Ratan Tata – malayalees.ch https://malayalees.ch Malayalam Online News Portal Mon, 24 Jan 2022 04:23:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ratan Tata – malayalees.ch https://malayalees.ch 32 32 അസം ബൈഭവ് ബഹുമതി രത്തന്‍ ടാറ്റക്ക് https://malayalees.ch/assam-baibhav-award-for-ratan-tata/ Mon, 24 Jan 2022 04:23:13 +0000 https://malayalees.ch/?p=55905 അസമിലെ ഏറ്റവും ഉന്നത സിവിലിയന്‍ ബഹുമതിയായ അസം ബൈഭവ് പുരസ്‌കാരം വ്യവസായി രത്തന്‍ ടാറ്റക്ക്. അസമീസ് ജനങ്ങള്‍ക്കായി രത്തന്‍ ടാറ്റ ചെയ്തുവരുന്ന സേവനങ്ങള്‍ കണക്കിലെടുത്താണ് ബഹുമതിയെന്ന് മുഖ്യമന്ത്രി ഹെമന്ത ബിശ്വ പറഞ്ഞു. നാളെ ഗുവാഹത്തിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍വെച്ചാണ് ബഹുമതി സമ്മാനിക്കുക. കൊവിഡ് വ്യാപനം കണക്കിലെടുത്ത് രത്തന്‍ ടാറ്റ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

അസമീസ് സര്‍ക്കാര്‍ നല്‍കുന്ന ഈ ബഹുമതിയില്‍ താന്‍ വളരെ അഭിമാനം കൊള്ളുന്നുവെന്ന് സൂചിപ്പിച്ച് രത്തന്‍ ടാറ്റ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അസമീസ് ജനതയുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും രത്തന്‍ ടാറ്റ കത്തിലൂടെ വ്യക്തമാക്കി.

അസമില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ രത്തന്‍ ടാറ്റ വഹിച്ച പങ്ക് പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. 540 കോടി രൂപയാണ് നവീകരണത്തിനായി ചെലവ് വന്നത്. അസം ഗവര്‍ണര്‍ ജഗദീഷ് മുഖിയാണ് ബഹുമതി സമ്മാനിക്കുന്നത്.

]]>
‘വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ’; സന്തോഷം പങ്കുവെച്ച്‌ രത്തന്‍ ടാറ്റ https://malayalees.ch/ratan-tata-says-will-take-considerable-effort-to-rebuild-air-india/ Sat, 09 Oct 2021 04:23:21 +0000 https://malayalees.ch/?p=50719 എയര്‍ ഇന്ത്യയെ വീണ്ടും സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച്‌ രത്തന്‍ ടാറ്റ. 68 വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഒരു ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തു. ‘വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ’എന്ന് കുറിപ്പോടെയാണ് ട്വീറ്റ്. എയര്‍ ഇന്ത്യക്കായി അവസാന റൗണ്ട് വരെ മത്സരിച്ച സ്പൈസ് ജെറ്റ് മാനേജിങ് ഡയറക്ടര്‍ അജയ് സിങ്ങും ടാറ്റയെ അഭിനന്ദിച്ച്‌ രംഗത്തെത്തി. ടാറ്റ ഗ്രൂപ്പിന് എല്ലാ വിജയങ്ങളും നേരുന്നുവെന്നും ജീവിതകാലം മുഴുവന്‍ എയര്‍ ഇന്ത്യയുടെ ആരാധകനായിരിക്കുമെന്നും അജയ് സിങ്ങ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

പതിനെട്ടായിരം കോടി രൂപയ്ക്കാണ് ടാറ്റ സണ്‍സ് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ സ്വന്തമാക്കിയത്. ജെആര്‍ഡി തുടക്കത്തില്‍ ടാറ്റ എയര്‍ സര്‍വീസസ് എന്നും പിന്നീട് ടാറ്റ എയര്‍ലൈന്‍സ് എന്നും പേരിട്ട് തുടക്കം കുറിച്ച വിമാന സര്‍വീസ് 1953ലാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. എന്നാല്‍ പിന്നീട് നഷ്ടത്തിലായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

]]>
മഹാമാരി കാലത്ത് ജീവനക്കാരെ പിരിച്ചുവിടുന്നത് സഹാനുഭൂതി ഇല്ലാത്തത് കൊണ്ട്- രത്തൻ ടാറ്റ https://malayalees.ch/layoffs-during-pandemic-shows-india-incs-lack-of-empathy/ Fri, 24 Jul 2020 12:48:05 +0000 https://malayalees.ch/?p=29030 ടാറ്റ ഗ്രൂപ്പ് ആരെയും പിരിച്ചുവിട്ടിട്ടില്ല. എന്നാൽ നിരവധി ഇന്ത്യൻ കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിട്ടത്

രാജ്യത്തെ കോർപ്പറേറ്റുകൾ മഹാമാരി കാലത്ത് ജീവനക്കാരെ പിരിച്ചുവിടുന്നത് സഹാനുഭൂതി ഇല്ലാത്തത് കൊണ്ടാണെന്ന് രത്തൻ ടാറ്റ. ഇതാണോ ഇന്ത്യൻ കമ്പനികളുടെ നീതിശാസ്ത്രമെന്നും അദ്ദേഹം ചോദിച്ചു.

ഈ ആളുകളാണ് നിങ്ങൾക്ക് വേണ്ടി ജോലി ചെയ്തത്. തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ മുഴുവൻ കമ്പനികൾക്ക് വേണ്ടി പ്രവർത്തിച്ചവരാണ്. അവരെയാണ് മഴയത്തേക്ക് ഇറക്കിവിടുന്നത്. എന്ത് നീതിശാസ്ത്രമാണ് ഇതിന് പിന്നില്‍?” അദ്ദേഹം ചോദിച്ചു.

ടാറ്റ ഗ്രൂപ്പ് ആരെയും പിരിച്ചുവിട്ടിട്ടില്ല. എന്നാൽ നിരവധി ഇന്ത്യൻ കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറഞ്ഞത്. ടാറ്റ ഗ്രൂപ്പ് തങ്ങളുടെ മുൻനിര മാനേജ്മെന്റ് ജീവനക്കാരുടെ വേതനം 20 ശതമാനം കുറച്ചിരുന്നു. എയർലൈൻ, ഹോട്ടൽ, സാമ്പത്തിക സേവന സ്ഥാപനങ്ങൾ, വാഹന വ്യവസായം തുടങ്ങിയ ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളെല്ലാം കടുത്ത തിരിച്ചടി നേരിട്ടിരുന്നു.

സ്വന്തം ആളുകളോട് സഹാനുഭൂതി കാണിക്കാത്ത കമ്പനികൾക്ക് നിലനിൽപ്പുണ്ടാവില്ല. ലോകത്ത് എവിടെയായാലും കൊവിഡ് 19 നിങ്ങൾക്ക് തിരിച്ചടിയാകും. എന്ത് കാരണം കൊണ്ടായാലും നിലനിൽപ്പിന് വേണ്ടി ശരിയായ തീരുമാനമേ കൈക്കൊള്ളാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>