Rape – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Jul 2023 10:59:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rape – malayalees.ch https://malayalees.ch 32 32 വിഡിയോക്ക് 1500, ഫോട്ടോയ്ക്ക് 500 രൂപ; കൊല്ലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റ വഴി വിറ്റ ദമ്പതികൾ അറസ്റ്റിൽ https://malayalees.ch/couples-arrested-for-raping-minor-girl-selling-images/ Sat, 29 Jul 2023 10:59:31 +0000 https://malayalees.ch/?p=85294 കൊല്ലം കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ വിറ്റ ദമ്പതികൾ പിടിയിൽ. ഇൻസ്റ്റഗ്രാം വഴിയാണ് വിൽപന നടത്തിയത്. പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് പിടിയിലായത്. ‌ ‌ പിന്നീട് പീഡന ദൃശ്യങ്ങള്‍ ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയായിരുന്നു.

ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയതായി പൊലീസ് പറയുന്നു. ആവശ്യക്കാരിൽ നിന്നായി മുന്‍‌കൂറായി പണം വാങ്ങിയശേഷം ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും അയച്ചു നൽകുന്നതാണ് ഇവരുടെ പതിവ്. നിരവധി പേരാണ് ഇവരിൽ നിന്ന് പീഡന ദൃശ്യങ്ങൾ വാങ്ങിയിട്ടുള്ളത്.

അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ കൂടാതെ ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം നീട്ടാനാണ് പൊലീസ് തീരുമാനം. ഈ വർഷം ആദ്യം മുതലാണ് പ്രതികൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിക്കൊണ്ടിരുന്നത്. അറസ്റ്റിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

]]>
15കാരിയെ ആശ്രമത്തിൽ ബന്ധിയാക്കി രണ്ട് വർഷത്തിലധികം ബലാത്സംഗം ചെയ്തു; മഠാധിപതി അറസ്റ്റിൽ https://malayalees.ch/godman-arrested-sexually-assaulting-minor/ Tue, 20 Jun 2023 12:02:50 +0000 https://malayalees.ch/?p=83028
15കാരിയെ ആശ്രമത്തിൽ ബന്ധിയാക്കി രണ്ട് വർഷത്തിലധികം പീഡിപ്പിച്ചു മഠാധിപതി അറസ്റ്റിൽ. വിശാഖപട്ടണം വെങ്കോജിപാലത്തെ സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂർണാനന്ദയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 63കാരനായ മഠാധിപതിയെ ഇത് രണ്ടാം തവണയാണ് ബലാത്സംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത്.

രണ്ട് വർഷത്തിലധികമായി തന്നെ ആശ്രമത്തിൽ ബന്ധിയാക്കി മഠാധിപതി ലൈംഗികമായി പീഡിപ്പിച്ചു എന്ന് പെൺകുട്ടി പരാതിനൽകിയതോടെയാണ് ഇയാൾ അറസ്റ്റിലായത്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടിയെ ബന്ധുക്കൾ ആശ്രമത്തിൻ്റെ കീഴിൽ നടത്തുന്ന അനാഥാലയത്തിൽ അയക്കുകയായിരുന്നു.

എന്നും രാത്രി സ്വാമി തന്നെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുമായിരുന്നു എന്ന് കുട്ടിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷമായി ഇയാൾ തന്നെ കിടപ്പുമുറിയിൽ കെട്ടിയിട്ടിരിക്കുകയാണ്. എല്ലാ ദിവസവും രണ്ട് സ്പൂൺ ഭക്ഷണം നൽകുമായിരുന്നു. ആഴ്ചയിൽ ഒരു തവണ മാത്രമാണ് തന്നെ കുളിക്കാൻ അനുവദിച്ചിരുന്നത് എന്നും കുട്ടി പറഞ്ഞു. ജൂൺ 13ന് ആശ്രമത്തിൽ നിന്നു രക്ഷപ്പെട്ട പെൺകുട്ടി ഒരു ട്രെയിനിൽ കയറുകയും ഒരു യാത്രക്കാരിയോട് വിവരം പറയുകയും ചെയ്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആശുപത്രി അധികൃതർ പൊലീസിൻ്റെ കത്ത് ആവശ്യപ്പെട്ടു. കത്ത് വാങ്ങിയ ശേഷം യാത്രക്കാരി പെൺകുട്ടിയെ ശിശുക്ഷേമ സമിതിയിലെത്തിച്ചു. തനിക്ക് ഏൽക്കേണ്ടിവന്ന ലൈംഗികാതിക്രമങ്ങൾ തുറന്നുപറഞ്ഞതോടെ ശിശുക്ഷേമ സമിതി കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്നാണ് പൊലീസ് കേസെടുത്തത്.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സ്വാമി പൂർണാനന്ദ തള്ളി. ചിലർ തൻ്റെ ആശ്രമം കൈക്കലാക്കാൻ ശ്രമിക്കുകയാണെന്നും ഇതിനു വേണ്ടിയാണ് ഇപ്പോൾ ആരോപണങ്ങൾ ഉയർത്തുന്നതെന്നും ഇയാൾ പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ജൂൺ 15ന് ആശ്രമം അധികൃതർ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

2012ൽ ഇതേ ആശ്രമത്തിൽ വച്ച് പ്രായപൂർത്തിയാവാത്ത മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

]]>
സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു https://malayalees.ch/school-bus-driver-rape-student/ Fri, 05 May 2023 08:05:45 +0000 https://malayalees.ch/?p=80752 സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു. പത്തനംതിട്ട പന്തളത്ത് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഈ മാസം 21 നാണ് സംഭവം. സ്കൂളിൽ ക്ലാസ് ഇല്ല എന്നറിയാതെ റോഡിൽ നിന്ന് കുട്ടിയെ ഡ്രൈവർ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയുടെ സ്വഭാവത്തിൽ വന്ന വ്യത്യാസം ശ്രദ്ധിച്ച അധ്യാപകരാണ് വിവരം ചോദിച്ചറിഞ്ഞത്. അധ്യാപകർ വിവരം പഞ്ചായത്തിൽ അറിയിച്ചിട്ടും ഒരാഴ്ച അധികൃതർ വിവരം മറച്ചുവെച്ചു. കുട്ടിയുടെ മാതാവ് വിവരമറിഞ്ഞതോടെയാണ് സംഭവം പരാതിയായത്.

]]>
ഡൽഹിയിൽ 9 വയസ്സുകാരി പീഡനത്തിനിരയായി, പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ https://malayalees.ch/9-year-old-girl-sexually-assaulted-in-delhi/ Mon, 01 May 2023 09:47:40 +0000 https://malayalees.ch/?p=80511 കിഴക്കൻ ഡൽഹിയിൽ ഒമ്പത് വയസ്സുകാരി ലൈംഗികാതിക്രമത്തിനിരയായി. തെരുവിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച തെരുവിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി പാർക്കിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി മാതാപിതാക്കളോട് സംഭവം വിവരിച്ചു. പിന്നാലെ ക്ഷീണിതയായ കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചു.

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും, പീഡനം നടന്നതായി ഡോക്ടർമാർ ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും കൗൺസിലിംഗ് നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

]]>
കോളജ് അധ്യാപികയെ സ്വകാര്യ വിഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തു; കോയമ്പത്തൂരിൽ മലയാളിക്കെതിരെ കേസ് https://malayalees.ch/man-rape-college-professor-coimbatore-arrest/ Mon, 03 Apr 2023 13:25:59 +0000 https://malayalees.ch/?p=79067 കോളജ് അധ്യാപികയെ പലതവണ ബലാത്സംഗം ചെയ്ത മലയാളിക്കെതിരെ കേസ്. കോയമ്പത്തൂരിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് അധ്യാപികയെ പലതവണ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. പാലക്കാട് പുതിയങ്കം സ്വദേശി ആർ ഗോപകുമാറിനെതിരെ കോയമ്പത്തൂർ പേരൂർ പൊലീസാണ് കേസെടുത്തത്.

2015ൽ തൃശൂരിൽ താമസിച്ചുകൊണ്ടിരിക്കെ ഗോപകുമാർ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബാങ്കിൽ പരാതിക്കാരി അക്കൗണ്ട് തുടങ്ങിയിരുന്നു. ഇവരുടെ നമ്പർ ശേഖരിച്ച ഗോപകുമാർ പരാതിക്കാരിയെ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. ഇതിനിടെ പരാതിക്കാരി മുംബൈയിലേക്ക് വീടുമാറി. എങ്കിലും ഇരുവരും ഫോണിലൂടെ സൗഹൃദം തുടർന്നുപോന്നു. 2020ൽ ഭാരതിയാർ സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടുന്നതിനായി ഗോപകുമാർ, പരാതിക്കാരിയുടെ സഹായം തേടി. പരാതിക്കാരിയും ഇതേ സർവകലാശാലയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്. 2021 ജനുവരി 27ന് ഇരുവരും സർവകലാശാല സന്ദർശിച്ചു. തുടർന്ന് ഇവർ കാളപ്പട്ടിയിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ വച്ച് തന്നെ ഗോപകുമാർ ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പകർത്തി അതുപയോഗിച്ച് പലതവണ വീണ്ടും ബലാത്സംഗം ചെയ്തു. 2022 ഡിസംബർ വരെ പലതവണ തന്നെ ബലാത്സംഗത്തിനിരയാക്കി എന്ന് പരാതിയിൽ പറയുന്നു.

മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിൽ താമസിക്കുന്ന 43കാരിയാണ് പരാതിക്കാരി. ഇവർ ഭർത്താവിൽനിന്ന് പിരിഞ്ഞ് താമസിക്കുകയാണ്.

]]>
ഹരിയാനയിൽ വീട്ടുജോലിക്ക് നിന്ന 14 കാരിക്ക് ക്രൂരപീഡനം https://malayalees.ch/14-year-old-girl-brutally-raped-in-haryana/ Wed, 08 Feb 2023 12:32:18 +0000 https://malayalees.ch/?p=75865 ഹരിയാനയിൽ 14 കാരിക്ക് ക്രൂരപീഡനം. ഹരിയാന ഗുരുഗ്രാമിൽ വീട്ടുജോലിക്ക് നിന്ന പെൺകുട്ടിയെയാണ് ക്രൂരമായി പീഡിപ്പിച്ചത്. ദമ്പതികൾ പെൺകുട്ടിയെ മർദ്ദിക്കുകയും, പൊള്ളലേൽപ്പിക്കുകയും ചെയ്തു.

ഗുരുതര പരുക്കുകളോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു.

]]>
14 കാരിയെ കൂട്ടബലാത്സം​ഗം ചെയ്തു; പെൺകുട്ടിയെ കണ്ടെത്തിയത് തേയില തോട്ടത്തിൽ നിന്ന് https://malayalees.ch/4-year-old-gang-raped/ Mon, 06 Feb 2023 11:28:37 +0000 https://malayalees.ch/?p=75730 അസമിൽ14 കാരിയെ കൂട്ടബലാത്സം​ഗം ചെയ്തു. കൈയ്യും, കാലും ബന്ധിച്ച നിലയിൽ അബോധാവസ്ഥയിൽ തേയില തോട്ടത്തിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി മൂന്ന് മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. ശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി കൂട്ടബലാത്സം​ഗത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കേസുമായി
ബന്ധപ്പെട്ട് രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഭൈജാൻ അലി, സഫ‍‍ർ അലി എന്നിങ്ങനെ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ദിബ്രു​ഗഡ് എസ്പി ശ്വേതക് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.14 കാരിയായ പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് ബലാത്സം​ഗം ചെയ്തുവെന്നാണ് പൊലീസ് സംശയിക്കുന്നത്. 

കൈയ്യും, കാലും കെട്ടിയ നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. നിലവിൽ പെൺകുട്ടിയെ പരിശോധനയ്ക്കും, ചികിത്സയ്ക്കുമായി അസം മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഭൈജാൻ അലി എന്നയാൾ ഫെബ്രുവരി മൂന്നിന് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി രണ്ട് ദിവസം തേയില തോട്ടത്തിൽ വെച്ച് കൂട്ടബലാത്സം​ഗം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഭൈജാൻ അലി തന്റെ മകളെ തട്ടികൊണ്ട് പോയി എന്ന് സംശയിക്കുന്നതായി പെൺകുട്ടിയുടെ അമ്മ തന്നെയാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തനൊടുവിലാണ് അലിയടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസ് അടക്കം ചുമത്തിയാണ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

]]>
യുവതിയെ പീഡിപ്പിച്ചത് ആശുപത്രി കിടക്കയിൽ വച്ച് https://malayalees.ch/woman-raped-in-hospital-bed/ Mon, 06 Feb 2023 03:59:51 +0000 https://malayalees.ch/?p=75678 ആത്മഹത്യാശ്രമം നടത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ദയാലാൽ യുവതിക്കൊപ്പം എത്തിയത് ഇക്കഴിഞ്ഞ 3 നാണ്. ഫെബ്രുവരി 3 ന് രാത്രി വരെ ദയാലാൽ മെഡി. കോളജിൽ യുവതിക്കൊപ്പം നിന്നു. അർധ ബോധാവസ്ഥയിൽ ആയിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് ആശുപത്രി കിടക്കയിൽ വച്ചാണ്. ബോധം വീണ്ടെടുത്തപ്പോൾ യുവതി ഇക്കാര്യം അടുത്തുള്ള രോഗികളുടെ കൂട്ടിരിപ്പുകാരെ അറിയിച്ചു. ഇതോടെ രാത്രിയിൽ ദയാലാൽ ആശുപത്രിയിൽ നിന്ന് മുങ്ങി. 

പൊലീസിൽ വിവരം നൽകിയത് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർ തന്നെയാണ്. സഹായി എന്ന വ്യാജേനയാണ് ഇയാൾ ആംബുലൻസിൽ കയറിയത്. ആശുപത്രിയിൽ പറഞ്ഞത് അടുത്ത ബന്ധുവാണ് എന്നായിരുന്നു. ആശുപത്രി അധികൃതർക്ക് സംശയം തോന്നാത്ത വിധമായിരുന്നു ഇയാളുടെ പെരുമാറ്റം.

ആശുപത്രിയിൽ നിന്ന് മുങ്ങി കാടുങ്ങല്ലൂരിലെത്തിയ ദയാലാലിനെ പിടികൂടിയത് കൊടുങ്ങല്ലൂർ പൊലീസാണ്. ഇയാളെ പിന്നീട് മെഡി. കോളേജ് പൊലീസിന് കൈമാറുകയായിരുന്നു.

]]>
പാലക്കാട് യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവിന് 9 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും https://malayalees.ch/man-punished-for-rape-woman-with-a-promise-of-marriage/ Thu, 02 Feb 2023 04:33:11 +0000 https://malayalees.ch/?p=75512 പാലക്കാട് യുവതിയെ വിവാഹവാഗ്ദാനം നൽകി പഴനിയിലെത്തിച്ച് പീഡിപ്പിക്കുകയും സ്വർണ്ണാഭരണം കവരുകയും ചെയ്ത സംഭവത്തിൽ യുവാവിന് 9 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറ്റൂർ മേനോൻപാറ സ്വദേശി സുനിൽകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പട്ടികജാതിക്കാരിയായ യുവതിയെ വിവാഹം കഴിക്കാനെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പ്രതി പഴനിയിൽ എത്തിച്ചിരുന്നത്.

2016ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുമായി പ്രണയത്തിലായിരുന്ന യുവതിയെ വിവാഹം കഴിക്കാനെന്ന വ്യാജേന പഴനിയിലെത്തിക്കുകയും ഇവിടെ വച്ച് താലി ചാർത്തിയ ശേഷം ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. യുവതി കുളിക്കുന്ന സമയത്ത് ഊരിവച്ചിരുന്ന സ്വർണ്ണാഭരണങ്ങളുമായി പ്രതി മുങ്ങുകയുമായിരുന്നു. പുറത്ത് നിന്ന് ശുചിമുറിയുടെ വാതിൽ പൂട്ടിയാണ് പ്രതി കടന്നുകളഞ്ഞത്. ലോഡ്ജ് ജീവനക്കാരനാണ് പിന്നീട് യുവതിയെ നാട്ടിലെത്തിച്ചത്. സംഭവത്തിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിന് പുറമെ മോഷണക്കുറ്റത്തിനും പൊലീസ് കേസെടുത്തിരുന്നു.

കേസിൽ യുവാവ് കുറ്റക്കാരനെന്ന് പട്ടികജാതി – പട്ടികവർഗ്ഗ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. ബലാത്സംഗം ചെയ്ത കേസിൽ ഏഴു വർഷം തടവും രണ്ടു ലക്ഷം രൂപയുമാണ് മണ്ണാർക്കാട് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.എം രതീഷ് കുമാർ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക ശിക്ഷയും അനുഭവിക്കണം. കൂടാതെ യുവതിയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കുറ്റത്തിന് രണ്ടു വർഷം തടവും 10000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. 2016 ൽ കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഡിവൈഎസ്പി സുൽഫിക്കർ അലിയും തുടർന്ന് എഎസ്പി ജി പൂങ്കുഴലിയുമാണ് കേസ് അന്വേഷിച്ചത്.

]]>
തൃക്കാക്കരയില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റിൽ https://malayalees.ch/girl-raped-thrikkakara/ Sat, 21 Jan 2023 04:06:15 +0000 https://malayalees.ch/?p=74803 തൃക്കാക്കരയില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി മൊബിന്‍ദാസ് ആണ് പിടിയിലായത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

]]>