ravi shastri – malayalees.ch https://malayalees.ch Malayalam Online News Portal Thu, 09 Mar 2023 08:07:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ravi shastri – malayalees.ch https://malayalees.ch 32 32 ‘പുറത്തുനിൽക്കുന്നവർക്ക് എന്തും പറയാം, അദ്ദേഹം പറഞ്ഞത് അസംബന്ധമാണ്’; രവി ശാസ്ത്രിക്കെതിരെ രോഹിത് ശർമ https://malayalees.ch/rohit-sharma-ravi-shastri/ Thu, 09 Mar 2023 08:07:31 +0000 https://malayalees.ch/?p=77689 ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രിക്കെതിരെ ക്യാപ്റ്റൻ രോഹിത് ശർമ. മൂന്നാമത്തെ മത്സരത്തിൽ പരാജയപ്പെടാൻ കാരണം ഇന്ത്യയുടെ അമിത ആത്‌മവിശ്വാസമാണെന്ന രവി ശാസ്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് രോഹിത് രംഗത്തുവന്നത്. ശാസ്ത്രി പറഞ്ഞത് അസംബന്ധമാണെന്നും എല്ലാ മത്സരങ്ങളും വിജയിക്കാനാണ് ശ്രമിക്കുന്നതെന്നും രോഹിത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“രവി ഡ്രസിംഗ് റൂമിൽ ഉണ്ടായിരുന്ന ആളാണ്. കളിക്കുമ്പോൾ ഞങ്ങളുടെ ചിന്താഗതി എന്താണെന്ന് അദ്ദേഹത്തിനറിയാം. അമിത ആത്‌മവിശ്വാസമല്ല അത്. സത്യത്തിൽ നിങ്ങൾ രണ്ട് കളി വിജയിക്കുമ്പോൾ, നിങ്ങൾ അമിത ആത്‌മവിശ്വാസമാണെന്ന് പുറത്തുനിന്ന് ആളുകൾ പറഞ്ഞാൽ അത് അസംബന്ധമാണ്. കാരണം, നാല് മത്സരങ്ങളിലും നന്നായി കളിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. രണ്ട് കളി വിജയിച്ചതിനു ശേഷം നിർത്താനല്ല ആഗ്രഹം. ഇവരൊക്കെ അമിത ആത്‌മവിശ്വാസത്തെപ്പറ്റിയൊക്കെ പറയുമ്പോൾ, പ്രത്യേകിച്ച് ഡ്രസിംഗ് റൂമിൽ ഇല്ലാത്തവർ, അവർക്കറിയില്ല ഡ്രസിംഗ് റൂമിൽ എന്ത് സംസാരമാണ് നടക്കുന്നതെന്ന്.”- രോഹിത് ശർമ പറഞ്ഞു.

നാലാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചു. 10 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ അവർ 30 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ മോശം ഫീൽഡിംഗ് ഓസീസിനെ സഹായിച്ചു.

]]>
‘ഷമിയെപ്പോലെ ഒരു ബൗളർ വീട്ടിലിരിക്കുന്നു എന്നത് അതിശയിപ്പിക്കുന്നു’; രവി ശാസ്ത്രി https://malayalees.ch/ravi-shastri-about-mohammed-shami/ Wed, 07 Sep 2022 09:12:57 +0000 https://malayalees.ch/?p=67748 മുഹമ്മദ് ഷമിയെപ്പോലെ ഒരു മികച്ച ബൗളർ വീട്ടിലിരിക്കുന്ന എന്നത് അതിശയിപ്പിക്കുന്നു എന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഏഷ്യാ കപ്പിൽ ഇന്ത്യ ബുദ്ധിമുട്ടുന്നത് ഷമിയെപ്പോലെ ഒരു നല്ല ഒരു ബൗളർ ഇല്ലാത്തതിനാലാണ്. ഏഷ്യാ കപ്പിലേക്ക് വെറും 4 ബൗളർമാരുമായി എത്തിയ ഇന്ത്യയുടെ തന്ത്രം തന്നെ അത്ഭുതപ്പെടുത്തുന്നു. ടീമിൽ ഒരു അധിക പേസർ ഉണ്ടാവേണ്ടതായിരുന്നു. ഒരു മികച്ച ഐപിഎൽ സീസണു ശേഷം ഷമിയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല എന്നത് വിശ്വസിക്കാനാവുന്നില്ല എന്നും രവി ശാസ്ത്രി പറഞ്ഞു.

അതേസമയം, ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ രണ്ട് പരാജയങ്ങളിൽ പരിഭ്രാന്തിയില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. ടി-20 ലോകകപ്പിനുള്ള ടീം 90 ശതമാനം തയ്യാറായിക്കഴിഞ്ഞെന്നും ഏതാനും ചില മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും രോഹിത് ശ്രീലങ്കക്കെതിരായ മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ശ്രീലങ്കയ്ക്കെതിരെ ലഭിച്ച തുടക്കം മുതലെടുക്കാനായില്ല എന്ന് രോഹിത് പറഞ്ഞു. പക്ഷേ, ഇതൊക്കെ സംഭവിക്കും. 10, 12 റൺസിൻ്റെ കുറവുണ്ടായെങ്കിലും രണ്ട് മത്സരങ്ങളിലും മികച്ച സ്കോർ കണ്ടെത്താനായി. ശ്രീലങ്കക്കെതിരെ ജയിക്കാമായിരുന്നു. പക്ഷേ, കഴിഞ്ഞില്ല. തുടരെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടത് ആശങ്കയല്ല. 2021 ടി-20 ലോകകപ്പിനു ശേഷം നമ്മൾ ഒരുപാട് മത്സരങ്ങൾ ജയിച്ചു. അനുഭവസമ്പത്തുള്ള താരങ്ങളും ചിലപ്പോൾ പെട്ടെന്ന് പുറത്താവുകയും റൺസ് വഴങ്ങുകയും ചെയ്യും. ഇതൊക്കെ സാധാരണയാണ്. ആശങ്കയില്ല. ഒന്നോ രണ്ടോ മോശം മത്സരങ്ങൾ കൊണ്ട് ഒരു മികച്ച ബൗളറായ ഭുവനേശ്വർ കുമാറിനെ വിലയിരുത്താൻ പാടില്ല. ടി-20 ടീം 90 ശതമാനം തയ്യാറാണ്. ചില ചെറിയ മാറ്റങ്ങളുണ്ടാവും. മൂന്ന് പേസർമാരുമായി കളിച്ചാൽ എങ്ങനെയാവുമെന്നറിയണമായിരുന്നു. ടി-20 ലോകകപ്പിൽ എല്ലാ സാധ്യതകളും പരീക്ഷിക്കണം. മധ്യനിരയിൽ ഒരു ഇടങ്കയ്യൻ വേണമെന്നതിനാലാണ് ഋഷഭ് പന്തിനെ പരീക്ഷിച്ചത്. അല്ലാതെ ദിനേശ് കാർത്തിക് ഫോമിൽ അല്ലാത്തതിനാലോ മറ്റെന്തെങ്കിലും കാരണത്താലോ അല്ല. ഇടക്ക് ഇങ്ങനെ മാറ്റങ്ങളുണ്ടാവും. മികച്ച ടീമാണ് ഇത്. സമ്മർദ്ദ ഘട്ടങ്ങൾ അതിജീവിക്കാൻ താരങ്ങൾ പഠിക്കുമെന്നും രോഹിത് പറഞ്ഞു.

]]>
‘ഓസ്ട്രേലിയയിൽ അവൻ തകർക്കും’; ടി-20 ലോകകപ്പ് ടീമിൽ സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി https://malayalees.ch/%e0%b4%93%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%85%e0%b4%b5%e0%b5%bb-%e0%b4%a4%e0%b4%95%e0%b5%bc%e0%b4%95%e0%b5%8d/ Thu, 09 Jun 2022 05:06:22 +0000 https://malayalees.ch/?p=63146 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഓസ്ട്രേലിയൻ പിച്ചുകളുടെ സ്വഭാവം പരിഗണിക്കുമ്പോൾ രാഹുൽ ത്രിപാഠി, ശ്രേയാസ് അയ്യർ എന്നിവരെക്കാൾ താൻ സഞ്ജുവിനു മുൻഗണന നൽകുമെന്ന് രവി ശാസ്ത്രി പറഞ്ഞു. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രവി ശാസ്ത്രിയുടെ അഭിപ്രായ പ്രകടനം. (ravi shastri sanju samson)

“ഷോർട്ട് ബോളിലേക്ക് വരുമ്പോൾ, വരുന്ന മത്സരങ്ങളിൽ അതുണ്ടാവും. ത്രിപാഠി, സഞ്ജു, ശ്രേയാസ് എന്നിവർക്ക് അവസരങ്ങൾ ലഭിക്കും. പക്ഷേ, ഓസ്ട്രേലിയൻ പിച്ചുകൾ പരിഗണിക്കുമ്പോൾ, ബൗൺസ്, പേസ് ഒക്കെയുണ്ടാവും. കട്ട്, പുൾ ഇതിലൊക്കെ സഞ്ജു അപകടകാരിയാവും. ഈ സാഹചര്യങ്ങളിൽ മറ്റ് ഏത് ഇന്ത്യൻ താരത്തെക്കാളും കൂടുതൽ ഷോട്ടുകൾ സഞ്ജുവിനുണ്ട്.”- ശാസ്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ സഞ്ജുവിനെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ പരിഗണിച്ചിരുന്നില്ല. ഇതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. നാളെ മുതലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പര ആരംഭിക്കുക.

]]>
കോലി കുറച്ചുകാലത്തേക്ക് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കണം: രവി ശാസ്ത്രി https://malayalees.ch/virat-kohli-break-cricket-ravi-shastri/ Thu, 27 Jan 2022 08:38:37 +0000 https://malayalees.ch/?p=56115 ഇന്ത്യൻ ദേശീയ ടീം മുൻ ക്യാപ്റ്റൻ വിരാട് കോലി ക്രിക്കറ്റിൽ നിന്ന് കുറച്ചുകാലത്തേക്ക് ഇടവേളയെടുക്കണമെന്ന് മുൻ പരിശീലകൻ. രണ്ടോ മൂന്നോ മാസത്തേക്ക് വിശ്രമമെടുത്ത് തിരികെ വന്നാൽ അടുത്ത മൂന്നോ നാലോ വർഷം കൂടി മികച്ച രീതിയിൽ കളി തുടരാൻ കോലിക്ക് കഴിയും എന്നും ശാസ്ത്രി പറഞ്ഞു. (kohli cricket ravi shastri)

“തനിക്ക് 33 വയസ്സുണ്ടെന്ന് കോലി മനസ്സിലാക്കണം. അഞ്ച് വർഷത്തെ ക്രിക്കറ്റ് തനിക്ക് മുന്നിലുണ്ടെന്ന് മനസ്സിലാക്കണം. ബാറ്റിംഗിൽ മാത്രം അവൻ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു സമയം ഒരു മത്സരം എന്ന മട്ടിൽ എടുക്കണം. കളിയിൽ നിന്ന് ഒരു ഇടവേള എടുക്കണം. അവൻ രണ്ടോ മൂന്നോ മാസം പുറത്തിരിക്കുകയോ ഒരു പരമ്പരയിൽ നിന്ന് ഇടവേള എടുക്കുകയോ ചെയ്‌താൽ, അത് അവന് വലിയ സഹായകമാകുമെന്ന് ഞാൻ കരുതുന്നു. തിരികെ വന്ന് മൂന്നാലു വർഷം രാജാവായി കളിക്കാൻ കോലിക്ക് കഴിയും. തൻ്റെ മാനസിക നിലയും റോളും മനസ്സിലാക്കാനാവും. തുടർന്ന് ഒരു ടീം കളിക്കാരനായി കളിക്കാനും അവനു കഴിയും.”- ശാസ്ത്രി പറഞ്ഞു.

അതേസമയം, വെസ്റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവ ലെഗ് സ്പിന്നർ രവി ബിഷ്ണോയും ഓൾറൗണ്ടർ ദീപക് ഹൂഡയുമാണ് ടീമിലെ പുതുമുഖങ്ങൾ. ബിഷ്ണോയ് ഏകദിന, ടി-20 ടീമുകളിൽ ഇടംപിടിച്ചപ്പോൾ ഹൂഡയ്ക്ക് ഏകദിന ടീമിൽ സ്ഥാനം ലഭിച്ചു. അവേഷ് ഖാൻ ഏകദിന, ടി-20 ടീമുകളിൽ സ്ഥാനം നേടിയപ്പോൾ ഹർഷൽ പട്ടേൽ ടി-20 ടീമിലെ സ്ഥാനം നിലനിർത്തി. രോഹിത് ശർമ്മയാണ് ഇരു ടീമുകളുടെയും ക്യാപ്റ്റൻ.

ഭുവനേശ്വർ കുമാറും വെങ്കടേഷ് അയ്യരും ടി-20 ടീമിലുണ്ട്. ഏറെക്കാലത്തിനു ശേഷം ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവ് ഏകദിന ടീമിൽ തിരികെയെത്തി. അശ്വിൻ രണ്ട് ടീമിലും ഇല്ല. ബുംറയ്ക്കും ഷമിയ്ക്കും വിശ്രമം അനുവദിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തകർപ്പൻ പ്രകടനം നടത്തിയ ശർദ്ദുൽ താക്കൂറും ദീപക് ചഹാറും ഇരു സ്ക്വാഡിലും ഇടംപിടിച്ചു. പ്രസിദ്ധ് കൃഷ്ണ ഏകദിന ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദർ ഇരു സ്ക്വാഡിലേക്കും മടങ്ങിയെത്തി. അക്സർ പട്ടേൽ ടി-20 ടീമിൽ മടങ്ങിയെത്തി. ശിഖർ ധവാൻ ഏകദിന ടീമിൽ സ്ഥാനം നിലനിർത്തി.

]]>