rape case – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Aug 2023 12:32:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rape case – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരത്ത് സഹോദരിമാരായ കുട്ടികള്‍ അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയായി; മുന്‍ സൈനികന്‍ അറസ്റ്റില്‍ https://malayalees.ch/two-children-raped-at-poovar-ex-soldier-arrested/ Fri, 04 Aug 2023 12:32:42 +0000 https://malayalees.ch/?p=85633 തിരുവനന്തപുരം പൂവാറില്‍ സഹോദരിമാരായ കുട്ടികള്‍ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ മുന്‍ സൈനികനായ പ്രതി അറസ്റ്റിലായി.

പൂവാര്‍ സ്വദേശി 56കാരനായ ഷാജി ആണ് സഹോദരിമാരായ പെണ്‍കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പ്രതിയുടെ വീട്ടില്‍ കുട്ടികളുടെ കുടുംബം നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇയാള്‍ കുട്ടികളുടെ അടുത്ത് നിരന്തരം എത്തിയിരുന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു പലപ്പോഴുമുണ്ടായ പീഡനം.

മാനസിക സംഘര്‍ഷം നേരിടുന്ന കുട്ടികള്‍ കൗണ്‍സിലിങ്ങില്‍ പറഞ്ഞ പല കാര്യങ്ങളും പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. പ്രതി ഓട്ടോറിക്ഷയിലാണ് കുട്ടികളുടെ വീട്ടില്‍ പോയിരുന്നത്. ഇയാള്‍ മടങ്ങിക്കഴിഞ്ഞ ശേഷം ഓട്ടോക്കാരനും കുട്ടികളെ ഉപദ്രവിച്ചെന്നാണ് കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചില വസ്തുക്കള്‍ തങ്ങളുടെ ശരീരത്തില്‍ കുത്തിവച്ചെന്നും കുട്ടികള്‍ വെളിപ്പെടുത്തി. പ്രതിയുടെ തന്നെ പലരുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ കുട്ടികളെ മൊബൈലില്‍ കാണിച്ചിരുന്നു. കുട്ടികളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കും.

]]>
പത്ത് വയസുകാരനെ പീഡിപ്പിച്ച കേസില്‍ 64കാരന് 95 വര്‍ഷം കഠിന തടവ് https://malayalees.ch/64-year-old-man-sentenced-to-95-years-of-imprisonment-in-pocso-case/ Thu, 22 Jun 2023 11:50:35 +0000 https://malayalees.ch/?p=83149 പത്ത് വയസുകാരനെ പീഡിപ്പിച്ച 64കാരന് 95 വര്‍ഷം കഠിന തടവും, നാലേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ മാള പുത്തന്‍ചിറ സ്വദേശി അറക്കല്‍ വീട്ടില്‍ ഹൈദ്രോസിനെയാണ് ചാലക്കുടി പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴത്തുക മുഴുവനായും ഇരയ്ക്ക് നല്‍കാനും വിധിന്യായത്തിലുണ്ട്.

2018ലായിരുന്നു കേസിനാസ്പദമായ സംഭവം. കിളികളെ പിടികൂടി മാള, പുത്തന്‍ ചിറ പ്രദേശത്ത് വില്പന നടത്തി വന്നിരുന്ന ആളാണ് പ്രതി ഹൈദ്രോസ്. പീഡനത്തിനിരയായ പത്ത് വയസുകാരനായ വിദ്യാര്‍ത്ഥി പ്രതിയില്‍ നിന്നും കിളികളെ വാങ്ങാന്‍ എത്തുക പതിവായിരുന്നു. ഇതിനിടെയാണ് പ്രതി ഹൈദ്രോസ് കുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.

2018 മുതല്‍ ഒരു വര്‍ഷത്തോളം പ്രതി കൂട്ടിയെ പീഡിപ്പിച്ചു. ഒടുവില്‍ സഹികെട്ട കുട്ടി കൂട്ടുകാരോട് പീഡന വിവരം പറഞ്ഞു. ഇതറിഞ്ഞ കൂട്ടുകാര്‍ പീഡിപ്പിച്ച കാര്യം പ്രതിയോട് ചോദിച്ചപ്പോള്‍ പ്രതി ഇവരേയും ഭീഷണിപ്പെടുത്തി തിരികെ അയച്ചു. ഇതോടെ സുഹൃത്തുക്കള്‍ പീഡനവിവരം കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ മാള പൊലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

]]>
സ്ത്രീയുടേതെന്ന പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം; 15കാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍ https://malayalees.ch/girl-raped-by-a-man-who-befriended-her-online-posing-as-women/ Thu, 15 Jun 2023 04:42:50 +0000 https://malayalees.ch/?p=82766 മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വ്യാജ അക്കൗണ്ട് വഴി സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്.

മുഖ്യപ്രതിയും പ്രായപൂര്‍ത്തിയാകാത്ത ഒരാളും അടക്കം മൂന്ന് പേരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. പോക്‌സോ കേസ് ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

സ്ത്രീയുടേതെന്ന പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം വഴി തന്നെ കുട്ടിയോട് സൗഹൃദം സ്ഥാപിച്ചെടുത്തു. ഇതിനിടെ ഇയാള്‍ താന്‍ പറുന്ന സ്ഥലത്ത് കാണാന്‍ വരണമെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം സ്ഥലത്തെത്തിയ കുട്ടിയോട് മറ്റൊരു ആണ്‍കുട്ടി വന്ന് സംസാരിക്കുന്ന സാഹചര്യമുണ്ടാക്കുകയും ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ തെറ്റായ തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. രക്ഷപെട്ട പെണ്‍കുട്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

]]>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി പൊലീസ് പിടിയിൽ https://malayalees.ch/minor-girl-was-raped-and-made-pregnant-accused-arrested/ Fri, 09 Jun 2023 04:39:06 +0000 https://malayalees.ch/?p=82425 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ കോഴിക്കോട് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ ഷെമീർ ആണ് പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് കരടി ഷെമീർ എന്ന് വിളിക്കുന്ന പ്രതി കൊടുവള്ളി പൊലീസിന്റെ പിടിയിലായത്.

സുഹൃത്ത് മുഖേനെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് അറസ്റ്റ്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞു മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഒളിവിൽ പോയ പ്രതിയെ പഴുതടച്ച നീക്കത്തിലൂടെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. മുൻപ് കഞ്ചാവ് കേസിലും അടിപിടി കേസിലും ഷെമീർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

കൊടുവള്ളി ഇൻസ്പെക്ടർ കെ പ്രജീഷ്, എസ്. ഐ അനൂപ് അരീക്കര, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത ഷെമീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

]]>
ബലാത്സംഗക്കേസ്; എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ https://malayalees.ch/kerala-govt-move-for-cancelled-bail-of-eldhose-kunnappilly/ Wed, 01 Mar 2023 11:37:56 +0000 https://malayalees.ch/?p=77131 ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ കോടതിയിൽ. എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തിരു. അഡീഷണൽ സെഷൻസ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. എൽദോസിന്‍റെ ഫോണ്‍ വിളി വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് ജില്ലാ അഡി. സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോകാൻ പാടില്ലെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാല്‍ എൽദോസ് കുന്നപ്പള്ളി റായ്പൂരില്‍ നടന്ന പ്ലീനറി സമ്മേളനത്തിൽ കോടതി അനുമതിയില്ലാതെ പങ്കെടുത്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം ജാമ്യവ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽദോസും കോടതിയിൽ ഹർജി സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഇത് സംബന്ധിച്ച ഹർജി നൽകിയത്.

]]>
ഗുരുഗ്രാമിൽ ജോലി വാഗ്ദാനം ചെയ്ത് 27 കാരിയെ പീഡിപ്പിച്ചു https://malayalees.ch/woman-drugged-raped-in-car-at-gurugram-mall-parking/ Tue, 14 Feb 2023 04:36:48 +0000 https://malayalees.ch/?p=76205 എഞ്ചിനീയറിംഗ് ബിരുദധാരിയായ 27 കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു ഷോപ്പിംഗ് മാളിലെ പാർക്കിംഗിൽ കാറിനുള്ളിൽ വച്ചായിരുന്നു പീഡനം. ജോലിക്കായി അഭിമുഖം നടത്താനെന്ന വ്യാജേന യുവതിയെ വിളിച്ച് വരുത്തി മയക്കമരുന്ന് കലർത്തിയ വെള്ളം നൽകിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

പെൺകുട്ടി ഓൺലൈനിൽ ജോലി അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെ പ്രതി തുഷാർ ശർമയുടെ ഫോൺ നമ്പർ ലഭിച്ചു. ഇയാളെ ബന്ധപ്പെട്ടപ്പോൾ സഹാറ മാളിൽ ഒരു അഭിമുഖം നടത്തുന്നുണ്ടെന്നും ജോലി നൽകാമെന്നും വാഗ്ദാനം ചെയ്തു. ഇന്റർവ്യൂവിനുള്ള രേഖകളുമായി പെൺകുട്ടി മാളിൽ എത്തി. തുഷാറിനെ മാളിന്റെ ഗേറ്റിൽ വച്ച് കണ്ടുമുട്ടുകയും ഇയാൾ യുവതിയെ ബേസ്‌മെന്റിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ബേസ്‌മെന്റി വച്ച് ലഹരി കലർത്തിയ വെള്ളം പെൺകുട്ടിക്ക് നൽകി. ഇത് കുടിച്ചയുടൻ പെൺകുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. തുടർന്ന് കാറിനുള്ളിൽ തള്ളിയിട്ട് ബലമായി പീഡിപ്പിച്ചു. ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് കാറിൽ രക്ഷപ്പെട്ടു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.

ഐപിസി സെക്ഷൻ 328, 376, 506 എന്നിവ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഇരയുടെ വൈദ്യപരിശോധന നടത്തി. മോളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

]]>
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു; പ്രതിക്ക് 11 വർഷം കഠിനതടവും, 51,000 രൂപ പിഴയും https://malayalees.ch/11-year-imprisonment-for-molesting-mentally-challenged-woman/ Tue, 31 Jan 2023 11:56:20 +0000 https://malayalees.ch/?p=75404 മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിൽ 11 വർഷം കഠിനതടവും, 51,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ഉപ്പട സ്വദേശി രാജീവ് (45) ആണ് ശിക്ഷ അനുഭവിക്കേണ്ടത്. മലപ്പുറം പോത്തുകല്ലിൽ 2015 ലാണ് സംഭവം നടന്നത്. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

]]>
16കാരിയെ ബലാത്സംഗം ചെയ്ത് 73കാരൻ; ബന്ധുക്കളെത്തി തല്ലിക്കൊന്നു https://malayalees.ch/elderly-man-bengaluru-raping-girl/ Thu, 15 Dec 2022 04:23:00 +0000 https://malayalees.ch/?p=72856 ബെംഗളൂരുവിൽ പതിനാറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 73കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. പെൺകുട്ടിയുടെ അയൽവാസിയും കെട്ടിട നിർമാണ തൊഴിലാളിയുമായ കുപ്പണ്ണ എന്ന 73കാരനെയാണ് തല്ലിക്കൊന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ മൂന്ന് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

വീടിന് മുകളിൽ ഉണക്കാനിട്ടിരുന്ന യൂണിഫോം എടുക്കാൻ പോയ പെൺകുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ചുെകാണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അയൽവാസിയുടെ വീട്ടിൽ നിന്നും ബോധരഹിതയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കിയത്.

ഇതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ വീട്ടിൽ തിരിച്ചെത്തി 73കാരനെ ചോദ്യം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നീട് ഇവർ പൊലീസിൽ പരാതിയും നൽകി. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും 73കാരൻ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ബന്ധുക്കൾക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തത്.

]]>
കൊച്ചിയില്‍ ഹോസ്റ്റല്‍ നോക്കാന്‍ സഹായം തേടിയ ബന്ധുവിനെ ബലാത്സംഗം ചെയ്തു; യുവാവ് പിടിയില്‍ https://malayalees.ch/man-arrested-in-edappally-rape-case/ Thu, 01 Dec 2022 11:27:23 +0000 https://malayalees.ch/?p=72180 ബന്ധുവായ യുവതിയെ എറണാകുളം ഇടപ്പള്ളിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി. കുഴുപ്പള്ളി മുനമ്പം അയ്യാര്‍ വളവ് സ്വദേശി ജാനേന്ദാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന ഇയാളെ പൊലീസ് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കൊച്ചിയില്‍ ഒരു ഹോസ്റ്റല്‍ നോക്കുന്നതിനായി സഹായം തേടിയ ബന്ധുവിനെയാണ് ജാനേന്ദ് ബലാത്സംഗം ചെയ്തത്. ഹോസ്റ്റല്‍ നോക്കി മടങ്ങുംവഴി അത്യാവശ്യമായി സുഹൃത്തിനെ കാണാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ യുവതിയെ ഇടപ്പള്ളിയിലുള്ള ഒരു വീട്ടിലെത്തിച്ചത്. ഇവിടെ വച്ച് പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി വീട്ടുകാരോട് നടന്ന സംഭവങ്ങള്‍ വിവരിച്ചു. വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴേക്കും ജാനേന്ദ് ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മുനമ്പം സ്വദേശിയായ ജാനേന്ദിന് 28 വയസാണ്.

]]>
കൊല്ലത്ത് അധ്യാപകനെതിരെ പോക്‌സോ കേസ്; പരാതി നല്‍കിയത് പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ https://malayalees.ch/pocso-case-against-school-teacher-at-kollam/ Thu, 24 Nov 2022 10:46:01 +0000 https://malayalees.ch/?p=71809 കൊല്ലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ കസ്റ്റഡിയില്‍. കിഴക്കേക്കല്ലടയില്‍ സ്വകാര്യ സ്‌കൂളിലെ അധ്യാപകനാണ് പിടിയിലായത്. പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

ഈയടുത്താണ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആദ്യം അധ്യാപകനെതിരെ പരാതി നല്‍കിയത്. പിന്നാലെ പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. പിന്നാലെ സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ അധ്യാപകനെതിരെ പീഡന പരാതി നല്‍കി.

സ്‌കൂള്‍ പ്രിന്‍സിപ്പലിന് ലഭിച്ച പരാതികള്‍, പ്രിന്‍സിപ്പല്‍ സിഡബ്ല്യുസിക്കും പൊലീസിനും കൈമാറുകയായിരുന്നു. സിഡബ്ല്യുസി അധികൃതരും സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. പ്രതിയുടെ അറസ്റ്റ് അല്‍പസമയത്തിനകം രേഖപ്പെടുത്തും.

]]>