിനനുസൃതമായ സർവീസ് ചാർജ് ഈടാക്കാം’- ആർബിഐ ഡിസ്‌കഷൻ പേപ്പറിൽ പറയുന്നു.

800 രൂപ യുപിഐ വഴി അയക്കുമ്പോൾ 2 രൂപയുടെ ചെലവ് വരുന്നുണ്ടെന്നാണ് ആർബിഐ നിരത്തുന്ന കണക്ക്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ട്രാൻസാക്ഷൻ മെതേഡ് യുപിഐ ആണ്. പ്രതിമാസം ആകെമൊത്തം 10 ട്രില്യൺ മൂല്യം വരുന്ന 6 ബില്യൺ ട്രാൻസാക്ഷനുകളാണ് രാജ്യത്ത് നടക്കുന്നത്.

]]>
സുതാര്യതയില്ലാത്ത പണമിടപാടുകള്‍ നിയന്ത്രിക്കുന്നു; കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും https://malayalees.ch/co-operative-societies-in-kerala-will-lose-their-bank-status/ Sat, 30 Jul 2022 05:09:32 +0000 https://malayalees.ch/?p=65619 കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും. നിബന്ധനകള്‍ പാലിക്കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കാണ് ബാങ്ക് പദവി നഷ്ടമാകുക. സുതാര്യതയില്ലാത്ത പണമിടപാടുകള്‍ നിയന്ത്രിക്കാനുള്ള റിസര്‍വ്ബാങ്കിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി എടുത്തുകളയുന്നത്.

ആസ്തികള്‍ ഗ്യാരണ്ടിയായി മാറ്റാത്ത സഹകരണ ധനകാര്യ സ്ഥാപനങ്ങളുടെ ബാങ്ക് പദവി ഇത്തരത്തില്‍ ഇനിയുണ്ടാകില്ല. ബാങ്കിങ്ങിലും നിക്ഷേപകാര്യത്തിലും റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷംകൊണ്ടുവന്ന വ്യവസ്ഥകള്‍ നടപ്പാക്കാത്ത സഹകരണ സംഘങ്ങള്‍ക്ക് എതിരെയാണ് ആര്‍ബിഐയുടെ നടപടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ ഇതിലുള്‍പ്പെടും.

]]>
റിസർവ് ബാങ്കിൽ അക്കൗണ്ട് ആരംഭിക്കാം; ഇത് മികച്ച നിക്ഷേപം https://malayalees.ch/how-to-open-rbi-retail-direct-gilt-account/ Thu, 21 Jul 2022 11:59:24 +0000 https://malayalees.ch/?p=65196 റിസർവ് ബാങ്കിൽ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുമോ ? ഇല്ല എന്നായിരുന്നു കഴിഞ്ഞ വർഷം വരെയുള്ള ഉത്തരം. എന്നാൽ 2021 നവംബറോടെ ആർബിഐയിൽ സാധാരണക്കാരനും അക്കൗണ്ട് ആരംഭിക്കാമെന്ന പുതിയ മാറ്റം അവതരിപ്പിച്ചു. റിട്ടെയിൽ ​ഗിൽറ്റ് അക്കൗണ്ടാണ് ആരംഭിക്കാൻ സാധിക്കുന്നത്. സർക്കാർ ബോണ്ടുകളിലും ട്രഷറി ബില്ലുകളിലും നേരിട്ട് നിക്ഷേപിക്കാൻ സാധിക്കുന്ന അക്കൗണ്ടാണ് ഇത്.

എങ്ങനെ അക്കൗണ്ട് ആരംഭിക്കും ?

ആദ്യം https://rbiretaildirect.in/#/rdg-account-registration – ഈ ലിങ്കിൽ പോകണം.

അക്കൗണ്ട് ഉടമയുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ട മൊബൈൽ നമ്പർ, യുപിഐ അല്ലെങ്കിൽ നെറ്റ് ബാങ്കിം​ഗ് സംവിധാനമുള്ള സേവിം​ഗ്സ് അക്കൗണ്ട്, ഒപ്പിന്റെ സ്കാൻ ചെയ്ത ചിത്രം, പാൻ കാർഡ് എന്നിവ കൈയിൽ കരുതണം.

ശേഷം ഫോമിൽ പറഞ്ഞിരിക്കുന്നത് പോലെ ജോയിന്റ് അക്കൗണ്ട് ആണോ സിം​ഗിൾ അക്കൗണ്ട് ആണോ എന്ന് രേഖപ്പെടുത്തി പേര്, പാൻ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം.

നിക്ഷേപം എങ്ങനെ ?

ആദ്യം ബോണ്ട് എന്താണെന്ന് പറയാം. സർക്കാരിന്റെ ആവശ്യം നിറവേറ്റാൻ ബാങ്ക് വായ്പകളിലേക്ക് പോകാതെ പണം സമാഹരിക്കാനാണ് സർക്കാർ ബോണ്ടുകൾ ഇറക്കുന്നത്. പണം കൊടുക്കുന്നതിന് തിരികെ നിക്ഷേപകന് നൽകുന്ന സർട്ടിഫിക്കറ്റാണ് ബോണ്ട്. ഹ്രസ്വ കാലയളവിലുള്ളവയെ ട്രഷറി ബില്ലുകളെന്നും ഒരു വര്‍ഷത്തിനു മുകളിൽ കാലാവധിയുള്ളവയെ സർക്കാർ ബോണ്ടുകളെന്നുമാണ് പറയുന്നത്. ബോണ്ടുകളിലെ പലിശ നിരക്കിനെ കൂപ്പൺ റേറ്റ് എന്നാണ് പറയുന്നത്.

ഒരു വർഷത്തെ ട്രഷറി ബില്ലിന് 6.28 ശതമാനമാണ് പലിശ നിരക്ക്. ബാങ്കുകളിൽ 5.3 ശതമാനം മാത്രമാണ് നൽകുന്നത്. നാല് വർഷം മുതൽ കാലാവധിയുള്ള ബോണ്ടുകളിൽ 7.18 ശതമാനം വരെ ആദായം ലഭിക്കും. ബാങ്കുകൾ ഏറ്റവും കൂടിയത് 6 ശതമാനത്തോളം പലിശ നിരക്കേ ലഭിക്കുകയുള്ളു.

അതുകൊണ്ട് തന്നെ സുരക്ഷിത നിക്ഷേപം ലക്ഷ്യമിടുന്നവർക്ക് മികച്ച ഒരു മാർ​ഗമാണ് റിട്ടെയിൽ ​ഗിൽറ്റ് അക്കൗണ്ട്.

]]>
റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ വീണ്ടും റിസർവ് ബാങ്ക് വർധിപ്പിക്കും https://malayalees.ch/reserve-bank-hikes-repo-reverse-repo-rate/ Sat, 04 Jun 2022 04:24:46 +0000 https://malayalees.ch/?p=62876 നിരക്കുകൾ വീണ്ടും വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് റിസർബാങ്ക് പിന്മാറില്ല. റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകൾ റിസർവ് ബാങ്ക് വീണ്ടും വർധിപ്പിക്കും. 35 മുതൽ 40 വരെ ബേസിസ് പോയിന്റുകൾ ആർബിഐ ഉയർത്തുമെന്നാണ് റിപ്പോർട്ട്.

അടുത്തയാഴ്ചയോടെ വീണ്ടും നിരക്കുകളിൽ വർധനവ് ഉണ്ടാകും. നിലവിൽ 4.40 ബേസിസ് പോയിന്റുകളിലാണ് റിപ്പോ നിരക്ക് ഉയർത്തിട്ടുള്ളത്. 5.15 ശതമാനമായിരുന്നു കൊവിഡിന് മുമ്പുള്ള നിരക്ക്..

]]>
എ ടി എമ്മില്‍ നിന്നും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാം: ആര്‍ബിഐ https://malayalees.ch/cardless-atm-transaction-will-allow-rbi/ Sat, 09 Apr 2022 11:58:24 +0000 https://malayalees.ch/?p=59828 രാജ്യത്തെ ബാങ്കുകളിലും എ ടി എമ്മുകളിലും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. യുപിഐ സംവിധാനം ഉപയോഗിച്ചാണ് കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സാധ്യമാകുക. ഇടപാടുകള്‍ വേഗത്തിലാക്കാനും ഇത് സഹായകമാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. എ ടി എം തട്ടിപ്പുകള്‍ തടയാനും ഇതുവഴി സാധിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍.

പണവായ്പ സംബന്ധിച്ച നയപ്രഖ്യാപനത്തിലാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്.ഈ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാതെ തന്നെ പണം പിന്‍വലിക്കാന്‍ സാധിക്കും.

മുഖ്യപലിശ നിരക്കുകളില്‍ മാറ്റം വരുത്താതെയാണ് റിസര്‍വ് ബാങ്ക് പണ വായ്പനയം പ്രഖ്യാപിച്ചത്. വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. റിപ്പോനിരക്ക് നാലുശതമാനമായി തുടരും.

]]>
യുപിഐ ലൈറ്റ് എന്നാൽ എന്ത്? ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ഇനി ഇന്റർനെറ്റ് ആവശ്യമില്ലേ? https://malayalees.ch/what-is-upi-lite-and-how-it-can-help-you/ Mon, 21 Mar 2022 08:41:36 +0000 https://malayalees.ch/?p=58857 കൊവിഡ് പ്രതിസന്ധി ഡിജിറ്റൽ രംഗത്തിന് തുറന്ന് നൽകിയത് അനന്തസാധ്യതകളുടെ കലവറയാണ്. ലോക്ക്ഡൗണിൽ പുറത്തിറങ്ങാതെ വേഗത്തിലും എളുപ്പത്തിലും പണമടയ്ക്കാൻ ഉതകുന്ന മാർഗങ്ങൾ സുലഭമായി. ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകാര്യത കൈവരിച്ചതും ഈ കൊവിഡ് കാലയളവിലാണ്. ഡിജിറ്റലായി പണമിടപാട് നടത്താൻ വിവിധ മാർഗങ്ങളുണ്ടെങ്കിലും രാജ്യത്ത് കൂടുതലായും ഉപയോഗിക്കുന്ന ഒരു രീതിയാണ് യുപിഐ (Unified Payment Interface).

Google Pay, PhonePe, Paytm തുടങ്ങി UPI പേയ്‌മെന്റുകൾ നടത്താൻ നിരവധി പ്ലാറ്റ്‌ഫോമുകൾ ഇന്നുണ്ട്. പക്ഷേ നമുക്കറിയും പോലെ ഇന്റർനെറ്റ് സേവനമില്ലെങ്കിൽ ഈ പ്ലാറ്റ്‌ഫോമുകൾ വെറും നോക്കു കുത്തിയായി മാറും. ഒരിക്കലെങ്കിലും UPI പേയ്‌മെന്റുകൾ പണിതരാത്ത ആരും ഉണ്ടാകില്ല എന്നതാണ് മറ്റൊരു വസ്തുത. ചുരുക്കത്തിൽ ഇത്തരം സമയങ്ങളിൽ 123Pay അല്ലെങ്കിൽ USSD അടിസ്ഥാനമാക്കിയുള്ള UPI സേവനം മാത്രമേ ഉപയോഗിക്കാനാവൂ. എന്നാൽ ഈ USSD രീതികൾ ഉപയോക്താക്കളിൽ മടുപ്പുണ്ടാക്കുന്ന കാര്യമാണ്. ഈ രീതികൾക്കൊന്നും QR കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ഇല്ലാത്തതാണ് ഇതിന് കാരണം.

അത്തരം സന്ദർഭങ്ങളിൽ ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, നാഷണൽ പേയ്‌മെന്റ് കമ്മീഷൻ ഓഫ് ഇന്ത്യ (NPCI) UPI Lite എന്ന പുതിയ UPI സേവനം ആരംഭിച്ചത്. അതെന്താണെന്ന് കൂടുതൽ അറിയാൻ താൽപര്യമുണ്ടെങ്കിൽ നിങ്ങളുടെ ഉത്തരം ഇതാ…

എന്താണ് UPI Lite ?
Paytm, Freecharge, MobiKwik പോലുള്ള ജനപ്രിയ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൾക്ക് സമാനമാണ് UPI Lite. എന്നാൽ ഇന്റർനെറ്റ് സേവനമില്ലാതെ ഡിജിറ്റൽ പേയ്‌മെന്റുകൾ വേഗത്തിൽ നടത്താൻ സാധിക്കും എന്നതാണ് UPI Lite ൻ്റെ സവിശേഷത. ആദ്യ ഘട്ടത്തിൽ ഇടപാടുകൾ ‘നിയർ ഓഫ്‌ലൈൻ’ മോഡിൽ നടത്താൻ കഴിയും. രണ്ടാം ഘട്ടത്തിൽ ഇത് ‘സമ്പൂർണ്ണ ഓഫ്‌ലൈൻ’ മോഡിൽ ഉപയോഗിക്കാൻ സാധിക്കുന്നു.

UPI Lite-ലെ ഇടപാട് പരിധി എത്ര ?
പരിധി 2,000 രൂപയാണ് വാലറ്റ് ബാലൻസ് വേണ്ടത്. ഇതിൽ നിന്നുള്ള ഡെബിറ്റ് മാത്രമേ അനുവദിക്കൂ. പരിധി 200 രൂപ വരെ UPI ലൈറ്റ് ഉപയോഗിച്ച് കൈമാറാൻ കഴിയും. അധിക ഫാക്ടർ ഓതന്റിക്കേഷൻ (additional factor authentication) ഉപയോഗിച്ചോ യുപിഐ ഓട്ടോപേ (UPI AutoPay) ഉപയോഗിച്ചോ വാലറ്റിൽ കൂടുതൽ ബാലൻസ് ചേർക്കാൻ സാധിക്കും എന്ന് NPCI പറയുന്നു.

UPI Lite എപ്പോൾ ലഭ്യമാകും?
യുപിഐ ലൈറ്റ് ലോഞ്ച് ചെയ്യുന്നതിനുള്ള പ്രത്യേക തീയതിയൊന്നും എൻപിസിഐ വെളിപ്പെടുത്തിയിട്ടില്ല. തുടക്കത്തിൽ ഒന്നിലധികം ബാങ്കുകളും ആപ്പ് ദാതാക്കളുമായി ചേർന്ന് പൈലറ്റായി UPI Lite ആരംഭിക്കുക എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) സ്പെഷ്യലൈസ്ഡ് ഡിവിഷൻ പുറപ്പെടുവിച്ച സർക്കുലർ വ്യക്തമാക്കുന്നു.

]]>
ആഗോളതലത്തിലെ തിരിച്ചടികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌രംഗം പിടിച്ചുനിന്നു: റിസര്‍വ് ബാങ്ക് https://malayalees.ch/india-making-steady-progress-global-crisis-notwithstanding-says-rbi/ Fri, 18 Mar 2022 05:49:33 +0000 https://malayalees.ch/?p=58762 യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളുടെ സമ്പദ് രംഗവും സമ്മര്‍ദം നേരിടുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്‌രംഗം പിടിച്ചുനിന്നതായി റിസര്‍വ് ബാങ്ക്. ആഗോളതലത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ് രംഗം സ്ഥിരതയോടെ നേട്ടമുണ്ടാക്കിയെന്ന് ആര്‍ ബി ഐ പ്രസ്താവിച്ചു. കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സമ്മര്‍ദത്തേയും യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയേയും വിലക്കയറ്റവും എണ്ണവില വര്‍ധനയും സൃഷ്ടിച്ച തടസങ്ങളേയും മറികടക്കാന്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് സാധിച്ചെന്നാണ് ആര്‍ബിഐ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരിക്കുന്നത്.

കൊവിഡ് മൂന്നാം തരംഗത്തെ കാര്യക്ഷമമായി മറികടക്കാന്‍ സാധിച്ചെന്നും റിസര്‍വ് ബാങ്ക് ബുള്ളറ്റിനിലുണ്ട്. പല രാജ്യങ്ങളും പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് സാമ്പത്തിക ഭദ്രത തകരുമെന്ന ഭീഷണിയിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ പിടിച്ചുനില്‍ക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.

കൊവിഡ് വ്യവസായരംഗത്തില്‍ സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. വ്യവസായശാലകള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കും സിനിമാശാലകള്‍ക്കും പഴയതുപോലെ പ്രവര്‍ത്തിക്കാന്‍ ഒരു പരിധിവരെ സാധിക്കുന്നുണ്ട്. മാക്രോ എക്കണോമിക് രംഗം കൊവിഡ് പൂര്‍വഘട്ടത്തിലേതിന് സമാനമായ കുതിപ്പ് വീണ്ടെടുത്തുന്നുവെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

]]>
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷനിൽ പുതിയ നിയന്ത്രണവുമായി ആർബിഐ; ജനുവരി 1 മുതൽ പുതിയ മാറ്റം https://malayalees.ch/online-card-transaction-rule-rbi/ Wed, 22 Dec 2021 13:34:22 +0000 https://malayalees.ch/?p=54463 ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷന് പുതിയ ചട്ടങ്ങൾ അവതരിപ്പിച്ച് ആർബിഐ. ജനുവരി ഒന്ന് മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കാർഡ് വിവരങ്ങൾ സൂക്ഷിക്കാൻ സാധിക്കില്ല എന്നതാണ് പുതിയ നിയന്ത്രണം. ( online card transaction rule RBI )

ആമസോൺ, സൊമാറ്റോ പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ സാധരണയായി കാർഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സേവ് ചെയ്യുകയാണ് പതിവ്. ട്രാൻസാക്ഷൻ നടത്തുന്ന സമയത്ത് സിവിവി മാത്രം അടിച്ച് ഒടിപിയും നൽകി പണം അടയ്ക്കുന്ന ഈ രീതി ഇനിമുതൽ അത്ര എളുപ്പമാകില്ല. ഓരോ തവണയും ഉപഭോക്താക്കൾക്ക് കാർഡ് നമ്പർ ഉൾപ്പെടെ നൽകി വേണം ഇ-കൊമേഴ്സ് വെബ്സൈറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ.

എന്നാൽ ഉപഭേക്താക്കൽക്ക് സമ്മതപത്രം നൽകി കാർഡ് ടോക്കനൈസ് ചെയ്യാൻ സാധിക്കും. ഇങ്ങനെ കാർഡ് വിവരങ്ങൾ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ സൂക്ഷിക്കാൻ അനുമതി നൽകാം. ഉപഭോക്താക്കളിൽ നിന്ന് സമ്മതപത്രം ലഭിക്കുന്നതോടെ കാർഡ് വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്താകും സൂക്ഷിക്കുക.

നിലവിൽ മാസ്റ്റർ കാർഡ്, വീസ കാർഡ് എന്നിവ മാത്രമേ ടോക്കനൈസ് ചെയ്യാൻ സാധിക്കുകയുള്ളു. കാർഡുകൾ ടോക്കനൈസ് ചെയ്യാൻ പ്രത്യേകം ചാർജ് ഈടാക്കുന്നതല്ല.

]]>