Ration card – malayalees.ch https://malayalees.ch Malayalam Online News Portal Fri, 07 Oct 2022 09:39:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ration card – malayalees.ch https://malayalees.ch 32 32 ഓപ്പറേഷൻ യെല്ലോ; ആലപ്പുഴയിൽ പിടിച്ചെടുത്തത് 57 റേഷൻ കാർഡുകൾ https://malayalees.ch/operation-yellow-57-ration-cards-seized/ Fri, 07 Oct 2022 04:04:55 +0000 https://malayalees.ch/?p=69160 ആലപ്പുഴയിൽ അർഹതയില്ലാത്ത റേഷൻകാർഡ് കൈവശം സൂക്ഷിച്ചവർക്ക് പിടിവീണു. ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായി 57 റേഷൻ കാർഡുകളാണ് പിടിച്ചെടുത്തത്. ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

സർക്കാർ ഉദ്യോഗസ്ഥർ, 1000 ചതുരശ്രയടിയിൽ വീടുള്ളവർ,
ഒന്നിലധികം കറുകൾ സ്വന്തമായുള്ള വ്യക്തികളൊക്കെയാണ് മുൻഗണന
കാർഡുകൾ കൈവശം വെച്ചിരിക്കുന്നത്. ആലപ്പുഴയിൽ സപ്ലൈ വിഭാഗം വീട് കയറി നടത്തിയ പരിശോധനയിൽ 39 മുൻഗണന കാർഡുകളും, 18 സബ്‌സിഡി കാർഡുകളും പിടിച്ചെടുത്തു.

അമ്പലപ്പുഴ താലൂക്കിലെ കോമന, കാക്കഴം, അമ്പലപ്പുഴ ഏന്നീ പ്രദേശങ്ങളിലായിരുന്നു പരിശോധന. പിടിച്ചെടുത്തു കാർഡുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റി പിഴയീടാക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ ടി ഗാനദേവി അറിയിച്ചു. ജില്ലയിൽ മുൻഗണന കാർഡുകൾ റേഷൻ കടത്തിന് ഉപയോഗിക്കുന്നതായും പരാതികൾ ഉണ്ട്.

]]>
ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചാൽ കർശന നടപടി https://malayalees.ch/bpl-ration-card-2/ Sat, 17 Sep 2022 09:19:43 +0000 https://malayalees.ch/?p=68222 ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യവകുപ്പ്. സാമ്പത്തിക സ്ഥിതി നേരിട്ട് ബോധ്യപ്പെടാൻ വീടുകളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. ജോലിയിൽ സാമ്പത്തിക സംവരണം ഉൾപ്പെടെ നേടാൻ ബി.പി.എൽ കാർഡ് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തി. പരിശോധന കർശനമാക്കുമെന്നും നടപടിയെടുക്കുമെന്നും മന്ത്രി ജി.ആർ.അനിൽ ട്വന്റിഫോറിനോട് പറഞ്ഞു. ( bpl ration card )

ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്ക് ഇതു തിരികെ സമർപ്പിക്കാൻ സർക്കാർ സമയം അനുവദിച്ചിരുന്നു. പിഴയോ മറ്റു ശിക്ഷാ നടപടികളോ സ്വീകരിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ കാലയളവിൽ നിരവധി പേർ റേഷൻ കാർഡുകൾ തിരികെ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇനിയും നിരവധി പേർ അനർഹമായി റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെന്നാണ്

ഇവരെ കണ്ടെത്തുന്നതിനാണ് നേരിട്ട് വീടുകളിൽ പരിശോധന നടത്താൻ തീരുമാനം. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വീടുകളിലെത്തിയാണ് പരിശോധന. വീടിന്റെ വിസ്തീർണ്ണം, നാല് ചക്ര വാഹനമുണ്ടോ, വീട് വാടകയ്ക്ക് നൽകിയിട്ടുള്ളവരാണോ തുടങ്ങഇയവയാണ് പരിശോധിക്കുന്നത്. സാമ്പത്തിക സ്ഥിതിയിൽ മുന്നിട്ട് നിൽക്കുന്നവരാണെന്ന് കണ്ടെത്തിയാൽ കാർഡുകൾ പിടിച്ചെടുക്കും. പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജോലി സംവരണം ഉൾപ്പെടെയുള്ളവയ്ക്കായി ബി.പി.എൽ കാർഡുകൾ അനർഹർ ഉപയോഗിക്കുന്നുവെന്നും സർക്കാർ കണ്ടെത്തി.

കാർഡുകൾ പിടിച്ചെടുത്തശേഷം പൊതുവിഭാഗത്തിലേക്ക് മാറ്റാനാണ് തീരുമാനം. പിടിച്ചെടുത്ത കാർഡുകൾ അർഹരായവർക്ക് വിതരണം ചെയ്യും. ബി.പി.എൽ കാർഡുകൾക്കായി ഓൺലൈനായി പതിനായിരത്തോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

]]>
എയ്ഡ്സ് രോഗികൾക്ക് ബിപിഎൽ റേഷൻ കാർഡ്: നടപടി വേഗത്തിലാക്കും https://malayalees.ch/bpl-ration-card-for-aids-patients/ Mon, 18 Jul 2022 12:47:30 +0000 https://malayalees.ch/?p=65009 എയ്ഡ്‌സ് രോഗികളുടെ പുനരധിവാസവും ചികിത്സാ പുരോഗതിയും വിലയിരുത്തുന്നതിനായി തിരുവനന്തപുരം കളക്ടർ ഡോ. നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന TDNP+ കെയർ ആൻഡ് സപ്പോർട്ട് സെന്ററിന്റെ പ്രവർത്തനം യോഗം വിലയിരുത്തി.

ജില്ലയിലെ മുഴുവൻ എച്ച്.ഐ.വി ബാധിതരെയും ചികിത്സയ്ക്കായി എത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചു. എയ്ഡ്‌സ് രോഗികൾക്ക് ബി.പി.എൽ റേഷൻ കാർഡ് നൽകുന്നതിനു വേണ്ട നടപടികൾ അതിവേഗം പൂർത്തീകരിക്കാനും ഇവരുടെ പോഷകാഹാര വിതരണത്തിനായി കൂടുതൽ തുക വിനിയോഗിക്കാനും കളക്ടർ നിർദ്ദേശിച്ചു.

നിലവിൽ സ്വന്തമായി ഭൂമിയുള്ളതും വീടില്ലാത്തതുമായ രോഗികളെ കണ്ടെത്തി
ലൈഫ് പദ്ധതിയിൽ ഉൾപെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കളക്ടർ നിർദേശം നൽകി. അർഹരായ എല്ലാ രോഗികൾക്കും ചികിത്സാ ധനസഹായവും രോഗ ബാധിതരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പും ലഭ്യമാക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

]]>
കേരള-തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ നിരവധി പേർക്ക് ഇരട്ട റേഷൻ കാർഡുള്ളതായി കണ്ടെത്തൽ https://malayalees.ch/finding-that-many-people-in-kerala-tamil-nadu-border-villages-have-dual-ration-cards/ Mon, 14 Dec 2020 05:03:10 +0000 https://malayalees.ch/?p=36892 കേരള-തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ നിരവധി പേർക്ക് ഇരട്ട റേഷൻ കാർഡുള്ളതായി കണ്ടെത്തൽ. ഇടുക്കി ജില്ലയിലെ 3 താലൂക്കുകളിൽ 5000 ലധികം ഇരട്ട റേഷൻ കാർഡ് ഉടമകളെയാണ് ഭക്ഷ്യ വകുപ്പ് കണ്ടെത്തിയത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായാണ് ഇവർക്ക് റേഷൻ കാർഡ് ഉള്ളത്. ഇവരുടെ പട്ടിക തയ്യാറാക്കി നോട്ടിസ് നൽകുന്ന നടപടിക്രമങ്ങൾ ഭക്ഷ്യവകുപ്പ് ആരംഭിച്ചു.

ഇടുക്കി ജില്ലയിൽ കേരള തമിഴ്നാട് അതിർത്തി പ്രദേശത്തെ ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലെ 5000ൽ അധികം പേർക്ക് കേരളത്തിനു പുറമെ തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രയിലും റേഷൻ കാർഡുകൾ ഉള്ളതായാണ്‌ കണ്ടെത്തൽ .കേരളത്തിലും തമിഴ് നാട്ടിലും റേഷൻ കാർഡുള്ള 2500 ഉപഭോക്താക്കളെ ഉടുമ്പൻചോല താലൂക്കിൽ മാത്രം കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ഇവർ ആനുകൂല്യങ്ങൾ സ്വീകരിക്കുന്ന റേഷൻകടകൾ മുഖാന്തിരം നോട്ടീസ് അയച്ച് റേഷൻ കാർഡ് റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി.

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ ഭാഗമായി റേഷൻ കാർഡ് ഉടമകൾ ആധാറുമായി കാർഡ് ലിങ്ക് ചെയ്യുന്ന നടപടികൾ പുരോഗമിച്ച് വരികയാണ്. ആധാർ ലിങ്കിങ് നടന്നപ്പോഴാണ് ഇരട്ട റേഷൻ കാർഡ് ഉടമകളെ കണ്ടെത്തിയത്.

]]>
ദാരിദ്ര്യരേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു https://malayalees.ch/the-government-has-cut-rations-for-families-above-the-poverty-line/ Tue, 15 Sep 2020 04:42:58 +0000 https://malayalees.ch/?p=31819 സംസ്ഥാനത്തെ ദാരിദ്ര്യ രേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇവര്‍ക്ക് പതിനഞ്ച് രൂപ നിരക്കിലുള്ള സ്പെഷ്യല്‍ അരിയും ഒഴിവാക്കി. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് റേഷന്‍ വെട്ടിക്കുറച്ച നടപടി തിരിച്ചടിയാകും.

കേന്ദ്രവിഹിതത്തിലെ കുറവാണു പ്രതിസന്ധിയെന്നു സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. വെള്ളക്കാര്‍ഡുടമകളുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ 25 ലക്ഷത്തോളം കുടുംബങ്ങളെയാണ് ബാധിക്കുക.

ഇവര്‍ക്കു ഈ മാസം ലഭിക്കേണ്ട അരിയില്‍ രണ്ടു കിലോയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നീല വെള്ളക്കാര്‍ഡുടമകള്‍ക്കുള്ള പത്ത് കിലോ സ്പെഷ്യല്‍ അരിയും നിര്‍ത്തലാക്കി. കിലോക്ക് പതിനഞ്ച് രൂപ നിരക്കില്‍ ലഭിക്കേണ്ട അരിയാണ് ഒഴിവാക്കപ്പെട്ടത്. കേന്ദ്രത്തില്‍ നിന്നും അധികവിലക്ക് വാങ്ങിയാണ് 15 രൂപക്ക് സംസ്ഥാന സര്‍ക്കാര്‍ സ്പെഷ്യല്‍ അരി വിതരണം ചെയ്തിരുന്നത്.

ഇതോടെ വെള്ളക്കാര്‍ഡുടമകള്‍ക്ക് ഈ മാസം മൂന്ന് കിലോ അരി മാത്രമാണ് ലഭിക്കുക. നീല വെള്ള കാര്‍ഡുടമകള്‍ക്കുള്ള മണ്ണെണ്ണയും നിര്‍ത്തലാക്കി. 31 രൂപ നിരക്കില്‍ അര ലിറ്റര്‍ മണ്ണെണ്ണയായിരുന്നു ഇവര്‍ക്ക് കഴിഞ്ഞ മാസം വരെ ലഭിച്ചിരുന്നത്. സ്റ്റോക്കില്ലാത്തതാണ് റേഷന്‍ വിഹിതം വെട്ടിക്കുറക്കാന്‍ കാരണം.

]]>
ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍; ഓണച്ചന്തകള്‍ ആഗസ്ത് 21 മുതല്‍ https://malayalees.ch/onam-kit-distribution-tomorrow/ Wed, 12 Aug 2020 05:28:35 +0000 https://malayalees.ch/?p=30059 ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിന് ഉണ്ടായ ബുദ്ധിമുട്ടുകള്‍ തരണംചെയ്താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ നടന്നുവരുന്നത്.

ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം നടത്തുന്നത്.

ആദ്യഘട്ടത്തില്‍ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തില്‍പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്കാണ്. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക്. ആഗസ്റ്റ് 13, 14, 16 തിയതികളില്‍ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാര്‍ഡുകള്‍ക്ക്) വിതരണം ചെയ്യും. തുടര്‍ന്ന് 19, 20, 21, 22 തിയതികളിലായി മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (പിങ്ക് കാര്‍ഡുകള്‍ക്ക്) കിറ്റുകള്‍ വിതരണം ചെയ്യും. ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളമുള്ള കുടുംബങ്ങള്‍ക്കുള്ള (നീല, വെള്ള കാര്‍ഡുകള്‍ക്ക്) കിറ്റുകളുടെ വിതരണവും നടക്കും. ഇതുകൂടാതെ ഓണം ചന്തകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആഗസ്ത് 21 മുതല്‍ 10 ദിവസത്തേയ്ക്ക് നടത്തും.

റേഷന്‍ കാര്‍ഡുടമകള്‍ ജൂലൈ മാസത്തില്‍ ഏത് കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് പ്രസ്തുത കടയില്‍ നിന്നും ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായിരിക്കും. ഇതുകൂടാതെ റേഷന്‍ കടകളില്‍ നിന്നും കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചുവന്നിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം സ്പെഷ്യല്‍ അരിയുടെ വിതരണവും ആഗസ്ത് 13-ാം തിയതി മുതല്‍ ആരംഭിക്കും.

]]>