Ravindra Jadeja – malayalees.ch https://malayalees.ch Malayalam Online News Portal Mon, 15 Aug 2022 12:18:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ravindra Jadeja – malayalees.ch https://malayalees.ch 32 32 ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തം https://malayalees.ch/jadeja-chennai-super-kings/ Mon, 15 Aug 2022 12:18:16 +0000 https://malayalees.ch/?p=66448 ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തം. ചെന്നൈ മാനേജ്മെൻ്റും ജഡേജയും തമ്മിലുള്ള ബന്ധം വഷളാവുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും ടീമിൻ്റെ മോശം പ്രകടനങ്ങളെ തുടർന്ന് എംഎസ് ധോണിയെത്തന്നെ വീണ്ടും നായകനാക്കി നിയമിച്ചു. തുടർന്ന് പരുക്കേറ്റതിനാൽ ജഡേജ ചെന്നൈ വിടുകയും ചെയ്തു.

ക്യാപ്റ്റൻസി ചുമതലയിൽ നിന്ന് മാറ്റിയത് ജഡേജയ്ക്ക് ഏറെ വിഷമമുണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജഡേജ ഇതിൽ അപമാനിതനായി. അടുത്തിടെ ചെന്നൈ സൂപ്പർ കിംഗ്സുമായി ബന്ധപ്പെട്ട എല്ലാ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ജഡേജ നീക്കി. ഈ ചർച്ചയിൽ, ജഡേജയുമായി ഒരു പ്രശ്നവുമില്ലെന്നാണ് മാനേജ്മെൻ്റ് നിലപാടെടുത്തത്. കഴിഞ്ഞ ആഴ്ച ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവച്ച ഒരു പോസ്റ്റിൽ ജഡേജ റിപ്ലേ ചെയ്തെങ്കിലും ഉടൻ ഇത് ഡിലീറ്റ് ചെയ്തു. ഐപിഎൽ കഴിഞ്ഞതിന് ശേഷം ചെന്നൈ നേതൃത്വവുമായി ജഡേജ ഒരുതരത്തിലും ബന്ധപ്പെടുന്നില്ല എന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

]]>
ക്യാപ്റ്റൻസി മാറ്റം: ജഡേജയും മാനേജ്മെന്റുമായി അസ്വാരസ്യമെന്ന റിപ്പോർട്ടുകൾ തള്ളി സിഇഒ https://malayalees.ch/csk-ceo-ravindra-jadeja-update/ Thu, 12 May 2022 12:08:45 +0000 https://malayalees.ch/?p=61746 ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെൻ്റുമായി അസ്വാരസ്യമെന്ന റിപ്പോർട്ടുകൾ തള്ളി ക്ലബ് സിഇഒ കാശി വിശ്വനാഥൻ. പരുക്ക് പറ്റിയതിനാലാണ് ജഡേജയെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്നും ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഭാവി പദ്ധതികളിൽ ജഡേജ ഉൾപ്പെട്ടിട്ടുണ്ടെന്നും കാശി വിശ്വനാഥ് പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

“ഞാൻ സമൂഹമാധ്യമങ്ങളിൽ അങ്ങനെ കാര്യമായൊന്നും പിന്തുടരുന്നില്ല. എന്താണ് അവിടെ നടക്കുന്നതെന്ന് എനിക്കറിയില്ല. മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്ന് ഒരു പ്രശ്നവുമില്ല. സിഎസ്കെയുടെ ഭാവി പരിപാടികളിൽ ജഡേജ എല്ലായ്പ്പോഴും ഉണ്ട്. ആർസിബിയ്ക്കെതിരായ മത്സരത്തിലാണ് ജഡേജയ്ക്ക് പരുക്കേറ്റത്. പിന്നീട് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ജഡേജ കളിച്ചില്ല. ഡോക്ടർമാർ പറഞ്ഞതിനലാണ് അദ്ദേഹം ഐപിഎൽ വിട്ടത്. ജഡേജ വീട്ടിലേക്ക് തിരികെപോകും.”- കാശി വിശ്വനാഥൻ പറഞ്ഞു.

സീസണിൽ എംഎസ് ധോണിക്ക് പകരം രവീന്ദ്ര ജഡേജ ആയിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ. എന്നാൽ, ടീമിൻ്റെ മോശം പ്രകടനങ്ങളെ തുടർന്ന് വീണ്ടും ധോണി ക്യാപ്റ്റനായി സ്ഥാനമേറ്റു. ക്യാപ്റ്റൻസിയുടെ സമ്മർദ്ദം ജഡേജയെ ബാധിക്കുന്നു എന്നാണ് ഈ തീരുമാനത്തിനു ധോണി നൽകിയ വിശദീകരണം. തന്നെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിൽ ജഡേജയ്ക്ക് അസ്വാരസ്യമുണ്ടായിരുന്നു എന്നും അതേ തുടർന്നാണ് താരം ക്ലബ് വിട്ടത് എന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകളെയാണ് ചെന്നൈ സിഇഒ തള്ളിയത്.

]]>
ചെന്നൈ സൂപ്പർ കിംഗ്സ് നായകത്ത്വം ഒഴിഞ്ഞ് ധോണി, ഇനി ജഡേജ യുഗം https://malayalees.ch/ms-dhoni-hands-over-captaincy-of-csk-to-ravindra-jadeja/ Thu, 24 Mar 2022 11:06:48 +0000 https://malayalees.ch/?p=59021 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായക സ്ഥാനമൊഴിഞ്ഞ് എം എസ് ധോണി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുകയെന്ന് സിഎസ്കെ സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ധോണിയിൽ നിന്ന് നായകസ്ഥാനം ജഡേജ ഏറ്റെടുക്കുന്ന വിവരം ടീം പരസ്യമാക്കിയത്. അപ്രതീക്ഷിത തീരുമാനത്തിൽ ചെന്നൈ ആരാധകർ കടുത്ത നിരാശയിലാണ്.

ഐപിഎൽ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയ്ക്ക് ഒരേയൊരു നായകനെ ഉണ്ടായിരുന്നുള്ളു. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മക്ക് ശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ക്യാപ്റ്റനാണ്. സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

‘മഹേന്ദ്രസിങ് ധോണിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകസ്ഥാനത്തുനിന്ന് മാറ്റാനും പകരം നായകനായി രവീന്ദ്ര ജഡേജയെ നിയോഗിക്കാനും തീരുമാനിച്ചു’ ചെന്നൈ സൂപ്പര്‍ കിംഗ്സ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ അവിഭാജ്യ ഘടകമാണ് ജഡേജ. ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് ജഡേജ.

]]>