Ratheesh Kooloth – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Apr 2021 04:33:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ratheesh Kooloth – malayalees.ch https://malayalees.ch 32 32 മൻസൂർ വധം; രണ്ടാം പ്രതി തൂങ്ങി മരിച്ചനിലയിൽ https://malayalees.ch/mansoor-murder-accused-hanged/ Sat, 10 Apr 2021 04:33:33 +0000 https://malayalees.ch/?p=42740 പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നയാൾ തൂങ്ങിമരിച്ച നിലയിൽ. രണ്ടാം പ്രതിയും കൊച്ചിയങ്ങാടി സ്വദേശിയുമായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആളൊഴിഞ്ഞ കാലിക്കുളമ്പ്​ പറമ്പിൽ വെള്ളിയാഴ്​ച ഉച്ചയോടെയാണ് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ്​ പറമ്പിൽ മൃതദേഹം തൂങ്ങി നിൽക്കുന്ന വിവരം​ പൊലീസിൽ അറിയിച്ചത്.

രതീഷിന് മന്‍സൂര്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മൻസൂറിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ രതീഷിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. സജീവ സി.പി.എം പ്രവര്‍ത്തകനും വെല്‍ഡിംങ് തൊഴിലാളിയുമായിരുന്നു രതീഷ്.

]]>