Ration Shop – malayalees.ch https://malayalees.ch Malayalam Online News Portal Mon, 11 Sep 2023 05:28:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ration Shop – malayalees.ch https://malayalees.ch 32 32 സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധം; സംസ്ഥാന വ്യാപകമായി റേഷൻകടകൾ ഇന്ന് അടച്ചിടും https://malayalees.ch/ration-shops-to-be-closed-today/ Mon, 11 Sep 2023 05:27:54 +0000 https://malayalees.ch/?p=87529 സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ചിടാനാണ് തീരുമാനം. ( ration shops to be closed today )

കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക വേദന പാക്കേജ് പരിഷ്കരിക്കുക ഈ പോസ് യന്ത്രത്തിന്റെ തകരാറുകൾ പൂർണ്ണമായും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ലൈസൻസ് കാലോചിതമായ വർദ്ധന വരുത്തണമെന്നും സെയിൽസ്മാനെ വേദന പാക്കേജിൽ ഉൾപ്പെടുത്തണമെന്നും റേഷൻ വ്യാപാരികൾ ആവശ്യപ്പെടുന്നു.

എന്നാൽ സമരം റേഷൻ അവകാശം’ നിഷേധിക്കുന്ന തരത്തിലാകരുതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നിശ്ചയിച്ച സമയത്ത് കടകളിൽ നിന്നും റേഷൻ വിതരണം നടക്കാതിരുന്നാൽ റേഷൻ വ്യാപാരികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.

കാർഡുടമകൾക്ക് റേഷൻ നിഷേധിച്ചു കൊണ്ടുള്ള പ്രതിഷേധ സമരത്തെ അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

]]>
‘സംസ്ഥാന സർക്കാരിന്റെ വീഴ്ച്ച കേന്ദ്രത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്നു’; റേഷൻ വിതരണം മുടങ്ങിയ വിഷയത്തിൽ പഴിചാരി പ്രകാശ് ജാവദേക്കർ https://malayalees.ch/prakash-javadekkar-about-kerala-ration-distribution-html/ Sat, 29 Apr 2023 11:26:31 +0000 https://malayalees.ch/?p=80457 റേഷൻ വിതരണം മുടങ്ങിയത് സംബന്ധിച്ച് കേരള സർക്കാരിനെ പഴിചാരി പ്രകാശ് ജാവദേക്കർ. പഴി കേന്ദ്ര സർക്കാരിന്റെ ചുമലിൽ ചാരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു. സർക്കാർ പറഞ്ഞത് എൻഐസി സർവറുകളിലെ സാങ്കേതിക തകരാർ കാരണമാണ് റേഷൻ വിതരണം മുടങ്ങിയത് എന്നാണ്, എന്നാൽ ഈ വാദം അടിസ്ഥാന രഹിതമാണെന്നും കേരള സംസ്ഥാന ഡേറ്റ സെന്ററിലും സർവറിലുമാണ് തകരാറെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വീഴ്ച്ച കേന്ദ്രത്തിന് തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. 

ഡാറ്റ മൈഗ്രേഷനായി പിഡിഎസ് സംവിധാനം ഷട്ട് ഡൗൺ ചെയ്യാൻ തീരുമാനിച്ചത് സംസ്ഥാന സർക്കാർ സ്വന്തം നിലയക്കാണ്. ഇത് കാരണമാണ് റേഷൻ വിതരണം മുടങ്ങിയത്. സംസ്ഥാനം ജനങ്ങളിൽ നിന്ന് വന്ന് വാസ്തവം മറച്ചുവെച്ചുവെന്നും പ്രകാശ് ജാവദേക്കർ ആരോപിച്ചു.

അതേസമയം, സംസ്ഥാനത്ത് റേഷൻ വിതരണം പുനരാരംഭിച്ചു. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ്, സംസ്ഥാനത്ത് റേഷൻ വിതരണം സാധാരണ നിലയിലേക്കെത്തുന്നത്. ഇ പോസ് മെഷീൻ പണിമുടക്കിയതോടെ, കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ കടകൾ അടച്ചിടാൻ സർക്കാർ നിർദേശം നൽകിയിരുന്നു . സെർവർ പ്രശ്‌നം പരിഹരിക്കാൻ സാധിച്ചതോടെ ഇന്ന് മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ റേഷൻ വിതരണം ചെയ്യാനാണ് നിർദേശം. രാവിലെ 8മണി മുതൽ 1മണി വരെ മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് റേഷൻ വിതരണം ചെയ്തത്. ഉച്ചയ്ക്ക് 2 മണി മുതൽ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ റേഷൻ വിതരണം നടത്തും. മേയ് മൂന്ന് വരെയാണ് ഇ രീതി തുടരുക. ഇ പോസ് മെഷീൻ വഴിയുള്ള റേഷൻ വിതരണം കൃത്യമായി നിരീക്ഷിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. പ്രശ്‌നങ്ങൾ ഉണ്ടായാൽ അടിയന്തരമായി ഇടപെടും. ഇതിനായി പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു.

ഏപ്രിൽ മാസത്തെ റേഷൻ, മെയ് അഞ്ച് വരെ വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. ഇതിനുശേഷമാകും മെയ് മാസത്തെ വിതരണം ആരംഭിക്കുക. അൻപത് ശതമാനത്തിൽ താഴെ കാർഡ് ഉടമകൾ മാത്രമാണ് നിലവിൽ ഏപ്രിൽ മാസത്തെ റേഷൻ കൈപ്പറ്റിയത്. അതേസമയം, റേഷൻ വിതരണത്തിലുണ്ടാകുന്ന പ്രതിസന്ധി ശാശ്വതമായി പരിഹരിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. നിലവിൽ ഹൈദരാബാദ് ആസ്ഥാനമായ നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് ഇ പോസ് മുഖേനയുള്ള റേഷൻ വിതരണം നിയന്ത്രിക്കുന്നത്.

]]>
സെർവർ തകരാർ പരിഹരിച്ചു; റേഷൻ വിതരണം ഇന്ന് പുനരാരംഭിക്കും https://malayalees.ch/ration-distribution-to-restart-from-today-html/ Sat, 29 Apr 2023 04:22:06 +0000 https://malayalees.ch/?p=80420 സംസ്ഥാനത്ത് ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും. സര്‍വര്‍ തകരാര്‍ താൽക്കാലികമായി പരിഹരിച്ചു. നിലവിലെ സര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റി. എന്‍.ഐ.സി ഹൈദരാബാദിന്റെ നിര്‍ദേശപ്രകാരമാണ് ഡാറ്റാ മാറ്റിയത്.

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ റേഷൻ കടകളിൽ ഇന്നു രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ റേഷൻ വിതരണം നടക്കും. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചയ്ക്കു 2 മുതൽ രാത്രി 7 മണി വരെയാണു റേഷൻ വിതരണം. മേയ് 3 വരെയാണ് ഈ സമയക്രമം തുടരുക. നാളെയും തൊഴിലാളി ദിനമായ മേയ് ഒന്നിനും റേഷൻ കടകൾക്ക് അവധിയായിരിക്കും.

]]>
ഇ-പോസ് മെഷീനുകൾ പണിമുടക്കി; സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം തടസ്സപ്പെട്ടു; ഇന്ന് നാലുമണി വരെ കടകൾ അടച്ചിടും https://malayalees.ch/epos-kerala-machine-glitch-html/ Wed, 26 Apr 2023 11:17:21 +0000 https://malayalees.ch/?p=80269 ഇ പോസ് മെഷീനുകൾ പണിമുടക്കിയതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം തടസ്സപ്പെട്ടു. തുടർച്ചയായ മൂന്നാം ദിനമാണ് റേഷൻ വിതരണം തടപ്പെടുന്നത്. അതിനിടെ, ഇന്ന് നാലുമണി വരെ കടകൾ അടച്ചിടാൻ റേഷൻ വ്യാപാരികൾക്ക് സർക്കാർ നിർദേശം നൽകി. ഇതിനകം പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതികരിച്ചു. 

ഈ കാത്തിരിപ്പിന് തുടർച്ചയായ മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഇ പോസ് മെഷീൻ തകരാർ റേഷൻ വിതരണത്തെ തടസ്സപ്പെടുത്തിയതോടെ, പ്രതിസന്ധിയിലായത് റേഷൻ വ്യാപാരികളും കാർഡ് ഉടമകളുമാണ്. രാവിലെ മുതൽ കടകളിലെത്തുന്നവർക്ക് മടങ്ങിപ്പോകേണ്ട അവസ്ഥ. റേഷൻ വ്യാപാരികളാകട്ടെ നിസ്സഹായരും.

ഏപ്രിൽ മാസത്തെ റേഷൻ വിതരണത്തിന് ഇനി അവശേഷിക്കുന്നത് മൂന്ന് ദിവസം മാത്രമാണ്. ഇതിനിടെയിൽ മെഷീൻ പണിമുടക്ക് തുടർന്നാൽ, എങ്ങനെ അരി ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുമെന്ന ആശങ്കയിലാണ് കാർഡ് ഉടമകൾ.

സെർവർ തകരാർ എന്ന നിരന്തര വിശദീകരണം മാത്രമാണ് അധികൃതർ നൽകുന്നത്. നിലവിൽ വന്നത് മുതൽ ഇങ്ങോട്ടു തുടരുന്ന മെഷീൻ തകരാറിന് ശാശ്വത പരിഹാരം എന്ന ആവശ്യം വ്യാപാരികൾ മുന്നോട്ട് വയ്ക്കുന്നു. സർവർ കപ്പാസിറ്റി വർധിപ്പിക്കുക, കൃത്യമായി ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തുക എന്നീ ആവശ്യങ്ങൾ സംഘടനകൾ മുന്നോട്ട് വയ്ക്കുന്നു. അതേസമയം, ഇന്ന് 4 മണി വരെ റേഷൻ കടകൾ അടച്ചിടാൻ സർക്കർ നിർദേശം നൽകി.

]]>
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം https://malayalees.ch/ration-shop-time-changed/ Tue, 28 Feb 2023 11:38:17 +0000 https://malayalees.ch/?p=77047 സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ റേഷന്‍കടകള്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12 മ
ണി വരെ തുറന്നുപ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. ration shop time changed

ഉച്ചയ്ക്ക് ശേഷം നാല് മണി മുതല്‍ വൈകിട്ട് ഏഴുവരെയും പ്രവര്‍ത്തിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി മാസത്തെ റേഷന്‍ മാര്‍ച്ച് നാല് വരെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

]]>
സംസ്ഥാനത്ത് റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ല https://malayalees.ch/parboiled-rice-scarcity-in-ration-shop/ Sat, 17 Dec 2022 04:12:30 +0000 https://malayalees.ch/?p=72963 സംസ്ഥാനത്തെ റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ല. കടകളിൽ വിതരണം ചെയ്യുന്നത് പച്ചരി മാത്രം. അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപൊടണമെന്നാണ് റേഷൻ വ്യാപരികളുടെയും കാർഡ് ഉടമകളുടെയും ആവശ്യം.

റേഷൻ കടയിൽ വിതരണം ചെയ്യുന്ന അരി പച്ചരിയായതോടെ കാർഡ് ഉടമകൾ പ്രയാസത്തിലാണ്. പി എം ജി കെ വൈ പ്രകാരം വിതരണം ചെയ്യാൻ എഫ്‌സിഐ ഗോഡൗണുകളിൽ എത്തിയിരിക്കുന്നത് മുഴുവൻ പച്ചരിയാണ്. അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന.മഞ്ഞക്കാർഡ് ഉടമകൾ മാത്രം സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം വരും. ചുവപ്പു കാർഡുകാർ 23 ലക്ഷത്തോളം .ഇതിൽ ഭൂരിഭാഗവും റേഷൻ കടകളിൽനിന്നുള്ള പുഴുക്കലരിയെയും ചാക്കരിയെയും ആശ്രയിച്ച് മാത്രം കഴിയുന്നവരാണ്.

എഎവൈ കാർഡുകാർക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം 30 കിലോ അരിയും 4 കിലോ ഗോതമ്പും ഒരു കിലോ ആട്ടയുമാണുള്ളത്. 15 കിലോ കുത്തിരി, 5 കിലോ ചാക്കരി, 10 കിലോ പച്ചരി എന്നിങ്ങനെയാണ് ലഭിച്ചിരുന്നത്.ഇതിനു പുറമേ പിഎംജികെവൈ പദ്ധതി പ്രകാരം ഒരാൾക്ക് 5 കിലോ ധാന്യവും ലഭിക്കുമായിരുന്നു. നിലവിൽ ഇത് എല്ലാം നിലച്ചമട്ടാണ്.

കൂടാതെ പൊതുവിപണിയിൽ അരിവില കുത്തനെ കൂടുകയാണ്.ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിഷയത്തിന്റെ ഗൗരവം കണക്കിൽ എടുത്ത് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നാണ് റേഷൻ വ്യാപാരികളുടെയും കാർഡ് ഉടമകളുടെയും ആവശ്യം.

]]>
റേഷന്‍ കടകൾ കെ സ്റ്റോറുകളാകുന്നു; അക്ഷയ സെന്ററുകള്‍ മുതൽ ബാങ്കിംഗ് സംവിധാനം വരെ ലഭിക്കും https://malayalees.ch/ration-shops-become-k-stores-banking-system-will-also-be-available/ Sat, 16 Jul 2022 04:31:03 +0000 https://malayalees.ch/?p=64920 കാലത്തിനൊപ്പം ഇനി കേരളത്തിലെ റേഷന്‍ കടകളും അടിമുടി മാറുകയാണ്. ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകള്‍ എന്നിവയുൾപ്പടെ ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍. റേഷന്‍ കടകള്‍ കെ സ്‌റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതലാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 70 റേഷന്‍ കടകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

മിനി അക്ഷയ സെന്ററുകള്‍, സപ്ലൈകോയുടെ ഉല്‍പ്പന്നങ്ങള്‍, 5000 രൂപ വരെയുള്ള ബാങ്കിംഗ് സംവിധാനം എന്നിവ കെ സ്‌റ്റോറില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍, മിനി എല്‍.പി.ജി സിലിണ്ടര്‍ എന്നിവയും കെ സ്‌റ്റോർ മുഖേനെ ലഭിക്കും. ഓരോ ജില്ലയില്‍ നിന്നും നാല് റേഷന്‍ കടകള്‍ വീതമാണ് ആദ്യഘട്ടത്തില്‍ കെ സ്റ്റോറാകുന്നത്.

കെ സ്‌റ്റോറിനായി ഇതുവരെ ലഭിച്ചത് 837 അപേക്ഷകളാണെന്ന് അധികൃതർ വ്യക്തമാക്കി. കെ സ്റ്റോർ യാഥാർത്ഥ്യമാകുന്നതോടെ, വര്‍ഷങ്ങള്‍ പഴക്കം തോന്നുന്ന കടമുറിയും അതിനുള്ളില്‍ കൂട്ടിയിട്ട അരിച്ചാക്കുകളുമുള്ള പഴയ റേഷൻകട സെറ്റപ്പ് അപ്രത്യക്ഷമാവും. വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിലാണ് റേഷന്‍ കടകള്‍ സ്മാര്‍ട്ടാകുന്നത്. എല്ലാ റേഷന്‍ കാര്‍ഡുകാര്‍ക്കും കെ-സ്റ്റോര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

]]>
സെര്‍വര്‍ തകരാര്‍ പരിഹരിച്ചില്ല; റേഷന്‍ വിതരണം ഇന്നും മുടങ്ങി https://malayalees.ch/ration-shop-kerala-server-complaint/ Wed, 12 Jan 2022 12:53:50 +0000 https://malayalees.ch/?p=55412 സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനം നിലച്ചത്. അതേസമയം കടകള്‍ അടച്ചിട്ടാല്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്ന് റേഷന്‍ കട ഉടമകള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഡേറ്റ സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങിയിരുന്നു. സെര്‍വറിലെ തകരാര്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്നും തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷം റേഷന്‍ കടകള്‍ ഉടമസ്ഥര്‍ അടച്ചിട്ടിരുന്നു.

99.81 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതാണ് കഴക്കൂട്ടം ടെക്‌നോ പാര്‍ക്കിലെ ഡേറ്റ സെന്റര്‍. ഇവിടെയുണ്ടായ തകരാര്‍ മൂലമാണ് റേഷന്‍ കടകളിലെ ഇ-പോസ് മെഷീന്‍ കൃത്യമായി പ്രവര്‍ത്തിക്കാതായത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇ-പോസ് സംവിധാനത്തില്‍ പലപ്പോഴായി തകരാര്‍ സംഭവിക്കുന്നത് കടയുടമകള്‍ പരാതി ഉന്നയിച്ചിരുന്നു.

]]>
റേഷൻ കടയുടെ പ്രവർത്തന സമയത്തിൽ മാറ്റം https://malayalees.ch/change-in-work-time-of-ration-shop/ Mon, 26 Apr 2021 04:12:20 +0000 https://malayalees.ch/?p=43353 കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ റേഷൻ കടയുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. രാവിലെ 9 മണി മുതൽ ഒരു മണി വരേയും ഉച്ചക്ക് ശേഷം 2 മണി മുതൽ 5 മണി വരേയും പ്രവർത്തിക്കുന്നതാണ്.

നേരെത്തെ 8.3- മുതൽ 2.30 വരേ ഒറ്റ സമയങ്ങളിലായി പ്രവർത്തിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും കാർഡുടമകളുടെയും ജനപ്രതിനിധികളുടേയും അഭ്യർത്ഥന മാനിച്ചാണ് ഇത്തരം ഒരു മാറ്റങ്ങൾ വരുത്തിയത്. എന്നാൽ കണ്ടേയ്മെൻ്റ് സോണുകളും മറ്റും പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അവിടെത്തെ ജില്ലാ കളക്ടർ പ്രഖ്യപിക്കുന്ന സമയങ്ങൾ റേഷൻ വ്യാപാരികൾക്കും ബാധകമായിരിക്കുമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംയുക്ത സമിതി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു.

]]>
ഇ പോസ് മെഷീനുകള്‍ പണിമുടക്കുന്നു: താറുമാറായി റേഷന്‍ വിതരണം https://malayalees.ch/e-pos-machine-misery-in-ration-shops/ Wed, 30 Sep 2020 06:25:02 +0000 https://malayalees.ch/?p=32545 മെഷീന്‍ തകരാറു മൂലം റേഷന്‍ വിതരണം താറുമാറാകുന്നത് റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തത്തെ സാരമായി ബാധിക്കുന്നുവെന്ന് വ്യാപാരികള്‍

സംസ്ഥാനത്തെ റേഷന്‍ കടകളിലെ ഇ പോസ് മെഷീനുകള്‍ തുടര്‍ച്ചയായി തകരാറിലാവുന്നത് തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍. ഫോര്‍ ജി സിം നല്‌കി നെറ്റ്‍വര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല. സ്വന്തം ചിലവില്‍ റേഷന്‍ കടകളില്‍ ഐറിസ് സ്കാനര്‍ വെക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ തളളി.

ഇ പോസ് മെഷീന്‍ തകരാറു മൂലം റേഷന്‍ വിതരണം താറുമാറാകുന്നത് റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തത്തെ സാരമായി ബാധിക്കുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. കോവിഡ് കാലമായിട്ടും റേഷന്‍ കടകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉടലെടുക്കുന്നത്. നിരന്തരം ഈ പ്രശ്നം ഉന്നയിച്ചിട്ടും യാതൊരു പരിഹാര നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

റേഷന്‍ കടകളിലെ ബയോമെട്രിക് സംവിധാനത്തിന് പകരമുള്ള ഒ.ടി.പി സംവിധാനവും നെറ്റ്‍വര്‍ക്ക് പ്രശ്നങ്ങള്‍ മൂലം ഫലപ്രദമാകുന്നില്ല. ഇതിനു പകരം സ്വന്തം ചിലവില്‍ കൃഷ്ണമണി പരിശോധിച്ച് ആളെ തിരിച്ചറിയുന്ന ഐറിസ് സ്കാനര്‍ ഉപയോഗിക്കാനാണ് ഭക്ഷ്യ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സര്‍ക്കാര്‍ തന്നെ ഇതിനുള്ള ചെലവ് വഹിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് വ്യാപാരികള്‍ ഭക്ഷ്യമന്ത്രിയെയടക്കം സമീപിച്ചിട്ടുണ്ട്.

]]>