RatingDil Bechara – malayalees.ch https://malayalees.ch Malayalam Online News Portal Sat, 25 Jul 2020 08:14:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png RatingDil Bechara – malayalees.ch https://malayalees.ch 32 32 റിലീസിന് പിന്നാലെ റെക്കോർഡ് ഭേദിച്ച് സുശാന്ത് സിങ് ചിത്രം https://malayalees.ch/sushant-singh-rajput-last-movie-dil-bechara-breaks-records/ Sat, 25 Jul 2020 08:14:05 +0000 https://malayalees.ch/?p=29075 മാധവൻ ചിത്രം അൻപേ ശിവത്തെയും കമൽ ഹാസൻ ചിത്രം നായകനെയും പിന്നിലാക്കിയാണ് ദിൽ ബേച്ചാര ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച ഇന്ത്യൻ സിനിമകളിൽ ഒന്നാമതെത്തിയത്.

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദിൽ ബേച്ചാര. റിലീസിന് പിന്നാലെ റേറ്റിങിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ് ചിത്രം. ഐഎംഡിബി റേറ്റിങിൽ ഒന്നാം സ്ഥാനത്തെത്തി. റേറ്റിങിൽ ഒരു ഘട്ടത്തിൽ 10 ൽ 10 ഉം നേടിയെങ്കിലും നിലവിൽ 9 ആണ് റേറ്റിങ്.

റിലീസിന് പിന്നാലെ റെക്കോർഡ് ഭേദിച്ച് സുശാന്ത് സിങ് ചിത്രം

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് 7.30നായിരുന്നു ആദ്യ ഷോ. സുശാന്തിനോടുള്ള ആദര സൂചകമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സൗജന്യമായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. മാധവൻ ചിത്രം അൻപേ ശിവത്തെയും കമൽ ഹാസൻ ചിത്രം നായകനെയും പിന്നിലാക്കിയാണ് ദിൽ ബേച്ചാര ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച ഇന്ത്യൻ സിനിമകളിൽ ഒന്നാമതെത്തിയത്.

സുശാന്തിന്റെ ആരാധകർ സിനിമ ഏറ്റെടുത്ത് കഴിഞ്ഞു. സുശാന്ത് ഒരു പേരല്ല വികാരമാണെന്നാണ് അവർ പറയുന്നത്.

ആ പുഞ്ചിരി ഒരേ സമയം ഹൃദയം നിറയ്ക്കുകയും തകർക്കുകയും ചെയ്യുന്നുവെന്ന് ആരാധകർ പറയുന്നു.

ജോൺ ഗ്രീനിന്റെ നോവലായ ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് എന്ന നോവലിനെ ആസ്പദമാക്കി ഇതേ പേരിൽ 2014 പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ദിൽ ബേച്ചാര. നവാഗതനായ മുകേഷ് ചബ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ സഞ്ജന സാം​ഗിയാണ് സുശാന്തിന്‍റെ നായിക. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയപ്പോള്‍ യൂ ട്യൂബില്‍ ട്രെന്‍ഡിങിൽ ഒന്നാമതെത്തിയിരുന്നു. പാട്ടുകൾക്കും നല്ല സ്വീകരണമാണ് ലഭിച്ചത്.

]]>