Ravi Shankar Prasad – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 Aug 2022 12:30:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ravi Shankar Prasad – malayalees.ch https://malayalees.ch 32 32 ‘നിൻ്റെ മുത്തശ്ശിയാണ് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ലംഘിച്ചത്’: രാഹുൽ ഗാന്ധിയോട് ബിജെപി https://malayalees.ch/stop-blaming-indian-democracy-for-peoples-rejection-of-you-bjp-to-rahul-gandhi/ Fri, 05 Aug 2022 12:29:39 +0000 https://malayalees.ch/?p=65987 രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടുന്ന തുടർച്ചയായ പരാജയത്തിനും, നാഷണൽ ഹെറാൾഡ് കേസിൽ നടക്കുന്ന ഇഡി അന്വേഷണത്തിനും ഇന്ത്യൻ ജനാധിപത്യത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന രാഹുലിൻ്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുൻ കോൺഗ്രസ് അധ്യക്ഷൻ ഇന്ന് നടത്തിയ പ്രസ്താവനകൾ ലജ്ജാകരവും നിരുത്തരവാദപരവുമാണ്. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ലംഘിച്ചതും രാഹുലിൻ്റെ മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നില്ലെങ്കിൽ പിന്നെന്തിനാണ് ജനാധിപത്യത്തെ കുറ്റപ്പെടുത്തുന്നതെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.

“നിങ്ങളുടെ അഴിമതിയും തെറ്റുകളും സംരക്ഷിക്കാൻ ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്നത് നിർത്തൂ… പൊതുജനങ്ങൾ നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല, പിന്നെ എന്തിനാണ് ഞങ്ങളെ കുറ്റപ്പെടുത്തുന്നത്?”- കോൺഗ്രസ് നേതാവിനെ പരിഹസിച്ച് രവിശങ്കർ പ്രസാദ് പറഞ്ഞു. ബിജെപിക്ക് ജനാധിപത്യത്തിന്റെ ഉപദേശം നൽകുന്നതിന് മുമ്പ് തന്റെ പാർട്ടിയിൽ ജനാധിപത്യമുണ്ടോ എന്ന് രാഹുൽ വ്യക്തമാക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

ജനാധിപത്യത്തിന്റെ മരണത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണെന്നും, സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുന്ന ഏതൊരാളും ക്രൂരമായി ആക്രമിക്കപ്പെടുന്നു എന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ നേരത്തെ ആരോപിച്ചിരുന്നു. വിലക്കയറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഇന്ന് രാവിലെ മുതൽ ബിജെപിയെ കടന്നാക്രമിക്കുകയാണ്.

]]>
ട്വിറ്ററുമായി ചര്‍ച്ചക്കില്ല; സാമൂഹ്യമാധ്യമങ്ങള്‍ക്ക് മേല്‍ കേന്ദ്രസർക്കാരിന്റെ സമ്മര്‍ദ്ദം തുടരുന്നു https://malayalees.ch/ravi-shankar-prasad-turns-down-request-for-meeting-with-twitter/ Thu, 11 Feb 2021 04:10:03 +0000 https://malayalees.ch/?p=40000 സാമൂഹ്യമാധ്യമങ്ങള്‍ക്ക് മേല്‍ കേന്ദ്രസർക്കാരിന്റെ സമ്മര്‍ദ്ദം തുടരുന്നു. കർഷക സമരവുമായി ബന്ധപ്പെട്ട വിവാദത്തില് ട്വിറ്ററുമായി ചർച്ചക്ക് തയ്യാറല്ലെന്ന് ഐ.ടി മന്ത്രി രവി ശങ്കർ പ്രസാദ് അറിയിച്ചു. ചട്ടംലംഘിച്ച 500 അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്തെന്നും സർക്കാർ ആവശ്യം നിയമപരമല്ലെന്നും ട്വിറ്റർ പ്രതികരിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ട മ്യൂസിക് വീഡിയോകൾ യുടൂബ് നീക്കം ചെയ്തു.

പ്രധാനമന്ത്രി കർഷകരെ വംശഹത്യ നടത്തുന്നു എന്ന ഹാഷ്ടാഗ് പ്രചരിച്ചതോടെയാണ് കേന്ദ്രം ട്വിറ്ററിനെതിരെ തിരിഞ്ഞത്. ആദ്യം 257 ഉം പിന്നീട് 1175ഉം അക്കൌണ്ടുകള് മരവിപ്പിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. അക്കൌണ്ടുകള്‍ക്ക് പാകിസ്ഥാന്‍, ഖാലിസ്ഥാന് ബന്ധമുള്ളവയാണെന്നും ആരോപിക്കുന്നു.

ആവശ്യം ലംഘിച്ചാല് 7 വർഷം വരെ തടവ് ലഭിക്കുന്ന നിയമ നടപടികളിലേക്ക് കടക്കുമെന്നാണ് സർക്കാർ ട്വിറ്ററിനെ അറിയിച്ചിട്ടുള്ളത്. ചട്ടലംഘനം കണ്ടെത്തിയ 500 അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നാണ് ട്വിറ്റർ മറുപടി. കർഷക സമരത്തിന്റെ പേരില് അക്കൌണ്ടുകള് പൂർണമായി മരവിപ്പിക്കാനാകില്ല. കേന്ദ്ര സർക്കാർ ആവശ്യം പൂർണമായും നിയമപരമല്ലെന്നും ട്വിറ്റർ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് ഐടി മന്ത്രി രവിശങ്കർ പ്രസാദുമായി ട്വിറ്റർ കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അനുവദിച്ചില്ല.

ഐ.ടി സെക്രട്ടറിയുമായി ട്വിറ്റർ ഗ്ലോബൽ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് കോളിൻ ക്രോവെല് വീഡിയോ കോൺഫറൻസിന് ശ്രമിക്കുന്നുണ്ട്. ട്വിറ്ററിന്റെ ആവശ്യത്തിന് ഉടൻ മറുപടി നൽകുമെന്നും ട്വിറ്റർ കൂടിക്കാഴ്ചക്ക് അനുമതി തേടിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഇതിനിടെ സർക്കാർ നിർദേശപ്രകാരം കർഷക സമരവുമായി ബന്ധപ്പെട്ട പഞ്ചാബി ഗായകൻ കൻവാർ ഗ്രവാളിന്റെ ഐലാൻ ഗാനം യൂടൂബ് നീക്കം ചെയ്തു.

]]>
ചൈനീസ് ആപ്പുകളുടെ നിരോധനം ഇന്ത്യയുടെ ‘ഡിജിറ്റല്‍ സ്‌ട്രൈക്കെ’ന്ന് കേന്ദ്രമന്ത്രി https://malayalees.ch/india-can-even-do-digital-strike/ Thu, 02 Jul 2020 10:12:33 +0000 https://malayalees.ch/?p=27919 ബംഗാളിൽ നടന്ന ബി.ജെ.പി റാലിയിൽ സംസാരിക്കവെ ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം

ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഒരു ‘ഡിജിറ്റൽ സ്ട്രൈക്ക്’ ആയിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ബംഗാളിൽ നടന്ന ബി.ജെ.പി റാലിയിൽ സംസാരിക്കവെ ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

“പൗരന്മാരുടെ സ്വകാര്യതയുടെ സംരക്ഷണത്തിന് വേണ്ടിയാണ് നാം ചൈനീസ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തിയത്. അതൊരു ഡിജിറ്റൽ സ്ട്രൈക്ക് ആയിരുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ, സമാധാനത്തിലൂടെ പരിഹരിക്കാനാണ് നമ്മള്‍ വിശ്വസിക്കുന്നത്. പക്ഷെ, ആര്‍ക്കെങ്കിലും ഇന്ത്യയോട് ദുഷ്ടലാക്കുണ്ടെങ്കില്‍ നമ്മള്‍ അവരെ പാഠം പഠിപ്പിക്കും. നമ്മുടെ 20 സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ചൈനയുടെ ഭാഗത്ത് ഇതിന്റെ ഇരട്ടി നഷ്ടമുണ്ട്. മരിച്ചവരുടെ കണക്കുമായി അവര്‍ ഇതുവരെ വന്നിട്ടില്ലെന്ന് മറക്കരുത്.”

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ടിക് ടോക്, യു.സി.ബ്രൗസർ, വി ചാറ്റ് തുടങ്ങി 59 ആപ്പുകൾക്കാണ് ഇന്ത്യയിൽ നിരോധനമേർപ്പെടുത്തിയത്. ടിക് ടോക്ക് ആപ്പ് ഡൗൺലോഡ് ചെയ്തവരില്‍ 30 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു.

]]>