rashmika mandanna – malayalees.ch https://malayalees.ch Malayalam Online News Portal Wed, 06 Sep 2023 06:38:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rashmika mandanna – malayalees.ch https://malayalees.ch 32 32 തന്റെ അസിസ്റ്റന്റിന്റെ വിവാഹത്തിനെത്തി രശ്മിക; കാലില്‍ വീണ് വധൂവരന്‍മാര്‍; പിന്നാലെ വിമര്‍ശനം https://malayalees.ch/rashmika-mandannaa-attend-her-assistant-sai-marriage/ Wed, 06 Sep 2023 06:38:28 +0000 https://malayalees.ch/?p=87309 തന്റെ അസിസ്റ്റന്റ് സായിയുടെ വിവാഹച്ചടങ്ങിനെത്തി നടി രശ്മിക മന്ദാന. ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായതിനൊപ്പം ചില വിമര്‍ശനങ്ങളും ഉയരുകയാണ്. ഹൈദരാബാദിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.

വധൂവരന്‍മാര്‍ക്ക് ആശംസകളും അനുഗ്രഹങ്ങളും ചൊരിഞ്ഞ ശേഷം ഇരുവരും നടിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിച്ചതാണ് വിമര്‍ശനത്തിനു കാരണം. വധൂവരന്‍മാരേക്കാള്‍ പ്രായം കുറവുള്ള രശ്മികയുടെ കാലില്‍ വീഴേണ്ടതില്ലെന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം.

അതേസമയം അസിസ്റ്റന്റ് സായിയ്ക്ക് ശമ്പളവും ജീവിതസൗകര്യങ്ങളും നല്‍കുന്ന വ്യക്തിയുടെ കാലില്‍ വീണാല്‍ പ്രശ്നമില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം.വിമര്‍ശനം ഒരു ഭാഗത്തു കൂടി നീങ്ങുന്നതിനിടെയിലും ചടങ്ങില്‍ പങ്കെടുത്ത രശ്മികയുടെ ചിത്രങ്ങളും വിഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

]]>