Rare Phenomenon – malayalees.ch https://malayalees.ch Malayalam Online News Portal Fri, 13 Jan 2023 04:15:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rare Phenomenon – malayalees.ch https://malayalees.ch 32 32 ഭൂമിയിടിച്ചിലിന് പിന്നാലെ മഴമുന്നറിയിപ്പ് ഭീതിയിൽ ജോഷിമഠ് https://malayalees.ch/rain-alert-in-joshimath/ Fri, 13 Jan 2023 04:14:48 +0000 https://malayalees.ch/?p=74396 മഴ മുന്നറിയിപ്പിന്റെ ഭീതിയിലാണ് ഇന്നും ഭൗമ പ്രതി ഭാസം വൻ നാശം വിതച്ച ജോഷിമഠ് . കഴിഞ്ഞ രാത്രിയിൽ പ്രദേശത്ത് പല തവണ നേരിയ മഴ പെയ്തിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കെട്ടിടങ്ങളിൽ ഏറ്റ വിള്ളൽ വലുതായതാണ് ജനങ്ങളുടെ ആശങ്ക വർദ്ദിപ്പിച്ചത്. 

വിള്ളൽ ഉണ്ടായ വീടുകളിൽ നിന്നും ആളുകളുടെ ഒഴിഞ്ഞുപോക്ക് തുടരുകയാണ്.ഏറ്റവും അപകട ഭീഷണി ഉയർത്തുന്ന മലാരി ഇൻ ഹോട്ടൽ ഇന്ന് പൊളിച്ചു മാറ്റൽ ആരംഭിക്കും. റൂർക്കി സെൻട്രൽ ബിൽഡിങ്ങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എത്തിയ വിദഗ്ധരാണ് പൊളിച്ചുമാറ്റലിന് നേതൃത്വം നൽകുന്നത്.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇടക്കാലം ദുരിതാശ്വാസ വിതരണവും ഇന്ന് നടക്കും.

]]>
ജോഷിമഠ് നഗരം മുഴുവൻ മുങ്ങാം; ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആർഒ https://malayalees.ch/joshimath-isro-finding/ Fri, 13 Jan 2023 04:12:53 +0000 https://malayalees.ch/?p=74393 ജോഷിമഠ് ഭൗമ പ്രതിഭാസത്തിൽ ആശങ്ക പ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആർഒ. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവൻ മുങ്ങാമെന്ന് ഐഎസ്ആർഒയുടെ കണ്ടെത്തൽ.

ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ജോഷിമഠ് 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. 2022 ഡിസംബർ 27-നും 2023 ജനുവരി 8-നും ഇടയിലാണ് താഴ്ന്നത്. താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തിയും വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

2022 ഏപ്രിലിനും നവംബറിനുമിടയിൽ ജോഷിമഠ് നഗരത്തിൽ 9 സെ.മി ഇടിവ് രേഖപ്പെടുത്തി. നഗര കേന്ദ്രം, സൈനിക ഹെലിപാഡ്, നർസിങ് മന്ദിർ എന്നിവിടങ്ങളിൽ ദ്രുതഗതിയിലുള്ള ഇടിച്ചിൽ ഉണ്ടാകുന്നുവെന്നും ഐഎസ്ആർഒയുടെ പഠനത്തിൽ പറയുന്നു.

അതേസമയം, മഴ മുന്നറിയിപ്പിന്റെ ഭീതിയിലാണ് ഭൗമപ്രതിഭാസം വൻ നാശം വിതച്ച ജോഷിമഠ്. കഴിഞ്ഞ രാത്രിയിൽ പ്രദേശത്ത് പല തവണ നേരിയ മഴ പെയ്തിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കെട്ടിടങ്ങളിൽ ഏറ്റ വിള്ളൽ വലുതായതാണ് ജനങ്ങളുടെ ആശങ്ക വർദ്ദധിപ്പിച്ചത്. വിള്ളൽ ഉണ്ടായ വീടുകളിൽ നിന്നും ആളുകളുടെ ഒഴിഞ്ഞുപോക്ക് തുടരുകയാണ്.ഏറ്റവും അപകട ഭീഷണി ഉയർത്തുന്ന മലാരി ഇൻ ഹോട്ടൽ ഇന്ന് പൊളിച്ചു മാറ്റൽ ആരംഭിക്കും. റൂർക്കി സെൻട്രൽ ബിൽഡിങ്ങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എത്തിയ വിദഗ്ധരാണ് പൊളിച്ചുമാറ്റലിന് നേതൃത്വം നൽകുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇടക്കാലം ദുരിതാശ്വാസ വിതരണവും ഇന്ന് നടക്കും.

]]>
ഉത്തരാഖണ്ഡിന് പിന്നാലെ ഉത്തർപ്രദേശിലെ അലിഗഡിലും വീടുകളിൽ വിള്ളൽ https://malayalees.ch/cracks-found-in-uttar-pradesh-aligarh/ Wed, 11 Jan 2023 10:06:26 +0000 https://malayalees.ch/?p=74325 ജോഷിമഠിലെ ഭൗമപ്രതിഭാസത്തിന് പിന്നാലെ രാജ്യത്തെ ജനങ്ങളുടെ ആശങ്കയേറ്റി ഉത്തർപ്രദേശിലെ അലിഗഡിലും വീടുകളിൽ വിള്ളൽ. അലിഗഡിലെ കൻവാരിഗഞ്ജിലെ വീടുകളിലാണ് വിള്ളൽ രൂപപ്പെട്ടത്.

‘കഴിഞ്ഞ കുറച്ച് ദിവസമായി വിള്ളൽ രൂപപ്പെടുകയാണ്. ഇതുകാരണം തന്നെ ജനങ്ങൾ ആശങ്കയിലാണ്. നഗരസഭാ അധികൃതരെ വിവരമറിയിച്ചുവെങ്കിലും അധികാരികൾ നടപടിയെടുക്കാൻ കൂട്ടാക്കുന്നില്ല’- പ്രദേശവാസി പറയുന്നു.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സർക്കാർ പൈപ്പ് ലൈൻ സ്ഥാപിച്ചതിന് പിന്നാലെയാണ് വിള്ളലുകൾ രൂപപ്പെട്ട് തുടങ്ങിയതെന്നാണ് ആരോപണം.

]]>
ജോഷിമഠും ചുറ്റുമുള്ള പ്രദേശവും താഴ്ന്നു കൊണ്ടിരിക്കുന്നു; പ്രതിവർഷം താഴുന്നത് 2.5 ഇഞ്ചെന്ന് പഠനം https://malayalees.ch/joshimath-and-adjacent-places-are-sinking-says-study/ Wed, 11 Jan 2023 04:07:26 +0000 https://malayalees.ch/?p=74277 ജോഷിമഠും ചുറ്റുമുള്ള പ്രദേശവും താഴ്ന്നു കൊണ്ടിരിക്കുന്നു എന്ന് പഠന റിപ്പോർട്ട്. പ്രതിവർഷം 2.5 ഇഞ്ച് താഴുന്നു എന്നാണ് റിപ്പോർട്ട്. ഡെറാഡൂൺ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസങ്ങിന്റേതാണ് റിപ്പോർട്ട്. രണ്ടു വർഷത്തെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആണ് റിപ്പോർട്ട്. 

ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. പ്രദേശത്ത് പാറപൊട്ടിക്കൽ നടക്കുന്നുണ്ടെന്നും, ഈ പ്രദേശം വളരെ സെൻസിറ്റീവ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഭൗമപ്രതിഭാസത്തിന്റെ ഭീതിയിൽ തുടരുന്ന ഉത്തരഖണ്ഡ്‌ലെ ജോഷിമഠിൽ ജനങ്ങളുടെ പ്രതിഷേധവും ശക്തമാകുകയാണ്. അപകട ഭീഷണിയെ തുടർന്ന് അധികൃതർ പൊളിച്ചു നീക്കാൻ ആരംഭിച്ച ഹോട്ടൽ മലരി ഇന്നിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. അമ്മമാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അറസ്റ്റ് വരിക്കാനും തയ്യാറാണെന്ന് സമരക്കാർ വ്യക്തമാക്കി. കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിനും കുടി ഒഴിപ്പിക്കലിനും മുൻപ് നഷ്ട പരിഹാരം സംബന്ധിച്ച് അധികൃതരിൽ നിന്നും കൃത്യമായ ഉറപ്പ് ലഭിക്കണമെന്നും, ഉള്ളജീവനമാർഗം നഷ്ടപ്പെടുന്നവർക്ക് അത് ഉറപ്പാക്കാൻ നടപടി ഉണ്ടാകണം എന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

അതിനിടെ, അപകട മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കുന്ന നടപടി തുടരുകയാണ്. വിള്ളലുകൾ വീണ വീടുകൾ കണ്ടെത്തി മാർക്ക് ചെയ്യുന്നതും പുരോഗമിക്കുന്നു. അതേ സമയം വീടുകളിൽ പുതിയ വിള്ളലുകൾ കണ്ടെത്തിയ കർണ പ്രയാഗ്, നൈനിറ്റാൾ എന്നീ മേഖലകളിൽ ജില്ല അധികൃതർ പരിശോധന നടത്തും.

]]>